ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗണേഷിനെ തുറന്നുകാട്ടാന്‍ തിലകന്റെ നാടകം

Buzz It
2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

കൊച്ചി: അമ്മ ഭാരവാഹിയും ആത്മ പ്രസിഡന്റുമായ ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ നാടകവുമായി തിലകന്‍ വരുന്നു. തന്നെ അടത്ത നാടകത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ഗണേഷായിരിക്കുമെന്നും തിലകന്‍ വ്യക്തമാക്കി. വിനയന്റെ പുതിയ ചിത്രമായ `രഘുവിന്റെ സ്വന്തം റസിയ'യുടെ പൂജാ വേളയില്‍ സംസാരിക്കുകയായിരുന്നു തിലകന്‍.
സിനിമയില്‍ അമ്മ തന്നെ വിലക്കിയപ്പോഴാണ്‌ ജീവിക്കാനായി സീരിയലുകളില്‍ അഭിനിയിക്കാന്‍ തുടങ്ങിയത്‌. എന്നാല്‍ അവിടെനിന്നും എന്നെ നിഷ്‌കാസിതനാക്കി കഞ്ഞികുടി മുട്ടിക്കുകയാണ്‌ ഗണേഷ്‌ ചെയ്‌തത്‌. അതുകൊണ്ടുതന്നെ ഗണേഷ്‌കുമാറിനെ ഒരു കഥാപാത്രമാക്കി അടുത്ത തന്റെ നാടകത്തിലൂടെ അദ്ദേഹത്തിന്റെ കള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും തിലകന്‍ പറഞ്ഞു.
അമ്മയില്‍നിന്നും പുറത്തായതില്‍ സന്തോഷമേയുള്ളൂ. ഇന്ത്യ കണ്ടിട്ടുള്ള മികച്ച നടനായ കമലഹാസനെ തള്ളിപ്പറഞ്ഞ സംഘടനയാണ്‌ `അമ്മ'. ആ സംഘടന എന്നെ പുറത്താക്കിയതില്‍ സന്തോഷമാണുള്ളത്‌. കമലഹാസനെക്കാള്‍ പ്രതിഭ കുറഞ്ഞവരാണ്‌ ഇവിടെയുള്ളതെന്നും തിലകന്‍ പറഞ്ഞു.

RELATED STORIES

1 comments:

chayamukhi പറഞ്ഞു...

ശ്രീ രാമാ രാമാ രാമാ ശ്രീ രാമ ചന്ദ്ര ജയ
ശ്രീ രാമ രാമ മമ ഹൃദി രമതാം രാമാ രാമ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ