ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
സാങ്കേതികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാങ്കേതികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വയില്‍ വരണ്ട നീര്‍ച്ചാലുകള്‍; നാസ ചിത്രങ്ങള്‍ പുറത്തുവിട്ടു

Buzz It
2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വാഷിംഗ്‌ടണ്‍: ചൊവ്വാഗ്രഹത്തില്‍ ജലമൊഴുകിയിരുന്നുവെന്നതിന്‌ ആദ്യ തെളിവുകള്‍ ലഭിച്ചു. ഇത്‌ സംബന്ധിച്ച ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ചൊവ്വയിലെ മലനിരകളില്‍ നിന്നാരംഭിക്കുന്ന നീര്‍ച്ചാലുകളുടെ അടയാളങ്ങളാണ്‌ ഏറ്റവുമൊടുവില്‍ നാസ പുറത്തുവിട്ടത്‌. നാസയുടെ എം ആര്‍ ഒ എന്ന വിവിധോദ്ദേശക ബഹിരാകാശവാഹനമാണ്‌ ഈ അപൂര്‍വചിത്രങ്ങള്‍ പകര്‍ത്തിയത്‌. 
ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവുമാവശ്യമായ ജലം ചൊവ്വയില്‍ ഒരു കാലത്ത്‌ സുലഭമായി ഒഴുകിയിരുന്നുവെന്ന്‌ തെളിയിക്കുന്നതാണ്‌ വരണ്ട നീര്‍ച്ചാലുകളുടെ ഈ ചിത്രങ്ങള്‍. യു എസ്‌-സ്വിസ്‌ സംയുക്ത നിരീക്ഷണത്തിലാണ്‌ ചൊവ്വയിലെ വരണ്ട നീര്‍ച്ചാലുകള്‍ കണ്ടെത്തിയത്‌. 
മലകളുടെ മുകള്‍ഭാഗത്തു നിന്നാരംഭിക്കുന്ന നീര്‍ച്ചാലുകള്‍ മീറ്ററുകളോളം താഴേയ്‌ക്കു ഒഴുകയെത്തുന്ന ചിത്രങ്ങളാണ്‌ സയന്‍സ്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്‌. മലനിരകളിലെ തടസങ്ങളില്‍ തട്ടി ഇഴപിരിഞ്ഞൊഴുകുന്ന അടയാളങ്ങളും ചിത്രത്തില്‍ കാണാന്‍ കഴിയും. കാലക്രമത്തില്‍ സൂര്യപ്രകാശത്തില്‍ ജലം ബാഷ്‌പീകരിക്കപ്പെട്ടതാവാമെന്നാണ്‌ നിഗമനം. 
എന്നാല്‍ സൂര്യതാപത്തില്‍ ചൊവ്വയിലെ മണ്ണുരുകി ഒലിച്ചതാണ്‌ നീര്‍ച്ചാലുകള്‍ പോലുള്ള അടയാളങ്ങളെന്ന മറുവാദവും ഉയര്‍ന്നിട്ടുണ്‌ട്‌. നേരത്തെ ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ മഞ്ഞിന്‌ സമാനമായ വെളുത്ത വസ്‌തു കണ്ടെടെത്തിയതായി നാസ സ്ഥിരീകരിച്ചിരുന്നു.




2ജി: അനുമതി നല്‍കിയത്‌ ചിദംബരം; സാക്ഷി മന്‍മോഹനെന്ന്‌ രാജ

Buzz It
2011 ജൂലൈ 25, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ അനുമതിയോടെയാണ്‌ 2ജി സ്‌പെക്‌ട്രം വില്‍പന നടത്തിയതെന്നു സ്‌പെക്‌ട്രം അഴിമതി കേസില്‍ അറസ്‌റ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജ. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ്‌ ചിദംബരം അനുമതി നല്‍കിയത്‌. അങ്ങനെയല്ലെങ്കില്‍ പ്രധാനമന്ത്രി അതു നിഷേധിക്കട്ടെ എന്നും എ.രാജ പറഞ്ഞു. ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടിതിയിലാണ്‌ രാജ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.
2ജി ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും രാജ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രിയാണു സ്‌പെക്‌ട്രം വിതരണത്തിന്‌ അനുമതി നല്‍കിയത്‌. ഡി ബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ്‌ ഒപ്പിട്ടത്‌. യൂണിടെക്കുമായുള്ള കരാറില്‍ അധാര്‍മികമായി ഒന്നും ചെയ്‌തിട്ടില്ല.
എന്‍ ഡി എ സര്‍ക്കാരിന്റെ സ്‌പെക്‌ട്രം വിതരണ നയം തുടരുക മാത്രമാണു ചെയ്‌തത്‌. ഗൂഢാലോചന, വഞ്ചന തുടങ്ങി തനിക്കെതിരെ സിബിഐ ചുമത്തിയ എല്ലാ കുറ്റങ്ങളും രാജ സി ബി ഐ പ്രത്യേക കോടതിയില്‍ നിഷേധിച്ചു.
RELATED STORIES



ക്രെഡിറ്റ്‌ കാര്‍ഡുമായി ഗൂഗിള്‍

Buzz It
2011 ജൂലൈ 22, വെള്ളിയാഴ്‌ച

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന പുതിയ പദ്ധതിയുമായി ഗൂഗിള്‍ എത്തുന്നു. ഗൂഗിള്‍ ആഡ്‌വേര്‍ഡ്‌ ഉപഭോക്താക്കള്‍ക്കായാണ്‌ പുതിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഗൂഗിള്‍ അവതരിപ്പിക്കുന്നത്‌.
ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും കാര്‍ഡ്‌ ലഭ്യമാക്കുക. പിന്നീട്‌ ലോകം മുഴുവന്‍ വ്യാപിപ്പിക്കും. ഗൂഗിള്‍ സെര്‍ച്ചിലെ പരസ്യങ്ങള്‍ വാങ്ങാന്‍ ഈ കാര്‍ഡ്‌ ഉപയോഗിക്കാം. ആകര്‍ഷകമായ പലിശനിരക്കായിരിക്കും പ്രഖ്യാപിക്കുക. കാര്‍ഡിന്‌ വാര്‍ഷിക ഫീസ്‌ ഉണ്ടാവില്ലെന്നത്‌ മറ്റൊരു പ്രത്യേകത. അതേസമയം ക്രെഡിറ്റിന്‌ പരിധിയുണ്ടാവുമെന്ന്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

RELATED STORIES

പ്രിന്‍സിപ്പലിനെ തെറിവിളിക്കാനും ഫെയ്‌സ്‌ബുക്ക്‌

Buzz It
2011 ഫെബ്രുവരി 23, ബുധനാഴ്‌ച

മുംബൈ: ഫെയ്‌സ്‌ ബുക്കിലൂടെ പ്രിന്‍സിപ്പലിനെ തെറിവിളിച്ച വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍നിന്നും പുറത്താക്കി. മുംബൈയിലെ എം പി ഷാ ഇംഗ്ലീഷ്‌ ഹൈസ്‌കൂളിലെ എട്ടാംക്‌ലാസ്‌ വിദ്യാര്‍ത്ഥിക്കാണ്‌ ഈ ദുര്യോഗം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വന്ദന ടാണ്‌ഠനെയാണ്‌ വിദ്യാര്‍ത്ഥി തെറിവിളിച്ചത്‌.
ഈ 13 കാരന്‍ വന്ദനയ്‌ക്ക്‌ ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റ്‌ അയച്ചിരുന്നു. അത്‌ സ്വീകരിക്കപ്പെട്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ വന്ദനയുടെ വാള്‍ പേജില്‍ കുട്ടി അസഭ്യവാക്കുകള്‍ കുറിച്ചിട്ടത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ മീറ്റിംഗ്‌ വിളിച്ചുചേര്‍ത്ത പ്രിന്‍സിപ്പല്‍ കുട്ടിയെ പുറത്താക്കുന്നതായി അറിയിക്കുകയായിരുന്നു.
തങ്ങളുടെ മകനല്ല ഇത്‌ ചെയ്‌തത്തെന്നാണ്‌ ഈ എട്ടാം ക്ലാസുകാരന്റെ മതാപിതാക്കള്‍ വാദിച്ചത്‌. അവനോട്‌ ശത്രുതയുള്ള മറ്റാരോ ആണിത്‌ ചെയ്‌തതെന്നും മാതാപിാക്കള്‍ പറഞ്ഞുനോക്കിയെങ്കിലും സ്‌കൂളിന്റെ വാതില്‍ ഇപ്പോഴും ഈ വിദ്യാര്‍ത്ഥിക്കു മുന്നില്‍ അടഞ്ഞുകിടക്കുകയാണ്‌.

RELATED STORIES

ഗൂഗിളിന്‌ ബദലായി ചൈനയുടെ സര്‍ച്ച്‌ എന്‍ജിന്‍

Buzz It

ബിജീംഗ്‌: ഗൂഗിളിന്‌ ബദലായുള്ള ചൈനയുടെ സര്‍ച്ച്‌ എന്‍ജിന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. www.panguso.com/ എന്ന്‌ പേരിട്ടിരിക്കുന്ന ഈ സര്‍ച്ച്‌ എന്‍ജിന്‍ ഇന്നലെ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ചൈനീസ്‌ ഭാഷയിലാണ്‌ ഹോം പേജ്‌. എങ്കിലും ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോ െമറ്റ്‌ ഭാഷകളിലും ഈ സര്‍ച്ച്‌ എന്‍ജിന്‍ ഉപയോഗിക്കാനാവും.
സിന്‍ഹുവാ ന്യൂസ്‌ ഏജന്‍സിയും ചൈന മൊബൈല്‍ ലിമിറ്റഡും സഹകരിച്ചാണ്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ സര്‍ച്ച്‌ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കന്നത്‌.
സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞവര്‍ഷം ചൈനയിലെ പ്രവര്‍ത്തനം ഗൂഗിള്‍ അവസാനിപ്പിച്ചപ്പോഴാണ്‌ സര്‍ക്കാരിന്‌ കീഴില്‍ ഒരു സര്‍ച്ച്‌ എന്‍ജിന്‍ എന്ന ആശയം അവരിപ്പിച്ചത്‌.

RELATED STORIES

കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബ്‌ അപകടകരം

Buzz It
2010 ഡിസംബർ 4, ശനിയാഴ്‌ച

ബര്‍ലിന്‍: ജര്‍മ്മിനിയില്‍ സാധാരണ ബള്‍ബ്‌ ഉപയോഗിക്കാനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഉപഭോക്താക്കളുടെ സംഘടന രംഗത്ത്‌. കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകള്‍ പൊട്ടിയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുടുതല്‍ ഗുരുതരമാണെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനെ തുടര്‍ന്നാണ്‌ സംഘടന പുതിയ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്‌.
ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായാണ്‌ പരമ്പരാഗത ബള്‍ബുകള്‍ക്ക്‌ രാജ്യത്ത്‌ നിരോധനമേര്‍പ്പെടുത്തിയത്‌. എന്നാല്‍ കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകളില്‍ മെര്‍ക്കുറിയുടെ അളവ്‌ അനുവദനീയമായതിലും 20 മടങ്ങ്‌ കൂടുതലാണെന്നാണ്‌ ഫെഡറല്‍ എന്‍വയോണ്‍മെന്റ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഈ ബള്‍ബുകള്‍പൊട്ടിയാല്‍ മെര്‍ക്കുറിയുടെ അംശങ്ങള്‍ അഞ്ചുമണിക്കൂര്‍ അന്തരീക്ഷത്തിലുണ്ടാവും. ഈ വായു ശ്വസിക്കുന്നവര്‍ക്ക്‌ രോഗങ്ങള്‍ പിടിപെടാമെന്നും ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
സുരക്ഷ നല്‍കുന്ന ബള്‍ബ്‌ മാറ്റി അപകടം വിളിച്ചുവരുത്തുന്ന ബള്‍ബ്‌ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കരുതെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ജര്‍മന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ നേതാവ്‌ ഗ്രെഡ്‌ ബില്ലന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്‌തംബറിലാണ്‌ രാജ്യത്ത്‌ സാധാരണ ബള്‍ബുകള്‍ക്ക്‌ നിമരാധനം ഏര്‍പ്പെടുത്തിയത്‌. കോംപാക്ട്‌ ഫ്‌ളൂറസന്റ്‌ ബള്‍ബുകള്‍കൊണ്ട്‌ 80 ശതമാനംവരെ ഊര്‍ജ്ജം ലാഭിക്കാമായിരിക്കാം. പക്ഷേ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ വിലങ്ങുതടിയാകുമെങ്കില്‍ ഊര്‍ജ്ജ സംരക്ഷണംകൊണ്ട്‌ എന്ത്‌ ഫലമെന്നും ബില്ലന്‍ ചോദിക്കുന്നു.

RELATED STORIES

അഞ്ചിലൊന്ന്‌ വിവാഹമോചനം ഫെയ്‌സ്‌ബുക്ക്‌ കാരണം

Buzz It
2010 ഡിസംബർ 2, വ്യാഴാഴ്‌ച

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ അഞ്ചില്‍ ഒന്നിന്‌ കാരണമാകുന്നത്‌ ഫെയ്‌സ്‌ബുക്കും ട്വിറ്ററും. വിവാഹമാചന കേസുകളില്‍ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.
ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ജീവിതപങ്കാളിയുടെ ഫെയ്‌സ്‌ ബുക്കിലും ട്വിറ്ററിലുമൊക്കെ വരുന്നത്‌ തെളിവായി ചൂണ്ടിക്കാട്ടിയാണ്‌ വിവാഹമോചനത്തിന്‌ പലരും സമീപിക്കുന്നത്‌. ഫെയ്‌സ്‌ ബുക്കാണ്‌ കൂടുതല്‍ പേരും തെളിവായി ഹാജരാക്കിയിട്ടുള്ളത്‌. 66 ശതമാനം പേര്‍ അഭിഭാഷകരും പ്രൈമറി സോഴ്‌സായി ഹാജരാക്കുന്നത്‌ ഫെയ്‌സ്‌ ബുക്കാണ്‌. മൈ സ്‌പെയ്‌സ്‌ 15 ശതമാനം അഭിഭാഷകരും ട്വിറ്റര്‍ അഞ്ച്‌ ശതമാനം അഭിഭാഷകരും തെളിവായി സ്വീകരിക്കുന്നുണ്ട്‌.
കഴിഞ്ഞവര്‍ഷം വിവാഹമോനചനേകസുകളില്‍ 20 ശതമാനം വര്‍ധനയാണുണ്ടായത്‌. ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം ഫെയ്‌സ്‌ ബുക്കാണെന്ന്‌ സര്‍വെ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

സ്‌ട്രീറ്റ്‌വ്യൂ: ഗൂഗിളിന്‌ 1,80,000 യൂറോ പിഴ

Buzz It
2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

റോം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ തെരുവു ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‌ ഗൂഗിള്‍ 1,80,000 യൂറോ പിഴയടക്കണമെന്ന്‌ ഇറ്റലി. ഈ തുക ഗൂഗിളില്‍നിന്നും ഈടാക്കാനുള്ള നിയമനടപടികള്‍ക്കും ഇറ്റലി തുടക്കം കുറിച്ചുകഴിഞ്ഞു.
ഗൂഗിളിന്റെ സ്‌ട്രീറ്റ്‌വ്യൂവിനെതിരെ ലോകത്താകമാനം പ്രതിഷേധം ഉയരുന്നുണ്ട്‌. ഫ്രാന്‍സ്‌, ജര്‍മിനി തുടങ്ങി നിരവധി രാജ്യങ്ങള്‍ സ്‌ട്രീറ്റ്‌വ്യൂവിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്‌. എന്നാല്‍ ഗൂഗിളിനോട്‌ പിഴയടയ്‌ക്കാന്‍ നിര്‍ദ്ദേശിക്കുന്ന ആദ്യ രാജ്യം ഇറ്റലിയാണ്‌. അതേസമയം ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്‌ ജര്‍മിനി.
39 രാജ്യങ്ങളില്‍ തന്ത്രപ്രധാനമയ സ്ഥലങ്ങളിലൂടെ സന്ദര്‍ശിച്ച ഗൂഗിള്‍ കാര്‍ അവിടങ്ങളിലെ മുഴുവന്‍ വിവരങ്ങളും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. ഈ-മെയില്‍ വിവരങ്ങള്‍ അടക്കമുള്ള വ്യക്തി വിവരങ്ങളും ജനങ്ങളുടെ സ്വകാര്യ നിമിഷങ്ങളും ഈ യാത്രയ്‌ക്കിടെ കാര്‍ പകര്‍ത്തുകയും അവ ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിനില്‍ ലഭ്യമാക്കുകയും ചെയ്‌തതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌.

RELATED STORIES

ഫെയ്‌സ്‌ബുക്കിനും ട്വിറ്ററിനും നിരോധനം

Buzz It
2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ബര്‍ലിന്‍: ജര്‍മിനിയിലെ പ്രമുഖ കമ്പിനികളിലെല്ലാം ജനപ്രിയ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളായ ഫെയ്‌സ്‌ബുക്കിനും ട്വിറ്ററിനും നിേരാധനം. ഇത്തരം സൈറ്റുകളില്‍ ജീവനക്കാര്‍ മുഴുകിയിരിക്കുന്നതിനാല്‍ പലവിധ നഷ്ടങ്ങളാണ്‌ കമ്പനികള്‍ക്കുണ്ടാകുന്നതെന്ന കണ്ടെത്തലാണ ഈ നടപടിക്ക്‌ പിന്നില്‍.
ഹൈസ്‌ട്രീറ്റ്‌ ബാങ്ക്‌ കമേഴ്‌സ്‌ബാങ്ക്‌, വോക്‌സ്‌വോഗണ്‍, ഡൈംലര്‍, ഹൈഡല്‍ബര്‍ഗ്‌ സിമന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇതിനകം ഫെയ്‌സ്‌ബുക്കിനും ട്വിറ്ററിനും നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇവയുടെ പാത സ്വീകരിക്കുകയാണ്‌ ഇപ്പോള്‍ മറ്റ്‌ പ്രമുഖ കമ്പനികളും.
ജോലിസമയ നഷ്ടം തന്നെയാണ്‌ പ്രമുഖ കമ്പനികളെല്ലാം ചൂണ്ടിക്കാട്ടിയുള്ള പ്രധാനകാരണം. ജോലിസമയം വെറുതെ നഷ്ടപ്പെടുന്നത്‌ കമ്പനികള്‍ക്ക്‌ നഷ്ടമുണ്ടാക്കുന്നുണ്ട്‌. ഒപ്പം കമ്പനികളുടെ ഔദ്യോഗിക വിവരങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ചോരുന്നുമുണ്ട്‌. ഇതും ഭീമമായ നഷ്ടമാണ്‌ ജര്‍മന്‍കമ്പനികള്‍ക്ക്‌ ഉണ്ടാക്കുന്നത്‌. പ്രത്യേകിച്ച്‌ ഐ ടി കമ്പനികള്‍ക്കെന്ന്‌ ജര്‍മന്‍ ഫിനാന്‍ഷ്യല്‍ വീക്കിലി Wirtschaftswoche റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
സ്ഥാപനത്തിന്റെ നെറ്റുവര്‍ക്കുകളെ തകര്‍ക്കുന്ന സോഫ്‌ട്‌വയറുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെടുന്നതും ഇത്തരം സൈറ്റുകളിലൂടെയാണെന്ന്‌ കാസ്‌പെര്‍സ്‌കി ഐ ടി സെക്യൂരിറ്റി കമ്പനിയിലെ ക്രിസ്‌റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു.

ഗൂഗിള്‍ എര്‍ത്തിന്‌ ബദലായി ചൈനയുടെ എര്‍ത്ത്‌

Buzz It
2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

ബീജിംഗ്‌: ഗൂഗിള്‍ എര്‍ത്തിന്‌ ബദലായി ചൈനീസ്‌ സര്‍ക്കാര്‍ തങ്ങളുടെ ഔദ്യോഗിക ഓണ്‍ലൈന്‍ മാപ്പിംഗ്‌ സര്‍വീസ്‌ ആരംഭിക്കുന്നു. ഗൂഗിള്‍ എര്‍ത്തിന്‌ ചൈനയില്‍ ഇതുവരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. അവരുടെ അപേക്ഷ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കെയാണ്‌ ചൈനയുടെ സ്വന്തം സര്‍വീസ്‌ തുടങ്ങുന്നത്‌.
ലോകം മുഴുവനുമുള്ള ഭൂപട വിവരങ്ങള്‍ ഈ സൈറ്റില്‍ സൗജന്യമായി ലഭ്യമാക്കാനാണ്‌ ചൈനീസ്‌ അധികൃതര്‍ ലക്ഷ്യമിടുന്നതെന്ന്‌ സ്‌റ്റേറ്റ്‌ ബ്യൂറോ ഓഫ്‌ സര്‍വേയിംഗ്‌ ആന്‍ഡ്‌ മാപ്പിംഗ്‌ ഡയറക്ടര്‍ സൂ ഡെമിംഗ്‌ പറഞ്ഞു. തുടക്കത്തില്‍9 വര്‍ഷത്തില്‍ രണ്ട്‌ പ്രാവശ്യമാകും ഈ സൈറ്റില്‍ അപ്‌ഡേഷന്‍ നടക്കുക.
ഭാവിയില്‍ പ്രമുഖ ബ്രാന്‍ഡായി ഈ ചൈനീസ്‌ സെറ്റ്‌ മാറുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചൈനീസ്‌ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ നേരത്തേ ഗൂഗിള്‍ എര്‍ത്തിന്റെ സേവനം ചൈനയില്‍ അവസാനിപ്പിച്ചിരുന്നു. ഭൂപടം നല്‍കുന്ന എല്ലാ ഇന്റര്‍നെറ്റ്‌ സേവനദാതാക്കളും അവയുടെ പകര്‍പ്പ്‌ ചൈനീസ്‌ സര്‍ക്കാരിന്‌ നല്‍കി അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയാണ്‌ ഗൂഗിള്‍ എര്‍ത്തിനെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്‌.

വ്യക്തി വിവരങ്ങള്‍ മോഷ്ടിച്ചുവെന്ന്‌ ഗൂഗിള്‍

Buzz It
2010 ഒക്‌ടോബർ 23, ശനിയാഴ്‌ച

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ വന്‍തോതില്‍ മോഷ്ടിച്ചതായി ഒടുവില്‍ ഗൂഗിള്‍ സമ്മതിച്ചു. സ്‌ട്രീറ്റ്‌ വ്യൂ കാറിന്റെ മറവിലായിരുന്നു ഈ മോഷണം. ഉപയോക്താക്കളുടെ ഇ-മെയില്‍ വിലാസം, പാസ്‌വേര്‍ഡ്‌ തുടങ്ങി എല്ലാവിവരങ്ങളും ഗൂഗിള്‍ ഇങ്ങനെ അനധികൃതമായി ചോര്‍ത്തിയെടുത്തിട്ടുണ്ട്‌.
ലോകത്തെ മിക്ക രാജ്യങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്‌. നേരത്തേ ഇത്തരം വാര്‍ത്തകള്‍ ഗൂഗിള്‍ നിഷേധിച്ചിരുന്നു. ചെറിയതോതില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കാമെന്നു മാത്രമായിരുന്നു അവരുടെ നിലപാട്‌. എന്നാല്‍ ഇന്‍ര്‍ര്‍നെറ്റ്‌ ഉപയോക്താക്കളുടെ പരാതികള്‍ പെരുകിയപ്പോള്‍ ഫ്രാന്‍സ്‌, ജര്‍മിനി, സ്‌പെയിന്‍ തുടങ്ങി പലരാജ്യങ്ങളും ഗൂഗിളിനെതിരെ നടപടിയുമായി മുന്നോട്ടുവന്നു. മദര്‍ഡിസ്‌ക്‌ ഹാജരാക്കാന്‍ പലരാജ്യങ്ങളും ഗൂഗിളിന്‌ നിര്‍ദ്ദേശം നല്‍കി.
നില്‍ക്കക്കളിയില്ലാതെ വന്നപ്പോഴാണ്‌ വന്‍തോതില്‍തന്നെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചതായി ഗൂഗിളിന്‌ സമ്മതിക്കേണ്ടിവന്നത്‌. തെറ്റുപറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ്‌ ഗൂഗിളിന്റെ പുതിയ പ്രസ്‌താവന. അനധികൃതമായി ശേഖരിച്ച വ്യക്തിവിവരങ്ങള്‍ നശിപ്പിച്ചുകഴിഞ്ഞുവെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഗൂഗിള്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ അലന്‍ യൂസ്‌റ്റേഴ്‌സ്‌ പറഞ്ഞു. സ്‌ട്രീറ്റ്‌ വ്യൂ കാറിന്റെ സാങ്കേതികവിദ്യയില്‍ ഇതിനുള്ള മാറ്റം വരുത്തിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെടുന്നു.
രണ്ട്‌ വര്‍ഷം മുമ്പാണ്‌ സ്‌ട്രീറ്റ്‌ വ്യൂ കാര്‍ ഓടിത്തുടങ്ങിയത്‌. 360 ഡിഗ്രിയില്‍ ത്രിമാന കാമറ ഉപയോഗിച്ചാണ്‌ തെരുവുകളുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്‌. 34 രാജ്യങ്ങളില്‍നിന്നും ഇതിനകം സ്‌ട്രീറ്റ്‌വ്യൂകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കഴിഞ്ഞു. ഇതിനിടയില്‍ കടലില്‍കുളിക്കുന്നവരുടെ നഗ്നചിത്രങ്ങള്‍വരെ കാര്‍ പകര്‍ത്തുകയും നെറ്റില്‍ ലഭ്യമാക്കുകയും ചെയ്‌തു. ജനങ്ങളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറിയ ഗൂഗിളിന്റെ ഈ പ്രവൃത്തിയും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്‌.

സുരക്ഷാ ഭീഷണി; ഓര്‍ക്കുട്ടിനും ഫെയ്‌സ്‌ബുക്കിനും വിലക്ക്‌

Buzz It
2010 ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ജറുസലേം: രാജ്യത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന കണ്ടെത്തലില്‍ ഇസ്രായേല്‍ തങ്ങളുടെ സൈനികരെ സോഷ്യല്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍നിന്നും വിലക്കി. ഓര്‍ക്കുട്ട്‌, ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, മൈസ്‌പേസ്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കാണ്‌ വിലക്ക്‌.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പോസ്‌റ്റുകള്‍ ഈ സൈറ്റുകളില്‍ വ്യാപകമാകാന്‍ തുടങ്ങിയതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ തങ്ങളെ പ്രേരിപ്പിച്ചതെന്ന്‌ ഇസ്രായേല്‍ പ്രതിരോധവിഭാഗം മേധാവി അറിയിച്ചു. ഈ സൈറ്റുകളില്‍ പട്ടാളക്കാര്‍ കുറിച്ചിടുന്ന സന്ദേശങ്ങള്‍ എതിരാളികളുടെ കൈയില്‍ കിട്ടിയാല്‍ അവര്‍ക്ക്‌ അത്‌ രാജ്യത്തെ ആക്രമിക്കുന്നതിന്‌ സഹായകമാവുമെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍.
സൈനിക ക്യാമ്പുകളുടെയും പരിശീലനത്തിന്റെയും മറ്റും ചിത്രങ്ങള്‍പോലും പല പട്ടാളക്കാരും ഈ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അത്തരം ഫോട്ടോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന്‌ പട്ടാളക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക്‌ കുട്ടികള്‍ക്ക്‌ ദോഷകരം

Buzz It
2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

ലണ്ടന്‍: ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക്‌ എന്നീ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ അംഗമാകുന്നത്‌ കുട്ടികള്‍ക്ക്‌ ദോഷം ചെയ്യുമെന്ന്‌ ആരോപണം. യു കെയിലെ സോമര്‍സെറ്റ്‌ ഫീ പേയിംഗ്‌ ടൗണ്‍ടണ്‍ സ്‌കൂള്‍ മേധാവി ജോണ്‍ ന്യൂട്ടണ്‍ ആണ്‌ ഈ സൈറ്റുകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്‌.
ഈ സൈറ്റുകളില്‍ വരുന്നത്‌ കൂടുതലും അവ്യക്തമായ വിവരങ്ങളും ഗോസിപ്പുകളുമാണ്‌. യാഥാര്‍ത്ഥവും ഗോസിപ്പും തമ്മിലുള്ള വ്യത്യാസം മനസിലാക്കും മുമ്പേയാണ്‌ കുട്ടികള്‍ ഇത്‌ വായിക്കുന്നത്‌. ഫലത്തില്‍ കുട്ടികള്‍ അല്‍പജ്ഞാനികളായി മാറും. ഒന്നും അറിഞ്ഞുകൂടാതിരിക്കുന്നതിനെക്കാള്‍ അപകടകരമാണ്‌ അല്‌പജ്ഞാനികളാകുന്നതെന്നും ജോണ്‍ ഓര്‍മിപ്പിക്കുന്നു.

ഹൃദ്‌രോഗികളെ സഹായിക്കാന്‍ റോബോട്ട്‌

Buzz It
2010 ഒക്‌ടോബർ 17, ഞായറാഴ്‌ച

നഗോയ: ഹൃദ്‌രോഗികളെ സഹായിക്കാന്‍ പുതിയ റോബോട്ട്‌ വരുന്നു. ഹൃദയാഘാതംമൂലം ഒരുവശം തളര്‍ന്ന്‌ കിടപ്പിലായ രോഗികളെ പരിപാലിക്കുന്നതിന്‌ ഈറോബോട്ട്‌ പ്രയോജനപ്പെടും. ജപ്പാനിലെ ടയോട്ട മോട്ടോര്‍ കോര്‍പറേഷനും ഫുജിറ്റാ ഹെല്‍ത്ത്‌ യൂണിവേള്‌സിറ്റിയും സഹകരിച്ചാണ്‌ പുതിയ റോബോട്ട്‌ പുറത്തിറക്കുന്നത്‌. കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി.
പാരലൈസ്‌ സംഭവിച്ച രോഗികളെ നടക്കാന്‍ സഹായിക്കുന്നതാണ്‌ ഈ റോബോട്ട്‌. 2007 ല്‍ തുടങ്ങിയ പരീക്ഷണം അടുത്തി2െയാണ്‌ പൂര്‍ത്തിയായത്‌. താമസിയാതെ റോബോട്ട്‌ വിപണിയിലിറങ്ങും.

ടോര്‍ച്ച്‌ 9800 ഇന്ത്യന്‍ വിപണിയില്‍

Buzz It
2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മുംബൈ: ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ്‌ താരം ദീപിക പദുക്കോണ്‍ ആണു പുതിയ മോഡല്‍ പുറത്തിറക്കിയത്‌.
കീ പാഡും ടച്ച്‌ സ്‌ക്രീനുമുള്ള പുതിയ മോഡല്‍ `ടോര്‍ച്ച്‌ 9800' ഫോണിന്‌ 35,000 രൂപയാണു വില. ത്രീ ജി, വൈഫൈ, ജിപിഎസ്‌, അഞ്ചു മെഗാപിക്‌സല്‍ ക്യാമറ, വിഡിയോ റിക്കോര്‍ഡിങ്‌, മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍ ഈ സ്‌മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്‌. പക്ഷേ വിഡിയോ കോള്‍ സൗകര്യം ഇല്ല. ഈ സൗകര്യം പരിഷ്‌കരിക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്ന്‌ റിം ഇന്ത്യന്‍ വിഭാഗം എം ഡി ഫ്രെന്നി ബാവ അറിയിച്ചു.

ഇന്റര്‍നെറ്റ്‌ സൗകര്യം ഇനി വിമാനത്തിലും

Buzz It
2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

സിങ്കപ്പൂര്‍: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിനുള്ളിലും ഇന്റര്‍നെറ്റ്‌ സൗകര്യം ഏര്‍പ്പെടുത്താന്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ തയ്യാറെടുക്കുന്നു. ഈ സൗകര്യം വിമാനത്തില്‍ നല്‍കുന്ന ഏഷ്യയിലെ ആദ്യത്തെ വിമാനകമ്പനിയാവും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌.
ഇന്റര്‍നെറ്റിനൊപ്പം മൊബൈല്‍ ഫോണ്‍സര്‍വീസുകളും വിമാനത്തിനകത്ത്‌ ലഭ്യമാക്കും. യാത്രാവേളയില്‍ എസ്‌ എം എസ്‌ അയക്കാനും സ്വീകരിക്കാനും വോയ്‌സ്‌മെയില്‍ പരിശോധിക്കാനുമുള്ള സൗകര്യം ജി എസ്‌ എം മൊബൈല്‍ ഫോണുള്ളവര്‍ക്ക്‌ ലഭിക്കും. സ്‌മാര്‍ട്‌ഫോണോ ബ്ലാക്ക്‌ബെറിയോ ഉപയോഗിക്കുന്നവര്‍ക്കാവരും നെറ്റ്‌കണക്ഷന്‍ ലഭ്യമാകുക.
ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക്‌ ബില്‍ ലഭിക്കുന്നത്‌ അവരുടെ ടെലിഫോണ്‍ കമ്പനി നല്‍കുന്ന മാസബില്ലിലൂടെയായിരിക്കും. ഇന്റര്‍നാഷണല്‍ റോമിംഗ്‌ നിരക്കുകള്‍ ബാധകമാവും.
ജനീവ ആസ്ഥാനമായ ഐ ടി കമ്പനി ഒണ്‍എയറുമായി ഇതുസംബന്ധിച്ച്‌ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ ഒപ്പുവച്ചുകഴിഞ്ഞു. എയര്‍ബസ്‌ എ380,, എ340-500, ബോയിംഗഎ 777-300 ഇ ആര്‍ വിമാനങ്ങളിലാവും ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാകുക.

ബ്രിട്ടനെ കണക്ക് പഠിപ്പിക്കാം; ഇന്റര്‍നെറ്റിലൂടെ

Buzz It
2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ലണ്ടന്‍: ഇന്ത്യയില്‍നിന്നുള്ള കണക്ക് അധ്യാപകരെ ബ്രിട്ടന്‍ ക്ഷണിക്കുന്നു. അവിടെ സ്‌കൂളുകളില്‍ പുറംജോലി കരാര്‍നേടി കണക്ക് പഠിപ്പിക്കാം. ബ്രിട്ടനില്‍ ഇപ്പോള്‍ ഏറെ ഡിമാന്‍ഡ് ഇന്ത്യാക്കാരായ കണക്ക് അധ്യാപകര്‍ക്കാണ്. പല സ്‌കൂളുകളും ഇന്ത്യക്കാരെ തേടി അലയുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബ്രട്ടീഷുകാരായ കണക്ക് അധ്യാപകരുടെ കുറവാണ് ഇന്ത്യാക്കാരുടെ പിറകേ പോകാന്‍ സ്‌കൂളുകളെ നിര്‍ബന്ധിതരാക്കിയത്. നോര്‍ത്ത് ലണ്ടനിലെ ആഷ്മൗണ്ട് പ്രൈമറി സ്‌കൂള്‍ കണക്ക് പഠിപ്പിക്കുന്ന ജോലി പുറംജോലി കരാറിലൂടെ നല്‍കിക്കഴിഞ്ഞു. ഇതുകൊണ്ട് വലിയ മാറ്റം കുട്ടികളില്‍ ഉണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
കണക്കിനോടുള്ള കുട്ടികളുടെ താത്പര്യം മുമ്പത്തെക്കാളും ഉയര്‍ന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യം പറയുന്നത്. ഇതോടെയാണ് മറ്റു സ്‌കൂളുകളും ഇന്ത്യാക്കാര്‍ക്ക് പിന്നാലെ പായുന്നത്. ബ്രട്ടീഷ് സ്പാര്‍ക് എഡ്യൂക്കേഷന്‍ കമ്പനി ഇപ്പോള്‍തന്നെ തങ്ങളുടെ കുട്ടികള്‍ക്ക് ഇന്ത്യാക്കാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലൂധിയാനയിലിരുന്ന് ഇന്റര്‍നെറ്റിലൂടെ അധ്യാപകന്‍ പഠിപ്പിക്കുന്നു. ലണ്ടനിലെ ക്ലാസ്മുറിയിലിരുന്ന് കുട്ടികള്‍ അത് കേട്ടുപഠിക്കുന്നു.
അധ്യാപകനുമായി സംസാരിക്കാനും സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനും ഈ സമയം കഴിയുന്നുണ്ട്. ഇന്റര്‍നെറ്റ് വഴി ചൂരല്‍ കൊണ്ടുള്ള തല്ല് വരില്ലെന്ന് ഉറപ്പുള്ളതിനാലാകാം. കണക്ക് പഠിക്കാന്‍ കുട്ടികള്‍ക്കും രസമായി തുടങ്ങിയിട്ടുണ്ട്.

ജര്‍മിനിയില്‍ വീടുകളുടെ വാടക ഉയരും

Buzz It
2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ബര്‍ലിന്‍: വരും നാളുകളില്‍ ജര്‍മിനിയില്‍ വീടുകളുടെ വാടകനിരക്കില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന്‌ ജര്‍മന്‍ ചാന്‍സ്‌ലര്‍ ആഞ്‌ജല മെര്‍ക്കല്‍. വീടുകളുടെ മേല്‍ക്കുര പരിസ്ഥിതി സൗഹൃദ മേല്‍ക്കുരയാക്കുന്നതിനുള്ള ചെലവ്‌ വാടകക്കാരിലേക്ക്‌ പകര്‍ന്നു നല്‍കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ്‌ ഇതെന്നും ചാന്‍സ്‌ലര്‍ ഓര്‍മ്മിപ്പിച്ചു.
വീടിന്റെ മേല്‍ക്കുര പരിസ്ഥിതി സൗഹൃദ മേല്‍ക്കുരയാക്കണമെന്നത്‌ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഗുണകരമായി തോന്നില്ല. പക്ഷേ കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇത്തരം മേല്‍ക്കുര ഏറെ ഗുണകരമാണന്ന്‌ വീട്ടുടമയും വാടകക്കാരും വൈകാതെ മനസിലാക്കും. ഊര്‍ജ നഷ്ടം പരമാവധി കുറയ്‌ക്കാനും ഇത്‌ സഹായകമാവുമെന്നും അവര്‍ പറഞ്ഞു.

ഹാക്കര്‍മാര്‍ ഒടുവില്‍ ചൈനയ്‌ക്കും ഭീഷണിയായി

Buzz It
2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ബീജിംഗ്‌: കടുവയെ കിടുവ പിടിച്ച അവസ്ഥയിലായി ഇപ്പോള്‍ ചൈന. വെബ്‌ ഹാക്കര്‍മാരെ പ്രോത്സാഹിപ്പിച്ച ചൈനയെ ഇപ്പോള്‍ അവര്‍തന്നെ തിരിഞ്ഞുകുത്തുന്നു. ഹാക്കര്‍മാരുടെ പ്രവര്‍ത്തനംമൂലം ചൈനയുടെ ദേശീയ സുരക്ഷതന്നെ അപകടത്തിലാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
സ്‌റ്റക്‌സ്‌നെറ്റ്‌ എന്ന പുതിയ വൈറസ്‌ ചൈനയിലെ പ്രമുഖ ഫാക്ടറികളുടെ കംപ്യൂട്ടറുകളെയാണ്‌ ലക്ഷ്യം വച്ചിരിക്കുന്നത്‌. ജൂണ്‍ പകുതിയോടെയാണ്‌ ഈ വൈറസിന്റെ ആക്രമണം ആദ്യം കണ്ടെത്തിയത്‌. വ്യാവസായ സ്ഥാപനങ്ങളിലെ കംപ്യുട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയാണ്‌ ഈ വൈറസ്‌ ചെയ്യുന്നത്‌. കമ്പനിയുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നു.
സിമെന്‍സ്‌ സിസ്‌റ്റമിനെയാണ്‌ ഈ വൈറസ്‌ പ്രധാനമായും ആക്രമിക്കുന്നത്‌. ഈ വൈറസ്‌ ബാധിച്ച കമ്പനികള്‍ തകര്‍ച്ചനേരിടേണ്ടിവരുമെന്നും അത്‌ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ബിജിംഗ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലെ എന്‍ജിനീയര്‍ വാങ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്‌. കുടുതല്‍ കണ്ടെത്തിയത്‌ ഇറാനിലാണ്‌. മുമ്പ്‌ ഉണ്ടായിരുന്നത്‌ സൈബര്‍ ക്രിമിനലുകളായിരുന്നു. ഇപ്പോഴുള്ളത്‌ സൈബര്‍ ടെററിസ്‌റ്റുകളാണെന്ന്‌ കാസപെര്‍സ്‌കി സെക്യുരിറ്റിയിലെ യൂജീന്‍ കാസ്‌പെര്‍സ്‌കി ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം ഇപ്പോഴും ചൈനയാണ്‌ ഹാക്കര്‍മാരുടെ പ്രധാന താവളം. മറ്റ്‌ രാജ്യങ്ങളില്‍ ചൈനീസ്‌ ഹാക്കര്‍മാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറവല്ല. എന്നാല്‍ അവസാനം പുറത്തുവന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഏറ്റവും അധികം സൈബര്‍ ക്രിമിനലുകള്‍ ഉളളത്‌ അമേരിക്കയിലാണ്‌. രണ്ടാം സ്ഥാനമേ ഇക്കാര്യത്തില്‍ ഇപ്പോള്‍ ചൈനയ്‌ക്കുള്ളൂ.

ഒറാക്കിളും തിരുവനന്തപുരത്തേക്ക്‌

Buzz It
2010 സെപ്റ്റംബർ 25, ശനിയാഴ്‌ച

തിരുവനന്തപുരം: പ്രമുഖ ഐ ടി കമ്പനിയായ ഒറാക്കിള്‍ കേരളത്തിലേക്ക്‌. തിരുവനന്തപുരത്താവും ഒറാക്കിള്‍ തങ്ങളുടെ കാമ്പസ്‌ സ്ഥാപിക്കുക. ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്‌ടോബര്‍ അവസാനവാരം ഉണ്ടാകും.
അടുത്ത കാലത്തായി തിരുവനന്തപുരത്തേക്ക്‌ വരുന്ന രണ്ടാമത്തെ കമ്പനിയാണ്‌ ഒറാക്കിള്‍. രാജ്യത്തെ ഏറ്റവുംവലിയ പരിശീലന ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ടി സി എസ്‌ ധാരണയിലെത്തിയത്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. അവരെ പിന്തുടര്‍ന്നാണ്‌ സോഫ്‌ട്‌വെയര്‍ ആന്‍ഡ്‌ ഹാര്‍ഡ്‌വെയര്‍ സിസ്‌റ്റംസ്‌ കമ്പനിയായ ഒറാക്കിള്‍ തിരുവനന്തപുരത്തേക്ക്‌ വരുന്നത്‌. താമസിയാതെതന്നെ ഐ ബി എമ്മും പുതിയ പ്രൊക്ടുമായി തിരുവനന്തപുരത്തേക്ക്‌ വരുന്നുണ്ടെന്നാണ്‌ സൂചന.
ആഗോളതലത്തില്‍ 1,00,000 പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍നല്‍കുന്ന സ്ഥാപനമാണ്‌ ഒറാക്കിള്‍. കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിയുടെ പ്രധാന ബിസിനസ്‌ ഡാറ്റാ ബെയ്‌സ്‌ഡ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം ഡെവലപ്പിംഗ്‌ ആണ്‌.