ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒടുവില്‍ `അമ്മ' തെറ്റുതിരുത്തുന്നു

Buzz It
2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

തിരുവനന്തപുരം: ഒടുവില്‍ അമ്മ തെറ്റുതിരുത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കമലഹാസനെ ആദരിക്കല്‍ ചടങ്ങില്‍നിന്നും വിട്ടുനിന്ന അമ്മ ഇപ്പോള്‍ സ്വന്തം പരിപാടിയില്‍ കമലഹാസനെ പ്രത്യേകം ക്ഷണിച്ച്‌ ആദരിക്കാന്‍ പോകുന്നു. അമ്മ ട്രഷറര്‍ ജഗദീഷാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. അടുത്തുതന്നെ അമ്മ സംഘടിപ്പിക്കുന്ന മെഗാഷോയിലായിരിക്കും കമലഹാസനെ ആദരിക്കുക.
ഒരു ടെലിവിഷന്‍ ചാനലില്‍ ജഗദീഷ്‌ അവതാരകനാവുന്ന ചര്‍ച്ചാ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌. സം`്‌ഥാന സര്‍ക്കാരിന്റെ ചടങ്ങില്‍നിന്നും വിട്ടുനിന്നതിന്‌ അമ്മ പ്രസഡന്റ്‌ ഇന്നസെന്റ്‌ പറഞ്ഞ ന്യായീകരണം മലയാള നടന്‍മാരെ തമിഴര്‍ ആദരിച്ചിട്ടില്ല എന്നതായിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായപ്പോഴാണ്‌ അമ്മ മുഖം രക്ഷിക്കല്‍ പദ്ധതി ആസൂത്രണം ചെയ്‌തത്‌.
ചാനല്‍ ചര്‍ച്ചയില്‍ അമ്മയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ വന്നത്‌. മലയാള സിനിമയിലെ മറ്റ്‌ മേഖലകളിലുള്ളവരെല്ലാം പ്രസ്‌തുത ചടങ്ങിനെത്തിയപ്പോള്‍ അമ്മയിലെ അംഗങ്ങള്‍ മാത്രമാണ്‌ അന്ന്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ചത്‌. കുറഞ്ഞപക്ഷം ഇടവേള ബാബുവിനെയെങ്കിലും അമ്മയുടെ പ്രതിനിധിയായി അയക്കാമായിരുന്നുവെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഐകകണേ്‌ഠന അഭിപ്രായപ്പെട്ടു.
അന്ന്‌ നടന്നത്‌ ഒരു ടി വി ചാനലിന്റെ പരിപാടിയായിരുന്നുവെന്നും അതിനാലാണ്‌ വിട്ടുനിന്നതെന്നും പറഞ്ഞ്‌ ന്യായീകരിക്കാന്‍ ജഗദീഷ്‌ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്നാണ്‌ കമലഹാസനെ അമ്മയുടെ ഷോയില്‍ ക്ഷണിച്ച്‌ ആദരിക്കുമെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക്‌ അമ്മയുടെ ട്രഷററായി ജഗദീഷ്‌ ഉറപ്പുനല്‍കിയത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ