ലണ്ടന്‍: മോഷണം നടത്തിയ വീട്ടില്‍ തന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള
മേല്‍വിലാസം
നല്‍കിയശേഷം കടന്നുകളഞ്ഞ കള്ളന്‍ വീണ്ടും ജയിലിലായി. മേല്‍വിലാസം ലഭിച്ചതിനാല്‍ മോഷണം നടന്ന് മണിക്കൂറുകള്‍ക്കകംതന്നെ മോഷ്ടാവിനെ പോലീസ് പിടികൂടി ജയിലിലാക്കുകയായിരുന്നു.
സ്ഥിരം മോഷ്ടാവായ
ഡേവിഡ് ഹാന്‍ലോണ്‍
ആണ് തനിക്കുള്ള കെണി അബദ്ധത്തില്‍ സ്വയം ഒരുക്കിയത്. മറ്റൊരു മോഷണകേസില്‍ ജയിലിലായിരുന്ന ഡേവിഡ് ജാമ്യംലഭിച്ച് ജയിലില്‍നിന്നും പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ജാമ്യത്തിന്റെ രേഖകളും മറ്റും ഒരു ചെറിയ
...
ബാഗിലാക്കിയാണ് ഡേവിഡ് ജയില്‍ വിട്ടത്.
തുടര്‍ന്നുള്ള യാത്രയ്‌ക്കായാണ് ഒരു വീടിന്റെ മുന്നില്‍ക്കിടന്ന കാര്‍ മോഷ്ടിച്ചത്. കാര്‍ മോഷ്ടിച്ച് കടക്കുന്ന തിരക്കില്‍ ബാഗ് എടുക്കാന്‍ ഡേവിഡ് മറന്നു. തൊട്ടുപിറകേ അന്വേഷണത്തിനെത്തിയ പോലീസിന് മോഷ്ടാവ് ആരെന്നുമനസിലാക്കാന്‍ ഒരു തടസവുമുണ്ടായില്ല. ബൈകാതെ കാറോടെ ഡേവിഡിനെ പൊക്കുകയും ചെയ്‌തു.
ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി
യില്‍ ഹാജരാക്കിയ ഡേവിഡ് ഹാന്‍ലോണിനെ കോടതി 4 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്‌തു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ