ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രജനിയാണ്‌ താരം: അമീര്‍ഖാന്‍

Buzz It
2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

മുംബൈ: തമിഴകത്തിന്റെ സ്വന്തം രജനീകാന്ത്‌ ആണ്‌ താരമെന്ന്‌ അമീര്‍ഖാന്‍. യന്തിരനിലെ റോബോട്ടിനെ ഞാന്‍ കണ്ടു. അതിലൂടെ അദ്ദേഹം എല്ലാവരെയും കടത്തി വെട്ടിയിരിക്കുകയാണെന്നും അമീര്‍ഖാന്‍ ഫെയ്‌സ്‌ബുക്കിലൂടെ പറഞ്ഞു.
175 കോടി ചെലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ യന്തിരന്‍ ഇന്ത്യയൊട്ടാകെ തരംഗമായിക്കഴിഞ്ഞു. ചിത്രത്തെ പ്രകീര്‍ത്തിച്ച്‌ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. രജനികാന്ത്‌ ഒരു പ്രതിഭാസമാണെന്നാണ്‌ റിതേഷ്‌ ദേശ്‌മുഖ്‌ ട്വിറ്ററില്‍ കുറിച്ചിടുന്നത്‌. റോബോട്ടായുള്ള രജനിയുടെ അഭിനയം കണ്ടാല്‍ നിങ്ങളും അദ്ദേഹത്തിന്റെ ആരാധകനാവും. ചിത്രം കണ്ടില്ലെങ്കില്‍ ഉടന്‍പോയി കാണാനും ദേശ്‌മുഖ്‌ ഉപദേശിക്കുന്നുണ്ട്‌.
രജനി ഈ പ്രായത്തിലും ചെറുപ്പക്കാരനായി ഇരിക്കുന്നതാണ്‌ നടന്‍ തുഷാര്‍ കപൂറിന അത്ഭുതപ്പെടുത്തുന്നത്‌. രജനി സൂപ്പര്‍താരമാണെന്നതില്‍ ഒരു സംശയവും വേണ്ടെന്നും തുഷാര്‍കപൂര്‍ പറയുന്നു. രജനിയുടെ ആരാധികയാണ്‌ താനെന്ന്‌ പറയാന്‍ ഒരുമടിയുമില്ലെന്നാണ്‌ സമീര റെഡ്ഡിയുടെ നിലപാട്‌.

2 comments:

Xina Crooning പറഞ്ഞു...

should have gone for the movie if it was not for Aishwarya Rai. She is so expressionless and simply can't act. aa doordarshante deaf and dumb news kanunatha athilum bedham.

അജ്ഞാതന്‍ പറഞ്ഞു...

xina യുടെ അഭിപ്രായത്തിനു 100 മാര്‍ക്ക്‌ .
ഇന്ന് വരെ ഈ ചേച്ചീടെ ഒരു പടമെങ്കിലും വിജയിച്ചിട്ടുണ്ടോ ?
രജനിയുടെ കാര്യം ആരും പറയണ്ട.
ഐസ് നു തണുപ്പാണെന്ന് പറയണോ ? പാല് വെളുപ്പെന്നും പറയണ്ട.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ