Follow by Email

ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അര്‍ച്ചന വിവാഹിതയാവുന്നു

Buzz It
2010, നവംബർ 4, വ്യാഴാഴ്‌ച

തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ്‌ വരന്‍. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. 2012 ലായിരിക്കും ഇവരുടെ വിവാഹം. കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
മനോജ്‌ കൊച്ചിയില്‍ ജോലി ചെയ്‌തിരുന്നപ്പോഴാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. സൗഹൃദം പെട്ടെന്നുതന്നെ പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു. മനോജ്‌ വിവാഹാഭ്യര്‍ത്ഥന മുന്നോട്ടുവച്ചപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചാലേ സമ്മതിക്കുവെന്ന്‌ അര്‍ച്ചന പറഞ്ഞു. തുടര്‍ന്ന്‌ വീട്ടുകാരുമായി മനോജ്‌ സംസാരിക്കുകയായിരുന്നു.
തന്റെ വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ ഏത്‌ മണ്ടനാടാ ഇവളെ കെട്ടാന്‍ പോകുന്നതെന്നായി ചിലരെന്ന്‌ അര്‍ച്ചന പരിഭവിക്കുന്നു. വ്യഭിചാരക്കുറ്റത്തിന്‌ ഒരിക്കല്‍ താന്‍ അറസ്‌റ്റിലായെന്ന്‌ ഒരു ചാനലില്‍ വാര്‍ത്ത വന്നിരുന്നു. അത്‌ തെറ്റായ വാര്‍ത്തയായിരുന്നു. ഇക്കാര്യമെല്ലാം മനോജിന്‌ ന്നായി അറിയാം. വ്യഭിചാരക്കുറ്റത്തിന്‌ ഞാന്‍ അറസ്‌റ്റിലായിട്ടില്ലാത്തതുകൊണ്ടുതന്നെ മനോജ്‌ മണ്ടനല്ലാതാവുന്നുവെന്നും അര്‍ച്ചന പറഞ്ഞു.
ഒരു ചലച്ചിത്ര വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചനയാണ്‌ വിവാഹക്കാര്യം വെളിപ്പെടുത്തിയത്‌. സംഗീത പരിപാടിയില്‍ അവതരികയായി മിനി സ്‌ക്രീന്‍ രംഗത്തെത്തിയ അര്‍ച്ച എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ്‌ മലയാളികള്‍ക്ക്‌ സുപരിചിതയായത്‌. ഈ സീരിയലിലെ ഗ്ലോറിയെന്ന നെഗറ്റീവ്‌ റോള്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ അര്‍ച്ചനയ്‌ക്ക്‌ കഴിഞ്ഞിരുന്നു.


RELATED STORIES

2 comments:

ScintillaSoft പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

അജ്ഞാതന്‍ പറഞ്ഞു...

http://www.youtube.com/watch?v=ombWk2Tm2Og

ഇത് പിന്നെ എന്താണാവോ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ