ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
ഓട്ടോമോട്ടീവ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓട്ടോമോട്ടീവ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കാര്‍ വില്‍പ്പന വീണ്ടും താഴേക്ക്‌

Buzz It
2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: പോയ ജൂലൈ മാസത്തിലും ആഭ്യന്തര കാര്‍ വിപണയില്‍ തളര്‍ച്ച. തുടര്‍ച്ചയായ രണ്ടാം മാസമാണ്‌ കാര്‍ വിപണിയില്‍ തളര്‍ച്ച പ്രകടമാവുന്നത്‌. ഇന്ധന വില കൂടിയതും ബാങ്ക്‌ പലിശ നിരക്ക്‌ വര്‍ധിച്ചതുമാണ്‌ കാര്‍ വിപണിയിലെ വളര്‍ച്ചയെ പിന്നാക്കം വലിച്ചത്‌.
മാരുതി, ഹുണ്ടായ്‌, ടാറ്റാ മോട്ടേഴ്‌സ്‌ എന്നിവയ്‌ക്കെല്ലാം ജൂലൈയില്‍ തിരിച്ചടിയുണ്ടായി. ഇന്ത്യന്‍ കാര്‍ വിപണയിലെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്ന മാരുതിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. 25.34 ശതമാനം ഇടിവാണ്‌ കമ്പനിക്ക്‌ കഴിഞ്ഞമാസമുണ്ടായത്‌. 2010 ജൂലൈയില്‍ 1,00,857 കാറുകള്‍ വിറ്റുപോയ സ്ഥാനത്ത്‌ 2011 ജൂലൈയില്‍ വിറ്റഴിച്ചത്‌ 75,300 കാറുകള്‍ മാത്രമാണ്‌.
ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമായ ഹുണ്ടായിക്കും ഈ തിരിച്ചടിയെ മറികടക്കാനായിട്ടില്ല. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍നിര്‍മാതാക്കളായ ഹുണ്ടായ്‌ക്ക്‌ 1.48 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 2010 ജൂലൈയില്‍ 50,411 കാറുകള്‍ വിറ്റുപോയെങ്കില്‍ കഴിഞ്ഞമാസം അത്‌ 49,667 കാറായി കുറഞ്ഞു. കയറ്റുമതിയില്‍ 11.23 ശതമാനം വര്‍ധനയുണ്ടായതാണ്‌ ഹുണ്ടായുടെ ആഘാതം കുറച്ചത്‌.
സാധാരണക്കാരന്റെ നാലുചക്രവാഹന സ്വപ്‌നത്തിന്‌ നിറം പകര്‍ന്ന ടാറ്റാ മോട്ടേഴ്‌സിന്‌ പക്ഷേ വന്‍ തിരിച്ചടിയാണ്‌. കുറഞ്ഞചെലവില്‍ സ്വന്തമാക്കാന്‍ കഴിയുന്ന നാനോയുടെ വില്‍പ്പനയില്‍ 64 ശതമാനത്തിന്റെ കുറവാണ്‌ കഴിഞ്ഞമാസം രേഖപ്പെടുത്തിയത്‌. ഇന്‍ഡിക്കയുടെ വില്‍പനയില്‍ 32 ശതമാനം ഇന്‍ഡിഗോയില്‍ 30 ശതമാനവും ഇടിവുണ്ടായി. വാണിജ്യവാഹനങ്ങളുടെ വില്‍പനയില്‍ വളര്‍ച്ചയുണ്ടായതിനാല്‍ മൊത്തം ഇടിവ്‌ 5.96 ശതമാനമാക്കി കുറയ്‌ക്കാന്‍ കമ്പനിക്ക്‌ കഴിഞ്ഞു.
ഇതിനിടെ ജനറല്‍ േമാട്ടേഴ്‌സും മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയും വളര്‍ച്ച നേടിയിട്ടുണ്ട്‌. ജനറല്‍ മോട്ടേളസ്‌ 33.46 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മഹീന്ദ്ര 41.30 ശതമാനത്തിന്റെ നേട്ടമാണ്‌ ഉണ്ടാക്കിയത്‌.
RELATED STORIES

ഹീറോയും ഹോണ്ടോയും വഴിപിരിയുന്നു

Buzz It
2010 ഡിസംബർ 6, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: ഏകദേശം 26 വര്‍ഷം നീണ്ടുനിന്ന സംയുക്ത സംരംഭം അവസാനിപ്പിച്ച്‌ ഹീറോയും ഹോണ്ടോയും വഴിപിരിയുന്നു. ജപ്പാനിലെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഹോണ്ടോ തങ്ങളുടെ ഓഹരി മുഴുവന്‍ ഹീറോയ്‌ക്ക്‌ കൈമാറിയാണ്‌ വഴിപിരിയുന്നത്‌. 5,460 കോടിയുടെ ഓഹരിപങ്കാളിത്തമാണ്‌ സംയുക്ത സംരംഭത്തില്‍ ഹോണ്ടോയ്‌ക്കുള്ളത്‌. ഈ ഓഹരികള്‍ കൈമാറുന്നത്‌ സംബന്ധിച്ച അന്തിമ തീരുമാനം ഈ ആഴ്‌ചയുണ്ടാകും.
ഇരു കമ്പനികള്‍ക്കുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്‌ വഴിപിരിയലിന്‌ വഴിവച്ചതെന്നാണ്‌ സൂചന. പുതിയ ബൈക്കുകള്‍ ഇറക്കുന്നതും അവയിലെ സാങ്കേതികതയും സംബന്ധിച്ച്‌ അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാതായതോടെയാണ്‌ ഇവര്‍ക്കിടയില്‍ വിള്ളല്‍ വീണത്‌. തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരുനടപടിക്കും തങ്ങളെക്കിട്ടില്ലെന്നായിരുന്നു ഹോണ്ടോയുടെ നിലപാട്‌. മഞ്‌ജുളാസ്‌ ഗ്രൂപ്പാണ്‌ ഹിറോയുടെ ഇന്ത്യയിലെ പ്രമോട്ടര്‍മാര്‍.
ഇന്ത്യയില്‍ ബൈക്ക്‌ ഏറെ പ്രിയങ്കരമാക്കിയത്‌ ഹിറോ ഹോണ്ടയാണ്‌. ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കും ഹീറോഹോണ്ടതന്നെ. അതില്‍ കൂടുതലും സ്‌പ്ലെന്‍ഡറും പാഷനുമാണ്‌.

RELATED STORIES

വെസ്‌പാ സ്‌കൂട്ടര്‍ മടങ്ങിവരുന്നു

Buzz It
2010 നവംബർ 30, ചൊവ്വാഴ്ച

മുംബൈ: ഇന്ത്യന്‍ നിരത്തുകളില്‍ ഒരുകാലത്ത്‌ പ്രിയങ്കരമായിരുന്ന വെസ്‌പാ സ്‌കൂട്ടര്‍ മടങ്ങിവരുന്നു. ബൈക്കുകള്‍ കൈയടക്കിയ വിപണിയില്‍ സ്‌കൂട്ടറിന്‌ വീണ്ടും ഇടം കണ്ടെത്താനുള്ള ശ്രമവുമായാണ്‌ വെസ്‌പ സ്‌കൂട്ടര്‍ മടങ്ങിവരുന്നത്‌. മുചക്ര വാഹന നിര്‍മാതാക്കളായ പിയാജിയോയാണ്‌ വെസ്‌പ വീണ്ടും നിരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌.
2012 ആദ്യത്തില്‍ സ്‌കൂട്ടര്‍ വിപണിയിലിറക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. മഹാരാഷ്‌ട്രയിലെ ബാരാമതിയിലെ ഫാക്ടറിയിലാവും സ്‌കൂട്ടര്‍ നിര്‍മാണം. പ്രതിവര്‍ഷം 1.5 ലക്ഷം സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനാവുമെന്നാണ്‌ കമ്പനിയുടെ കണക്കുകൂട്ടല്‍. വെസ്‌പ എല്‍ എക്‌സ്‌ ശ്രേണിയില്‍പ്പെട്ട, അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌കൂട്ടറുകളാവും കമ്പനി നിര്‍മ്മിക്കുക.
ഇന്ത്യയില്‍ ആദ്യമായി സ്‌കൂട്ടര്‍ അവതരിപ്പിച്ചത്‌ പിയാജിയോ ആണ്‌. 1950 ല്‍ ബജാജുമായി കൈകോര്‍ത്തായിരുന്നു ഇത്‌. 1971 വരെ ഈ ബന്ധം തുടര്‍ന്നു. പിന്നീട്‌ ബജാജ്‌ ഒറ്റയ്‌ക്കായി സ്‌കൂട്ടര്‍ നിര്‍മാണം. 1983 ല്‍ എല്‍ എം എല്ലുമായി സഹകരിച്ച്‌ പിയാജിയോ വീണ്ടും സ്‌കൂട്ടര്‍ നിര്‍മാണം തുടങ്ങിയെങ്കിലും ആ ബന്ധവും 1999 ന്‌ അപ്പുറത്തേക്ക്‌ പോയില്ല.
തുടര്‍ന്ന്‌ നേരിട്ട്‌ വ്യവസായം തുടങ്ങാന്‍ പലതവണ പിയാജിയോ ശ്രമിച്ചെങ്കിലും പഴയ പങ്കാളികളായ ബജാജിന്റെ എതിര്‍പ്പുമൂലം നടന്നില്ല. അഞ്ച്‌ വര്‍ഷം മുമ്പ്‌ സ്‌കൂട്ടര്‍ നിര്‍മാണം ബജാജ്‌ അവസാനിപ്പിച്ചപ്പോഴാണ്‌ പിയാജിയോയുടെ ആഗ്രഹം വീണ്ടും തളിരിട്ടുതുടങ്ങിയത്‌.

RELATED STORIES

BMW: ജീവനക്കാര്‍ കവര്‍ന്നത്‌ 3 മില്ല്യണിന്റെ സ്‌പെയര്‍പാര്‍ട്‌സ്‌

Buzz It
2010 നവംബർ 28, ഞായറാഴ്‌ച

മൂണിച്ച്‌: ബി എം ഡബ്ല്യു മ്യൂണിച്ച്‌ പ്ലാന്റില്‍നിന്നും വില്‍ ജീവനക്കാര്‍ കവര്‍ന്നത്‌ മൂന്ന്‌ മില്ല്യണ്‍ യൂറോയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍. 18 അംഗ സംഘമാണ്‌ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന ഈ മോഷണത്തിന്‌ പിന്നില്‍. ഇതില്‍ രണ്ട്‌ പേര്‍ കമ്പനിയുടെ സ്വന്തം ജീവനക്കാരും 16 പേര്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരുമാണ്‌.
ഫാക്ടറിയില്‍നിന്നും കവരുന്ന സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇന്റര്‍നെറ്റിലൂടെ ലേലം ചെയ്‌ത്‌ വില്‍ക്കുകയാണ്‌ ഇവരുടെ രീതി. ഇതിലൂടെ ലഭിക്കുന്ന വരുമാനം വിദേശ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ്‌ വഴിതിരിച്ചുവിടുന്നത്‌. പ്രധാനമായും ടര്‍ക്കിയിലെ ബാങ്കുകളിലാണ്‌ ഈ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ അക്കൗണ്ട്‌.
ഇവിടെ നിര്‍മിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഗുണമേന്‍മാ പരിശോധനയില്‍ പരാജയപ്പെടുത്തും. അങ്ങനെ മാറ്റിക്കളയുന്ന സാധനമാണ്‌ ഈ സംഘം മോഷ്ടിക്കുന്നത്‌. അതുകൊണ്ടുതന്നെ പെട്ടെന്ന്‌ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല.
കമ്പനിയിലെ ആഭ്യന്തര അന്വേഷണ വിഭാഗമാണ്‌ ഈ തട്ടിപ്പ്‌ കണ്ടെത്തിയത്‌. അവര്‍ കേസ്‌ പോലീസിന്‌ :ൈമാറുകയും ചെയ്‌തു. മോഷണം, മോഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളില്‍ പ്രതിചേര്‍ത്ത്‌ ഇവര്‍ക്കെതിരെ പോലീസ്‌ കേസ്‌ എടുത്തുകഴിഞ്ഞു.

RELATED STORIES

മാരുതിയില്‍ 3,000 പേരെ നിയമിക്കുന്നു

Buzz It
2010 നവംബർ 26, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: വാഹനവിപണയിലെ ഏറ്റവും വലിയ നിയമനത്തിന്‌ മാരുതിയില്‍ കളമൊരുങ്ങുന്നു. വരുന്ന നാല്‌മാസത്തിനകം 3,000 പേരെ നേരിട്ട്‌ നിരമയിക്കാനുള്ള തയ്യാറടെുപ്പിലാണ്‌ മാരുതി സുസുക്കി. രാജ്യത്തൊട്ടാകെ പുതുതായി ആരംഭിക്കുന്ന സര്‍വീസ്‌ സ്‌റ്റേഷനുകളിലായിരിക്കും ഇവര്‍ക്ക്‌ നിയമനം ലഭിക്കുക. നിലവില്‍ 30,000 തൊഴിലാളികളാണ്‌ മാരുതിയിലുള്ളത്‌.
മാരുതി വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു സര്‍വീസ്‌ സെന്ററെങ്കിലും ഉണ്ടെന്ന്‌ ഉറപ്പാക്കുകയാണ്‌ മാരുതി ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ 200 സര്‍വീസ്‌ സെന്ററുകളാണ്‌ മാരുതി നേരിട്ട്‌ ആരംഭിക്കുന്നത്‌. വരുന്ന മാര്‍ച്ച്‌ 32 ന്‌ മുന്‍പ്‌ ഈ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ്‌ സൂചന. നിലവില്‍ 2,227 സര്‍വീസ്‌ സെന്ററുകളാണ്‌ മാരുതിക്കുള്ളത്‌.

RELATED STORIES

ആല്‍ക്കോ ലോക്‌സ്‌ നിര്‍ബന്ധമാക്കും

Buzz It
2010 നവംബർ 14, ഞായറാഴ്‌ച

സ്വീഡന്‍: മദ്യപിച്ച്‌ വാഹനമോടിക്കുന്നത്‌ വഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീഡനില്‍ ആല്‍കോലോക്‌സ്‌ നിര്‍ബന്ധമാക്കുന്നു. പുതുതായി ഇറങ്ങുന്ന എല്ലാ വാഹനങ്ങളിലും ആല്‍കോലോക്‌സ്‌ നിര്‍ബന്ധമാക്കണമെന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ്‌ സൂചന.
ആല്‍കോലോക്‌സ്‌ ഘടിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ മദ്യം കഴിച്ചിട്ടുള്ള ഒരാള്‍ക്ക്‌ വാഹനം ഓടിക്കാന്‍ പറ്റില്ല. മദ്യത്തിന്റെ സ്‌മെല്‍ അടിച്ചാല്‍ വാഹനം സ്‌റ്റാര്‍ട്ട്‌ ആവില്ലെന്നതുതന്നെ കാരണം. ഈ ലോക്ക്‌ നിര്‍ബന്ധമാക്കുന്നതുവഴി റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.
നിലവില്‍ ഓരോ നാല്‌ റോഡപകടങ്ങളില്‍ ഒന്ന്‌ എന്ന കണക്കിലാണ്‌ മദ്യപിച്ച്‌ വണ്ടിയോടിച്ച കേസ്‌. ഈ ലോക്കിന്‌ വില കൂടുതലായതിനാലാണ്‌ നിലവിലുള്ള വാഹനങ്ങളില്‍ ഇത്‌ നിര്‍ബന്ധമാക്കാത്തത്‌. വാഹന നിര്‍മാണ കമ്പനികള്‍ അവ വന്‍തോതില്‍ വാങ്ങുമെന്നതിനാല്‍ വില കുറച്ചുകിട്ടും. അതിനാല്‍ പുതിയ വാഹന ഉപഭോക്താക്കള്‍ക്ക്‌ അമിതഭാരം ഉണ്ടാവില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 


RELATED STORIES

നാനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു

Buzz It
2010 നവംബർ 10, ബുധനാഴ്‌ച

ന്യൂഡല്‍ഹി: സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനായി നാനോ കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കാന്‍ ടാറ്റാ മോട്ടേഴ്‌സ്‌ തീരുമാനിച്ചു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ 70,000 നാനോ കാറുകളാണുള്ളത്‌. ഇതില്‍ എത്രയെണ്ണം തിരിച്ചുവിളിക്കേണ്ടിവരുമെന്ന്‌ നിശ്ചയമില്ലെന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പി എം തെലങ്‌ അറിയിച്ചു.
ഒടിക്കൊണ്ടിരിക്കെ നാനോ കാറിന്‌ തീപിടിക്കുന്ന പ്രവണത ഇന്ത്യയില്‍ പല ഭാഗത്തും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ തീയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍കൂടി കാറില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്‌. പുതിയ കാറുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
അതേസമയം പഴയ കാറുകളില്‍ കുറേയൊക്കെ ഇതിനകം തന്നെ നന്നാക്കിക്കൊടുത്തിട്ടുമുണ്ട്‌. ഈ കണക്കുകള്‍ പരിശോധിച്ചശേഷമേ എത്രകാറുകള്‍ ഇപ്പോള്‍ തിരിച്ചുവിളിക്കേണ്ടിവരുമെന്ന്‌ പറയാനാവൂവെന്നും തെലങ്‌ അറിയിച്ചു. 


RELATED STORIES

ബൈക്കിന്‌ പകരം നാനോ; പദ്ധതിക്ക്‌ തുടക്കമായി

Buzz It
2010 നവംബർ 6, ശനിയാഴ്‌ച

ന്യൂഡല്‍ഹി: ബൈക്ക്‌ കൊട്ട്‌ നാനോ കാര്‍ സ്വന്തമാക്കാനുള്ള പദ്ധതിക്ക്‌ ടാറ്റാമോട്ടോഴ്‌സ്‌ തുടക്കം കുറിച്ചു. നിങ്ങളുടെ പഴയ ബൈക്ക്‌ നല്‍കിയാല്‍ അതിന്റെ വില കുറച്ച്‌ ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ സ്വന്തമാക്കാമെന്നതാണ്‌ പദ്ധതി.
2 വീല്‍സ്‌ ഫോര്‍ 4 എന്ന പദ്ധതി പ്രകാരം ബൈക്ക്‌ എക്‌സ്‌ചേഞ്ച്‌ ചെയ്യുന്നവര്‍ക്ക്‌ പണമടയ്‌ക്കാന്‍ ഇ എം ഐ സൗകര്യവും ലഭ്യമാക്കുന്നുണ്ട്‌. എസ്‌ ബി ഐയുമായി സഹകരിച്ചാണ്‌ ഈ സംവിധാനം ടാറ്റാ മോട്ടേഴ്‌സ്‌ നടപ്പാക്കുന്നത്‌.1960 രൂപയാണ്‌ ഏറ്റവും കുറഞ്ഞ പ്രതിമാസ അടവ്‌. 


RELATED STORIES

16 കോടിയുടെ കാര്‍ ഇനി ഇന്ത്യയിലും

Buzz It
2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: 16 കോടിയുടെ കാര്‍ ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തി. വോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സബ്‌സിഡിയറി കമ്പനിയായ ബുഗാറ്റി ഓട്ടോമൊബൈല്‍സ്‌ മോട്ടേഴ്‌സ്‌ ആണ്‌ ബുഗാറ്റി വെയ്‌റോണ്‍ 16.4 എന്ന ഈ കാര്‍ വിപണിയിലിറക്കിയത്‌. ആഡംബരകാറുകളിലെ ഒന്നാം നമ്പറുകാരനായ ബുഗാറ്റി വെയ്‌റോണിന്റെ കാറിന്റെ ഏറ്റവും കുറഞ്ഞ വിലയാണ്‌ 16 കോടി രൂപ.
ലോകത്ത്‌ ഏറ്റവും വേഗതയേറിയ കാറും ബുഗാറ്റി വെയ്‌റോണിനാണ്‌. മണിക്കൂറില്‍ 407 കിലോമീറ്ററാണ്‌ ഈ കാറിന്റെ പരമാവധി വേഗത. സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ രണ്ടര സെക്കന്‍ഡുകൊണ്ട്‌ വേഗത 100 കിലോമീറ്റര്‍ സ്‌പീഡില്‍ എത്താനുള്ള സജ്ജീകരണങ്ങളും ഈ കാറിലുണ്ട്‌. 16 സിലിണ്ടറുകളുള്ള എട്ട്‌ ലിറ്റര്‍ എന്‍ജിനാണ്‌ ബുഗാറ്റി വെയ്‌റോണില്‍ ഉപയോഗിച്ചിട്ടുള്ളത്‌.
യൂറോപ്പിലും അമേരിക്കയിലും മധ്യ ഏഷ്യയിലുമൊക്കെ ഇതിനകം തരംഗമായിക്കഴിഞ്ഞ ബുഗാറ്റി വെയ്‌റോണിന്റെ ഇന്ത്യയിലെ വിതരണാവകാശം എക്‌സിക്യുട്ടീവ്‌ മോട്ടോഴ്‌സിനാണ്‌. കാറുകളോടുള്ള ഭ്രമം കൂടുന്ന ഇന്ത്യന്‍ യുവജനതയിലാണ്‌ ബുഗാറ്റി വെയ്‌റോണിന്റെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ ആഡംബര കാറുകളുടെ വില്‍പനയ്‌ക്ക്‌ വന്‍വളര്‍ച്ചയാണ്‌ ഇപ്പോഴുള്ളത്‌. പ്രതിവര്‍ഷം 25 ശതമാനത്തിന്റെ വളര്‍ച്ച ആഡംബര കാര്‍ വിപണിയില്‍ ഉണ്ടാകുന്നുണ്ട്‌.
ആദ്യവര്‍ഷംതന്നെ ഇന്ത്യയില്‍ 60 നും 80 നും ഇടയ്‌ക്ക്‌ ബുഗാറ്റി വെയ്‌റോണ്‍ വിറ്റുപോകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ എക്‌സിക്യുട്ടീവ്‌ മോട്ടോഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സത്യ ബഗ്ല പറഞ്ഞു. ഇതിനകം നിരവധി അന്വേഷണങ്ങള്‍ ഇന്ത്യാക്കാരില്‍നിന്നും ലഭിച്ചുകഴിഞ്ഞു. ഇത്തരം അന്വേഷണങ്ങളാണ്‌ കാര്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന്‌ കമ്പനിയെ പ്രേരിപ്പിച്ചത്‌.
ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഫ്രാന്‍സിലെ മോള്‍ഷിമിലുള്ള പ്ലാന്റില്‍നിന്നും കാര്‍ വരുത്തിനല്‍കുകയാണ്‌ ചെയ്യുന്നത്‌. ബുക്ക്‌ ചെയ്‌ത്‌ എട്ടുമുതല്‍ 10 മാസംവരെ ഇതിന്‌ കാത്തിരിക്കേണ്ടിവരുമെന്നം സത്യ ബഗ്ല സൂചിപ്പിച്ചു. 



RELATED STORIES

ആള്‍ട്ടോയ്‌ക്ക്‌ വെല്ലുവിളിയായി ടാറ്റായുടെ പുതിയ ചെറുകാര്‍

Buzz It
2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

മുംബൈ: ടാറ്റാമോട്ടോഴ്‌സ്‌ പുതിയ ചെറുകാര്‍ വിപണിയിലിറക്കുന്നു. നാനോയെക്കാള്‍ അല്‍പംകൂടി വലുതായ ഈ കാര്‍ ലക്ഷ്യമിടുന്നത്‌ മാരുതി ആള്‍ട്ടോയുടെ വിപണിയാണ്‌.
പുതിയ കാറിന്‌ 800 മുതല്‍ 1,000 സിസിവരെയുള്ള എന്‍ജിന്‍ ശക്തിയുണ്ടാവും. നാേനായുടേത്‌ 623 സി സി എന്‍ജിനാണ്‌. നാനോ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ്‌ പുതിയ കാറിനെക്കുറിച്ച്‌ കമ്പനി അധികൃതര്‍ ആലോചിച്ചുതുടങ്ങിയത്‌.
പുതിയ കാറിന്‌ പേരിട്ടിട്ടില്ല. ആള്‍ട്ടോയെക്കാള്‍ കുറഞ്ഞവിലയ്‌ക്കാവും പുതിയ കാര്‍ വിപണിയിലിറങ്ങുക.

സ്‌മാര്‍ട്ട്‌' - നാനോയെ വെല്ലുന്ന ചെറുകാര്‍

Buzz It
2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ന്യൂയോര്‍ക്ക്‌: ടാറ്റാ നാനോയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തി ജര്‍മന്‍ വാഹനകമ്പനിയായ ഡയ്‌മലര്‍ പുതിയ ചെറുകാര്‍ വിപണിയിലിറക്കുന്നു. അമേരിക്കന്‍ കമ്പനി പെന്‍സെകെ ഓട്ടോമോട്ടീവ്‌ ഗ്രൂപ്പുമായി സഹകരിച്ചാണ്‌ സ്‌മാര്‍ട്ട്‌ പുറത്തിറങ്ങുന്നത്‌.
ഒറ്റനോട്ടത്തില്‍തന്നെ വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന ഈ കാര്‍ 15 മാസത്തിനകം വിപണിയില്‍ എത്തും. തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമാകും കാര്‍ വിപണിയിലെത്തുക.
നിസാന്റെ സഹകരണേത്താടെയാണ്‌ ഈ കാര്‍ പുറത്തിറങ്ങുന്നത്‌. അഞ്ച്‌ സീറ്റ്‌ കാറിലുണ്ടാകും. കാറിന്റെ വിലയില്‍ ധാരണയുണ്ടായിട്ടില്ല. എങ്കിലും വാഹനപ്രേമികള്‍ക്ക്‌ താങ്ങാനാവാത്ത വിലയാവില്ല സ്‌മാര്‍ട്‌ കാറുകള്‍ക്കെന്ന്‌ ഡയ്‌മലര്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

3.5 ലക്ഷം ബി എം ഡബ്ല്യു കാറുകള്‍ തിരിച്ചുവിളിക്കുന്നു

Buzz It
2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ഫ്രാങ്ക്‌ഫര്‍ട്ട്‌: കാര്‍ തിരിച്ചുവിളിക്കല്‍ ഒടുവില്‍ പ്രമുഖ ജര്‍മന്‍ കാര്‍കമ്പനിയായ ബി എം ഡബ്ല്യുവിനെയും പിടികൂടി. മൂന്നര ലക്ഷം കാറുകളാണ്‌ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ ബി എം ഡബ്ല്യു, റോള്‍സ്‌ റോയ്‌സ്‌ ഇനങ്ങളില്‍പ്പെട്ട 3,50,800 കാറുകളാണ്‌ തിരിച്ചുവിളിക്കുന്നത്‌.
ബ്രേക്ക്‌പെഡലിലെ അപാകതയാണ്‌ കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്‌. ബ്രിട്ടനില്‍ മാത്രം 5,800 റോള്‍സ്‌ റോയ്‌സ്‌ കാറുകള്‍ തിരിച്ചുവിളിക്കും. അമേരിക്കയില്‍ 1,98,000 ബി എം ഡബ്ല്യു കാറുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്‌.
ബ്രേക്ക്‌ പെഡലിലെ അപാകത കമ്പനിയുടെ സ്വന്തം ചെലവില്‍ പരിഹരിച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ കമ്പനി വക്താവ്‌ പറഞ്ഞു. വലിയ എന്‍ജിനുള്ള 5, 6, 7 സീരീസ്‌ ബി എം ഡബ്ല്യു കാറുകള്‍ക്കും റോള്‍സ്‌റോയ്‌സിനുമാണ്‌ അപാകതകളുള്ളത്‌.

26 വര്‍ഷത്തിനുശേഷം പുതിയ മോഡല്‍ കാറുമായി എച്ച്‌ എം

Buzz It
2010 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കൊല്‍ക്കത്ത: ലോകത്തെ പഴക്കംചെന്ന കാര്‍ കമ്പനികളിലൊന്നായ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്‌ പുതിയ മോഡലുമായി രംഗത്തുവരുന്നു. 26 വര്‍ഷത്തിനുശേഷമാണ്‌ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്‌ പുതിയ മോഡലിറക്കുന്നത്‌. ഇത്‌ കമ്പനി ഇറക്കുന്ന മൂന്നാമത്തെ മോഡലാണ്‌.
1958 മുതല്‍ കാര്‍ വിപണിയില്‍ സജീവ സാനിധ്യമായ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സിന്റെ പ്രമുഖ മോഡല്‍ അന്നും ഇന്നും അംബാസിഡര്‍ തന്നെയാണ്‌. 1984 ലാണ്‌ കമ്പനി രണ്ടാമത്തെ കാര്‍ ഇറക്കുന്നത്‌. കോണ്ടസ എന്ന ഈ മോഡലിന്‌ ആദ്യം ആവശ്യക്കാര്‍ ഏറെയായിരുന്നു. എങ്കിലും പതുടെ കാര്‍ ഇന്ത്യന്‍ വിപണിയില്‍നിന്നും അപ്രത്യക്ഷമായി. ഇപ്പോള്‍ ഈ മോഡല്‍ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്‌ നിര്‍മ്മിക്കുന്നതുമില്ല.
40 കോടിരൂപയുടെ സാമ്പത്തിക നഷ്ടമാണ്‌ കമ്പനിക്ക്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിലെ ഉത്‌പാദത്തിലുണ്ടായത്‌. ഈ സാഹചരയത്തിലാണ്‌ പുതിയ മോഡലുമായി കാര്‍വിപണിയിലേക്കിറങ്ങാന്‍ കമ്പനി തീരുമാനിച്ചത്‌. 12 മുതല്‍ 15 മാസത്തിനകം പുതിയ കാര്‍ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്‌ പുറത്തിറക്കും. ഇതോടൊപ്പം അംബാസിഡര്‍ പുതിയ ആറോ ഏഴോ വേരിയന്റുകളില്‍ വിപണിയിലിറക്കാനും കമ്പനിക്ക്‌ പദ്ധതിയുണ്ടെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ മനോജ്‌ ത്സാ അറിയിച്ചു.

ആള്‍ട്ടോ കെ 10: വേഗത്തില്‍ വിറ്റുപോകുന്ന കാര്‍

Buzz It
2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്ത്‌ ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാര്‍ എന്ന പദവി മാരുതിയുടെ ആള്‍ട്ടോ കെ 10 മോഡലിന്‌. തുടര്‍ച്ചയായ 40 ദിവസങ്ങളില്‍ 20,000 യൂണിറ്റ്‌ കാറുകള്‍ വിറ്റഴിച്ചാണ്‌ കെ 10 ആള്‍ട്ടോ മോഡല്‍ ഈ സ്ഥാനം നേടിയെടുത്തത്‌. രാജ്യത്ത്‌ മറ്റൊരു കാറും ഇത്രവേഗത്തില്‍, ഇത്രയധികം വിറ്റുപോയിട്ടില്ല.
കെ 10 മോഡല്‍ കമ്പോളത്തില്‍ പരിചയപ്പെടുത്തിയിട്ടേയുള്ളൂ. ഇതിനകംതന്നെ കെ 10 ന്‌ ലഭിച്ച ജനപ്രതീതിയും മറ്റൊരു കാറിനും ലഭിച്ചിട്ടില്ല. സാധാരണ കാര്‍ നിരത്തിലിറങ്ങി ഏറെക്കാലം കഴിഞ്ഞേ അതിനുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാറുള്ളൂ. ഇവിടെ ആ കീഴ്‌വഴക്കവും                more...

ഫിയറ്റിന്റെ ലിനിയ ടി ജെറ്റ്‌ വിപണിയിലേക്ക്‌

Buzz It
2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

ന്യൂഡല്‍ഹി: പ്രമുഖ വാഹന വില്‍പന കമ്പനിയായ ഫിയറ്റ്‌ ഇന്ത്യയുടെ പുതിയ കാര്‍ ലിനിയ ടി ജെറ്റ്‌ വിപണിയിലിറങ്ങുന്നു. ഒക്‌ടോബര്‍ ആദ്യവാരം നിരത്തിലിറങ്ങുന്ന ലിനിയ ടി ജെറ്റ്‌ വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി അധികൃതര്‍. ഏഴ്‌ മുതല്‍ എട്ട്‌ ലക്ഷം രൂപവരെയാണ്‌       more...

മാരുതിക്ക്‌ റെക്കോഡ്‌ വില്‍പന

Buzz It
2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

ന്യൂഡല്‍ഹി: കഴിഞ്ഞമാസം മരുതിക്ക്‌ റെക്കോഡ്‌ വില്‍പന. പ്രതിമാസ വില്‍പനയിലെ പുതിയ റെക്കോഡാണ്‌ ഓസ്‌റ്റില്‍ മാരുതി കണ്ടെത്തിയത്‌. 1,04,791 യൂണിറ്റ്‌ വാഹനങ്ങളാണ്‌ ഓഗസ്‌റ്റില്‍ കമ്പനി വിറ്റഴിച്ചത്‌. 23.56 ശതമാനം വളര്‍ച്ച ഈ കാലയളവില്‍ കമ്പനിക്കുണ്ടായി. 2009 ഓഗസ്‌റ്റില്‍ 84,808 യൂണിറ്റ്‌ കാറുകളായിരുന്നു വിറ്റുപോയത്‌.
ഈ സാമ്പത്തികവര്‍ഷം ഇത്‌ മൂന്നാം തവണയാണ്‌ മാരുതിയുടെ പ്രതിമാസ വില്‍പന ഒരു ലക്ഷം കാറുകള്‍ കവിയുന്നത്‌. കഴിഞ്ഞ മേയില്‍ 1,02,175 കാറുകള്‍ വിറ്റഴിച്ചതായിരുന്നു മുന്‍ റെക്കോഡ്‌.
എ2 സെഗ്‌മെന്റില്‍ (ആള്‍ട്ടോ, വാഗണ്‍ആര്‍, എസ്‌റ്റിലോ, സ്വിഫ്‌ട്‌, എ-സ്‌റ്റാര്‍, റിറ്റ്‌്‌സ്‌) 25.69 ശതമാനത്തിന്റെയും എ3 സെഗ്‌മെന്റില്‍ (എസ്‌ എക്‌സ്‌ 4, ഡിസൈര്‍) 33.99 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.
അതേസമയം മാരുതിയുടെ കയറ്റുമതിയില്‍ കുറവുവന്നിട്ടുണ്ട്‌. 18.39 ശതമാനം കുറവാണ്‌ ഈ േേഖലയിലുണ്ടായത്‌. 2009 ഓഗസ്‌റ്റില്‍ 14,847 യൂണിറ്റ്‌ കാറുകള്‍ കയറ്റുമതിചെയ്‌തുവെങ്കില്‍ കഴിഞ്ഞമാസം അത്‌ 12,117 യൂണിറ്റായി കുറഞ്ഞു. കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതില്ലെന്ന കമ്പനിയുടെ നയമാണ്‌ ഇതിനുകാരണമെന്ന്‌ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സുസുകിയുടെ ചെറുകാര്‍ സ്വിഫ്‌ട്‌ അടുത്തമാസം

Buzz It
2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ടോക്കിയോ: ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ സുസുകി മോട്ടോര്‍ കോര്‍പറേഷന്റെ ചെറുകാര്‍ സ്വിഫ്‌ട്‌ അടുത്തമാസം നിരത്തിലിറങ്ങും. സെപ്‌തംബര്‍ 18 ന്‌ പുറത്തിറങ്ങുന്ന ഈ ചെറുകാര്‍ കയറ്റുമതി ലക്ഷ്യമാക്കിയാണ്‌ ഉത്‌പാദിപ്പിക്കുന്നതെന്ന്‌ കമ്പനി ഔദ്യോഗികമായി അറിയിച്ചു.
നിലവിലുള്ള സ്വിഫ്‌ട്‌ അപ്പാടെ പരിഷ്‌കരിച്ചതാണ്‌ പുതിയ വാഹനം. ഹൈ-എന്‍ഡ്‌ സ്‌റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വാഹനത്തിന്റെ ഭാരത്തില്‍തന്നെ 10 കിലോയുടെ കുറവുണ്ടാകും. ഒരു ലിറ്റര്‍ പെട്രോളിന്‌ 23 കിലോമീറ്ററാണ്‌ കമ്പനി അവകാശപ്പെടുന്ന മൈലേജ്‌.12,44,250 മുതല്‍ 16,53,750 യെന്‍ വരെയാണ്‌ കാറിന്റെ വില.

ടയോട്ട 1.13 മില്ല്യണ്‍ കൊറോള തിരിച്ചുവിളിക്കുന്നു

Buzz It

ന്യൂയോര്‍ക്ക്‌: ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടയോട്ടയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. നിര്‍മാണത്തിലെ അപാകതമൂലം കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കേണ്ടിവന്ന അവര്‍ ഇപ്പോഴും അതേവഴിതന്നെയാണ്‌ യാത്ര തുടരുന്നത്‌. ഏറ്റവും ഒടുവില്‍ കൊറോള കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ കമ്പനി.
നോര്‍ത്ത്‌ അമേരിക്കയിലാണ്‌ കൊറോള കാറുകള്‍ തിരിച്ചുവിളിക്കുന്നത്‌. 1.13 മില്ല്യണ്‍ കാറുകളാണ്‌ ഇവിടെ മാത്രം തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചത്‌. എന്‍ജിനിലെ തകരാറാണ്‌ പ്രശ്‌നം. കാര്‍ ഒടിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്‌ക്കുന്നുവെന്നതാണ്‌ ഇവിടെ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്‌ത പരാതി. 2005 നും 2008 നും ഇടയില്‍ നിര്‍മിച്ച കൊറോളയിലാണ്‌ ഈ പ്രശ്‌നം കണ്ടുവരുന്നതെന്ന്‌ ടയോട്ട അധികൃതര്‍ അറിയിച്ചു.

സിംഗൂരിലേക്കില്ല; ബംഗാളില്‍ പുതിയ കാര്‍ ഫാക്ടറി പരിഗണനയില്‍: ടാറ്റാ

Buzz It
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

കൊല്‍ക്കത്ത: സിംഗൂരില്‍ ഇനി കാര്‍ നിര്‍മാണ പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഉദ്ദേശമില്ലെന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ ധോവി രത്തന്‍ ടാറ്റാ. സിംഗൂര്‍ പ്രശ്‌നബാധിത പ്രദേശമാണ്‌. അവിടെ ഇനി പ്ലാന്റ്‌ തുടങ്ങാന്‍ താത്‌പര്യമില്ല. അതേസമയം പശ്ചിമബംഗാളില്‍ മറ്റെവിടെയങ്കിലും പ്ലാന്റ്‌ സ്ഥാപിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ മോട്ടേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവേയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. ഇതോടൊപ്പം ഒരു കാന്‍സര്‍ ഇന്‍സിറ്റിറ്റിയൂട്ട്‌ ബംഗാളില്‍ ആരംഭിക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ടെന്നും രത്തന്‍ ടാറ്റാ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ സിംഗൂരിലെ നാനോ കാര്‍ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ടാറ്റാ അവസാനിപ്പിച്ചത്‌. 2008 ല്‍ അവര്‍ ഫാക്ടറി ഗുജറാത്തിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഗുജറാത്തിലെ സനന്ദ്‌ പ്ലാന്റില്‍നിന്നാണ്‌ നാനോ ഇപ്പോള്‍ പുറത്തിറങ്ങുന്നത്‌.

മാരുതി കെ സീരീസ്‌ ഉത്‌പാദനം 5 ലക്ഷം കവിഞ്ഞു

Buzz It
2010 ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ന്യുഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതിയുടെ കെ സീരീസ്‌ എന്‍ജിന്‍ ഉത്‌പാദനം അഞ്ച്‌ ലക്ഷം കവിഞ്ഞതായി കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ എന്‍ജിന്‍ വിപണിയിലിറക്കി 23 മാസത്തിനകമാണ്‌ ഉത്‌പാദനം അഞ്ച്‌ ലക്ഷം യൂണിറ്റ്‌ കഴിഞ്ഞത്‌.
ആദ്യമായി ഈ എന്‍ജിന്‍ കമ്പനി അവതരിപ്പിക്കുന്നത്‌ 2008 ഒക്‌ടോബറിലാണ്‌. ആള്‍ടോ കെ10, വാഗണ്‍ ആര്‍, സ്വിഫ്‌റ്റ്‌, റിറ്റ്‌സ്‌, എസ്‌റ്റിലോ, സ്വിഫ്‌ട്‌ ഡിസൈര്‍, എ-സ്‌റ്റാര്‍ മോഡലുകളില്‍ ഈ എന്‍ജിനാണ്‌ ഉള്ളതെന്ന്‌ കമ്പനി അറിയിച്ചു. ഇതില്‍ ആള്‍ടോ കെ10, വാഗണ്‍ ആര്‍, എ സ്‌റ്റാര്‍, എസ്‌റ്റിലോ മോഡലുകളില്‍ മൂന്ന്‌ സിലിണ്ടര്‍ ഉള്ള 998 സി സി എന്‍ജിനും മറ്റുള്ളവയില്‍ നാല്‌ സിലിണ്ടറുള്ള 1.2 ലിറ്റര്‍ എന്‍ജിനുമാണുള്ളത്‌.