ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമൂഹികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഒരു നേരംഭക്ഷണം കഴിക്കുന്നവര്‍ ബി പി എല്ലിന്‌ പുറത്ത്‌

Buzz It
2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ന്യൂഡല്‍ഹി: ദിവസം ഒരുനേരമെങ്കിലും ഭക്ഷണം കഴിച്ചാല്‍ ബി പി എല്ലിന്‌ പുറത്തായേക്കും. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്ക്‌ ഒരു ദിവസം പരമാവധി ചെലവഴിക്കാവുന്ന തുക വെറും 32 രൂപ. ഇത്‌ പട്ടണങ്ങളിലുള്ളവരുടെ കാര്യം. ഗ്രാമങ്ങളിലാണെങ്കില്‍ 26 രൂപയായി ഇത്‌ കുറയും. നേരത്തേ ഇത്‌ യഥാക്രമം 20 ഉം 15 ഉം രൂപയായിരുന്നു. കോടതി വിമര്‍ശനത്തെത്തുടര്‍ന്നാണ്‌ തുക പുതുക്കി നിശ്ചയിച്ചത്‌.
പ്ലാനിംഗ്‌ കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ച വിശദാംശങ്ങളിലാണ്‌ ഇക്കാര്യം പറയുന്നത്‌. പട്ടണങ്ങളിലെ ദരിദ്രന്‍ ഒരുമാസം 965 രൂപയേ ചെലവഴിക്കാവൂ. ഗ്രാമങ്ങളിലെ ബി പി എല്‍ ലിസ്‌റ്റുകാര്‍ 781 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ അവരും ബി പി എല്‍ ലിസ്‌റ്റില്‍നിന്നും പുറത്താകും. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ ഒരുമാസം പരമാവധി ചെലവിടാവുന്ന തുക 3.860 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌.
ഒരു ഊണിനുതന്നെ 45 രൂപമുതല്‍ മുകളിലോട്ടാണ്‌ ഹോട്ടലുകാര്‍ വാങ്ങുന്നത്‌. പ്ലാനിംഗ്‌ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരമാണെങ്കില്‍ ദിവസം ഉച്ചയ്‌ക്കുള്ള ഊണ്‌ മാത്രം കഴിച്ചാലും ദരിദ്രനല്ലാതെയാവും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റാനയ നയങ്ങള്‍കാരണം വിലക്കയറ്റം വന്‍തോതില്‍ വര്‍ധിക്കുമ്പോഴാണ്‌ ബി പി എല്‍ ലിസ്‌റ്റില്‍നിന്നും വന്‍തോതില്‍ ആളുകളെ പടിക്കുപുറത്താക്കാനുള്ള ഈ നിര്‍ദ്ദേശം വരുന്നത്‌.
യു പി എ ഭരണകാലത്ത്‌ ഇന്ത്യയില്‍ ദാരിദ്ര്യം വന്‍തോതില്‍ കുറഞ്ഞുവെന്ന്‌ വരുത്തിതീര്‍ക്കാനുള്ള കുറുക്കുവഴിയായാണ്‌ പ്ലാനിംഗ്‌ കമ്മിഷന്റെ ഈ നീക്കം ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. അതേസമയം തെന്‍ഡുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ക്കനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ മാത്രമാണിതെന്ന്‌ പ്ലാനിംഗ്‌ കമ്മിഷന്‍ വാദിക്കുന്നു.
ഒരുമനുഷ്യന്‌ ആരോഗ്യം കാത്ത്‌ സൂക്ഷിക്കാന്‍ ഒരുദിവസം 5.5 രൂപയുടെ ആവശ്യമേയുള്ളൂവെന്നാണ്‌ പ്ലാനിംഗ്‌ കമ്മിഷന്റെ കണ്ടെത്തല്‍. ഒരു ദിവസം പാലിന്‌ 2.33 രൂപ, എണ്ണയ്‌ക്ക്‌ 1.95 രൂപ എന്നിങ്ങനെയുള്ള കണക്കുകളും കമ്മിഷന്‍ പറയുന്നുണ്ട്‌. പഴവര്‍ഗങ്ങള്‍ വാങ്ങാന്‍ 44 പൈസ, പഞ്ചസാരയ്‌ക്ക്‌ 70 പൈസ, ഉപ്പിനും മറ്റ്‌ മസാലക്കൂട്ടുകള്‍ക്കും കൂടി 78 പൈസ എന്നിങ്ങനെയാണ്‌ ഒരുദിവസത്തെ ചെലവിനായി ദരിദ്രര്‍ വിനിയോഗിക്കേണ്ടത്‌. ഇതില്‍ കൂടിയാല്‍ കഷ്ടപ്പാടുതന്നെ.
വാടകവീട്ടില്‍ കഴിയുന്ന ദരിദ്രര്‍ (പട്ടണങ്ങളില്‍) ഒരുമാസം വാടകയായി നല്‍കേണ്ട തുക 49.10 രൂപയില്‍ കൂടാന്‍ പാടില്ലെന്നുമുണ്ട്‌. ചുരുക്കി പറഞ്ഞാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായിക്കഴിയുമ്പോള്‍ പട്ടണങ്ങളില്‍ ദരിദ്രര്‍ പൂര്‍ണമായും ഇല്ലാതാവും.
ദരിദ്രര്‍ ഒരുദിവസം ഇന്ധനത്തിനായി മാറ്റിവയ്‌ക്കേണ്ടത്‌ 3.75 രൂപയാണ്‌. ഒരുമാസത്തെ കണക്ക്‌ നോക്കിയാല്‍ രണ്ട്‌ലിറ്റര്‍ പെട്രോളിനുപോലും തികയാത്ത കാശ്‌. ആരോഗ്യ സംരക്ഷണത്തിന്‌ ഒരുമാസം ഉപയോഗിക്കേണ്ട തുക 49.10 രൂപയില്‍ കവിയാന്‍ പാടില്ല. വിദ്യാഭാസത്തിന്‌ മാസം 29.60 രൂപ ചെലവിടാം. വസ്‌ത്രത്തിന്‌ 61.30 രൂപവരെ ചെലവിടാം. ഗുണമേന്‍മയില്ലാത്ത അഞ്ച്‌ കര്‍ചീഫിന്‌ തികയാത്ത തുക. ചെരുപ്പിന്‌ 9.6 രൂപയും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ 28.80 രൂപയുംവരെ ചെലവഴിക്കാം.
ഈ മാനദണ്ഡങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അംഗീകരം നല്‍കിക്കഴിഞ്ഞതായും പ്ലാനിംഗ്‌ കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്‌. 

related stories

വിവാഹമോചനം കുറയ്‌ക്കാന്‍ ലൗവ്‌ ലെറ്റര്‍ സര്‍വീസുമായി ചൈന

Buzz It
2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ബിജിംഗ്‌: ചൈനയില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്ക്‌ ഒരു പരിഹാരം കണ്ടെത്താന്‍ ചൈനീസ്‌ പോസ്‌റ്റല്‍ സര്‍വീസ്‌ വകുപ്പ്‌ തയ്യാറെടുക്കുന്നു. ലൗവ്‌ ലെറ്റര്‍ സര്‍വീസെന്ന ആശയവുമായാണ്‌ പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മുന്നോട്ട്‌ വന്നിരിക്കുന്നത്‌. ഈ പദ്ധതിയിലൂടെ ഒരു പരിധിവരെയെങ്കിലും വിവാഹമോചനങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.
രണ്ടുപേര്‍ ദാമ്പത്യജീവിതം തുടങ്ങുമ്പോള്‍ തന്റെ പങ്കാളിയെക്കുറിച്ച്‌ ഓരോ കത്തെഴുതുക. ഇതിന്‌ പ്രത്യേക കവറും പേപ്പറും പോസ്‌റ്റല്‍ വകുപ്പ്‌ നല്‍കും. ഇങ്ങനെ എഴുതുന്ന കത്ത്‌ ഏഴ്‌ വര്‍ഷം പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കും. ഏഴ്‌വര്‍ഷത്തിനുശേഷം ഈ കത്ത്‌ മേല്‍വിലാസക്കാരന്‌ എത്തിക്കും.
ഏഴ്‌ വര്‍ഷം വൈകിലഭിക്കുന്ന പ്രണയംനിറഞ്ഞ കത്ത്‌ അത്‌ വായിക്കുന്ന ആളുകളില്‍ ഉണ്ടാക്കുന്ന മാറ്റം പുരോഗമനപരമായിരിക്കും. തങ്ങളുടെ പങ്കാളിയുടെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍ അത്‌ കത്ത്‌ വായിക്കുന്നയാളെ സഹായിക്കും. ഒരു പുനര്‍വിചിന്തനത്തിനും വിട്ടുവീഴ്‌ചയ്‌ക്കുമുള്ള മനസ്‌ അപ്പോള്‍ അവരില്‍ പാകമാകും. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അവ ക്ഷമിച്ചും പൊറുത്തും ഇരുവരും വീണ്ടും ഒന്നാകുമെന്ന സാധ്യതയാണ്‌ പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പരീക്ഷിച്ചുനോക്കുന്നത്‌.
ചൈന ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ്‌ വിവാഹമോചനം. ബീജിംഗില്‍പോലും വിവാഹമോചനകേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്‌. 2004 ല്‍ 11,582 പേരാണ്‌ വിവാഹമോചനം തേടിയെത്തിയത്‌. 2010 ആയപ്പോള്‍ ഇത്‌ 21,013 ആയി വര്‍ധിച്ചു. ഇതിന്‌ എന്തെങ്കിലും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ പോസ്‌റ്റല്‍ വകുപ്പിന്റെ കത്ത്‌ പരീക്ഷണം.

related stories

പത്മനാഭസ്വാമി ക്ഷേത്രവും വി എസും

Buzz It
2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

രാജസ്ഥാനില്‍ 32 പുരുഷന്‍മാര്‍ പ്രസവിച്ചു

Buzz It
2011 ജൂലൈ 23, ശനിയാഴ്‌ച

ഉദയ്‌പൂര്‍: രാജസ്ഥാനിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ ഒരുവര്‍ഷത്തിനിടെ പ്രസവിച്ച പുരുഷന്‍മാരുടെ എണ്ണം 32. ഇതില്‍ പലരും ഒന്നില്‍കൂടുതല്‍ തവണ പ്രസവിച്ചിട്ടുണ്ട്‌. 60 കഴിഞ്ഞ ഒരു സ്‌ത്രീ ഒരു വര്‍ഷത്തിനിടെ രണ്ട്‌ തവണയാണ്‌ പ്രസവിച്ചത്‌. മറ്റൊരു സ്‌ത്രീ ഒരു വര്‍ഷത്തിനിടെ 24 കുട്ടികള്‍ക്കാണ്‌ ജന്‍മം നല്‍കിയത്‌.
ഇതൊക്കെ രേഖകളിലാണെന്നു മാത്രം. കേന്ദ്രസര്‍ക്കാര്‍ സഹായം തട്ടിയെടുക്കാനായി തയ്യാറാക്കിയ രേഖകളിലാണ്‌ ഈ വൈരുദ്ധ്യം. രാജസ്ഥാന്‍ കോട്ടയിലെ ഗോഗുന്‍ഡാ കമ്യൂണിറ്റി ഹെല്‍ത്ത്‌ സര്‍വീസിലെ റെക്കോഡുകളിലാണ്‌ ഈ വിരോധാഭാസം മുഴുവന്‍ എഴുതിവച്ചിരിക്കുന്നത്‌.
ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം നല്‍കുന്ന സഹായമാണ്‌ ഇങ്ങനെ വ്യാജരേഖകള്‍ ചമച്ച്‌ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ എത്തിയവരോട്‌ ഇവിടത്തെ ഹെഡ്‌ നഴ്‌സ്‌ അവകാശപ്പെട്ടത്‌ അവര്‍തന്നെ ഒരുവര്‍ഷം 11 കുട്ടികള്‍ക്ക്‌ ജന്‍മം നല്‍കിയിട്ടുണ്ടെന്നാണ്‌.
ഒരു പ്രസവത്തിന്‌ 1,700 രൂപയാണ്‌ കേന്ദ്രസഹായമായി പ്രസവിക്കുന്ന സ്‌ത്രീക്ക്‌ നല്‍കുന്നത്‌. ഈ പണമാണ്‌ ഇല്ലാത്ത അവകാശവാദങ്ങളിലൂടെ ചിലര്‍ തട്ടിയെടുത്ത്‌. സംഭവം വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്‌.  

RELATED STORIES

ബേനസിറില്‍ പ്രണയം എനിക്കായിരുന്നില്ല: ഇമ്രാന്‍ഖാന്‍

Buzz It
2011 ജൂലൈ 8, വെള്ളിയാഴ്‌ച

ഇസ്ലഘാമാബാദ്‌: കൊല്ലപ്പെട്ട ബേനസിര്‍ അലി ഭൂട്ടോയില്‍ താത്‌പര്യമുണ്ടായിരുന്നത്‌ തന്റെ കസിനാണെന്ന്‌ പാക്‌ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ നായകന്‍ ഇമ്രാന്‍ഖാന്‍. തന്റെ പുതിയ ജീവചരിത്രത്തിലാണ്‌ ഇമ്രാന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്‌.
ബേനസിറുമായി തനിക്ക്‌ നല്ല സൗഹൃദമുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടാളും പരസ്‌പരം ബഹുമാനിച്ചുമിരുന്നു. പക്ഷേ പ്രണയമായിരുന്നില്ല. എന്റെ ഒരു കസിനാണ്‌ ബോനസിറിനോട്‌ താത്‌പര്യമുണ്ടായിരുന്നത്‌. കസിനെ പരിചയപ്പെടുത്തിയപ്പോള്‍ അതേ താത്‌പര്യം ബേനസിറിലും കണ്ടാതായി ഇമ്രാന്‍ പറഞ്ഞുവെന്ന്‌ ജീവചരിത്രകാരനായ ഫ്രാങ്ക്‌ ഹുസൂര്‍ വെളിപ്പെടുത്തി.
ഇമ്രാന്‍ വെഴ്‌സസ്‌ ഇമ്രാന്‍ എന്ന പുസ്‌തകത്തില്‍ ബേനസിറിനെ വാനോളം പുകഴ്‌ത്തുന്നുണ്ട്‌ ഇമ്രാന്‍ഖാന്‍. 


അച്ഛന്‌ കണ്ണും സഹോദരന്‌ കിഡ്‌നിയും നല്‍കാനായി 12 കാരി ആത്മഹത്യ ചെയ്‌തു

Buzz It
2011 ജൂലൈ 4, തിങ്കളാഴ്‌ച

നഡിയ: അച്ഛന്‌ കണ്ണും സഹോദരന്‌ കിഡ്‌നിയും നല്‍കാനായി 12കാരി ആത്മഹത്യ ചെയ്‌തു. പക്ഷേ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുക്കാന്‍ താമസിച്ചതിനാല്‍ 12 കാരിയുടെ ആഗ്രഹം സഫലമാകാതെപോയി.
ധന്‍തലായിലെ ത്സോര്‍പാറയിലാണ്‌ സംഭവം. കഴിഞ്ഞ ജൂണ്‍ 27 നാണ്‌ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ മുംപി സര്‍ക്കാര്‍ വിഷം കഴിച്ചത്‌. മുംപിയുടെ അച്ഛന്‍ മൃദുല്‍ സര്‍ക്കാര്‍ ദിവസവേതനക്കാരനാണ്‌. ദൂരക്കാഴ്‌ച നഷ്ടപ്പെട്ട മൃദുലിന്‌ കാഴ്‌ച ശരിയാകാന്‍ ഓപറേഷന്‍ വേണമെന്നാണ്‌ ഡോക്ടര്‍മാര്‍ പറഞ്ഞത്‌. കിഡ്‌നി തകരാറിലായ സഹോദരനും ശസ്‌ത്രക്രിയ ആവശ്യമുണ്ട്‌.
ഇത്‌ സംബന്ധിച്ച മുതിര്‍ന്നവരുടെ സംഭാഷണം കേട്ട മുംപി അച്ഛന്‌ കണ്ണും സഹോദരന്‌ കിഡ്‌നിയും നല്‍കാനായി സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയോട്‌ ഇതേക്കുറിച്ച്‌ പറഞ്ഞെങ്കിലും അവള്‍ ചിരിച്ചുതള്ളുകയായിരുന്നു. തുടര്‍ന്നാണ്‌ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്‌ മുംപി കീടനാശിനി കഴിച്ചത്‌.
പിന്നീട്‌ അച്ഛന്റെ അടുത്തേക്ക പോയ മുംപി ഒരാള്‍ തന്നെ ബലം പ്രയോഗിച്ച്‌ കീടനാശിനി കഴിപ്പിച്ചുവെന്നും വയറ്‌ വേദനിക്കുന്നുമെവന്നും പറഞ്ഞു. ഉടന്‍തന്നെ മംപിയെ അടുത്തുള്ള ആശുപത്രിയില്‍ മൃദുല്‍ എത്തിച്ച്‌ ചികിത്സ ലഭ്യമാക്കിയെങ്കിലും ഫലമുണ്ടാകാതെപോയി. മുംപിയുടെ സംസ്‌കാര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞാണ്‌ ആത്മഹത്യാ കുറിപ്പ്‌ വീട്ടുകാരുടെ കയ്യില്‍ ലഭിച്ചത്‌. 

RELATED STORIES 

പഞ്ചാബിലെ വിദ്യാലയങ്ങളില്‍ ലതര്‍ ഷൂവിന്‌ നിരോധനം

Buzz It
2011 ജൂലൈ 1, വെള്ളിയാഴ്‌ച

ചണ്ഡിഗഡ്‌: പഞ്ചാബിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഷൂവിന്‌ നിരോധനം. ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം പഞ്ചാബിലെ ഡയറക്ടര്‍ ഓഫ്‌ പബ്ലിക്‌ ഇന്‍സ്‌ട്രക്ഷന്‍ (ഡി പി ഐ) എല്ലാ സ്‌കൂള്‍ മേധാവികള്‍ക്കും നല്‍കിക്കഴിഞ്ഞു.
പ്യൂപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ്‌ ഓഫ്‌ അനിമല്‍ (പേട്ട) പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദലിന്‌ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ ഈ നടപടി. ഷൂ നിര്‍മാണത്തിനുള്ള തോല്‍ ലഭിക്കാനായി മൃഗങ്ങളെ കൊന്നൊടുക്കുന്നത്‌ തടയാനുള്ള നടപടിയുടെ ഭാഗമാണ്‌ ഇപ്പോഴത്തെ നിര്‍ദ്ദേശം. തോല്‍ ഉപയോഗിച്ചുളള ഷൂവിനു പകരം കാന്‍വാസ്‌ ഉപയോഗിക്കാനാണ്‌ നിര്‍ദ്ദേശം. കുട്ടികള്‍ക്ക്‌ കൂടുതല്‍ സൗകര്യവും അതായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
കാള, എരുമ, ആട്‌ തുടങ്ങിയ മൃഗങ്ങളുടെ തോലും വന്‍തോതില്‍ രാസവസ്‌തുക്കളും ഉപയോഗിച്ചാണ്‌ തോല്‍ കൊണ്ടുള്ള ഷൂ നിര്‍മിക്കുന്നത്‌. ഇത്തരം ഷൂ നിര്‍മാണ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കാന്‍സര്‍ അടക്കമുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന്‌ പേട്ട വക്താവ്‌ ഹിമാനി ഷെട്ടി ചൂണ്ടിക്കാട്ടുന്നു.



RELATED STORIES

കുട്ടികള്‍ 20; ഇനിയും പ്രസവിക്കണം 26 പ്രാവശ്യം

Buzz It
2011 ഏപ്രിൽ 24, ഞായറാഴ്‌ച

കീവ്‌ (ഉക്രയിന്‍): നാല്‍പ്പത്തിയൊന്നുകാരിയായ ലിയോനാരോ നമേനി കഴിഞ്ഞദിവസം ജന്‍മം നല്‍കിയത്‌ തന്റെ ഇരുപതാമത്തെ കുട്ടിക്ക്‌. ആണ്‍കുട്ടിയാണ്‌ ഇത്തവണ ജനിച്ചത്‌. ഇതോടെ 10 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമായി ഉക്രയിനിലെ നാട്ടിന്‍പുറത്തുകാരിയായ ലിയോനാരോയ്‌ക്ക്‌.
ഇതോടെ പ്രസവം അവസാനിപ്പിക്കാനൊന്നും ലിയോനാരോയ്‌ക്കും ഭര്‍ത്താവ്‌ ജനോസ്‌ നമേനിക്കും ഉദ്ദേശമില്ല. ഗിന്നസ്‌ ബുക്ക്‌ തന്നെയാണ്‌ ഇരുവരുടെയും ലക്ഷ്യം. ചിലിയിലെ ലിയോണ്‍ടിന അല്‍ബിനയാണ്‌ ഇപ്പോള്‍ ഗിന്നസ്‌ റെക്കോഡിലുള്ളത്‌. 55 തവണയാണ്‌ ലിയോണ്‍ടിന പ്രസവിച്ചത്‌. ആ റെക്കോഡ്‌ സ്വന്തം പേരിലാക്കണമെങ്കില്‍ ഇനിയും 26 പേര്‍ക്കുകൂടി ലിയോനാരോ ജന്‍മം നല്‍കേണ്ടിവരും. പക്ഷേ ഈ കണക്കുകളൊന്നും ഈ ദമ്പതികളെ അലട്ടുന്നില്ല.
ഇവരുടെ മൂത്തമകന്‍ ജോനാഥന്‌ ഇപ്പോള്‍ 20 വയസായി. ജോനാഥന്‍ ഉള്‍പ്പെടെ ആറ്‌ പേര്‍ ജോലിക്കു പോകുന്നവരാണ്‌. എട്ട്‌ പേര്‍ ഇപ്പോഴും സ്‌കൂളില്‍ പോകുന്നുണ്ട്‌. ഇവരില്‍ വിവാഹിതനായത്‌ ജോനാഥന്‍ മാത്രം. സ്വന്തം ഫാമില്‍ കൃഷി നടത്തിയാണ്‌ ഈ കുടുംബം ജീവിക്കുന്നത്‌.
കുട്ടികള്‍ ഏറെയുള്ള കുടുംബം ജനോസ്‌-ലിയോനാരോ കുടംബത്തിന്‌ പുതുമയുള്ള കാര്യമല്ല. ജനോസിന്‌ സഹോദരങ്ങളായി 16 പേരാണുള്ളത്‌. ലിയാനാരോയ്‌ക്ക്‌ 14 സഹോദരങ്ങളും.

RELATED STORIES

തലയോട്ടിയില്‍ കത്തിയുമായി 4 വര്‍ഷം

Buzz It
2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

ബീജിംഗ്‌: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ്‌ ജീവിച്ചത്‌ നാല്‌ വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്‌ വൈദ്യശാസ്‌ത്രത്തിലെ അത്ഭുതമായി. ഇതില്‍ ഏറ രസകരം തലയില്‍ കത്തി തറച്ചുകയറിയതിനെക്കുറിച്ച്‌ അടുത്തകാലം വരെയും യഒവാവ്‌ അറിഞ്ഞില്ലെന്നതാണ്‌.
നിരന്തരമായ തലവേദനയുമായാണ്‌ 3ഢ കാരനായ ലി ഫുയാന്‍ യുന്നാന്‍ പ്രവിശ്യയിലെ യുസി സിറ്റി പ്യൂപ്പിള്‍സ്‌ ആശുപത്രിയില്‍ കടന്നുചന്നത്‌. സഹിക്കാനാവാത്ത തലവേദന, ദുര്‍ഗന്ധമുള്ള ശ്വാസം തുടങ്ങിയ പരാതികളാണ്‌ ലി പറഞ്ഞത്‌. തലവേദനകാരണം നാല്‌ വര്‍ഷമായി വേദനസംഹാരി കുത്തിവയ്‌ക്കുന്നുണ്ട്‌ എന്നും ലീ പറഞ്ഞു.
ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. തുടര്‍ന്ന്‌ വിശദപരിശോധന നടത്തിയപ്പോഴാണ്‌ തലയോട്ടിയില്‍ കത്തി തറച്ചിരിക്കുന്നതായി കണ്ടെത്തിയത്‌. നാല്‌ വര്‍ഷം മുമ്പ്‌ ഒരു കള്ളനുമായി ലീ മല്‍പ്പിടിത്തത്തിലേര്‍പ്പെടേണ്ടിവന്നിരുന്നു. അന്ന്‌ കള്ളന്റെ കൈയിലുണ്ടായിരുന്ന കത്തിയാണ്‌ തലിയോട്ടിയില്‍ തറച്ചുകയറിയത്‌. കത്തി ഒടിഞ്ഞുപോകുകയും ചെയ്‌തു.
ഇക്കാര്യം അന്ന്‌ ശ്രദ്ധിച്ചിരുന്നില്ലെന്ന്‌ ലീ പറഞ്ഞു. എങ്കിലും അന്നുതന്നെ തലവേദന ഉണ്ടായി. തുടര്‍ന്ന്‌ നാല്‌ വര്‍ഷമായി തലവേദനയ്‌ക്ക്‌ ചികിത്സ തേടിവരുകയായിരുന്നുവെന്നും ലീ മാധ്യമങ്ങളോട്‌ പറഞ്ഞു.

RELATED STORIES

കാമുകനെ വിവാഹം കഴിച്ചതിന്‌ സ്‌കൂളില്‍നിന്നും പുറത്താക്കി

Buzz It
2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

അംബാലാ: പ്രണയവിവാഹം കഴിച്ച രണ്ട്‌ പ്‌ലസ്‌ടു വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍നിന്നും പുറത്താക്കി. 18 വയസുകാരികളായ രാഖി, മഞ്‌ജിത്‌ കൗര്‍ എന്നീ വിദ്യാര്‍്‌തഥിനികളെയാണ്‌ ഇമേജിനെ ബാധിക്കുമെന്ന പേരില്‍ ഹരിയാന മഹേഷ്‌ നഗറിലെ ഗവ. സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും പുറത്താക്കിയത്‌. ഇവരെ തുടര്‍ന്നും പഠിക്കാന്‍ അനുവദിച്ചാല്‍ മറ്റ്‌ വിദ്യാര്‍ത്ഥിനികള്‍ക്കും അത്‌ പ്രണയവിവാഹത്തിന്‌ പ്രേരണയാവുമെന്നാണ്‌ പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന്‌ രാഖി പറയുന്നു. ഏതായാലും സ്‌കൂള്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങൂകയാണ്‌ വിദ്യാര്‍ത്ഥിനികള്‍.
ഏതാണ്ട്‌ ഒരേസമയമാണ്‌ രാഖിയും മഞ്‌ജിത്‌ കൗറും തങ്ങളുടെ കാമുകന്‍മാരെ വിവാഹം കഴിച്ചത്‌. രാഖി ഗൗരവിനെയും മഞ്‌ജിത്‌ അശോക്‌ കുമാറിനെയുമാണ്‌ ീവിത പങ്കാളിയാക്കിയത്‌. ഇതില്‍ രാഖിയുടെ വിവാഹം ഒരുമാസത്തിനുശേഷം അവളുടെ വീട്ടുകാര്‍ അംഗീകരിച്ചു. വീട്ടില്‍ മടങ്ങിയെത്തിയ രാഖി സ്‌കൂളില്‍ പോകുന്നത്‌ പുനരാരംഭിക്കാനും തീരുമാനിച്ചു. അങ്ങനെ സ്‌കൂളിലെത്തിയപ്പോഴാണ്‌ ഇരുവരെയും പുറത്താക്കിയ വിവരം പ്രിന്‍സിപ്പല്‍ അറിയിച്ചത്‌.
എന്നാല്‍ അനധികൃതമായി സ്‌കൂളില്‍ എത്താതിരു്‌ന്നതിനാലാണ്‌ രജിസ്‌റ്ററില്‍ നിന്നും ഇവരുടെ പേര്‌ വെട്ടിയതെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ നിലപാട്‌. ഏകദേശം ഒരുമാസം ഇരുവരും സ്‌കൂളില്‍ എത്തിയില്ല. അവധി അപേക്ഷ നല്‍കിയതുമില്ല. അതുകൊണ്ടാണ്‌ ഇരുവരെയും ഒഴിവാക്കിയതെന്ന ന്യായമാണ്‌ ഇപ്പോള്‍ അധികൃതര്‍ പറയുന്നത്‌.

RELATED STORIES

എം ആര്‍ എഫ്‌ എം ഡിക്കും സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ !

Buzz It
2011 ഫെബ്രുവരി 9, ബുധനാഴ്‌ച

കോണ്‍ഗ്രസ്‌ നേതാക്കളുടെ അടുത്ത സുഹൃത്ത്‌!!!

ന്യൂഡല്‍ഹി: സ്വിസ്‌ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ ലിസ്‌റ്റ്‌ തെഹല്‍ക്ക പുറത്തുവിട്ടു. ലിസ്‌റ്റില്‍ 16 ാമന്‍ മലയാളിയും എം ആര്‍ എഫിന്റെ മാനേജിംഗ്‌ ഡയറക്ടറുമായ അരുണ്‍ മാമന്‍. എത്ര അക്കൗണ്ടുകള്‍ മാമന്റെ പേരിലുണ്ടെന്നറിയില്ല. എങ്കിലും ജര്‍മന്‍ സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക്‌ കൈമാറിയ പേരുകളടങ്ങിയ ലിസ്‌റ്റില്‍ മാമന്റെ പേരുമുണ്ടെന്ന്‌ തെഹല്‍ക്ക വ്യക്തമാക്കുന്നു.
രാജ്യത്ത്‌ ഏറെ ബഹുമാനിക്കപ്പെടുന്ന കുടുംബമാണ്‌ മാമന്‍ കുടുംബം. എം ആര്‍ എഫിന്റെ സ്ഥാപകനായ എം കെ മാമന്‍ മാപ്പിളയെ രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ചിട്ടുണ്ട്‌.
ലിസ്‌റ്റില്‍ പേരുകണ്ടപ്പോള്‍ അരുണ്‍ മാമമനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന്‌ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ സായ്‌ മനീഷ്‌ വ്യക്തമാക്കുന്നുണ്ട്‌. ടെലിഫോണ്‍, ഈമെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയൊക്കെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മറുപടി നല്‍കാന്‍ അരുണ്‍ തയ്യാറായില്ല. അദ്ദേഹം ഊണ്‌ കഴിക്കാന്‍ പോയി, മീറ്റിംഗിലാണ്‌ തുടങ്ങിയ മറുപടികളാണ്‌ ആദ്യം ലഭിച്ചത്‌. പിന്നീട്‌ തെഹല്‍ക്കയില്‍നിന്നുള്ള ഫോണുകള്‍ അറ്റന്‍ഡ്‌ പോലും ചെയ്യാതായി.
എം ആര്‍ എഫിന്റെ മാനേജിംഗ്‌ ഡയറക്ടറായ അരുണിന്‌ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളുമായും തമിഴ്‌നാട്ടിലെ ഡി എം കെ നേതാക്കളുമായും അടുത്ത ബന്ധമുള്ളതായും തെഹല്‍ക്ക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
മനോരമ കുടുംബക്കാരുമായി ബന്ധമുള്ള സ്ഥാപനമാണ്‌ എം ആര്‍ എഫ്‌. ഇവിടെ 6069 ഓഹരികളാണ്‌ മനോരമ കമ്പനിക്കുതന്നെയുള്ളത്‌. ഫിലിപ്പ്‌ മാത്യു (11,762), മാമ്മന്‍ മാത്യു (10,740), പ്രേമാ മാമ്മന്‍ മാത്യു (10,881), ജയന്ത്‌ മാമ്മന്‍ മാത്യൂ (2,190), അമിത്‌ ഫിലിപ്‌ മാത്യു (4,520), റിയാദ്‌ ഫിലിപ്‌ മാത്യു (4,520) എന്നിവര്‍ക്കും ഓഹരികളുണ്ട്‌.
സ്ഥാപനത്തിന്റെ എം ഡിയായ അരുണ്‍ മാമന്റെ പേരില്‍ 29,069 ഓഹരികളാണുള്ളത്‌.

RELATED STORIES

മദ്രസകളില്‍ പഠിപ്പിക്കാന്‍ അമേരിക്കക്കാര്‍ വേണ്ട

Buzz It
2011 ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: മദ്രസകളില്‍ പഠിപ്പിക്കാന്‍ അമേരിക്കക്കാര്‍ക്ക്‌ വിസ നല്‍കണമെന്ന അപേക്ഷ കേന്ദ്ര എച്ച്‌ ആര്‍ ഡി മന്ത്രാലയം നിരസിച്ചു. മദ്രസകളുടെ നടത്തിപ്പില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ കാട്ടിയാണ്‌ അപേക്ഷ മന്ത്രാലയം നിരസിച്ചത്‌. മദ്രസകളില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ അമേരിക്കക്കാര്‍ക്ക്‌ വിസനല്‍കണമെന്ന ആവശ്യം വിദേശകാര്യ മന്ത്രാലയം വഴിയാണ്‌ എത്തിയത്‌.
മദ്രസകളുടെ നടത്തിപ്പില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ എച്ച്‌ ആര്‍ ഡി മന്ത്രാലയം വ്യക്തമാക്കി. മദ്രസകളുടെ നടത്തിപ്പില്‍ ഇടപെട്ട്‌ എന്തെങ്കിലും പ്രകോപനം ഉണ്ടാക്കാന്‍ സര്‍ക്കാരിന്‌ താത്‌പര്യമില്ല. മദ്രസകളിലെ പഠനത്തെക്കുറിച്ച്‌ ന്യൂനപക്ഷ സെല്‍ നിരീവണം നടത്തുന്നുണ്ട്‌. അത്‌ അങ്ങനെ തുടരുന്നതാണ്‌ നല്ലത്‌.
ഇന്ത്യയില്‍ 7,000 രജിസ്‌റ്റേര്‍ഡ്‌ മദ്രസകളാണുള്ളത്‌. അവയിലായി 3ഴ5ലക്ഷം വിദ്യാര്‍ത്ഥികളുമുണ്ട്‌. മുസ്ലീമുകളെ ശത്രുക്കളായി കാണുന്ന അരേിക്കക്കാരെ അംഗീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ല മുസ്ലീം ജനവിഭാഗം. അവരെ പഠിപ്പിക്കാനാണെങ്കില്‍പോലും ഒരു അമേരിക്കക്കാരന്‍ മദ്രസയില്‍ എത്തുന്നത്‌ തങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായേ വിലയിരുത്തപ്പെടൂ. ഈ സഹാചര്യത്തിലാണ്‌ അത്തരമൊരു നടപടി വേണ്ടെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

RELATED STORIES

വ്യാജ സി ഡി ഉണ്ടാക്കി എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു: നിത്യാനന്ദ

Buzz It
2011 ഫെബ്രുവരി 2, ബുധനാഴ്‌ച

ബാംഗ്ലൂര്‍: 100 കോടി രൂപ ആവശ്യപ്പെട്ട്‌ തന്നെ രണ്ടുപേര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന്‌ വിവാദ സ്വാമി നിത്യാനന്ദ. അധികാരത്തിലിരിക്കുന്ന രണ്ടുപേരാണ്‌ നിരന്തരം പണം ആവശ്യപ്പെട്ട്‌ തന്നെ പീഡിപ്പിക്കുന്നത്‌. താനും രഞ്‌ജിതയുമായുള്ള കിടപ്പറ രംഗങ്ങള്‍ അടങ്ങിയ വ്യാജസിഡി ടെലിവിഷനില്‍ കാണിക്കാതിരിക്കാനാണ്‌ ഈ പണം ആവശ്യപ്പെടുന്നതെന്നും നിത്യാനന്ദ അറിയിച്ചു.
എന്റെ കേസില്‍ സി ഐ ഡി അന്വേഷണം നടക്കുകയാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ മണ്ടാതിരുന്നത്‌. എന്നെ രണ്ടുപേര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന കാര്യം ഞാന്‍ സി ഐ ഡി ഉദ്യോഗസ്ഥരോട്‌ പറഞ്ഞിരുന്നു. ആരൊക്കെയാണ്‌ ആളുകള്‍ എന്നും പറഞ്ഞിരുന്നു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ താന്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും നിത്യാനന്ദ അവകാശപ്പെട്ടു.
ഒരു റേപ്പ്‌ കേസിലാണ്‌ ഞാന്‍ പ്രതി. ആ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഒരു കോടി രൂപയിലധികം നഷ്ടം എനിക്കുണ്ടാകില്ല. ഒരു ഭക്തയെ നാല്‌ വര്‍ഷം ഞാന്‍ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. അങ്ങനെ ഞാന്‍ പീഡിപ്പിച്ചതാണെങ്കില്‍ ഈ നാലുവര്‍ഷവും അവര്‍ എന്തിന്‌ എന്റെ മുറിയില്‍ വന്നുകെണ്ടേയിരുന്നു.
താനും രഞ്‌ജിതയുമായുള്ള സി ഡി വ്യാജ നിര്‍മിതമാണ്‌. ഒരിക്കലും അത്തരത്തിലൊരു ബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും നിത്യാനന്ദ ആവര്‍ത്തിച്ചു.

RELATED STORIES

പത്മ അവാര്‍ഡുകള്‍ക്ക്‌ 1303 നാമനിര്‍ദ്ദേശങ്ങള്‍

Buzz It
2011 ജനുവരി 22, ശനിയാഴ്‌ച

ന്യൃഡല്‍ഹി: ഇത്തവണത്തെ പത്മാ അവാര്‍ഡുകള്‍ക്ക്‌ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 1,303 നാമനിര്‍ദ്ദേശങ്ങള്‍. കേരളത്തില്‍നിന്നും 73 പേരെയാണ്‌ വിവിധ പത്മാ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശം ചെയഗ്‌തിട്ടുള്ളത്‌.
ജയവിജയന്‍മാരിലെ ജയന്‍, ഷാജി എന്‍ കരുണ്‍, സൂര്യ കൃഷ്‌ണമൂര്‍ത്തി, ശ്രീമൂല നഗരം മോഹനന്‍, വിഷ്‌ണു നമ്പൂതരി, മടവൂര്‍ വാസുദേവന്‍ നായര്‍, വി പി ദാമോദരന്‍ പണിക്കര്‍, പി കെ രാമചന്ദ്രന്‍ (മാവേലിക്കര രാമചന്ദ്രന്‍), മാര്‍ഗി സതി, ഫാ. വി പി ജോസഫ്‌ വലിയവീട്ടില്‍, ഡോ. പുത്തന്‍ പുരയ്‌ക്കല്‍ തോമസ്‌ എബ്രഹാം, നവാസ്‌ ജന്‍ അബ്ദുല്‍ ഖാദര്‍, ഡോ. ഭാഗവതേശ്വര അയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍ കൃഷ്‌ണന്‍, ഡോ. വി ആദിമൂര്‍ത്തി, ഡോ. സുരേഷ്‌ ചന്ദ്രഗുപ്‌ത, ഡോ. ഗോപകുമാര്‍ കുമാര പണിക്കര്‍, പി നാരായണന്‍ ഉണ്ണി, ഡോ. എം കെ മൂസ കുഞ്ഞി, ഡോ. കെ കെ മാത്യു, ഡോ. ജെ ഹരീന്ദ്രന്‍ നായര്‍, വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി, ഡോ. തോപ്പില്‍ രാധാകൃഷ്‌ണന്‍, ഡോ. സഹദുള്ള, ഡോ. വെള്ളയാണി അര്‍ജുനനന്‍, ഗ്രേഷ്യസ്‌ ബെഞ്ചമിന്‍, ആചാര്യ നരേന്ദ്ര ഭൂഷണ്‍, ഡോ. ഇ വത്സല കുമാര്‍, വി രാജേന്ദ്രകുമാര്‍, പ്രൊഫ. ഡോ. ടി പി ശങ്കരന്‍കുട്ടി നായര്‍, പ്രെഫ. ഡോ. എം ജി എസ്‌ നാരായണന്‍, ഡോ. ജോര്‍ജ്‌ ഓണക്കൂര്‍, പ്രൊഫ. ഡോ. ടി കെ രവീന്ദ്രന്‍, പെപിതാ സേഥ്‌, കെ എം ശ്രീധരന്‍ തന്ത്രി, കലവൂര്‍ എന്‍ ഗോപിനാഥ്‌, പത്മിനി തോമസ്‌, ഡോ. കുടമാളൂര്‍ ശര്‍മ, എം കെ അര്‍ജ്ജുന്‍, പി വി ഗംഗാധരന്‍, യൂസഫലി കേച്ചേരി, കെ പി എ സി ലളിത, പരുവണ്ണം കുട്ടന്‍ മാരാര്‍, ചേര്‍ത്തല തങ്കപ്പ പണിക്കര്‍, കലാമണ്ഡലം ക്ഷേമവതി, ആറന്‍മുള പൊന്നമ്മ, മാവേലിക്കര എസ്‌ ആര്‍ രാജു, കുഴല്‍മന്ദം ജി രാമകൃഷ്‌ണന്‍, മലബാര്‍ ഗോപാലകൃഷ്‌ണന്‍ നായര്‍, ഡോ. കെ ജെ യേശുദാസ്‌, എം സി ജേക്കബ്‌, കെ മാധവന്‍, വി കെ വാസുദേവന്‍, വാസുദേവന്‍ വെള്ള, ഡോ. ചന്ദ്രത്തില്‍ ഗൗരി കൃഷ്‌ണദാസ്‌ നായര്‍, ജി എന്‍ ശങ്കര്‍, കെ സി എബ്രഹാം, ഷഹല്‍ ഹസന്‍ മുസ്ലിയാര്‍, കെ രവീന്ദ്രനാഥന്‍ നായര്‍, ഡോ. വി പി ഗംഗാധരന്‍, പ്രൊഫ. ഡോ. എം തോമസ്‌ മാത്യു, പ്രൊഫ. ഡോ. കെ മോഹന്‍ദാസ്‌, ഡോ. എന്‍ പി പി നമ്പൂതിരി, ഡോ. ജോസ്‌ ചാക്കോ പെരിയപുറം, പ്രൊഫ. ഡോ. എ മാര്‍ത്താണ്ഡ പിള്ള, പ്രൊഫ. ഡോ. ഷാജി പ്രഭാകരന്‍, ഡോ. കെ രാജഗോപാലന്‍, കെ രാഘവന്‍ തിരുമുല്‍പ്പാട്‌, ഒ എന്‍ വി, പി ഗോവിന്ദപിള്ള, ഡോ. എസ്‌ ഒ പിള്ള, ഡോ. പി വി പുനിന്‍ഹിതായ, പള്ളിയറ ശ്രീധരന്‍, ഐ എം വിജയന്‍ എന്നിവരെയാണ്‌ കേരളം നിര്‍ദ്ദേശിച്ചത്‌.   പൂര്‍ണ ലിസ്‌റ്റ്‌ ഇവിടെ

RELATED STORIES

നൊബേലിന്‌ ബദലായി ചൈനയുടെ അവാര്‍ഡ്‌

Buzz It
2010 ഡിസംബർ 9, വ്യാഴാഴ്‌ച

ബീജിംഗ്‌: നൊബേല്‍ സമ്മാനത്തിന്‌ ബദലായി ചൈന സ്വന്തം നിലയില്‍ സമാധാനത്തിനുള്ള അവാര്‍ഡ്‌ നല്‍കുന്നു. ചൈനീസ്‌ വിരുദ്ധര്‍ക്ക്‌ തുടര്‍ച്ചയായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നതാണ്‌ ഇത്തരത്തിലൊരു ബദലുമായി രംഗത്തുവരാന്‍ ചൈനയെ പ്രേരിപ്പിച്ചത്‌. ചൈനീസ്‌ തത്വചിന്തകനായിരുന്ന കണ്‍ഫ്യുഷ്യസിന്റെ പേരിലാണ്‌ പുതിയ അവാര്‍ഡ്‌. കണ്‍ഫ്യൂഷ്യസ്‌ പീസ്‌ പ്രൈസ്‌ എന്നാണ്‌ പുതിയ അവാര്‍ഡിന്‌ ചൈന നല്‍കിയിരിക്കുന്നത്‌.
ആദ്യ അവാര്‍ഡും പ്രഖ്യാപിച്ചുകഴിഞ്ഞു. തായ്‌വാന്റെ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ലിയാന്‍ ചാന്‍ ആണ്‌ അവാര്‍ഡ്‌ ജേതാവ്‌. ചൈനീസ്‌ വിമതനേതാവ്‌ ലിയു സിയാബോയ്‌ക്ക്‌ ഇത്തവണത്തെ നൊബേല്‍ അവാര്‍ഡ്‌ സമ്മാനിക്കും മുമ്പ്‌ ചൈയുടെ അവാര്‍ഡ്‌ നല്‍കിയിരിക്കും. ലിയൂ ഇപ്പോഴും ജയിലിലാണ്‌.
ചൈനയുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ നൊബേല്‍ അവാര്‍ഡ്‌ ജേതാവായി ലിയൂവിനെ പ്രഖ്യാപിച്ചത്‌. സമാധാനത്തിനുള്ള അവാര്‍ഡ്‌ ഒരു ക്രിമിനലിന്‌ നല്‍കിയത്‌ മോശമായിപ്പോയെന്നായിരുന്നു ഈ പ്രഖ്യാപനത്തോടുള്ള ചൈനയുടെ പ്രതികരണം.
നൊബേല്‍ സമ്മാനത്തിനോടുള്ള ചൈനാക്കാരുടെ പ്രതികരണം വ്യക്തമാക്കാനാണ്‌ കണ്‍ഫ്യുഷ്യസ്‌ പീസ്‌ പ്രൈസ്‌ പ്രഖ്യാപിക്കുന്നതെന്നാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്‌. ഗ്ലോബല്‍ ടൈംസ്‌ എന്ന ടാബ്ലോയ്‌ഡിലൂടെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ്‌ നടത്തിയാണ്‌ ചൈനീസ്‌ അധികൃതര്‍ ഇപ്പോള്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
നൊബേല്‍ സമ്മാന ജേതാവ്‌ മഹ്‌മൂദ്‌ അബ്ബാസ്‌, നെല്‍സണ്‍ മണ്ടേല, ബില്‍ ഗേറ്റ്‌സ്‌, ചൈന നിയമിച്ച പഞ്ചന്‍ലാമ എന്നിവരാണ്‌ ഈ അവാര്‍ഡിന്‌ പരിഗണിക്കപ്പെട്ട മറ്റുള്ളവര്‍.

RELATED STORIES

കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബ്‌ അപകടകരം

Buzz It
2010 ഡിസംബർ 4, ശനിയാഴ്‌ച

ബര്‍ലിന്‍: ജര്‍മ്മിനിയില്‍ സാധാരണ ബള്‍ബ്‌ ഉപയോഗിക്കാനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഉപഭോക്താക്കളുടെ സംഘടന രംഗത്ത്‌. കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകള്‍ പൊട്ടിയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുടുതല്‍ ഗുരുതരമാണെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനെ തുടര്‍ന്നാണ്‌ സംഘടന പുതിയ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്‌.
ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായാണ്‌ പരമ്പരാഗത ബള്‍ബുകള്‍ക്ക്‌ രാജ്യത്ത്‌ നിരോധനമേര്‍പ്പെടുത്തിയത്‌. എന്നാല്‍ കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകളില്‍ മെര്‍ക്കുറിയുടെ അളവ്‌ അനുവദനീയമായതിലും 20 മടങ്ങ്‌ കൂടുതലാണെന്നാണ്‌ ഫെഡറല്‍ എന്‍വയോണ്‍മെന്റ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഈ ബള്‍ബുകള്‍പൊട്ടിയാല്‍ മെര്‍ക്കുറിയുടെ അംശങ്ങള്‍ അഞ്ചുമണിക്കൂര്‍ അന്തരീക്ഷത്തിലുണ്ടാവും. ഈ വായു ശ്വസിക്കുന്നവര്‍ക്ക്‌ രോഗങ്ങള്‍ പിടിപെടാമെന്നും ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
സുരക്ഷ നല്‍കുന്ന ബള്‍ബ്‌ മാറ്റി അപകടം വിളിച്ചുവരുത്തുന്ന ബള്‍ബ്‌ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കരുതെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ജര്‍മന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ നേതാവ്‌ ഗ്രെഡ്‌ ബില്ലന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്‌തംബറിലാണ്‌ രാജ്യത്ത്‌ സാധാരണ ബള്‍ബുകള്‍ക്ക്‌ നിമരാധനം ഏര്‍പ്പെടുത്തിയത്‌. കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകള്‍കൊണ്ട്‌ 80 ശതമാനംവരെ ഊര്‍ജ്ജം ലാഭിക്കാമായിരിക്കാം. പക്ഷേ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ വിലങ്ങുതടിയാകുമെങ്കില്‍ ഊര്‍ജ്ജ സംരക്ഷണംകൊണ്ട്‌ എന്ത്‌ ഫലമെന്നും ബില്ലന്‍ ചോദിക്കുന്നു.

RELATED STORIES

അഞ്ചിലൊന്ന്‌ വിവാഹമോചനം ഫെയ്‌സ്‌ബുക്ക്‌ കാരണം

Buzz It
2010 ഡിസംബർ 2, വ്യാഴാഴ്‌ച

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ അഞ്ചില്‍ ഒന്നിന്‌ കാരണമാകുന്നത്‌ ഫെയ്‌സ്‌ബുക്കും ട്വിറ്ററും. വിവാഹമാചന കേസുകളില്‍ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.
ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ജീവിതപങ്കാളിയുടെ ഫെയ്‌സ്‌ ബുക്കിലും ട്വിറ്ററിലുമൊക്കെ വരുന്നത്‌ തെളിവായി ചൂണ്ടിക്കാട്ടിയാണ്‌ വിവാഹമോചനത്തിന്‌ പലരും സമീപിക്കുന്നത്‌. ഫെയ്‌സ്‌ ബുക്കാണ്‌ കൂടുതല്‍ പേരും തെളിവായി ഹാജരാക്കിയിട്ടുള്ളത്‌. 66 ശതമാനം പേര്‍ അഭിഭാഷകരും പ്രൈമറി സോഴ്‌സായി ഹാജരാക്കുന്നത്‌ ഫെയ്‌സ്‌ ബുക്കാണ്‌. മൈ സ്‌പെയ്‌സ്‌ 15 ശതമാനം അഭിഭാഷകരും ട്വിറ്റര്‍ അഞ്ച്‌ ശതമാനം അഭിഭാഷകരും തെളിവായി സ്വീകരിക്കുന്നുണ്ട്‌.
കഴിഞ്ഞവര്‍ഷം വിവാഹമോനചനേകസുകളില്‍ 20 ശതമാനം വര്‍ധനയാണുണ്ടായത്‌. ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം ഫെയ്‌സ്‌ ബുക്കാണെന്ന്‌ സര്‍വെ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

വിവാഹമോ? ആര്‍ക്കുവേണം!!!

Buzz It
2010 നവംബർ 20, ശനിയാഴ്‌ച

ന്യൂയോര്‍ക്ക്‌: വിവാഹമോ? അതാര്‍ക്കുവേണമെന്ന ജീവിത ശൈലി അമേരിക്കയില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌. അമേരിക്കയില്‍ ഓരോ മൂന്ന്‌ കുട്ടികളിലും ഒരാടെ വീതം മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയവേരാരണ്ടുപേരും രണ്ടുവഴിക്കുപോയവേരാ ഒരിക്കലും വിവാഹിതരകാത്തവരോ ആണെന്നും പ്യൂ റിസര്‍ച്ച്‌ സെന്റര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ടൈം മാഗസിന്റെ സഹായത്തോടെയാണ്‌ പ്യൂ റിസര്‍ച്ച്‌ സെന്റര്‍ പഠനം നടത്തിയത്‌. ഇതില്‍ 18 വയസിന്‌ താഴെയുള്ള കുട്ടികളില്‍ 29 ശതമാനം പേരും മാതാപിതാക്കള്‍ക്കൊപ്പം ഒരുമിച്ചു കഴിയാന്‍ സാഹചര്യമില്ലാത്ത കുട്ടികളാണെന്ന്‌ കണ്ടെത്തി. മാതാപിതാക്കളില്‍ 15 ശതമാനം പേര്‍ വിവാഹമോചനം നേടുകയോ പിണങ്ങിപ്പിരിയുകയോ ചെയ്‌തവരാണ്‌. അതേസമയം 14 ശതമാനം വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമില്ല.
അടുത്തകാലത്തായി വിവാഹം കഴിക്കാതെയുള്ള കുടുംബജീവിതത്തോടാണ്‌ അമേരിക്കക്കാര്‍ക്ക്‌ താത്‌പര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. സര്‍വെയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പേരാണ്‌ വിവാഹം അനാവശ്യമെന്ന്‌ പറഞ്ഞത്‌.

RELATED STORIES

ആല്‍ക്കോ ലോക്‌സ്‌ നിര്‍ബന്ധമാക്കും

Buzz It
2010 നവംബർ 14, ഞായറാഴ്‌ച

സ്വീഡന്‍: മദ്യപിച്ച്‌ വാഹനമോടിക്കുന്നത്‌ വഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീഡനില്‍ ആല്‍കോലോക്‌സ്‌ നിര്‍ബന്ധമാക്കുന്നു. പുതുതായി ഇറങ്ങുന്ന എല്ലാ വാഹനങ്ങളിലും ആല്‍കോലോക്‌സ്‌ നിര്‍ബന്ധമാക്കണമെന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ്‌ സൂചന.
ആല്‍കോലോക്‌സ്‌ ഘടിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ മദ്യം കഴിച്ചിട്ടുള്ള ഒരാള്‍ക്ക്‌ വാഹനം ഓടിക്കാന്‍ പറ്റില്ല. മദ്യത്തിന്റെ സ്‌മെല്‍ അടിച്ചാല്‍ വാഹനം സ്‌റ്റാര്‍ട്ട്‌ ആവില്ലെന്നതുതന്നെ കാരണം. ഈ ലോക്ക്‌ നിര്‍ബന്ധമാക്കുന്നതുവഴി റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.
നിലവില്‍ ഓരോ നാല്‌ റോഡപകടങ്ങളില്‍ ഒന്ന്‌ എന്ന കണക്കിലാണ്‌ മദ്യപിച്ച്‌ വണ്ടിയോടിച്ച കേസ്‌. ഈ ലോക്കിന്‌ വില കൂടുതലായതിനാലാണ്‌ നിലവിലുള്ള വാഹനങ്ങളില്‍ ഇത്‌ നിര്‍ബന്ധമാക്കാത്തത്‌. വാഹന നിര്‍മാണ കമ്പനികള്‍ അവ വന്‍തോതില്‍ വാങ്ങുമെന്നതിനാല്‍ വില കുറച്ചുകിട്ടും. അതിനാല്‍ പുതിയ വാഹന ഉപഭോക്താക്കള്‍ക്ക്‌ അമിതഭാരം ഉണ്ടാവില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 


RELATED STORIES

അമ്മ കൈക്കുഞ്ഞിനെ വിറ്റു; കാറുവാങ്ങാനായി

Buzz It
2010 നവംബർ 11, വ്യാഴാഴ്‌ച

മിയാമി: കാറുവാങ്ങാനായി 22 കാരിയായ അമ്മ കൈക്കുഞ്ഞിനെ വിറ്റു. പുതിയ കാറുവാങ്ങാന്‍ പണം ഇല്ലാതെ വന്നപ്പോഴാണ്‌ സ്വന്തം കൈക്കുഞ്ഞിനെ വിറ്റ്‌ പരിഹാരമുണ്ടാക്കാന്‍ ഫ്‌ളോറിക്കാരിയായ വീട്ടമ്മ തയ്യാറായത്‌. 75,000 ഡോളറിന്‌ കുഞ്ഞിനെ വില്‍ക്കാനായിരുന്നു ആദ്യശ്രമം. ഈ തുകയ്‌ക്ക്‌ കുഞ്ഞിനെ വാങ്ങാമെന്ന്‌ ഏറ്റിരുന്ന വ്യക്തി ഒടുവില്‍ പിന്‍മാറി. ബാങ്ക്‌ ലോണ്‍ തരപ്പെടാത്തതായിരുന്നു കാരണം. തുടര്‍ന്ന്‌ കുഞ്ഞിന്റെ വിലയില്‍ 35,000 ഡോളറിന്റെ ഇളവ്‌ നനല്‍കാന്‍ അമ്മ തയ്യാറായിയെന്നും ഇവരെ കസ്‌റ്റഡിയിലെടുത്ത ഫ്‌ളോറിഡയിലെ ലാ എന്‍ഫോഴ്‌സ്‌മെന്റ്‌ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു.
കുഞ്ഞിന്റെ വിലയില്‍ 9,000 ഡോളര്‍ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്‌തു സ്‌റ്റിഫാനി ബിഗബി ഫ്‌ളെമിംഗ്‌ എന്ന ഈ അമ്മ. കുട്ടിയെ വില്‍ക്കാന്‍ണ്‍ സഹായിച്ചതിന്‌ 45 കാരിയായ മുത്തശിയേയും അവരുടെ കാമുകനെയും പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. 


RELATED STORIES