ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മംമ്താ മോഹന്‍ദാസ് വിവാഹമോചനത്തിന്

Buzz It
2012 ഡിസംബർ 12, ബുധനാഴ്‌ച


കൊച്ചി: മംമ്താ മോഹന്‍ദാസ് വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാര്‍ത്ത. ഭര്‍ത്താവ് പ്രജിത്ത് പത്മനാഭനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത് മംമ്ത തന്നെയാണ്. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് മംമ്ത - പ്രജിത്ത് വിവാഹം നടന്നത്. വിവാഹമോചനത്തിനുള്ള നടപടി ക്രമങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നും മംമ്ത പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞാനും പ്രജിത്തും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളാണ്. അക്കാര്യം തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരുമിച്ചുള്ള യാത്ര ഇനി തുടരാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ഈ സാഹചര്യത്തില്‍ പിരിയാന്‍ തീരുമാനിക്കുകയാണ്. കുറച്ചുമാസമായി ഞങ്ങള്‍ പിരിഞ്ഞാണ് കഴിയുന്നത്. 2013 ജനുവരിയില്‍ വിവാഹമോചനത്തിന്റെ നിയമപരമായ നടപടികള്‍ ആരംഭിക്കും- മംമ്ത പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ 11-11-11 എന്ന അപൂര്‍വ ദിനത്തിലായിരുന്നു പ്രജിത്ത് -മംമ്ത വിവാഹനിശ്ചയം. 12-12-12 ന് വിവാഹമോചന വാര്‍ത്തയും പുറത്തുവന്നത് യാദൃശ്ചികമാകാം. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് ബഹ്‌റൈനില്‍ ബിസിനസുകാരനും മംമ്തയുടെ കുടുംബസുഹൃത്തിന്റെ മകനുമായ പ്രജിത്തുമായുള്ള വിവാഹവും നടന്നത്.
വിവാഹശേഷം കുറച്ചുകാലം സിനിമാ രംഗത്തുനിന്നും മാറിനിന്ന മംമ്ത അടുത്തിടെ സിനിമയിലേക്ക് തിരിച്ചുവന്നത്. 'പിരിയാന്‍ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. ഈ തീരുമാനം കുടുംബാംഗങ്ങള്‍ക്കും മറ്റും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും എന്നെനിക്കറിയാം. എന്നാല്‍ അവര്‍ എന്റെ നിലപാടില്‍ വിശ്വാസമുള്ളവരാണ്' മംമ്ത പറഞ്ഞു.
related stories

മഹേഷ് ഭട്ട് എന്നെ മകനായി കണ്ടിട്ടില്ല: രാഹുല്‍ ഭട്ട്

Buzz It
2012 ഡിസംബർ 1, ശനിയാഴ്‌ച


മുംബൈ: ബോളിവുഡിലെ അതികായനാണെങ്കിലും മഹേഷ്ഭട്ട് ഒരിക്കലും മകനെന്ന പരിഗണന തനിക്ക് നല്‍കിയിട്ടില്ലെന്ന് പുത്രന്‍ രാഹുല്‍ ഭട്ട്. അച്ഛനില്‍നിന്നും മധുരതരമായ ഒരനുഭവവും തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് തന്റെ 'ഹെഡ്‌ലി ആന്‍ഡ് ഐ' എന്ന പുസ്തകത്തില്‍ സൂപ്പര്‍ ബാസ്റ്റഡ് എന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
കുട്ടിക്കാലം മുതലേ മറ്റ് മക്കള്‍ക്ക് ലഭിക്കുന്ന പരിഗണന എനിക്ക് ലഭിച്ചിട്ടില്ല. ഓരോ കാര്യത്തിനും അടിയുണ്ടാക്കണമായിരുന്നു. മഹേഷ്ഭട്ട് നല്ല അച്ഛനായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ഡേവിഡ് ഹെഡ്‌ലി എന്ന ഭീകരനുമായി കൂട്ടുചേരില്ലായിരുന്നു. കുട്ടിക്കാലത്ത് ഒരിക്കലും എന്നില്‍ സുരക്ഷിതബോധം ഉണ്ടായിരുന്നില്ല. കൗമാരത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് വഴികാട്ടിത്തരാനും അച്ഛനുണ്ടായിരുന്നില്ല. അതേസമയം ഹെഡ്‌ലിയാകട്ടെ എന്റെ വിശ്വാസം പെട്ടെന്ന് നേടിയെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം എന്റെ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്.
എനിക്ക് മുഹമ്മദ് എന്ന് പേരിടണമെന്നായിരുന്നു മഹേഷ് ഭട്ട് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആംഗ്ലോഇന്ത്യനായ അമ്മ അതിന് സമ്മതിച്ചില്ല. അച്ഛന്‍ ആഗ്രഹിച്ചതുപോലെ മുഹമ്മദ് എന്നുപേരിട്ടിരുന്നെങ്കില്‍ ഹെഡ്‌ലിക്കൊപ്പം ഞാനും ഇന്ന് തീഹാര്‍ ജയിലില്‍ കഴിയേണ്ടിവരുമായിരുന്നു. ജയിലറയില്‍ എന്നെ പൂട്ടിയിട്ടശേഷം അവര്‍ താക്കോല്‍ കടലില്‍ കളയുമായിരുന്നു.
താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അച്ഛനെ കുറ്റപ്പെടുത്തുന്നില്ല. രണ്ടുപേര്‍ക്കും തങ്ങളുടേതായ ലക്ഷ്യങ്ങളുണ്ട്. എനിക്ക് എന്റെ ലക്ഷ്യം നേടാന്‍ കഴിയുന്നില്ലെങ്കില്‍ അത് എന്റെമാത്രം കുറ്റമാണ് - രാഹുല്‍ ഭട്ട് പറഞ്ഞു.
related stories

മോഹന്‍ലാല്‍ ചിത്രങ്ങള്‍ 3 ഡിയിലേക്ക്

Buzz It
2012 നവംബർ 30, വെള്ളിയാഴ്‌ച


തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ 3ഡിയിലേക്ക്. ഇത് സംബന്ധിച്ച അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് സൂചന. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ചിത്രങ്ങളിലൊന്നായ കിലുക്കം, സ്ഫടികം എന്നീ ചിത്രങ്ങളാണ് 3ഡിയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി ഒരു ടീം മുന്നോട്ടുവന്നുകഴിഞ്ഞു.
ഇരുചിത്രങ്ങളുടേയും നിര്‍മ്മാതാക്കളോും സംവിധായകരോടും ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.
ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന് കിലുക്കത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍മ്മാതാവ് മോഹനുമായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഇതിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് പ്രിയന്‍ സൂചിപ്പിക്കുന്നത്.
related stories


മനീഷ ആശുപത്രിയില്‍

Buzz It
2012 നവംബർ 29, വ്യാഴാഴ്‌ച


മുംബൈ: ബോളിവുഡ് താരം മനീഷ കൊയ്‌രാളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് മനീഷയെ പ്രവേശിപ്പിച്ചത്.
ചില പരിശോധനകള്‍ക്കാണ് മനീഷ ആശുപത്രിയില്‍ എത്തിയതെന്നും അവര്‍ സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 42-കാരിയായ മനീഷയെ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനുള്ള പരിശോധനും ചികിത്സയുമാണ് ആശുപത്രിയില്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
1991-ല്‍ സുധാഗര്‍ എന്ന ചിത്രത്തിലൂടെയാണ് നേപ്പാളിലെ പ്രമുഖമായ കൊയ്‌രാള കുടുംബാംഗമായ മനീഷ വെള്ളിത്തിരയിലെത്തിയത്. വിവാഹത്തെ തുടര്‍ന്ന് സിനിമാ രംഗത്തോട് വിടപറഞ്ഞ മനീഷ അടുത്തിടെ രാംഗോപാല്‍ വര്‍മ്മയുടെ ഭൂത് റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടും രംഗത്തെത്തിയിരുന്നു.
related stories

മെഹ്ദി ഹസന്‍ അന്തരിച്ചു

Buzz It
2012 ജൂൺ 13, ബുധനാഴ്‌ച


കറാച്ചി: വിഖ്യാത ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ (84) അന്തരിച്ചു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ആസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷത്തോളമായി വിവിധ രോഗപീഡകളാല്‍ വലയുകയായിരുന്നു അദ്ദേഹം
ഗസല്‍ രാജാവായാണ് അദ്ദേഹത്തെ സംഗീതലോകം വിശേഷിപ്പിച്ചിരുന്നത്. 'ആബ് കി ബിചാദെ', 'പട്ട പട്ട ബൂട്ട' തുടങ്ങി അദ്ദേഹം പാടിയ നിത്യഹരിത ഗസലുകള്‍ നിരവധി. 1927 ജൂലായ് 28 ന് രാജസ്ഥാനിലെ ലുണ ഗ്രാമത്തിലെ പുരാതന സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദി ഹസന്‍ കാലാന്തരത്തില്‍ പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യപാക് വിഭജനത്തെ തുടര്‍ന്ന് 20 ാം വയസിലായിരുന്നു പാകിസ്ഥാനിലേക്കുള്ള കുടിയേറ്റം.
ഏറെക്കാലം അഹമ്മദ് റുഷ്ദിയോടൊപ്പം പാക് സിനിമ ലോകവും അദ്ദേഹം അടക്കിഭരിച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരവധി ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സൈഗാള്‍ പുരസ്‌കാരം ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഏറ്റവും ഒടുവില്‍ 200 ത്തിലാണ് ഇന്ത്യയില്‍ അദ്ദേഹം കച്ചേരി നടത്തിയത്. പിന്നീട് 2008 ല്‍ ഇന്ത്യയിലേക്ക് യാത്ര ആലോചിച്ചെങ്കിലും മുംബൈ ആക്രമണത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കി. അതിന് ശേഷം 2010 ല്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒപ്പം ആ യാത്രയില്‍ ലതാ മങ്കേഷ്‌കര്‍, ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. പക്ഷേ അതും നടന്നില്ല.
related stories

വിവാഹം അടുത്തവര്‍ഷം: ചിമ്പു

Buzz It
2012 മാർച്ച് 21, ബുധനാഴ്‌ച


ചെന്നൈ: തന്റെ വിവാഹം അടുത്തവര്‍ഷം ഉണ്ടാകുമെന്ന് തമിഴകത്തിന്റെ യുവനടന്‍ ചിമ്പു. കഴിഞ്ഞ നാല് വര്‍ഷമായി വിവാഹം സംബന്ധിച്ച ചോദ്യങ്ങളോട് മുഖം തിരിക്കുകയായിരുന്നു ചിമ്പു.
ഇത്തവണ ആരും ചോദിക്കാതെ തന്നെയാണ് തന്റെ വിവാഹത്തെക്കുറിച്ച് ചിമ്പു പറഞ്ഞത്.
അതേസമയം വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ചിമ്പു പറഞ്ഞു. തന്റേത് പ്രണയവിവാഹമായിരിക്കില്ല. വെറും ഒരുവര്‍ഷംകൊണ്ട് പ്രണയത്തിലേക്ക് താന്‍ വഴുതിവീഴുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തീര്‍ച്ചയായും വിവാഹം പ്രണയത്തിലൂടെയാവില്ല.
ഒരുവര്‍ഷത്തിനകം പെണ്‍കുട്ടിയെ കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞില്ലെങ്കില്‍ അമ്മ ഉഷാ രാജേന്ദ്രന്‍ ചുണ്ടിക്കാട്ടുന്ന പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കുമെന്നും ചിമ്പു പറഞ്ഞു.
related stories


ധോണിയുടെ ഗ്ലൗസ് അക്ഷയ് കുമാറിന്

Buzz It
2012 മാർച്ച് 20, ചൊവ്വാഴ്ച


ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഗ്ലൗസുകള്‍ അക്ഷയ്കുമാറിന്. ഏഷ്യാകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ കീപ്പിംഗിനായി കയ്യിലണിഞ്ഞ ഗ്ലൗസാണ് അക്ഷയ്കുമാറി അദ്ദേഹം സമ്മാനിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ വന്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ ക്യാപ്ടന്‍ തന്റെ ഗ്ലൗസ് ബോളിവുഡ് ക്രിക്കറ്റ് ടീം നായകന്‍ അക്ഷയ്കുമാറിന് നല്‍കിയത്.
ക്രിക്കറ്റ് ആരാധകനായ അക്ഷയ്കുമാറിന്റെ ഇഷ്ടതാരം ധോണിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉയര്‍ച്ചയ്ക്ക് കാരണക്കാരനായ ധോണി ഇനിയും നീണ്ടകാലം നായകസ്ഥാനത്തു ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമാണ് അക്ഷയ് കുമാര്‍. ഇതിന് മുമ്പ് ഇരുവരും നേരില്‍ കണ്ടിട്ടില്ല. ധാക്കയില്‍ പാകിസ്ഥാനെതിരായ മത്സര ശേഷമായിരുന്നു ധോണിയെകാണാന്‍ അക്ഷയ്ക്ക് അവസരം ലഭിച്ചത്.
മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വിരാട് കോലിക്ക് നല്‍കിയശേഷം അക്ഷയ് തന്നെയാണ് താന്‍ ധോണിയുടെ വലിയ ആരാധകനാണ് എന്ന് പരസ്യമായി പറഞ്ഞത്. അന്ന് രാത്രിതന്നെ വീണ്ടും കണ്ടപ്പോള്‍ ധോണി തന്റെ ഗ്ലൗസ് ആരാധകന് നല്‍കുകയായിരുന്നു.
related stories


എന്റെ വിവാഹം ഈ വര്‍ഷം അവസാനത്തോടെ: കരീന കപൂര്‍

Buzz It
2012 മാർച്ച് 17, ശനിയാഴ്‌ച


മുംബൈ: തന്റെ വിവാഹം ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഉണ്ടാകൂവെന്ന് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. തനിക്കും സെയ്ഫ് അലിഖാനും ഇക്കാര്യത്തില്‍ തിടുക്കമൊന്നുമില്ലെന്നും കരീന പറഞ്ഞു.
സെയ്ഫ് അലിഖാന്‍ നായകനായ ഏജന്റ് വിനോദ് റിലീസ് ചെയ്തശേഷം ഇരുവരും വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്ത  കരീന നിഷേധിച്ചു. എന്തായാലും ഉടന്‍ വിവാഹമില്ല. മധുര്‍ ഭണ്ഡാകറിന്റെ 'ഹീറോയിന്‍' എന്ന ചിത്രത്തിന്റെ ഷുട്ടിംഗുമായി താന്‍ തിരക്കിലാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിവാഹത്തിന് സമയമില്ല. അതേസമയം ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ വിവാഹം ഉണ്ടാകുമെന്നും  കരീന ആവര്‍ത്തിച്ചു.
31 കാരിയായ  കരീന 2007 ലാണ് സെയ്ഫ് അലിഖാനുമായി പ്രണയത്തിലാവുന്നത്. അതിനുശേഷം ഇരുവരും വിവാഹിതരാവുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
RELATEDSTORIES


രജനി പാടുന്നു; 20 വര്‍ഷത്തിനുശേഷം

Buzz It
2012 മാർച്ച് 16, വെള്ളിയാഴ്‌ച


ചെന്നൈ: തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍താരം രജനീകാന്ത് വീണ്ടും സിനിമയില്‍ ഗാനമാലപിക്കുന്നു. 20 വര്‍ഷത്തിനുശേഷം സിനിമയ്ക്കായി രജനി വീണ്ടും ആലപിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
പുതിയ ചിത്രമായ കൊച്ചടിയനിലാണ് രജനി പാടുന്നത്. കഴിഞ്ഞ 11 ന് ഗാനത്തിന്റെ റെക്കോഡിംഗ് പൂര്‍ത്തിയായി. വൈരമുത്തുവിന്റെ വരികള്‍ക്ക് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാനാണ് ഈണം പകര്‍ന്നത്. രജനി മികച്ചരീതിയില്‍ പാടിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇതിനുമുമ്പ് രജനി സിനിമയില്‍ പാടുന്നത് 1992 ല്‍ പുറത്തിറങ്ങിയ മന്നന്‍ എന്ന ചിത്രത്തിലായിരുന്നു. കൃത്യം 20 വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും പാട്ടുപടാനായി രജനി റെക്കോഡിംഗ് സ്റ്റുഡിയോയിലെത്തുന്നത്. മരുമകന്‍ ധനുഷ് പാടിയ കൊലവെറി ലോകം കീഴടക്കിയ പ്രചോദനമാണ് രജനിക്ക് വീണ്ടും പാടാന്‍ ധൈര്യമായതെന്നാണ് സൂചന.

RELATED STORIES


നയന്‍സ്-പ്രഭുദേവ വിവാഹം വേണ്ടെന്നുവച്ചു

Buzz It
2012 ജനുവരി 29, ഞായറാഴ്‌ച


ചെന്നൈ: തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും പ്രഭുദേവയുമായുള്ള വിവാഹം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ചുള്ള വിവാഹ ജീവിതം ആവശ്യമില്ലെന്ന് രണ്ടുപേരും ഒരുമിച്ച് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും കുടുംബ സുഹൃത്തുക്കള്‍ റിപ്പോര്‍ട്ട് ശരിവച്ചിട്ടുണ്ട്.
മൂന്നര വര്‍ഷം നീണ്ട പ്രണയത്തിനാണ് ഇതോടെ ഇരുവരും തിരശീലയിടുന്നത്. നയന്‍സ് തെന്നിന്ത്യന്‍ നായികമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും വിവാഹത്തിന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് നയന്‍സ് അഭിനയം മതിയാക്കുകയും പ്രഭുദേവ ആദ്യഭാര്യയായ റംലത്തില്‍നിന്നും വിവാഹമോചനം നേടുകയും ചെയ്തത്.
ഏതായാലും കുറച്ചുനാളുകളായി ഇവര്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് വാര്‍ത്തകള്‍. വിവാഹമോചനം നേടിയെങ്കിലും റംലത്തുമായും കുട്ടികളുമായും പ്രഭുദേവ നല്ല ബന്ധം തുടരുന്നുണ്ട്. അഭിനയജീവിതത്തിന് തിരശീലയിട്ട നയന്‍സാവട്ടെ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലുമാണ്. ഇക്കാര്യം നയന്‍സ് തന്നെ പ്രഖ്യാപിച്ചിടുമുണ്ട്.
RELATED STORIES





ശ്വേതാ മേനോന്‍ വിവാഹിതയാവുന്നു

Buzz It
2011 നവംബർ 30, ബുധനാഴ്‌ച

തിരുവനന്തപുരം: നടി ശ്വേതാ മോഹന്‍ വിവാഹിതയാവുന്നു. വള്ളത്തോളിന്റെ ചെറുമകന്‍ ശ്രീവത്സന്‍ മേനോനാണ്‌ വരന്‍. മുംബൈയില്‍നിന്നും പുറത്തിറങ്ങുന്ന ഒരു മാഗസിന്റെ എഡിറ്ററാണ്‌ ശ്രീവത്സന്‍. ഇരും കഴിഞ്ഞ കുറേ നാളുകളായി പ്രണയത്തിലായിരുന്നു.
ഈമാസം 18 ന്‌ വളാഞ്ചേരിയിലാണ്‌ കല്ല്യാണചടങ്ങുകള്‍ നടക്കുക. ശ്വേതയുടെ അമ്മയുടെ തറവാട്‌ വളാഞ്ചേരിയിലാണ്‌. വിവാഹവാര്‍ത്തയോട്‌ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു സ്‌റ്റേജ്‌ ഷോയുമായി ബന്ധപ്പെട്ട്‌ ശ്വേത ഇപ്പോള്‍ അമേരിക്കയിലാണ്‌.
കരിയറിലെ മികച്ച സമയത്തിലാണ്‌ ശ്വേത ഇപ്പോള്‍. പുനര്‍ജനിക്കുന്ന രതിനിര്‍വേദത്തില്‍ രതീ ടീച്ചറായി ശ്വേത മികച്ച അഭിനയമാണ്‌ കാഴ്‌ചവച്ചിട്ടുള്ളത്‌. ഈ സിനിമ ഉടന്‍ പുറത്തിറങ്ങും.

RELATED STORIES


ബോളിവുഡിലെ ഒരേയൊരു പുരുഷന്‍ ഹൃതിക്‌: സോനം കപൂര്‍

Buzz It
2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

മുംബൈ: ബോളിവുഡിലെ യുവനടന്‍മാര്‍ക്കിടയിലെ ഒരേയൊരു പുരുഷന്‍ ഹൃതിക്‌ റോഷനാണെന്ന്‌ സോനം കപൂര്‍. ഇപ്പോഴുള്ള നടന്‍മാരില്‍ ഹൃതികിന്‌ മാത്രമേ പുരുഷന്റെ ലക്ഷണമുള്ളൂ. ബാക്കി എല്ലാവരും കുട്ടികളെപോലെയാണ്‌ പെരുമാറുന്നത്‌. ഹൃതിക്കിന്റെ പ്രേമഭാജനമായി സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക്‌ താത്‌പര്യമുണ്ടെന്നും സോനം പറഞ്ഞു.
ഷാഹിദിനോട്‌ ഞാന്‍ എപ്പോഴും പറയാറുള്ളത്‌ കുട്ടകളെപ്പോലെയല്ല പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുവെന്നാണ്‌. ഖാന്‍ ത്രയത്തില്‍ മൂന്നുപേരും അച്ഛന്റെ സുഹൃത്തുക്കളാണ്‌. ഇതില്‍ സല്‍മാന്‌ ഒപ്പം മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അത്‌ തികച്ചും നല്ല അനുഭവമായിരുന്നു. തീര്‍ത്തും മാന്യനാണ്‌ സല്‍മാന്‍.
സെറ്റുകളില്‍ ഒരുങ്ങാന്‍ കൂടുതല്‍ സമയം എടുക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല. എനിക്ക്‌ 10 മിനിട്ടേ അതിനാവശ്യമുള്ളൂ. പക്ഷേ അപ്പോഴും ഒരുങ്ങാന്‍പോയ നായകന്‍ തിരിച്ചെത്തിയിട്ടുണ്ടാവില്ല.
ബോളിവുഡില്‍ താരറാണി പദവിക്കായി മറ്റ്‌ നടിമാരോട്‌ മത്സരിക്കാനില്ല. എന്റെ മത്സരം നായകനോട്‌ മത്സരിച്ച്‌ അഭിനയിക്കുന്നതിലാണ്‌. അതിലാണ്‌ മുഴുവന്‍ ശ്രദ്ധയും. സെറ്റിന്‌ പുറത്തുനടക്കുന്ന ഗോസിപ്പുകള്‍ ശ്രദ്ധിക്കാറുമില്ലെന്നും സോനം പറഞ്ഞു. 

related stories

എന്റെ ശരിയും തെറ്റും ബിജു തീരുമാനിക്കണ്ട: പൃഥ്വിരാജ്‌

Buzz It
2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

ചെന്നൈ: തന്റെ തീരുമാനങ്ങളിലെ ശരിയും തെറ്റും ചൂണ്ടിക്കാട്ടേണ്ടത്‌ സംവിധായകന്‍ കെ ബിജുവല്ലെന്ന്‌ പൃഥ്വിരാജ്‌. ബിജു എഴുതിക്കൊണ്ടുവന്ന ഡോക്ടര്‍ ലൗവിന്റെ തിരക്കഥ പൂര്‍ണമായി ഇഷ്ടപ്പെടാത്തതുകൊണ്ടാണ്‌ ഡേറ്റ്‌ നല്‍കാത്തത്‌. പല സ്ഥലങ്ങളിലും ക്ലാരിറ്റി പോരായിരുന്നതിനാല്‍ തിരക്കഥ തിരുത്തണമെന്ന്‌ ബിജുവിനോട്‌ ആവശ്യപ്പെട്ടിരുന്നതുമാണ്‌.
തിരക്കഥ ശരിയാക്കിയിട്ട്‌ വന്നാല്‍ ഷൂട്ടിംഗ്‌ തുടങ്ങാമെന്ന്‌ ബിജുവിനോട്‌ പറഞ്ഞിരുന്നു. എന്നാല്‍ ബിജു പിന്നെ എന്നെത്തേടി വന്നില്ല. പിന്നീട്‌ മറ്റൊരു നടനെ നായകനാക്കി സിനിമ ചിത്രീകരിക്കുകയും ചെയ്‌തു. ഇതില്‍ ഞാന്‍ എങ്ങനെ കുറ്റക്കാരനാവും. തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന്‌ പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ?
ബിജുവിന്‌ രണ്ടുകാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഈ തിരക്കഥയില്‍ അഭിനയിച്ചാല മതിയെന്ന്‌ തുറന്നുപറയാമായിരുന്നു. അല്ലെങ്കില്‍ തിരക്കഥ തിരുത്തിയിട്ട്‌ വരാമായിരുന്നു. ഇതുരണ്ടും ചെയ്യാതെ അദ്ദേഹത്തിന്റെ വിലപ്പെട്ട നാല്‌ വര്‍ഷം ഞാന്‍ നഷ്ടമാക്കി എന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌.
തിരക്കഥയുടെ പേരില്‍ നടന്‍ പിന്‍മാറിയതുമൂലം ഒരു സംവിധായകന്റേയും ഭാവി നശിച്ചിട്ടില്ല. അങ്ങനെ നശിക്കുമായിരുന്നുവെങ്കില്‍ ഇവിടെ എത്ര സംവിധായകരുടെ ഭാവി നശിക്കണം. തിരക്കഥയുടെ പേരില്‍ ഒരു സിനിമയില്‍നിന്നും പിന്‍മാറുന്ന ആദ്യ നടനൊന്നുമല്ല താനെന്നും പൃഥ്വിരാജ്‌ പറഞ്ഞു.

related stories

പൃഥ്വിരാജ്‌ എന്നെ പറ്റിച്ചു: സംവിധായകന്‍ കെ ബിജു

Buzz It

ചെന്നൈ: മലയാള സിനിമയിലെ യുവരാജാവ്‌ പൃഥ്വിരാജ്‌ തന്നെ പറ്റിച്ചതായി പുതുമുഖ സംവിധായകന്‍ കെ ബിജു. ഓണത്തിന്‌ തിയേറ്റകളിലെത്തിയ ഡോക്ടര്‍ ലൗവില്‍ അഭിനയിക്കാമെന്ന്‌ പറഞ്ഞാണ്‌ പൃഥ്വിരാജ്‌ പറ്റിച്ചത്‌. ആദ്യം പൃഥ്വിരാജിനെയായിരുന്നു പ്രധാന കഥാപാത്രമായി നിശ്ചയിച്ചിരുന്നത്‌. അഭിനയിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി നാല്‌ വര്‍ഷം കഴിഞ്ഞിട്ടും പൃഥ്വിരാജ്‌ ഡേറ്റ്‌ നല്‍കിയില്ല. അവസാനമാണ്‌ കുഞ്ചാക്കോ ബോബനെ നായകനാക്കി ബിജു സിനിമയെടുത്തത്‌. അതാകട്ടെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.
പൃഥ്വിരാജിന്റെ കഴിവുകളില്‍ എനിക്ക്‌ വിശ്വാസമുണ്ട്‌. അതുകൊണ്ടാണ്‌ ആദ്യപടത്തില്‍ പൃഥ്വിരാജ്‌ നായകനാവണം എന്ന്‌ ആഗ്രഹിച്ചതും. തുടക്കത്തില്‍ സമ്മതം മൂളിയ പൃഥ്വിരാജ്‌ പിന്നെ എന്തുകൊണ്ട്‌ സിനിമയില്‍നിന്നും പിന്‍മാറിയെന്ന്‌ അറിയില്ല. ഇതുവരെ ഒരു വിശദീകരണം നല്‍കാന്‍പോലും പൃഥ്വിരാജ്‌ തയ്യാറായിട്ടില്ല. എന്തായാലും മലയാള സിനിമയില്‍ തനിക്ക്‌ മികച്ച തുടക്കത്തിന്‌ അവസരമൊരുക്കിത്തന്ന കുഞ്ചാക്കോ ബോബനോടും നിര്‍മാതാവ്‌ ജോയ്‌ തോമസ്‌ ശക്തികുളങ്ങരയോടും കടപ്പാടുണ്ടെന്നും കെ ബിജു പറഞ്ഞു.
ഇത്‌ ആദ്യമായല്ല പൃഥ്വിരാജിനെതിരെ ഇത്തരം ആരോപണം ഉയരുന്നത്‌. നേരത്തേ നിര്‍മാതാവ്‌ കെ മോഹന്‍ദാസും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മോഹന്‍ദാസിന്റെ സ്വപ്‌നമാളികയില്‍ അഭിനയിക്കാമെന്ന്‌ പറഞ്ഞ്‌ അഞ്ച്‌ ലക്ഷം രൂപ അഡ്വാന്‍സ്‌ വാങ്ങിയ ശേഷം യാതൊരുകാരണവും പറയാതെ പടത്തില്‍നിന്നും പൃഥ്വിരാജ്‌ പിന്‍മാറിയെന്നാണ്‌ ആരോപണം. അഡ്വാന്‍സ്‌ തുക തിരികെ നല്‍കിയിട്ടില്ലെന്നും മോഹന്‍ദാസ്‌ ആരോപിച്ചിരുന്നു. പൃഥ്വിരാജിന്‌ വേഷങ്ങള്‍ കുറവായിരുന്ന സമയത്താണ്‌ ഈ വാഗ്‌ദാനലംഘനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്‌.

related stories

ഇലവങ്കോട്‌ ദേശം പരാജയപ്പെട്ടത്‌ മമ്മൂട്ടി കാരണം: കെ ജി ജോര്‍ജ്‌

Buzz It
2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

തിരുവനന്തപുരം: താന്‍ സംവിധാനം ചെയ്‌ത ഇലവങ്കോട്‌ ദേശമെന്ന ചിത്രം പരാജയപ്പെടാന്‍ പ്രധാന കാരണം മമ്മൂട്ടിയാണെന്ന്‌ കെ ജി ജോര്‍ജ്‌. എന്റെ മനസിലുള്ള പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ആ സിനിമയില്‍ മമ്മൂട്ടിക്ക്‌ കഴിഞ്ഞില്ല. എന്റെ മനസിലെ കഥാപാത്രത്തിനായി അദ്ദേഹം ആത്‌മാര്‍ത്ഥമായി പെര്‍ഫോം ചെയ്യുമെന്ന്‌ വിശ്വസിച്ചുപോയി. എന്നാല്‍ മമ്മൂട്ടി കഥാപാത്രത്തില്‍നിന്നും ഏറെ മാറിപ്പോയി. ഇതാണ്‌ ആ ചിത്രം പരാജയപ്പെടാന്‍ പ്രധാന കാരണം- ജനയുഗം ഓണപ്പതിപ്പിന്‌ നല്‍കിയ അഭിമുഖത്തില്‍ കെ ജി ജോര്‍ജ്‌ പറയുന്നു.
നല്ല കലാകാരനാണെന്ന്‌ മനസിലായപ്പോഴാണ്‌ പണ്ട്‌ മേളയില്‍ അവസരം നല്‍കിയത്‌. മുന്‍പ്‌ നാടക നടനായിരുന്നു. സിനിമയോടുള്ള താത്‌പര്യവുമായി നിരവധി തവണ എന്നെ വന്ന്‌ കണ്ടിട്ടുണ്ട്‌. നല്ല വ്യക്തിത്വം. മികച്ച കലാകാരനാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അത്‌ ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍ ലാലിനെപ്പോലെ അനായാസമായി വേഷപകര്‍ച്ച നടത്താന്‍ മമ്മൂട്ടിക്ക്‌ കഴിയാറില്ലെന്നും ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. നമ്പര്‍ 20 മദ്രാസ്‌ മെയിലില്‍ കള്ളുകുടിയനായി ലാല്‍ അഭിനയിച്ചതുപോലെ മറ്റാര്‍ക്കും അഭിനയിക്കാന്‍ കഴിയില്ലെന്നും ജോര്‍ജ്‌ ഓര്‍മിപ്പിക്കുന്നു.
സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ നന്മയെ ലക്ഷ്യമാക്കി രൂപീകരിച്ച മാക്ട ലക്ഷ്യം കൈവരിക്കാതെ അധപ്പതിച്ചുപോയി. അതിന്‌ പ്രധാന കാരണം അമ്മയുടെ വരവാണ്‌. അമ്മ എന്ന സംഘടന വന്നതോടെ സാമ്പത്തികാധിപത്യം അവര്‍ക്കായി. സമ്പത്ത്‌ കേന്ദ്രീകരിക്കുന്നിടത്ത്‌ ആധിപത്യം വരുക സ്വാഭാവികമാണെന്നും കെ ജി ജോര്‍ജ്‌ പറയുന്നു.

related stories



നയന്‍താര വീണ്ടും എത്തുന്നു; ഐറ്റം ഡാന്‍സുമായി

Buzz It
2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

ചെന്നൈ: നയന്‍താര വീണ്ടും അഭിനയ രംഗത്തേക്ക്‌. മുഴുനീള ചിത്രത്തിലല്ല, മറിച്ച്‌ ഒരു ഡാന്‍സ്‌ രംഗത്തിലേക്കു മാത്രമാണ്‌ നയന്‍സ്‌ വീണ്ടും മേക്കപ്പ്‌ അണിയുന്നത്‌. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ്‌ ചിത്രം ദബംഗിന്റെ തമിഴ്‌പതിപ്പ്‌ ഒസ്‌തിയിലാണ്‌ നയന്‍സ്‌ എത്തുന്നത്‌.
തെലുങ്ക്‌ ചിത്രമായ ശ്രീരാമ രാജ്യത്തില്‍ സീതയുടെ വേഷം അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയതോടെ നയന്‍സ്‌ സിനിമാ രംഗം അവസാനിപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. ആ സിനിമയിലെ അവസാന ഷോട്ടും പൂര്‍ത്തിയാക്കിയപ്പോള്‍ നയന്‍സ്‌ പൊട്ടിക്കരയുകയും ചെയ്‌തിരുന്നു. ഇതിനിടെ പ്രഭുദേവയുമായുള്ള വിവാഹത്തിന്‌ മുന്നോടിയായി ഹിന്ദുമതത്തിലേക്ക്‌ നയന്‍സ്‌ മതം മാറുകയും ചെയ്‌തു.
എന്നാല്‍ ആരാധകര്‍ക്ക്‌ പ്രതീക്ഷ നല്‍കിക്കൊണ്ട്‌ നയന്‍സ്‌ വീണ്ടും എത്തുന്നു. ഒസ്‌തിയില്‍ ഐറ്റം ഡാന്‍സ്‌ രംഗത്തായിരിക്കും നയന്‍സ്‌ പ്രത്യക്ഷപ്പെടുക. നേരത്തേ ഈ ഡാന്‍സ്‌ അവതരിപ്പിക്കാന്‍ ശ്രീയാ ശരണിനെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കണ്ടുവച്ചത്‌. എന്നാല്‍ നയന്‍സ്‌ ഈ ആവശ്യവുമായി അങ്ങോട്ട്‌ സമീപിക്കുകയായിരുന്നുവത്രേ. 

RELATED STORIES

നയന്‍സ്‌ മതംമാറി; ഇനി നയന്‍താര

Buzz It
2011 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ചെന്നൈ: പ്രഭുദേവയുമായി വിവാഹത്തിനൊരുങ്ങുന്ന നയന്‍താര മതം മാറി. ചെന്നൈ ആര്യസമാജത്തിലെത്തി ഹിന്ദുമതത്തിലേക്ക്‌ മാറിയ നയന്‍സ്‌ `നയന്‍താര' എന്നത്‌ തന്റെ ഔദ്യോഗിക നാമമായി തിരഞ്ഞെടുക്കുകയും ചെയ്‌തു. വിവാഹത്തിന്‌ മുമ്പ്‌ പ്രഭുദേവ മതം മാറുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്‌. ഓണത്തിന്‌ മുമ്പ്‌ നയന്‍താര-പ്രഭുദേവ വിവാഹം നടക്കുമെന്നാണ്‌ സൂചന.
ഞായറാഴ്‌ചയാണ്‌ ചെന്നൈ ആര്യസമാജത്തിന്റെ ക്ഷേത്രത്തില്‍ നയന്‍താര എത്തിയത്‌. ഡയാന മറിയം കുര്യന്‍ എന്നതായിരുന്നു നയന്‍സിന്റെ യഥാര്‍ത്ഥ പേര്‍. ഈ പേര്‍ ഉപേക്ഷിച്ച്‌ നയന്‍താര എന്നത്‌ ഔദ്യോഗിക പേരാക്കുകയും ചെയ്‌തു. ശുദ്ധികര്‍മങ്ങള്‍ക്ക്‌ ശേഷം ഹോമം നടത്തുകയും ഗായത്രി മന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്‌തു. തുടര്‍ന്ന്‌ ഹിന്ദുമതത്തിലേക്ക്‌ മതം മാറിയതിന്റെ സര്‍ട്ടിഫിക്കറ്റ്‌ ക്ഷേത്രം ഭാരവാഹികള്‍ നയന്‍താരയ്‌ക്ക്‌ നല്‍കി. 

RELATED STORIES

ഐ പി എല്ലിനെ കടത്തിവെട്ടാന്‍ താരങ്ങളുടെ സി സി എല്‍

Buzz It
2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

മുംബൈ: സിനിമാതാരങ്ങളുടെ സ്വന്തം ക്രിക്കറ്റ്‌ ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ (സി സി എല്‍) വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി വന്‍ താരങ്ങളെ അണിനിരത്തി മത്സരം സംഘടിപ്പിക്കാനാണ്‌ നീക്കം. സി സി എല്ലിന്റെ രണ്ടാം സീസണ്‍ മത്സരങ്ങള്‍ അടുത്ത ഫെബ്രുവരിയിലാണ്‌ നടക്കുന്നത്‌. ഐ പി എല്ലിനെക്കാള്‍ ആര്‍ഭാടത്തോടെയാകും രണ്ടാം സീസണ്‍ മത്സരങ്ങള്‍.
ആകെ 12 മത്സരങ്ങളുള്ളതില്‍ അഞ്ച്‌ മത്സരങ്ങള്‍ യു എ ഇയിലായിരിക്കും സംഘടിപ്പിക്കുക. ബാക്കി മത്സരങ്ങള്‍ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ അരങ്ങേറും. കൊല്‍ക്കത്ത, ഹൈദ്രാബാദ്‌, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ്‌ മറ്റ്‌ വേദികള്‍.
ഇത്തവണ രണ്ട്‌ പുതിയ ടീമുകള്‍കൂടി മത്സരത്തിനുണ്ട്‌. അതില്‍ ഒന്ന്‌ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള അമ്മ ടീമാണ്‌. കേരള സൂപ്പര്‍ സ്‌റ്റാര്‍സ്‌ എന്ന ഈ ടീമിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ മോഹന്‍ലാല്‍ ആയിരിക്കും.
ബംഗാളില്‍നിന്നുള്ളതാണ്‌ രണ്ടാമത്തെ ടീം. ബോളിവുഡിലെ മുന്‍ താരസുന്ദരി ശ്രീദേവിയുടെ നേതൃത്വത്തിലുള്ള ബംഗാള്‍ ടെഗേഴ്‌സിനെ പരിശിലിപ്പിക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ഗാംഗുലി സമ്മതം മൂളിയതായും വാര്‍ത്തയുണ്ട്‌. 

RELATED STORIES

അമലാ പോള്‍ മലയാളത്തിലേക്ക്‌

Buzz It
2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ചെന്നൈ: ദൈവത്തിരുമകളിലൂടെ തമിഴകത്തിന്റെ മനംകവര്‍ന്ന അമലാപോള്‍ മലയാളത്തിലേക്ക്‌. ഇന്ദ്രജിത്‌ നായകനാവുന്ന ആകാശത്തിന്റെ നിറം എന്ന ചിത്രത്തിലൂടെയാണ്‌ മലയാളിയായ അമലാപോള്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്‌. തത്‌കാലം മലയാളത്തയിലേക്കില്ലെന്നാണ്‌ നേരത്തേ അമല പറഞ്ഞിരുന്നത്‌.
മുമ്പ്‌ രഞ്‌ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ നായികയാവാന്‍ അമലയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അമല നോ പറയുകയായിരുന്നു. തമിഴില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ്‌ താത്‌പര്യമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ്‌ ആകാശത്തിന്റെ നിറത്തില്‍ അഭിനയിക്കാന്‍ അമല തയ്യാറായത്‌. സ്‌ക്രിപ്‌റ്റ്‌ ആണ്‌ ഇതിന്‌ കാരണമെന്ന്‌ അമല പറയുന്നു.
ആന്‍ഡമാന്‍ ദ്വീപില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ കഥയാണ്‌ ആകാശത്തിന്റെ നിറം പറയുന്നത്‌. ഡോ. ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒക്‌ടോബറില്‍ ആന്‍ഡമാനില്‍ നടക്കും.

RELATED STORIES

ഒരു തിരക്കഥ തരുമോ; സംവിധാനം ചെയ്യാന്‍: പൃഥി

Buzz It
2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

കോട്ടയം: അടുത്തവര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യണമന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ മലയാളത്തിലെ സൂപ്പര്‍താരം പൃഥ്വിരാജ്‌. ഇതിനായി ഒരു തിരക്കഥ എഴുതി തരുമോയെന്ന്‌ സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്‌ജിത്തിനോട്‌ ചോദിക്കാന്‍ ഇരിക്കുകയാണെന്നും ഒരു സിനിമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.
ഞാന്‍ സിനിമ സംവിധാനം ചെയ്യണമെന്ന്‌ പറഞ്ഞ്‌ എന്നെ പ്രേരിപ്പിക്കുന്നത്‌ മമ്മൂക്കയാണ്‌. രഞ്‌ജിയേട്ടനും ഇതേകാര്യം പറയാറുണ്ട്‌. ഇനി ഒരു തിരക്കഥ രഞ്‌ജിയേട്ടനോട്‌ ചോദിക്കണം - പൃഥി പറഞ്ഞു. രഞ്‌ജിത്തിന്റെ നന്ദനത്തിലൂടെയാണ്‌ പൃഥി ചലച്ചിത്രലോകത്തേക്ക്‌ കടന്നുവന്നത്‌.
ഇപ്പോള്‍ വലിയ വലിയ ചിത്രങ്ങളിലും ബാനറുകളിലുമൊക്കെ ഓഫര്‍ ലഭിക്കുന്നുണ്ട്‌. എന്നെ വിശ്വസിച്ച്‌ ഒരു കഥാപാത്രത്തെ എല്‍്‌പ്പിക്കാമെന്ന്‌ അവര്‍ക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. എനിക്ക്‌ പക്വത വരുന്നുവെന്നതിന്‌ തെളിവായാണ്‌ ഞാനിതിനെ കാണുന്നത്‌. തന്നിലെ നടന്‍ അടുത്ത ഘട്ടത്തിലേക്ക്‌ കാല്‍വച്ചുതുടങ്ങിയതിന്റെ സൂചനകളാവാം ഇതെന്നും പൃഥ്വി വിലയിരുത്തുന്നു.
RELATED STORIES