ഹൈദ്രാബാദ്: ടോളിവുഡിലെ സൂപ്പര്‍നായകന്‍ അല്ലു അര്‍ജ്ജുന്‍ വിവാഹിതനാവുന്നു. പ്രണയ വിവാഹമെന്നോ അറേഞ്ച്‌ഡ് വിവാഹമെന്നോ പറയാവുന്ന ഒരു വിവാഹം. അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന സ്‌നേഹ റെഡ്ഡിയാണ് വധു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലേക്ക് വഴുതിവീണത്. തൊട്ടുപിറകേ വീട്ടുകാര്‍ ആലോചിച്ച് വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ സംരഭകനുമായ ശങ്കര്‍ റെഡ്ഡിയുടെ മകളാണ് സ്‌നേഹ. ഹൈദ്രാബാദില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സ്‌നേഹ ഇപ്പോള്‍ ഉപരിപഠനത്തിനായി അമേരിക്കയിലാണ്.
തനിക്കായി പെണ്‍കുട്ടിയെ കണ്ടെത്തുന്നത് വീട്ടുകാരായിരിക്കുമെന്ന് 27 കാരനായ അല്ലു അര്‍ജ്ജുന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനുശേഷമാണ് സ്‌നേഹയെ അല്ലു കണ്ടുമുട്ടുന്നത്. ഇരുവര്‍ക്കുമിടയില്‍ പ്രണയം പൊട്ടിമുള്ളച്ചപ്പോള്‍തന്നെ അല്ലുവിന്റെ അച്ഛന്‍ അല്ലു അരവിന്ദ് വിവരം അറിയുകയും മകന്റെ ഇഷ്ടം നടത്തിക്കൊടുക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്‌തു.
രണ്ടുവീട്ടുകാരും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തുവെന്ന് അരവിന്ദ് പറഞ്ഞു. എന്നാല്‍ വിവാഹ തീയതിയും മറ്റ് കാര്യങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അരവിന്ദ് വ്യക്തമാക്കി.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ