ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സൂപ്പര്‍ താരങ്ങളുടെ ആയുസ്‌ ഇനി ഒരു വര്‍ഷം: വിനയന്‍

Buzz It
2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

തിരുവനന്തപുരം: യക്ഷിയും ഞാനും എന്ന സിനിമയുടെ ക്ലിപിംഗ്‌ പോലും ടെലിവിഷനില്‍ കാണിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി സംവിധായകന്‍ വിനയന്‍ ആരോപിച്ചു.
ഒരു ചാനലിനെ നിയന്ത്രിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌, തന്റെ സിനിമയുടെ ഒരു ക്ലിപ്പിംഗ്‌ പോലും ചാനലില്‍ കാണിക്കരുതെന്നാണ്‌. വളരെ മ്ലേച്ഛമായ പ്രവര്‍ത്തനമാണ്‌ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.
താരദൈവങ്ങള്‍ വിചാരിച്ചാല്‍ നടക്കാത്തതൊന്നുമില്ല മലയാള സിനിമാ വ്യവസായത്തിലെന്നാണ്‌ വയ്‌പ്പ്‌. അത്തരത്തില്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ വെല്ലുവിളികള്‍ക്കുമുന്നിലേക്കാണ്‌ ഞാന്‍ എന്റെ സിനിമയുമായി വന്നിരിക്കുന്നതെന്ന്‌ വിനയന്‍ പറഞ്ഞു. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ ആയുസ്‌ ഇനി ഒരു വര്‍ഷം മാത്രമേ ഉള്ളൂ.                         more...
അതിനുള്ളില്‍ ഇപ്പോഴുള്ള സൂപ്പര്‍ താരങ്ങള്‍ മുന്‍ സൂപ്പര്‍ താരങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.
മലയാള സിനിമയില്‍ നിന്ന്‌ താരാധിപത്യം മാറിയേ കഴിയൂ. സൂപ്പര്‍ താരങ്ങള്‍ നടന്മാര്‍ എന്ന നിലയില്‍ മാത്രമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. സിനിമാ വ്യവസായത്തെ മുഴുവന്‍ നിയന്ത്രിച്ച്‌ കൈപ്പിടിയിലാക്കിയിരിക്കുന്നത്‌ അവരും അവരുടെ ശിങ്കിടികളുമാണ്‌. വരുംനാളുകളില്‍ ആര്‍ക്കും സൂപ്പര്‍ താരപദവിയിലേക്ക്‌ എത്താന്‍ കഴിയില്ല.
താരാധിപത്യവും അവരുടെ സംഘടനകളും ഒരുക്കിയ എല്ലാ പ്രതിബന്ധങ്ങളും മറികടന്നാണ്‌ തന്റെ പുതിയ ചിത്രമായ യക്ഷിയും ഞാനും തീയറ്ററുകളിലെത്തിച്ചതെന്ന്‌ വിനയന്‍ പറഞ്ഞു. ആ സിനിമ തീയറ്ററിലെത്താക്കാന്‍ കഴിഞ്ഞതു തന്നെ വലിയ വിജയമാണെന്നും വിനയന്‍ അവകാശപ്പെട്ടു.
താരാധിപത്യമെന്ന ശാപമാണ്‌ മലയാള സിനിമയുടെ അന്തകനാകുന്നത്‌. അതു തന്നെയാണ്‌ യക്ഷിയും ഞാനും എന്ന സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിച്ചത്‌. ഷൂട്ടിംഗ്‌ ആരംഭിക്കുന്നതിന്‌ മുമ്പു മുതല്‍ സിനിമ റിലീസ്‌ ചെയ്യുന്നതു വരെ സിനിമയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. എല്ലാത്തിനെയും അതിജീവിച്ചാണ്‌ ഇപ്പോള്‍ സിനിമ തീയറ്ററിലെത്തിയിരിക്കുന്നത്‌. ഷൂട്ടിംഗ്‌ സമയത്ത്‌ സാങ്കേതിക പ്രവര്‍ത്തകരെയും നടീനടന്മാരെയും ഭീഷണിപ്പെടുത്തി ഒഴിവാക്കി.
മാഫിയ ശശി, പക്രു, ജഗതി, ഇന്ദ്രന്‍സ്‌ തുടങ്ങിയ നടന്മാരും ഇത്തരത്തില്‍ സിനിമയില്‍ നിന്ന്‌ ഒഴിവായവരാണ്‌. അവസാന നിമിഷം ഇവരെ ഭിഷണിപ്പെടുത്തിയാണ്‌ അതു ചെയ്‌തത്‌. വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നീട്‌ മലയാളത്തിലെ ഒരു സിനിമയിലും അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു ഭീഷണി. അരിപ്രശ്‌നമായതിനാല്‍ പലരും അതിനു വഴങ്ങി. വളരെ സങ്കടത്തോടെ തങ്ങളെ ഒഴിവാക്കണമെന്ന്‌ പലരും വിളിച്ചു പറഞ്ഞത്‌.
യക്ഷിയും ഞാനും ഷൂട്ട്‌ ചെയ്യാന്‍ രാജരത്‌നം എന്ന ക്യാമറാമാനെയായിരുന്നു നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ സൂപ്പര്‍ താരങ്ങളും ഫെഫ്‌കയും കൂടി അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അവിടെയും ഭീഷണി തന്നെയാണ്‌ പ്രയോഗിച്ചത്‌. എന്റെ ഒപ്പം ക്യാമറ വര്‍ക്കു ചെയ്‌താല്‍ മറ്റെല്ലാ സിനിമകളില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു മുന്നറിയിപ്പ്‌. കരാറായ ഹിന്ദിചിത്രത്തില്‍ നിന്നും പുറത്താക്കുമെന്നു പറഞ്ഞു. പിന്നീടാണ്‌ പുതിയ ക്യാമറാമാനെ വച്ച്‌ പടം ഷൂട്ട്‌ ചെയ്‌തത്‌. ഒരു സൂപ്പര്‍ താരം പരസ്യമായി രംഗത്തിറങ്ങിയായിരുന്നു രാജരത്‌നത്തെ പിന്തിരിപ്പിക്കാന്‍ പണിയെടുത്തത്‌. എല്ലാ സാങ്കേതിക പ്രവര്‍ത്തകരും നാല്‌ നടന്മാരൊഴിച്ച്‌ മറ്റുള്ള അഭിനേതാക്കളും പുതുമുഖങ്ങളായതങ്ങനെയാണെന്നും വിനയന്‍ പറഞ്ഞു.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

ധീരതയോടെ മുന്നോട്ട് പോകൂ മലയാള ചലചിത്ര
വ്യവസായത്തെ രക്ഷിയ്കൂ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ