ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
വ്യവസായം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വ്യവസായം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എം ആര്‍ എഫ്‌ എം ഡിക്കും സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ !

Buzz It
2011 ഫെബ്രുവരി 9, ബുധനാഴ്‌ച

കോണ്‍ഗ്രസ്‌ നേതാക്കളുടെ അടുത്ത സുഹൃത്ത്‌!!!

ന്യൂഡല്‍ഹി: സ്വിസ്‌ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ ലിസ്‌റ്റ്‌ തെഹല്‍ക്ക പുറത്തുവിട്ടു. ലിസ്‌റ്റില്‍ 16 ാമന്‍ മലയാളിയും എം ആര്‍ എഫിന്റെ മാനേജിംഗ്‌ ഡയറക്ടറുമായ അരുണ്‍ മാമന്‍. എത്ര അക്കൗണ്ടുകള്‍ മാമന്റെ പേരിലുണ്ടെന്നറിയില്ല. എങ്കിലും ജര്‍മന്‍ സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക്‌ കൈമാറിയ പേരുകളടങ്ങിയ ലിസ്‌റ്റില്‍ മാമന്റെ പേരുമുണ്ടെന്ന്‌ തെഹല്‍ക്ക വ്യക്തമാക്കുന്നു.
രാജ്യത്ത്‌ ഏറെ ബഹുമാനിക്കപ്പെടുന്ന കുടുംബമാണ്‌ മാമന്‍ കുടുംബം. എം ആര്‍ എഫിന്റെ സ്ഥാപകനായ എം കെ മാമന്‍ മാപ്പിളയെ രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ചിട്ടുണ്ട്‌.
ലിസ്‌റ്റില്‍ പേരുകണ്ടപ്പോള്‍ അരുണ്‍ മാമമനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന്‌ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ സായ്‌ മനീഷ്‌ വ്യക്തമാക്കുന്നുണ്ട്‌. ടെലിഫോണ്‍, ഈമെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയൊക്കെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മറുപടി നല്‍കാന്‍ അരുണ്‍ തയ്യാറായില്ല. അദ്ദേഹം ഊണ്‌ കഴിക്കാന്‍ പോയി, മീറ്റിംഗിലാണ്‌ തുടങ്ങിയ മറുപടികളാണ്‌ ആദ്യം ലഭിച്ചത്‌. പിന്നീട്‌ തെഹല്‍ക്കയില്‍നിന്നുള്ള ഫോണുകള്‍ അറ്റന്‍ഡ്‌ പോലും ചെയ്യാതായി.
എം ആര്‍ എഫിന്റെ മാനേജിംഗ്‌ ഡയറക്ടറായ അരുണിന്‌ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളുമായും തമിഴ്‌നാട്ടിലെ ഡി എം കെ നേതാക്കളുമായും അടുത്ത ബന്ധമുള്ളതായും തെഹല്‍ക്ക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
മനോരമ കുടുംബക്കാരുമായി ബന്ധമുള്ള സ്ഥാപനമാണ്‌ എം ആര്‍ എഫ്‌. ഇവിടെ 6069 ഓഹരികളാണ്‌ മനോരമ കമ്പനിക്കുതന്നെയുള്ളത്‌. ഫിലിപ്പ്‌ മാത്യു (11,762), മാമ്മന്‍ മാത്യു (10,740), പ്രേമാ മാമ്മന്‍ മാത്യു (10,881), ജയന്ത്‌ മാമ്മന്‍ മാത്യൂ (2,190), അമിത്‌ ഫിലിപ്‌ മാത്യു (4,520), റിയാദ്‌ ഫിലിപ്‌ മാത്യു (4,520) എന്നിവര്‍ക്കും ഓഹരികളുണ്ട്‌.
സ്ഥാപനത്തിന്റെ എം ഡിയായ അരുണ്‍ മാമന്റെ പേരില്‍ 29,069 ഓഹരികളാണുള്ളത്‌.

RELATED STORIES

ടി സി എസ്‌ കേരളത്തില്‍ 1,000 കോടി മുതല്‍മുടക്കും

Buzz It
2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഐ ടി സേവനദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌ (ടി സി എസ്‌) കേരളത്തില്‍ 1,000 കോടി രൂപ മുതല്‍മുടക്കും. തിരുവനന്തപുരം ടെക്‌നോസിറ്റി കാമ്പസില്‍ ഐ ടി വിദഗ്‌ദധര്‍ക്ക്‌ പരിശീലനം നല്‍കാനുള്ള കാമ്പസ്‌്‌ സ്ഥാപിക്കുന്നതിലൂടെയാണ്‌ ഇത്രയും തുക കേരളത്തില്‍ മുതല്‍മുടക്കുന്നതെന്ന്‌ ടി സി എസ്‌ മാനേജിംഗ്‌ ഡയറക്ടറും സി ഇ ഒയുമായ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.
ഒരേസമയം 10,000 പേര്‍ക്ക്‌ പരിശീലനം നല്‍കാന്‍ സാധിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രമാണ്‌ നിലവില്‍വരുന്നത്‌. അടുത്തവര്‍ഷം കാമ്പസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മൂന്ന്‌ വര്‍ഷംകൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ more...

ഐടി: അമേരിക്കയില്‍ ഔട്ട്‌ സോഴ്‌സിന്‌ നിരോധനം

Buzz It
2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

മുംബൈ/ന്യൂഡല്‍ഹി: അമേരിക്കയിലെ ഓഹിയോ പ്രവിശ്യയില്‍ ഐ ടി പുറംജോലി കരാര്‍ നല്‍കുന്നതിന്‌ നിരോധനം. സര്‍ക്കാരിന്റെയും സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ്‌ വകുപ്പുകളുടെയും ഐ ടി, ഐ ടി അനുബന്ധ ജോലികള്‍ ഔട്ട്‌സോഴ്‌സ്‌ ചെയ്യുന്നതിനാണ്‌ നിേരാധനം.
പ്രസിഡന്റ്‌ ബാരക്ക്‌ ഒബാമയുടെ അഭിപ്രായം കണക്കിലെടുത്ത്‌ ഔട്ട്‌സോഴ്‌സിന്‌ നിേരാധനമേര്‍പ്പെടുത്തുന്ന ആദ്യ പ്രവിശ്യയാണ്‌ ഓഹിയോ. അമേരിക്കയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലയ്‌മയ്‌ക്ക്‌ പരിഹാരം ...

കയറ്റുമതി 13.2 ശതമാനവും ഇറക്കുമതി 34.3 ശതമാനവും വളര്‍ന്നു

Buzz It
2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

ന്യുഡല്‍ഹി: രാജ്യത്തെ കയറ്റുമതിയില്‍ കഴിഞ്ഞമാസം 13.2 ശതമാനം വളര്‍ച്ച. മുന്‍വര്‍ഷം ഓഗസ്‌റ്റ്‌ മാസത്തേക്കാള്‍ 16.24 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ്‌ കഴിഞ്ഞമാസം ഈ മേഖലയിലുണ്ടായത്‌.
ഈ കാലയളവില്‍ ഇറക്കുമതിയും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. 34.3 ശതമാനം വര്‍ധനയാണ്‌ ഇറക്കുമതിയിലുണ്ടായത്‌. 29.17 ബില്ല്യണ്‍ ഡോളറിന്റെ മൂല്യമാണ്‌ ഇറക്കുമതി ചെയ്യപ്പെട്ടത്‌. എണ്ണ ഇറക്കുമതിയില്‍ 4.4 ശതമാനം മാത്രം വര്‍ധന ഉണ്ടായപ്പോള്‍ എണ്ണ ഇതര വസ്‌തുക്കളുടെ ഇറക്കുമതിയില്‍ 49.6 ശതമാനം വര്‍ധനയാണ്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ ഉണ്ടായത്‌.

സിംഗൂരിലേക്കില്ല; ബംഗാളില്‍ പുതിയ കാര്‍ ഫാക്ടറി പരിഗണനയില്‍: ടാറ്റാ

Buzz It
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

കൊല്‍ക്കത്ത: സിംഗൂരില്‍ ഇനി കാര്‍ നിര്‍മാണ പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഉദ്ദേശമില്ലെന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ ധോവി രത്തന്‍ ടാറ്റാ. സിംഗൂര്‍ പ്രശ്‌നബാധിത പ്രദേശമാണ്‌. അവിടെ ഇനി പ്ലാന്റ്‌ തുടങ്ങാന്‍ താത്‌പര്യമില്ല. അതേസമയം പശ്ചിമബംഗാളില്‍ മറ്റെവിടെയങ്കിലും പ്ലാന്റ്‌ സ്ഥാപിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ മോട്ടേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവേയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. ഇതോടൊപ്പം ഒരു കാന്‍സര്‍ ഇന്‍സിറ്റിറ്റിയൂട്ട്‌ ബംഗാളില്‍ ആരംഭിക്കുന്ന കാര്യവും സജീവ പരിഗണനയിലുണ്ടെന്നും രത്തന്‍ ടാറ്റാ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ സിംഗൂരിലെ നാനോ കാര്‍ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ടാറ്റാ അവസാനിപ്പിച്ചത്‌. 2008 ല്‍ അവര്‍ ഫാക്ടറി ഗുജറാത്തിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഗുജറാത്തിലെ സനന്ദ്‌ പ്ലാന്റില്‍നിന്നാണ്‌ നാനോ ഇപ്പോള്‍ പുറത്തിറങ്ങുന്നത്‌.

സി ഡി: ഒറിജിനല്‍ 20 മില്യണ്‍; വ്യാജന്‍ 600 മില്യണ്‍

Buzz It
2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

മുംബൈ: ഇന്ത്യയില്‍ ഒരുവര്‍ഷം വിറ്റഴിയുന്നത്‌ 600 മില്യണ്‍ വ്യാജ സിഡി. ഒര്‍ജിനലാകട്ടെ 20 മില്യണും. ഇന്ത്യന്‍ സിനിമാ മേഖലയില്‍ പ്രതിവര്‍ഷമുണ്ടാകുന്ന വരുമാന ചോര്‍ച്ച എത്രത്തോളം ഭീകരമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇീ കണക്കുകള്‍.
ഇന്ത്യന്‍ സിനിമ മേഖലയില്‍നിന്നുള്ള വരുമാനം വളരെ ചെറുതാണെന്ന്‌ ഷെമാരൂ എന്റര്‍ടൈന്‍മെന്റ്‌ ഡയറക്ടര്‍ ഹിരണ്‍ ഗാഡ ചുണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ വിമനാദമേഖലയില്‍നിന്നുള്ള ആകെ വരുമാനം രണ്ട്‌ ബില്ല്യണ്‍ ഡോളറാണ്‌. കഴിഞ്ഞവര്‍ഷം അവതാര്‍ സിനിമ മാത്രം ലോകത്തൊട്ടാകം നേടിയെടുത്തതും രണ്ട്‌ ബില്യണ്‍ ഡോളറായിരുന്നു.
അത്രത്തോളം ചെറുതാണ്‌ ഇന്ത്യന്‍ വിനോദമേഖല. അങ്ങനെയുള്ള ചെറിയ മേഖലയിലാണ്‌ വരുമാനത്തിന്റെ 90 ശതമാനവും വ്യാജ സി ഡിക്കാര്‍ കൊണ്ടുപോകുന്നത്‌. ഇത്‌ ഇന്ത്യന്‍ വിനോദമേഖലയ്‌ക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ലെന്നും ഗാഡ ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷം 20 മില്യണ്‍ ഒറിജിനല്‍ സി ഡിയാണ്‌ ഇന്ത്യന്‍ കമ്പോളത്തില്‍ എത്തുന്നതെന്ന്‌ മോസര്‍ബിയര്‍ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഹാരിഷ്‌ ഡയാനി പറയുന്നു. വ്യാജനാകട്ടെ 600 മില്യണും. ഓരോ വ്യാജ സി ഡിയിലും അഞ്ച്‌ സിനിമകള്‍വരെ ഉണ്ടാകും. ഒറിജിനല്‍ സി ഡികളുടെ വിലക്കൂടുതലാണ്‌ വ്യാജന്‍ വര്‍ധിക്കാന്‍ ഒരു കാരണമെന്ന്‌ ഡയാനി ചൂണ്ടിക്കാട്ടി.
വ്യാജ സി ഡി വിപണനം തടയാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ്‌ യു ടി വി മോഷന്‍ പിക്‌ചേഴ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രകാശ്‌ നാഥന്‍ പറയുന്നത്‌. അലൈന്‍സ്‌ എഗന്‍സ്‌റ്റ്‌ കോപിറൈറ്റ്‌ തെഫ്‌ട്‌ രൂപീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ ആറ്‌ മാസത്തിനിടെ രാജ്യത്ത്‌ 100 വ്യാജ സി ഡി റെയ്‌ഡുകളാണ്‌ നടത്തിയത്‌. 4,00,000 ല്‍ പരം വ്യാജ സി ഡികള്‍ കണ്ടെടുത്ത്‌ നശിപ്പിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോഴും വ്യാജ സി ഡി ലോബി ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്‌ദ്ധ തൊഴിലാളികളെ ആവശ്യമുണ്ട്‌; ജര്‍മിനിയില്‍ കുടിയേറാന്‍

Buzz It
2010 ജൂലൈ 31, ശനിയാഴ്‌ച

ബര്‍ലിന്‍: രാജ്യത്തിന്റെ വ്യവസായ മേഖല നേരിടുന്ന മുരടിപ്പ്‌ മറികടക്കാനായി മറ്റ്‌ രാജ്യങ്ങളിലെ വിദഗ്‌ദ്ധ തൊഴിലാളികളെ ജര്‍മിനിക്ക്‌ ആവശ്യമുണ്ട്‌. തദ്ദേശീയരായ വിദഗ്‌ദ്ധ തൊഴിലാളികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ്‌ മറ്റ്‌ രാജ്യങ്ങളിലെ തൊഴിലാളികളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ ജര്‍മിനി തീരുമാനിച്ചത്‌ എന്ന്‌ ഏക്കണോമി മന്ത്രി റെയ്‌നര്‍ ബ്രൂഡെര്‍ലെ വെളിപ്പെടുത്തി.
വിദേശത്ത്‌ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ ജര്‍മന്‍ കമ്പനികള്‍ക്ക്‌ ഇന്‍സന്റീവ്‌ കൊടുക്കുന്ന പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്‌. എങ്ങനെ വിദഗ്‌ദ്ധ തൊഴിലാളികളെ രാജ്യത്തേക്ക്‌ ആകര്‍ഷിക്കാമെന്നതാണ്‌ ഇപ്പോള്‍ തന്റെ പ്രധാന അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയില്‍നിന്നുള്ള കയറ്റുമതിയാണ്‌ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം. അതുകൊണ്ടുതന്നെ ഉത്‌പാദനത്തില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്‍ജിനീയറിംഗ്‌ മേഖലയില്‍ വിദഗ്‌ദ്ധരായ തൊഴിലാളികളെ ആവശ്യമാണ്‌. എന്നാല്‍ ഇത്തരം തൊഴിലാളികളുടെ ദൗര്‍ലഭ്യം വ്യവസായ മേഖലയെ വല്ലാതെ അലട്ടുന്നുണ്ട്‌. തൊഴിലില്ലയ്‌മയെക്കാള്‍ രാജ്യത്തെ അലട്ടുന്ന പ്രധാന പ്രശ്‌നമായി വിദഗ്‌ദ്ധ തൊഴിലാളികളുടെ അഭാവം മാറിക്കഴിഞ്ഞുവെന്ന്‌ അദ്ദേഹം ചുണ്ടിക്കാട്ടുന്നു.

അഞ്ച്‌ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കും

Buzz It
2010 മേയ് 14, വെള്ളിയാഴ്‌ച

പട്ടികയില്‍ ഒ എന്‍ ജി സിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും

ന്യൂഡല്‍ഹി: ഇറാനുമായി ഊര്‍ജപങ്കാളിത്തമുണ്ടെന്നാരോപിച്ച്‌ അഞ്ച്‌ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ നീക്കം തുടങ്ങി. പൊതുമേഖലയിലെ ഭീമന്‍മാരായ ഒ എന്‍ ജി സിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്‌. ലോകത്താകമാനം 41 കമ്പനികളെയാണ്‌ ഉപരോധിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നത്‌.
ഇറാന്‍ ഊര്‍ജമേഖലയുമായി വ്യാവസായിക ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെടുന്നതും ഇറാനുമായി ഊര്‍ജബന്ധമുള്ളതും അമേരിക്കന്‍ സര്‍ക്കാരിന്റെ കോണ്‍ട്രാക്‌ട്‌സ്‌ ലിസ്റ്റിലുള്ളതുമായ സ്ഥാപനങ്ങള്‍ എന്ന പേരില്‍ യു എസ്‌ അക്കൗണ്ടബിലിറ്റി ഓഫീസ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ്‌ 41 കമ്പനികളെ ഉള്‍പ്പെടുത്തിയത്‌.
ഒ എന്‍ ജി സിക്കും ഇന്ത്യന്‍ ഓയിലിനും പുറമെ ഒ എന്‍ ജി സി വിദേശ്‌ ലിമിറ്റഡ്‌, ഓയില്‍ ഇന്ത്യ ലിമിറ്റഡ്‌, പെട്രോനെറ്റ്‌ എല്‍ എന്‍ ജി ലിമിറ്റഡ്‌ എന്നീ ഇന്ത്യന്‍ കമ്പനികളാണ്‌ പട്ടികയിലുള്ളത്‌. ഹിന്ദുജ കമ്പനിയും പട്ടികയിലുണ്ടെങ്കിലും ഇതിനെ കമ്പനിയായാണ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
ഇറാന്റെ ആണവപദ്ധതിയുടെ പേരില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ശക്തമായി സമ്മര്‍ദം തുടരുകയാണ്‌. ഇറാനുമായി വ്യവസായത്തിലേര്‍പ്പെടുന്നത്‌ രാഷ്‌ട്രീയ അപകടമാണെന്ന്‌ ബോധ്യപ്പെടുത്താനാണ്‌ ഈ നീക്കത്തിലൂടെ അമേരിക്ക ശ്രമിക്കുന്നത്‌.

സെയിലിന്റെ 20 ശതമാനം ഓഹരി വില്‍ക്കും

Buzz It
2010 ഏപ്രിൽ 8, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) 20 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 16,000 കോടി രൂപയാണ്‌ ഇതിലൂടെ സ്വരൂപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി യോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. ഈ സാമ്പത്തിക വര്‍ഷം ഓഹരി വില്‍ക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ്‌ സെയില്‍.
പത്തു ശതമാനം പുതിയ ഓഹരികള്‍ ഇറക്കാനും (എഫ്‌ പി ഒ) പത്തു ശതമാനം സര്‍ക്കാര്‍ ഓഹരി വില്‍ക്കാനുമാണ്‌ കേന്ദ്രതീരുമാനമെന്ന്‌ മന്ത്രിസഭായോഗത്തിനുശേഷം ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഇതിലൂടെ സെയിലിനും കേന്ദ്രസര്‍ക്കാരിനും എണ്ണായിരം കോടി രൂപ വീതം ലഭിക്കും.
ഈ വില്‍പ്പനയോടെ സെയിലില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതം 69 ശതമാനമായി കുറയും. ഇത്തവണത്തെ ബജറ്റില്‍ നാല്‍പതിനായിരം കോടി രൂപയുടെ ഓഹരി വില്‍ക്കുമെന്നാണ്‌ പ്രഖ്യാപനമുള്ളത്‌. കോള്‍ ഇന്ത്യ ലിമിറ്റഡ്‌, എം എം ടി സി, എന്‍ജിനിയേഴ്‌സ്‌ ഇന്ത്യ തുടങ്ങിയവുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനം വരുംദിവസങ്ങളിലുണ്ടാവുമെന്നാണ്‌ സൂചന. ആര്‍ ഇ സി, എന്‍ എം ഡി സി, എന്‍ ടി പി സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചിരുന്നു.

കോര്‍പറേറ്റ്‌ മേഖലയില്‍ തട്ടിപ്പ്‌ പെരുകുന്നു

Buzz It
2010 ഏപ്രിൽ 7, ബുധനാഴ്‌ച

മുംബൈ: കോര്‍പറേറ്റ്‌ മേഖലയില്‍ തട്ടിപ്പ്‌ ക്രമാതീതമായി പെരുകുകയാണെന്ന്‌ സര്‍വെ റിപ്പോര്‍ട്ട്‌. മുംബൈയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ പി എം ജി നടത്തിയ നാല്‌ വ്യത്യസ്ഥ പഠനങ്ങളിലാണ്‌ ഈ കണ്ടെത്തല്‍. പൊതുമേഖലയെേന്നാ സ്വകാര്യ മേഖലയെന്നോ ഉള്ള വ്യാത്യാസമില്ലാതെതന്നെ തട്ടിപ്പുകള്‍ പെരുകുന്നതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
ഈ പഠനങ്ങള്‍ ഏകീകരിച്ച്‌ ഫ്രാഡ്‌ സര്‍വെ റിപ്പോര്‍ട്ട്‌ 2010 ഫോര്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടും കെ പി എം ജി പുറത്തിറക്കിയിട്ടുണ്ട്‌. സ്ഥാപനത്തിന്റെ ധനകാര്യ പ്രസ്‌താവനയിലാണ്‌ മിക്കവരും ഏറെ കൃത്രിമങ്ങള്‍ കാണിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌.
കൈക്കൂലി കൊടുക്കലും വാങ്ങലും വ്യവസായ രംഗത്ത്‌ ഒഴിച്ചുകൂട്ടാനാവാത്ത ഘടകമായാണ്‌ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്‌. നിയപരമായി നടന്നുകാര്യത്തിനുപോലും കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഈ രംഗത്തുള്ളവര്‍ ശീലമാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

സിംഗൂര്‍ ഭൂമി ടാറ്റാ വിട്ടുനല്‍കില്ല

Buzz It
2010 ഏപ്രിൽ 4, ഞായറാഴ്‌ച

കൊല്‍ക്കത്ത: നാേനാ ഫാക്ടറിയെ മമതയും സംഘവും പടിയിറക്കിയെങ്കിലും സിംഗൂരിലെ ഭൂമി ഒഴിഞ്ഞുപോകാന്‍ താത്‌പര്യമില്ലെന്ന്‌ ടാറ്റാ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഒരുകോടി രൂപ പാട്ടത്തുക നല്‍കി ഒരു വര്‍ഷത്തേക്ക്‌ കരാര്‍ പുതുക്കിയിരിക്കുകയാണ്‌ ടാറ്റാ.
90 വര്‍ഷത്തേക്കാണ്‌ സിംഗൂരിലെ ഭൂമി പശ്ചിമ ബംഗാള്‍ വല്‍വസായ വികസന കോര്‍പറേഷനില്‍നിന്നും ടാറ്റാ പാട്ടത്തിനെടുത്തത്‌. കരാര്‍ പ്രകാരം ആദ്യ അഞ്ചുവര്‍ഷം ഒരു കോടി രൂപ പാട്ടത്തുക നല്‍കി കരാര്‍ പുതുക്കണം. ഇത്‌ പ്രകാരമാണ്‌ മൂന്നാംവര്‍ഷത്തെ ഗഡുവായ ഒരുകോടിരൂപ ടാറ്റാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിലേക്ക്‌ അടച്ചത്‌.
നിലവില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും നടക്കാത്ത ഈ ഭൂമി ടാറ്റായില്‍നിന്നും തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി അശോക്‌ മോഹന്‍ ചക്രവര്‍ത്തി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന്‌ തൊട്ടുപിറകേയാണ്‌ പാട്ടത്തുക അടച്ച്‌ ടാറ്റാ കരാര്‍ പുതുക്കിയത്‌. ഇവിടെ ഇനി ടാറ്റാ എന്ത്‌ വ്യവസായമാണ്‌ തുടങ്ങാന്‍ പോകുന്നത്‌ എന്ന്‌ വ്യക്തമല്ല.

ഉരുളക്കിഴങ്ങ്‌ കൃഷിക്ക്‌ പെപ്‌സി 12,000 കര്‍ഷകരുമായി കരാര്‍ ഒപ്പിട്ടു

Buzz It
2010 മാർച്ച് 24, ബുധനാഴ്‌ച

കൊല്‍ക്കത്ത: പെപ്‌സികോ 12,000 ഉരുളക്കിഴങ്ങ്‌ കര്‍ഷകരുമായി കരാര്‍ ഒപ്പുവച്ചു. കമ്പനി പുറത്തിറക്കുന്ന ലേയ്‌സ്‌, അങ്കിള്‍ ചിപ്‌സ്‌ തുടങ്ങിയവയുടെ വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഉരുളക്കിഴങ്ങ്‌ കര്‍ഷകരുമായി നേരിട്ട്‌ കരാറില്‍ ഏര്‍പ്പെടാന്‍ പെപ്‌സികോയെ പ്രേരിപ്പിച്ചത്‌.
കരാര്‍ ഒപ്പുവച്ച കര്‍ഷകരില്‍ 6,500 കര്‍ഷകരും പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്‌. 2,600 ഏക്കറിലാണ്‌ ഇവര്‍ കൃഷി നടത്തുന്നത്‌. ബംഗാളില്‍നിന്ന്‌ കഴിഞ്ഞ വിളവെടുപ്പുകാലത്ത്‌ മാത്രം 22,000 ടണ്‍ ഉരുളക്കിഴങ്ങാണ്‌ പെപ്‌സി സംഭരിച്ചത്‌.
ഒരു കിലോ ഉരുളക്കിഴങ്ങിന്‌ ആറ്‌ രൂപയാവും കര്‍ഷകര്‍ക്ക്‌ പെപ്‌സി നല്‍കുക. തങ്ങളുടെ വിള വാങ്ങുന്ന ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക്‌ നല്‍കുന്ന തുകയെക്കാള്‍ വളരെക്കൂടുതലാണ്‌ ഈ തുക. അതുകൊണ്ടുതന്നെ പെപ്‌സിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ കര്‍ഷകര്‍ മുന്നോട്ടുവരുകയായിരുന്നുവെന്ന്‌ പെപ്‌സി ഹോള്‍ഡിംഗ്‌സ്‌ (അഗ്രോ-ബിസിനസ്‌) വൈസ്‌ പ്രസിഡന്റ്‌ ഭാട്ട്യ അറിയിച്ചു.

വ്യവസായി ജി പി ബിര്‍ല അന്തരിച്ചു

Buzz It
2010 മാർച്ച് 6, ശനിയാഴ്‌ച

കൊല്‍ക്കത്ത: പ്രമുഖ വ്യവസായി ജി പി ബിര്‍ല അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ബിര്‍ല ഗ്രൂപ്പിന്റെ തലവനായിരുന്നു സി കെ ബിര്‍ലയുടെ പിതാവായ ജി പി ബിര്‍ല. ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ്‌, ഓറിയന്റ്‌ ഫാന്‍, ഓറിയന്റ്‌ പേപ്പേഴ്‌സ്‌ തുടങ്ങിയ കമ്പനികള്‍ ഇവരുടെ കീഴിലാണ്‌.

സ്‌മാര്‍ട്ട്‌ സിറ്റി: നിയമവശങ്ങള്‍ പരിശോധിച്ച്‌ തീരുമാനെമടുക്കും

Buzz It
2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

കൊച്ചി: സ്‌മാര്‍ട്ട്‌ സിറ്റി കേരള സര്‍ക്കാരുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ നടപ്പാക്കുന്നതില്‍ വരുത്തുന്ന കാലതാമസത്തെ കരാര്‍ലംഘനമായാണ്‌ സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റി ചെയര്‍മാന്‍കൂടിയായ ഫിഷറീസ്‌ രജിസ്‌ട്രേഷന്‍ മന്ത്രി എസ്‌ ശര്‍മ പറഞ്ഞു.
സ്‌മാര്‍ട്ട്‌സിറ്റി സംബന്‌ധിച്ച കാര്യങ്ങളില്‍ നിയമപരമായ വശങ്ങള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കേണ്ട അവസ്‌ഥയാണ്‌ ഇപ്പോഴുള്ളത്‌. ഉഭയസമ്മതപ്രകാരം ഉണ്ടാക്കിയ ഫ്രെയിംവര്‍ക്‌ ഡീല്‍, ലീസ്‌ എഗ്രിമെന്റ്‌ തുടങ്ങിയവയില്‍നിന്ന്‌ വഴിമാറിപ്പോകുന്നത്‌ കമ്പനിയാണ്‌. പ്രധാന കരാര്‍ നടപ്പാക്കാതെ അനുബന്‌ധ കരാര്‍ വേണമെന്ന്‌ വാശിപിടിക്കുന്നതിലുള്ള വൈരുദ്ധ്യമാണ്‌ ഇപ്പോഴുള്ളെതന്നും മന്ത്രി പറഞ്ഞു.

നാഗാര്‍ജ്ജുനയെ ബിര്‍ല ഏറ്റെടുത്തേക്കും

Buzz It
2010 ഫെബ്രുവരി 7, ഞായറാഴ്‌ച

മുംബൈ: കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ നാഗാര്‍ജ്ജുനയെ ഏറ്റെടുക്കാന്‍ യാഷ്‌ ബിര്‍ല ഗ്രൂപ്പ്‌ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ വ്യക്തമായ രൂപരേഖയായിട്ടില്ലെന്ന്‌ യാഷ്‌ ബിര്‍ല ഗ്രൂപ്പ്‌ മേധാവികള്‍ സൂചിപ്പിച്ചു.
നാഗാര്‍ജ്ജുനയ്‌ക്ക്‌ പുറമേ മറ്റൊരു ആയുര്‍വേദ കമ്പനിയെയും ബിര്‍ല ഏറ്റെടുത്തേക്കും. ഇതിന്റെ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ കമ്പനിയുടെ ബ്രാന്‍ഡ്‌ നെയിം വെളിപ്പെടുത്താറായിട്ടില്ലെന്നാണ്‌ ബിര്‍ല അധികൃതര്‍ പറയുന്നത്‌.
യാഷ്‌ ബിര്‍ല ഗ്രൂപ്പ്‌ ആയുര്‍വേദ രംഗത്ത്‌ തങ്ങളുടെ സാനിധ്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ പ്രമുഖ കമ്പനികളെ ഏറ്റെടുക്കുന്നത്‌. ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ആയുര്‍വേദത്തിന്‌ സ്വീകാര്യത ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ ബിര്‍ല ഗ്രൂപ്പ്‌ തങ്ങളുടെ വ്യവസായം വ്യാപിപ്പിക്കുന്നത്‌. `ബിര്‍ല കേരള വൈദ്യശാല' എന്ന ബിര്‍ലയുടെ സംരംഭത്തിന്‍കീഴില്‍ രാജ്യത്ത്‌ 30 ചികിത്സാ കേന്ദ്രങ്ങള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

താക്കറേ പ്രതിഭാസം: മുബൈയെ വ്യവസായികള്‍ കൈയൊഴിയുന്നു

Buzz It
2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

അഹമ്മദാബാദ്‌: ബാല്‍ താക്കറേയുടെയും ശിവസേനയുടെയും കടുത്ത പ്രാദേശിക വാദം വ്യവസായികളെ മഹാരാഷ്‌ട്ര ജില്ലതന്നെ വിട്ടുേപാകാന്‍ പ്രേരിപ്പിക്കുന്നു. മഹാരാഷ്‌ട്ര വിടാന്‍ ഒരുങ്ങൂന്ന വ്യവസായികളെ സ്വീകരിക്കാന്‍ ഗുജറാത്ത്‌ ചുവന്ന പരവതാനിയും വിരിച്ച്‌ കാത്തിരിക്കുന്നത്‌ വരും നാളുകളില്‍ ഈ വിട്ടുപോക്കിന്റെ ആക്കം വര്‍ധിപ്പിക്കും.
മുംബൈയില്‍നിന്നും നിരവധി അന്വേഷണങ്ങളാണ്‌ ഇപ്പോള്‍ ഗുജറാത്തിലേക്ക്‌ വരുന്നത്‌. ഇടത്തര വ്യവസായികളാണ്‌ ഇതില്‍ ഏറെയും. തങ്ങളുടെ വ്യവസായം ഗുജറാത്തിലേക്ക്‌ മാറ്റി സ്ഥാപിക്കുന്നതിന്‌ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന്‌ പലരും ഗുജറാത്തിലെ ഏജന്റുമാര്‍ക്ക്‌ ചുമതല നല്‍കിക്കഴിഞ്ഞു.
മുംബൈ ആസ്ഥാനമായ ഒരു പെട്രോ കെമിക്കല്‍ കമ്പനിയും ക്രെയിന്‍ നിര്‍മാണ കമ്പനിയും ഗുജറാത്തിലേക്ക്‌ പൂര്‍ണമായി പറിച്ചുമാറ്റപ്പെടുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കകം ഈ കമ്പനികള്‍ മുംബൈയോട്‌ വിടപറയും.
മമതാ ബാനര്‍ജിയും സംഘവും പശ്ചിമ ബംഗാളില്‍നിന്നും ടാറ്റായെ കുടിയിറക്കിയപ്പോള്‍ അവരെ രണ്ടുകൈയും നീട്ടി സ്വീകരിച്ചത്‌ ഗുജറാത്താണ്‌. അവിടെനിന്നും ടാറ്റായുടെ നാനോ കാര്‍ പുറത്തിറങ്ങിയും തുടങ്ങി. ഈ അനുഭവമാണ്‌ വേറിട്ടു ചിന്തിക്കാന്‍ മുംബൈ വ്യവസായികളെയും പ്രേരിപ്പിക്കുന്നത്‌.
തന്റെ വ്യവസായ ശൃംഖല ഗുജറാത്തിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞദിവസം അമിതാഭ്‌ ബച്ചന്‍ തീരുമാനിച്ചതിനു പിന്നിലും ഗുജറാത്ത്‌ സര്‍ക്കാരിന്റെ ഇതേ നിലപാടായിരുന്നു കാരണം. വ്യവസായികള്‍ക്ക്‌ വന്‍ ഇളവുകളും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗുജറാത്ത്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.
മഹാരാഷ്‌ട്രയ്‌ക്ക്‌ പുറത്തുനിന്നുള്ളവരെ എരണംകെട്ടവരായാണ്‌ ശിവസേന വിശേഷിപ്പിക്കുന്നതെങ്കില്‍ ഈശ്വരന്‌ തുല്ല്യമായ പ്രാധാന്യമാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കന്നത്‌.

സ്‌മാര്‍ട്‌സിറ്റി: യോഗം ഇന്ന്‌

Buzz It
2009 ഡിസംബർ 23, ബുധനാഴ്‌ച



തിരുവനന്തപുരം: കൊച്ചി സ്‌മാര്‍ട്‌ സിറ്റിയുടെ ബോര്‍ഡ്‌ യോഗം ഇന്നു 3.30 ന്‌ കോവളം ടാജ്‌ ഗ്രീന്‍കോവില്‍ ചേരും. അനുകൂല സാഹചര്യമാണെങ്കില്‍ ടീകോം അധികൃതരും മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ച നടക്കും.
മൂന്നുമാസം കൂടുമ്പോഴുള്ള പതിവ്‌ ബോര്‍ഡ്‌ യോഗമാണ്‌ ഇന്നു ചേരുന്നതെന്നും, അതില്‍ പ്രത്യേകിച്ച്‌ അജന്‍ഡയൊന്നുമില്ലെന്നുമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പറയുന്നത്‌. എന്നാല്‍, വില്‍പനാവകാശം ഉള്‍പ്പെടെ സ്‌മാര്‍ട്‌ സിറ്റി പദ്ധതി ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാകും. മന്ത്രി എസ്‌. ശര്‍മയാണ്‌ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുക. ടീകോമിനെ പ്രതിനിധീകരിച്ച്‌ സി ഇ ഒ അബ്‌ദുല്‍ ലത്തീഫ്‌ അല്‍ മുല്ല, കൊച്ചി സ്‌മാര്‍ട്‌ സിറ്റി സി ഇ ഒ ഫരീദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യമന്ത്രി സ്‌ഥലത്തില്ലാത്തതിനാല്‍ ഇന്ന്‌ അദ്ദേഹവുമായി ചര്‍ച്ചയില്ല.

ഫാക്‌ട്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ അധിക വരുമാനമുണ്ടാക്കും

Buzz It
2009 നവംബർ 27, വെള്ളിയാഴ്‌ച

കൊച്ചി: വൈവിധ്യവല്‍ക്കരണത്തിലൂടെ ഫാക്‌ട്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 കോടിയുടെ അധിക വരുമാനമുണ്ടാക്കുമെന്ന്‌ വിരമിക്കുന്ന ഫാക്‌ട്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ജോര്‍ജ്‌ സ്ലീബ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2008-`09 കാലയളവില്‍ 2150 കോടി രൂപയുടെ റെക്കോര്‍ഡ്‌ വിറ്റുവരവാണ്‌ ഫാക്‌ടിനുണ്ടായത്‌. ഈ കാലയളവില്‍ 42.95 കോടിയുടെ ലാഭമുണ്ടായി.
എല്‍ എന്‍ ജി ടെര്‍മിനല്‍ നടപ്പില്‍വരുന്നതോടെ ഫാക്‌ടിന്‌ മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫാക്‌ടംഫോസിന്റെ ഉത്‌പാദനം 13000 ടണ്ണാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിമന്റ്‌ നിര്‍മാതാക്കള്‍ക്കായുള്ള ജിപ്‌സം വില്‍പനയിലും വര്‍ധനയുണ്ടായി. സിങ്ക്‌ചേര്‍ത്തുള്ള ജിപ്‌സം ഉടന്‍തന്നെ പുറത്തിറക്കുമെന്നും റബര്‍കര്‍ഷകര്‍ക്കായുള്ള മിശ്രിത വളം പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏലൂര്‍ പഞ്ചായത്തില്‍ 2400 കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളവിതരണം നടത്തുന്നതിനും കഴിഞ്ഞു. പ്രദേശവാസികള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞെന്നും ഡോ. ജോര്‍ജ്‌ സ്ലീബ പറഞ്ഞു.

നഷ്ടം പെരുകുന്നു, നോക്കിയ 220 പേരെക്കുടി പിരിച്ചുവിടും

Buzz It
2009 നവംബർ 26, വ്യാഴാഴ്‌ച


ഹെല്‍സിങ്കി: നഷ്ടം പെരുകുന്നതിനെത്തുടര്‍ന്ന്‌ 220 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ നോക്കിയ തീരുമാനിച്ചു. ജപ്പാനിലെ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ യൂണിറ്റില്‍നിന്നാണ്‌ ഇത്രയുംപേരെ പിരിച്ചുവിടുന്നത്‌. ഒരു ശതമാനത്തിന്റെ കുറവാണ്‌ ഇവിടെ ജീവനക്കാരില്‍ വരുത്തുന്നത്‌. ഫിന്‍ലാന്‍ഡിലും ഡെന്‍മാര്‍ക്കിലുമായി 330 ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞയാഴ്‌ച നോക്കിയ തീരുമാനിച്ചിരുന്നു. ഇതോടെ പിരിച്ചുവിടപ്പെടുന്നവരുടെ ആകെ എണ്ണം 550 ആയി. കമ്പനി നഷ്ടത്തിലേക്ക്‌ വഴുതിവീഴുന്നതാണ്‌ കൂട്ട പിരിച്ചുവിടലിന്‌ വഴിയൊരുക്കിയത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇതുവരെ 426 മില്യണ്‍ യൂറോയുടെ നഷ്ടം കമ്പനിക്ക്‌ സംഭവിച്ചുകഴിഞ്ഞു.

സ്‌മാര്‍ട്‌സിറ്റിക്ക്‌ ടീകോം വേണമെന്നില്ല: മുഖ്യമന്ത്രി

Buzz It
2009 നവംബർ 25, ബുധനാഴ്‌ച


തിരുവനന്തപുരം: ടീകോം ഇല്ലെങ്കിലും സ്‌മാര്‍ട്‌സിറ്റി പദ്ധതി മുന്നോട്ടു പോകുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. ടീകോമിന്റെ സ്‌ഥിതി തുലോം ദയനീയമാണ്‌. മാള്‍ട്ടയിലെ പദ്ധതിയൊക്കെ അവര്‍ വിട്ടു. അവരെപ്പറ്റി പല കേന്ദ്രങ്ങളില്‍ നിന്നും നമുക്ക്‌ വിവരം ലഭിക്കുന്നുണ്ട്‌. സൗഹൃദ ചര്‍ച്ച വഴി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കും. സ്‌മാര്‍ട്‌ സിറ്റിക്കായി മറ്റു കമ്പനികളെ പരിഗണിക്കുന്നത്‌ ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.