ഒരേസമയം 10,000 പേര്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രമാണ് നിലവില്‍വരുന്നത്. അടുത്തവര്‍ഷം കാമ്പസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മൂന്ന് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് more...
ടി സി എസ് അധികൃതരുടെ പ്രതീക്ഷ.
മൈസൂറില്‍ ഇന്‍ഫോസിസ് തുടങ്ങിയ പരിശീലനകേന്ദ്രത്തിന് സമാനമായ കേന്ദ്രമാണ് ടി സി എസ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. മൈസൂറിലെ ഇന്‍ഫോസിസ് കേന്ദ്രത്തില്‍ 8,000 പേര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.
ക്ലാസ് റും, ഓഡിറ്റോറിയം, കംപ്യൂട്ടര്‍ ലബോറട്ടറികള്‍, ലൈബ്രറി, കഫറ്റേരിയ, താമസ സൗകര്യങ്ങള്‍ തുടങ്ങി വിനോദത്തിനുളള സൗകര്യങ്ങള്‍വരെ ടെക്‌നോസിറ്റിയിലെ ടി സി എസ് കാമ്പസിലുണ്ടാകും. ഷോപ്പിംഗിനുപോകണം എന്നുള്ളവര്‍ക്ക് കാമ്പസിനകത്തുതന്നെ അതിനുള്ള സൗകര്യം ഉണ്ടാവും. കമ്പനിയുടെ വരുമാനത്തിന്റെ രണ്ട് ശതമാനമാണ് ഇപ്പോള്‍ ഐ ടി പ്രൊഫഷണലുകള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കാനായി ചെലവഴിക്കുന്നത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ