ചെന്നൈ: യന്തിരന്റെ മഹത്തരമായ വിജയത്തിന് തൊട്ടുപിന്നാലെ രജനീകാന്തിന്റെ പുതിയ ചിത്രം. മകള്‍ സൗന്ദര്യ നിര്‍മിക്കുന്ന ചിത്രത്തില്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ വേഷത്തിന് സമാനമായ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. സുല്‍ത്താന്‍ - ദി വാരിയര്‍ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്‍. ഇത് ഹാരാ എന്നാക്കി മാറ്റിക്കഴിഞ്ഞു.
രജനിയെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ മകള്‍ നേരത്തേ തീരുമാനിച്ചതാണ്. ഇതിന്റെ തിരക്കഥയടക്കമുള്ള ജോലികളും കഴിഞ്ഞിരുന്നു. എന്നാല്‍ റോബോട്ടിന്റെ വിജയം പദ്ധതിയില്‍ മാറ്റം വരുത്താന്‍ മകളെ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ദൈവിക കഴിവുള്ള വ്യക്തിയായി രജനിയുടെ കഥാപാത്രം മാറിയത്. തിരക്കഥയിലും ഈമാറ്റം വരുത്തിക്കഴിഞ്ഞു.
രജനീകാന്തിന്റെ എല്ലാ നമ്പരുകളും ഈ ചിത്രത്തിലുണ്ടാകും. സിഗരറ്റ് വലിക്കുന്ന രംഗം സിനിമയില്‍ പാടില്ലെന്നാണ് നിയമമെങ്കിലും സിഗരറ്റ് കറക്കിയെറിഞ്ഞ് ചുണ്ടുകള്‍കൊണ്ട് പിടിക്കുന്ന രജനിയുടെ മാസ്‌റ്റര്‍പീസ് ഈ സിനിമയിലും ഉണ്ടാകും. രജനി ഫാന്‍സിനെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന ചിത്രമാകും ഹാരാ എന്നാണ് റിപ്പോര്‍ട്ടുകള്‍.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
രജനീകാന്ത് ഇനി ദൈവമായി...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)







0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ