ശ്രീനഗര്‍: നാല് കാശ്‌മീരി യുവാക്കളെ പട്ടാളക്കാര്‍ നഗ്നരായി  നടത്തിച്ചുവെന്നപേരില്‍ 
വ്യാജവീഡിയോ
 പ്രദര്‍ശിപ്പിച്ചതിന് യുട്യൂബിനും  ഫെയ്‌സ്‌ബുക്കിനുമെതിരെ പോലീസ് കേസെടുത്തു. യാതൊരു വിശ്വാസ്യതയുമില്ലാത്ത  വീഡിയോയാണ് ഈ നെറ്റ്‌വര്‍ക്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയത് എന്നതിനാലാണ്  ശ്രീനഗര്‍ പോലീസ് കേസ് എടുത്തത്. 
ശ്രീനഗറില്‍ ഇത്തരത്തിലൊരു സംഭവം  ഉണ്ടായിട്ടില്ല. വ്യാജ വീഡിയോ ഈ സൈറ്റുകളില്‍ 
അപ്‌ലോഡ് 
ചെയ്‌ത വ്യക്തിയെ  കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ് ഈ  വീഡിയോയെന്ന ശ്രീനഗര്‍ പോലീസ് പറഞ്ഞു. പട്ടാളക്കാരുടെ ഇമേജ് മോശമാക്കാനും  കാശ്‌മീരിലെ ജനങ്ങളെ പട്ടാളക്കാര്‍ക്കെതിരെ തിരിച്ചുവിടാനും ബോധപൂര്‍വം  സൃഷ്ടിച്ചതാണ് ഈ വീഡിയോ.
ഈ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ  നടപടിയുണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചു. ആദ്യം യുട്യൂബിലും പിന്നീട്  ഫെയ്‌സ്‌ബുക്കിലുമാണ് ഈ 
വീഡിയോ
 പ്രത്യക്ഷപ്പെട്ടത്.
 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ