ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബ്‌ അപകടകരം

Buzz It
2010, ഡിസംബർ 4, ശനിയാഴ്‌ച

ബര്‍ലിന്‍: ജര്‍മ്മിനിയില്‍ സാധാരണ ബള്‍ബ്‌ ഉപയോഗിക്കാനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഉപഭോക്താക്കളുടെ സംഘടന രംഗത്ത്‌. കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകള്‍ പൊട്ടിയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുടുതല്‍ ഗുരുതരമാണെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനെ തുടര്‍ന്നാണ്‌ സംഘടന പുതിയ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്‌.
ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായാണ്‌ പരമ്പരാഗത ബള്‍ബുകള്‍ക്ക്‌ രാജ്യത്ത്‌ നിരോധനമേര്‍പ്പെടുത്തിയത്‌. എന്നാല്‍ കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകളില്‍ മെര്‍ക്കുറിയുടെ അളവ്‌ അനുവദനീയമായതിലും 20 മടങ്ങ്‌ കൂടുതലാണെന്നാണ്‌ ഫെഡറല്‍ എന്‍വയോണ്‍മെന്റ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഈ ബള്‍ബുകള്‍പൊട്ടിയാല്‍ മെര്‍ക്കുറിയുടെ അംശങ്ങള്‍ അഞ്ചുമണിക്കൂര്‍ അന്തരീക്ഷത്തിലുണ്ടാവും. ഈ വായു ശ്വസിക്കുന്നവര്‍ക്ക്‌ രോഗങ്ങള്‍ പിടിപെടാമെന്നും ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
സുരക്ഷ നല്‍കുന്ന ബള്‍ബ്‌ മാറ്റി അപകടം വിളിച്ചുവരുത്തുന്ന ബള്‍ബ്‌ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കരുതെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ജര്‍മന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ നേതാവ്‌ ഗ്രെഡ്‌ ബില്ലന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്‌തംബറിലാണ്‌ രാജ്യത്ത്‌ സാധാരണ ബള്‍ബുകള്‍ക്ക്‌ നിമരാധനം ഏര്‍പ്പെടുത്തിയത്‌. കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകള്‍കൊണ്ട്‌ 80 ശതമാനംവരെ ഊര്‍ജ്ജം ലാഭിക്കാമായിരിക്കാം. പക്ഷേ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ വിലങ്ങുതടിയാകുമെങ്കില്‍ ഊര്‍ജ്ജ സംരക്ഷണംകൊണ്ട്‌ എന്ത്‌ ഫലമെന്നും ബില്ലന്‍ ചോദിക്കുന്നു.

RELATED STORIES

7 comments:

ജഗദീശ്.എസ്സ് പറഞ്ഞു...

LED ആണോ CFL ആണോ?

ജഗദീശ്.എസ്സ് പറഞ്ഞു...

Compared to fluorescent bulbs, advantages claimed for LED light bulbs[2] are that they contain no mercury

http://en.wikipedia.org/wiki/LED_lamp

Unknown പറഞ്ഞു...

LED ബൾബിൽ എവിടെയാ മെർക്കുറി? CFL ബൾബായിരിക്കും എന്നു വിചാരിക്കുന്നു. അല്ലെൻകിൽ തെറ്റു തിരുത്തുമല്ലോ...

suchakam പറഞ്ഞു...

@റഫീക്ക് കിഴാറ്റൂര്‍, ജഗദീശ്.എസ്സ്

കോംപാക്ട്‌ ഫ്‌ളൂറസന്റ്‌, എല്‍ ഇ ഡി ബള്‍ബുകളാണ്‌
അപകടകരമെന്നാണ്‌ റിപ്പോര്‍ട്ട്‌.
താങ്കള്‍ പറഞ്ഞകാര്യം ഞങ്ങള്‍
പരിശോധനയ്‌ക്ക്‌ വിധേയമാക്കും.
തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യും.
സഹകരണത്തിന്‌ നന്ദി പറയുന്നു.

suchakam പറഞ്ഞു...

@റഫീക്ക് കിഴാറ്റൂര്‍, ജഗദീശ്.എസ്സ്

തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി.
ആവശ്യമായ തിരുത്തല്‍ വരുത്തിയിട്ടുണ്ട്‌.
താങ്കളുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സ്‌നേഹം
സൂചകം ടീം

anil പറഞ്ഞു...

എല്‍ .ഇ.ഡി.ബള്ബകള്‍ അപകടകരല്ല...ദയവായി തെറ്റിധ്ധാരണഉണ്ടാക്കുന്ന ഈപൊസ്റ്റ് പിന്‍ വലിക്കൂ.വീണിടത്തുകിടന്നുരുളാന്‍ നൊക്കരുതു

suchakam പറഞ്ഞു...

@അനില്‍

2010 ഡിസംബറില്‍തന്നെ തിരുത്തിയ തെറ്റാണ് താങ്കള്‍ വീണ്ടും തിരുത്താന്‍ പറയുന്നത്. മുന്‍വിധിയില്ലാതെ പോസ്റ്റും അതിന്റെ കമന്റുകളും വീണ്ടും വായിക്കുവാന്‍ അപേക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ