ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കമലും രജനിയും ഒരുമിക്കുന്നു; 500 കോടിയുടെ ചിത്രത്തില്‍

Buzz It
2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ചെന്നൈ: തമിഴ്‌ സിനിമാ ലോകത്തിലെ ഇതിഹാസങ്ങളായ കമലഹാസനും രജനീകാന്തും ഒരുമിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ അടുത്ത ചിത്രത്തിലാകും ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുക. യന്തിരന്റെ അംവിധായകന്‍ ഷങ്കര്‍ തന്നെയാവും പുതിയ ചിത്രവുമെടുക്കുക. 500 കോടിരൂപയാണ്‌ മുടക്കുമുതല്‍. തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറക്കാനാണ്‌ നിര്‍മാതാക്കളുടെ പ്ലാന്‍.
ഇത്‌ സംബന്ധിച്ച്‌ കമലഹാസനുമായും രജീകാന്തുമായും സംസാരിച്ചു കഴിഞ്ഞു. ഇരുവരും സമ്മതം അറിയിച്ചതായാണ്‌ വിവരം. താമസിയാതെതന്നെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്‌.
പ്രധാനതടസം ഒരു കഥ ലഭിച്ചില്ലെന്നതാണ്‌. ഷങ്കറിന്റെ സിനിമയ്‌ക്ക്‌ കഥ പ്രശ്‌നമല്ലെങ്കിലും രണ്ടു നായകന്‍മാര്‍ക്കും തുല്ല്യ പ്രാധാന്യമുള്ള കഥ ഇത്തവണ ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ ന്‌െല്ലാരു കഥയ്‌ക്കായുള്ള തിരച്ചിലിലാണ്‌ ഷങ്കറും സംഘവും.
രജീകാന്തിനേയും കമലഹാസനേയും ഒരുമിപ്പിക്കാന്‍ മുമ്പ്‌ മണിരത്‌നവും ശ്രമിച്ചിരുന്നു. രണ്ട്‌ നായകരും അന്ന്‌ തയ്യാറായെങ്കിലും കഥ അവിടെ തടസമാവുകയായിരുന്നു. മണിരത്‌നത്തിന്റെ ആ പദ്ധതി ഇനിയും നടപ്പിലായിട്ടില്ല.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ