ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
ഓഹരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓഹരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സെന്‍സെക്‌സ്‌ 20,000 പോയിന്റ്‌ കടന്നു

Buzz It
2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ 20,000ല്‍ മുകളില്‍. ദേശീയ ഓഹരി സൂചിക നിഫ്‌റ്റി ആറായിരം മറികടന്നു. 2008 ജനുവരി 17 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്‌.
135.42 പോയിന്റ്‌ ഉയര്‍ന്ന സെന്‍സെക്‌സ്‌ 20,041.25 പോയിന്റിലാണ്‌ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്‌. 36.40 പേയിന്റ്‌ ഉയര്‍ച്ചയിലൂടെ 6,016.85 പോയിന്റിലാണ്‌ നിഫ്‌ടി.
വിദേശ ധനകാര്യ സ്‌ഥാപനങ്ങളുടെ വന്‍ നിക്ഷേപമാണ്‌ ഓഹരി വിപണിയിലെ ഈ കുതിപ്പിനു കാരണം. വിദേശ സ്‌ഥാപനങ്ങളുടെ നിക്ഷേപം (എഫ്‌ഐഐ) ഈ മാസം 17 വരെ 71,000 കോടി രൂപ (1560 കോടി ഡോളര്‍) യാണ്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 83,400 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. ഈ മാസം ആദ്യ രണ്ടാഴ്‌ചയില്‍ മാത്രം 12,442 കോടി രൂപയാണ്‌ ഓഹരിവിപണിയിലെ വിദേശ നിക്ഷേപം.
സെന്‍സെക്‌സ്‌ അതിന്റെ പാരമ്യം കണ്ടത്‌ 2008 ജനുവരി 17 ന്‌ ആയിരുന്നു; 21,206 പോയിന്റ്‌. ഈ നിലതുടര്‍ന്നാല്‍ 21,000 പോയിന്റില്‍ എത്താന്‍ സെന്‍സെക്‌സിന്‌ അധികസമയം വേണ്ടിവരില്ലെന്നാണ്‌ സൂചനകള്‍.

ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം

Buzz It
2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

മുംബൈ: ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം. ഇരു സൂചികകളും വന്‍ നേട്ടത്തേടെയാണ്‌ രാവിലെ വ്യാപാരം ആരംഭിച്ചത്‌. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ തുടക്കത്തില്‍ 149 പോയിന്റ്‌ നേട്ടവുമായി 18,355.84 പോയിന്റുവരെയെത്തി. 0.76 ശതമാനം നേട്ടത്തോടെ ദേശീയ ഓഹരി സൂചിക നിഫ്‌ടി 5,500 പോയിന്റിലും എത്തിയിരുന്നു. 29 പോയിന്റ്‌ വളര്‍ച്ചയാണ്‌ നിഫ്‌ടിയിലുണ്ടായത്‌.
അമേരിക്കന്‍ ഓഹരി വിപണി പുരോഗതിയുടെ പാതയില്‍ തിരിച്ചെത്തിയതാണ്‌ ഇന്ത്യയിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും അനുകൂല സാഹചര്യം സൃഷ്ടിച്ചത്‌. വാഹനക്കമ്പനികളില്‍ മാരുതി സുസുകിയാണ്‌ ഏറ്റവും നേട്ടം കൊയ്‌തത്‌. കാര്‍ വില്‍പനയില്‍ റെക്കോഡ്‌ നേട്ടമുണ്ടാക്കിയെന്ന കമ്പനിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പാണ്‌ ഈ നേട്ടത്തിന്‌ പിന്നില്‍.

സെന്‍സെക്‌സ്‌ 18,000 പോയിന്റ്‌ കടന്നു

Buzz It
2010 ജൂലൈ 22, വ്യാഴാഴ്‌ച

മുംബൈ: തുടക്കത്തില്‍ നഷ്ടത്തിലോടിയ ഓഹരി വിപണി ഇന്ന്‌ വന്‍ മനട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 18,000 പോയിന്റ്‌ കടന്ന മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നവിലയിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
114.61 പോയിന്റിന്റെ വളര്‍ച്ച മനടിയ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിക്കുമ്പോള്‍ 18,091.84 പോയിന്‍ില്‍ എത്തിയിരുന്നു. ഇന്നലെ 17,977.23 പോയിന്റിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്‌. 0.6 ശതമാനം വളര്‍ച്ച ഇന്നുണ്ടായി. 2008 ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ്‌ ഇന്നത്തേത്‌.
ദേശീയ ഓഹരി സൂചിക നിഫ്‌ടി 5,399.35 പോയിന്റിലാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 42.60 പോയിന്റിന്റെ നേട്ടമാണ്‌ നിഫ്‌ടിക്ക്‌ ഇന്നുണ്ടായത്‌.

ഓഹരി വിപണിയില്‍ തുടക്കം നഷ്ടത്തോടെ

Buzz It
2010 ജൂലൈ 7, ബുധനാഴ്‌ച

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന്‌ തുടക്കം നഷ്ടത്തോടെ. ഇന്നലെ 173 പോയിന്റിന്റെ നേട്ടമുണ്ടാക്കിയ ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ ഇന്ന്‌ ആദ്യമണിക്കൂറുകളില്‍തന്നെ 99.03 പോയിന്റിന്റെ നഷ്ടത്തിലായി. 17,515.45 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇപ്പോള്‍. 24.50 പോയിന്റിന്റെ നഷ്ടം േനരിട്ട ദേശീയ ഓഹരി സൂചിക ഇപ്പോള്‍ 5264.55 പോയിന്റിലാണ്‌ വ്യാപാരം നടത്തുന്നത്‌.
കടുത്ത വില്‍പ്പന സമ്മര്‍ദ്ദമാണ്‌ വിപണിയെ പിന്നോട്ടടിപ്പിച്ചത്‌. ബാങ്കിംഗ്‌, ലോഹം, ഐ ടി മേഖലയിലാണ്‌ തിരിച്ചിറക്കം കൂടുതല്‍ ദൃശ്യമാകുന്നത്‌. റിലയന്‍സിന്റെ ഓഹരിവില 0.21 ശതമാനവും സ്‌റ്റെര്‍ലൈറ്റിന്റെ ഓഹരിവില 0.80 ശതമാനവും ഇടിഞ്ഞു. ടാറ്റാ സ്‌റ്റീല്‍ (0.84 ശതമാനം) ഇന്‍ഫോസിസ്‌ (0.48), വിപ്രോ (0.47), എസ്‌ ബി ഐ (0.74), ഐ സി ഐ സി ഐ (1.30) എന്നിവയുടെ ഓഹരിവിലയും താഴോട്ടാണ്‌.

സ്വര്‍ണവില 20,000 രൂപവരെ ഉയര്‍ന്നേക്കും

Buzz It
2010 ജൂൺ 4, വെള്ളിയാഴ്‌ച

സാമ്പത്തിക പ്രതിസന്ധി കരുതിയിരിക്കാന്‍ ഉപദേശം

മുംബൈ: സ്വര്‍ണവില 20,000 രൂപവരെ ഉയരാമെന്ന്‌ സ്വര്‍ണവ്യാപാരികള്‍. അങ്ങനെ സംഭവിച്ചാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ വഴുതിവീഴാമെന്ന്‌ സാമ്പത്തികലോകം. സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നതിന്റെ മുേന്നാടിയായാണ്‌ മഞ്ഞ ലോഹത്തിന്‌ പ്രിയമേറുന്നതും വിലവര്‍ധിക്കുന്നതുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വര്‍ണവിലകൂടുന്നതും കറന്‍സി, ഓഹരി വിലകള്‍ ഇടിയുന്നതും ആണ്‌ പ്രതിസന്ധിയുടെ പ്രധാന സൂചനകള്‍.
ലോകം സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷണത അനുഭവിച്ചു തുടങ്ങുന്ന 2008 സെപ്‌തംബറിലും സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ ഉണ്ടായത്‌. അന്ന്‌ ലെഹ്മാന്‍ ബ്രദേഴ്‌സ്‌ പാപ്പരായപ്പോള്‍ സ്വര്‍ണവിലയില്‍ വെറും മൂന്ന്‌ ദിവസംകൊണ്ട്‌ 27 ശതമാനം വര്‍ധനയാണ്‌ ഉണ്ടായി. ഔണ്‍സിന്‌ 728 ഡോളറായിരുന്നത്‌ മൂന്ന്‌ ദിവസംകൊണ്ട്‌ 922 ഡോളിലേക്ക്‌ ഉയരുകയായിരുന്നു.                                              more...

ഓഹരി വിപണി മൂക്കുകുത്തിവീണു

Buzz It
2010 മേയ് 21, വെള്ളിയാഴ്‌ച

മുംബൈ: യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി സൃഷ്ടിച്ചു. ഇന്ന്‌ വിപണി ആരംഭിച്ച്‌ ആദ്യ മണിക്കൂറില്‍തന്നെ ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ 332 പോയിന്റ്‌ ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയുടെ ആദ്യമണിക്കൂറിലെ നഷ്ടം 105.30 പോയിന്റാണ്‌.
ആദ്യ തിരിച്ചടിയില്‍നി്‌നനും കരകയറിത്തുടങ്ങിയ സെന്‍സെക്‌സ്‌ 224.04 പോയിന്റിന്റെ നഷ്ടത്തോടെ 16295.64 പോയിന്റിലും നിഫ്‌ടി 67.30 പോയിന്റിന്റെ നഷ്ടത്തോടെ 4880.30 പോയിന്റിലും വ്യാപാരം തുടരുകയാണ്‌.

പി എഫ്‌ തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കില്ല

Buzz It
2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടിലെ (ഇ പി എഫ്‌) 15 ശതമാനം തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന ധനമന്ത്രാലയത്തിന്റെ ആവശ്യം സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റീസ്‌ (സി ബി ടി) വീണ്ടും തള്ളി. പി എഫ്‌ പലിശയുടെ കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനമെടുത്തില്ല. എട്ടര ശതമാനമാണ്‌ നിലവിലെ പി എഫ്‌ പലിശ നിരക്ക്‌. ഇത്‌ 9.5 മുതല്‍ പത്തര ശതമാനം വരെയാക്കണമെന്ന്‌ വിവിധ ട്രേഡ്‌ യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
പി എഫ്‌ തുകയില്‍ 10 ശതമാനം സ്വകാര്യ ധനസ്ഥാപനങ്ങളില്‍ ബോണ്ടായി നിക്ഷേപിക്കാന്‍ മാത്രമാണ്‌ നിലവില്‍ ഇ പി എഫ്‌ ഒയ്‌ക്ക്‌ അനുവാദമുള്ളത്‌. ഇ പി എഫ്‌ ഒ മൊത്തം സഞ്ചിത നിധിയായ മൂന്നു ലക്ഷം കോടി രൂപയുടെ 15 ശതമാനം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നാണ്‌ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌.
എന്നാല്‍ 4.7 കോടി തൊഴിലാളികളുടെ നിക്ഷേപം ചൂതാട്ടത്തിനു വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന്‌ ട്രേഡ്‌യൂണിയന്‍ പ്രതിനിധികള്‍ ശക്തമായി വാദിച്ചതിനാല്‍ അനുകൂല തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
അതേസമയം സര്‍ക്കാരിന്‌ 26 ശതമാനം ഓഹരികളുള്ള പൊതു-സ്വകാര്യ കമ്പനികളില്‍ ഇ പി എഫ്‌ ഒ ബോണ്ട്‌ നിക്ഷേപിക്കാന്‍ യോഗം അനുമതി നല്‍കിയിട്ടുണ്ട്‌.
തൊഴിലാളികളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ്‌ പദ്ധതിയനുസരിച്ച്‌ ലഭിക്കുന്ന ഇന്‍ഷ്വറസ്‌ തുക അറുപതിനായിരത്തില്‍നിന്ന്‌ ഒരു ലക്ഷമായി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌

Buzz It
2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

മുംബൈ: ഈ ആഴ്‌ചയിലെ അവസാന ദിവസം ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയത്‌ വന്‍ തകര്‍ച്ചയോടെ. ബോംബൈ ഓഹരി സുചിക സെന്‍സെക്‌സ്‌ 16,000 നും താഴേക്ക്‌ വീണു. ദേശീയ ഓഹരി സൂചിക നിഫ്‌ടി കഴിഞ്ഞദിവസംതന്നെ 5,000 നു താഴേക്കു വീണിരുന്നു.
ഇന്ന്‌ വ്യാപാരം തുടങ്ങി ആദ്യമണിക്കൂറില്‍തന്നെ 315.82 പോയിന്റിന്റെ ഇടിവാണ്‌ സെന്‍സെക്‌സില്‍ ണ്ടായത്‌. നിഫ്‌ടിയില്‍ 99.95 പോയിന്റും ഇടിവുണ്ടായി. സെന്‍സെക്‌സ്‌ 15,909.13 പോയിന്റിലും നിഫ്‌ടി 4745.40 പോയിന്റിലുമാണ്‌ വ്യാപാരം നടത്തുന്നത്‌.

ക്യാപ്‌സ്‌റ്റോക്‌സ്‌ 100 ശാഖകള്‍കൂടി സ്‌ഥാപിക്കും

Buzz It
2009 നവംബർ 28, ശനിയാഴ്‌ച

തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനകം ക്യാപ്‌സ്‌റ്റോക്‌സ്‌ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ 100 ശാഖകള്‍കൂടി സ്‌ഥാപിക്കുമെന്നു മാനേജിങ്‌ ഡയറക്‌ടര്‍ വി. രാജേന്ദ്രന്‍ അറിയിച്ചു. എന്‍ എസ്‌ ഇ, ബി എസ്‌ ഇ, എം സി എക്‌സ്‌, എം സി എക്‌സ്‌-എസ്‌ എക്‌സ്‌ എന്നിവിടങ്ങളില്‍ അംഗത്വവും സി ഡി എസ്‌ എല്‍ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുമാണു ക്യാപ്‌സ്‌റ്റോക്‌സ്‌.
150 ഇന്ത്യന്‍ നഗരങ്ങളിലും ഷാര്‍ജയിലും ഓഫിസുകളുള്ള ക്യാപ്‌സ്‌റ്റോക്‌സ്‌, നേരിട്ടും ഫ്രാഞ്ചൈസികള്‍ വഴിയും എഴുനൂറിലേറെ തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്‌. ക്യാപ്‌സ്‌റ്റോക്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷം ഇന്ന്‌ ആറിന്‌ ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നും രാജേന്ദ്രന്‍ അറിയിച്ചു.

ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌

Buzz It

മുംബൈ: ദുബായ്‌ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കി. ഇര്‌ സൂചികകള്‍ക്കും ഇന്നല്ലെ നഷ്ടത്തിന്റെ ദിവസമായിരുന്നു. സെന്‍സെക്‌സ്‌ 222.92 പോയിന്റും നിഫ്‌റ്റി 63.8 പോയിന്റും ഇടിഞ്ഞു. 16,632 പോയിന്റില്‍ ആണ്‌ സെന്‍സെക്‌സ്‌ ഇന്നലെ ക്ലോസ്‌ ചെയ്‌തത്‌. ഓയില്‍, ഗ്യാസ്‌, റിയല്‍ എസ്‌റ്റേറ്റ്‌ ഓഹരികളാണ്‌ ഇന്നലെ തകര്‍ന്നത്‌.
ദുബായ്‌ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു രൂപയുടെ വിലയിടിഞ്ഞു. ആഭ്യന്തര വിപണിയിലെ ഷെയറുകളില്‍ വിദേശ മുതല്‍മുടക്ക്‌ കുറയും എന്ന ഭീതിയെ തുടര്‍ന്നാണിതെന്നു വിദഗ്‌ധര്‍ വിലയിരുത്തി. ഡോളറിന്‌ 46.72 രൂപയായി വിനിമയ നിരക്ക്‌.

ഓഹരി വിപണിയില്‍ തിരിച്ചടി

Buzz It
2009 നവംബർ 26, വ്യാഴാഴ്‌ച


മുംബൈ: ഇന്നലെ അനുകൂല സാഹചര്യംപോലും മുതലാക്കാനാവാതിരുന്ന ഓഹരി വിപണിയില്‍ ഇന്ന ശക്തമായ തിരിച്ചടി. കടുത്ത വില്‍പ്പന സമ്മര്‍ദ്ദംകൂടി ഉണ്ടായതോടെ ദേശീയ ഓഹരി സൂചിക നിഫ്‌ടിയും ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സും വന്‍ തിരിച്ചടിതന്നെ ഇന്ന്‌ നേരിട്ടു.
344.02 പോയിന്റ്‌ നഷ്ടം മനരിട്ട സെന്‍സെക്‌സ്‌ വീണ്ടും 17,000 പോയിന്റിന്‌ താഴേക്ക്‌ വീണു. 16,854.93 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നവംബര്‍ മൂന്നിനുശേഷം ഏറ്റവും വലിയ തകര്‍ച്ച സെന്‍സെക്‌സ്‌ നേരിട്ടത്‌ ഇന്നാണ്‌.
നിഫ്‌ടി 102.60 പോയിന്റിന്റെ നഷ്ടമാണ്‌ ഇന്ന്‌ നേരിട്ടത്‌. നേരിയ പോയിന്റുകള്‍ക്കാണ്‌ എങ്കിലും 5,000 പോയിന്റിന്‌ താഴേപോകാതെ നിഫ്‌ടി ആഘാതം കുറച്ചത്‌. 5,005.55 പോയിന്റിലാണ്‌ നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്‌.

ഓഹരി വിപണിയില്‍ 377 കമ്പനികള്‍ സൂക്ഷ്‌മനിരീക്ഷണത്തില്‍

Buzz It


മുംബൈ: സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ഓഹരവി വിപണിയില്‍ 377 കമ്പനികളുടെ ഇടപാടുകള്‍ സൂക്ഷമായി നിരീക്ഷിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ്‌ യൂണിറ്റ്‌ നിരീക്ഷിക്കും. സാമ്പത്തിക വെട്ടിപ്പിനു പുറമേ അനധികൃത പണം കടത്തിനും ഓഹരി വിപണിയെ ഈ കമ്പനികള്‍ മറയാക്കുന്നുവെന്ന സംശയമാണ്‌ ഇതിന്‌ പിന്നില്‍.
സംശയകരമായ ഇടപാട്‌ നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്‌റ്റ്‌ ഓഹരി ബ്രോക്കര്‍മാരില്‍നിന്നും നേരത്തേ ഫിനാന്‍ഷ്യല്‍ ഇന്റലിന്റ്‌സ്‌ യൂണിറ്റ്‌ ശേഖരിച്ചിരുന്നു. ഇങ്ങനെ തയ്യാറാക്കിയ 528 കമ്പനികളുടെ ലിസ്‌റ്റില്‍നിന്നാണ്‌ 377 എണ്ണത്തിനെ സൂക്ഷ്‌മനിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്‌. ഓഹരി വിപണിയുടെ സൗകര്യം ഉപയോഗിച്ച്‌ തീവ്രവാദത്തിന്‌ പണം ലഭ്യമാക്കുന്നത്‌ തടയുകയാണ്‌ പ്രധാന ലക്ഷ്യം.

സെന്‍സെക്‌സ്‌ 68 പോയിന്റ്‌ ഉയര്‍ന്നു

Buzz It
2009 നവംബർ 25, ബുധനാഴ്‌ച

മുംബൈ: കാര്യമായ ഓളമില്ലാതിരുന്ന ഓഹരി വിപണിയില്‍ സൂചികകള്‍ ിന്ന്‌ ലാഭത്തില്‍ ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 68 പോയിന്റ്‌ ഉയര്‍ന്ന്‌ 17,198.95 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 5,108.15 പോയിന്റിലെത്തിയ നിഫ്‌ടിയും 18 പോയിന്റിന്റെ ലാഭം നേടിയിട്ടുണ്ട്‌.

ഓഹരി വിപണിയില്‍ വളര്‍ച്ച

Buzz It

മുംബൈ: ഇന്നലെ ചാഞ്ചാടി നിന്ന ശേഷം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ ഇന്ന്‌ നേട്ടത്തോടെ തുടക്കം. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍തന്നെ സെന്‍സെക്‌സും നിഫ്‌ടിയും ലാഭം രേഖപ്പെടുത്തി. 72.25 പോയിന്റ്‌ വളര്‍ന്ന സെന്‍സെക്‌സ്‌ 17,203.25 പോയിന്റിലും 18.05 പോയിന്റ്‌ ലാഭത്തോടെ നിഫ്‌ടി 5,108.60 പോയിന്റിലുമാണ്‌ വ്യാപാരം നടത്തുന്നത്‌.

ഓഹരി വിപണിയില്‍ തിരിച്ചുകയറ്റം

Buzz It
2009 നവംബർ 24, ചൊവ്വാഴ്ച

മുംബൈ: തുടക്കത്തില്‍ നഷ്ടത്തിലേക്ക്‌ വഴുതിവീണ ഓഹരി സൂചികകള്‍ ശക്തമായി തിരിച്ചുവരുന്നു. ആദ്യം 68 പോയിന്റുവരെ താഴേക്ക്‌ പോയ ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ ആദ്യമണിക്കൂര്‍ അവസാനിക്കുംുേമ്പുതന്നെ നഷ്ടം 17.69 ആയി കുറച്ചുകഴിഞ്ഞു. 17,162.49 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്‌. 19 പോയിന്റ്‌ താഴേക്ക്‌ പോയ ദേശീയ ഓഹരി സൂചിക നിഫ്‌ടി നഷ്ടം 6.65 പോയിന്റാക്കിക്കുറച്ച്‌ 5,096.90 പോയിന്റിലാണ്‌ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്‌.

ഓഹരി വിപണി ഉയര്‍ച്ചയില്‍

Buzz It
2009 നവംബർ 23, തിങ്കളാഴ്‌ച

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന്‌ വ്യാപാരം അവസാനിച്ചത്‌ ലാഭത്തില്‍. സെന്‍സെക്‌സ്‌ 158.33 പോയിന്റ്‌ ഉയര്‍ന്ന്‌ 17,180.18 പോയിന്റിലെത്തി. നിഫ്‌ടി 51.10 പോയിന്റ്‌ വളര്‍ച്ച നേടി. 5,103.55 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

ഓഹരി വിപണി: പതര്‍ച്ചയില്ലാത്ത തുടക്കം

Buzz It

മുംബൈ: രണ്ട്‌ ദിവസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ന്‌ വീണ്ടും വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ പതര്‍ച്ചയില്ലാത്ത തുടക്കം. വ്യാപാരത്തിന്റെ ആദ്യമണിക്കൂറില്‍തന്നെ വിപണിയില്‍ സൂചികകള്‍ നേട്ടം കൊയ്‌തു. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ 76.50 പോയിന്റിന്റെ വര്‍ധനയോടെ 17,098.35 പോയിന്റില്‍ എത്തിക്കഴിഞ്ഞു. 5,078.70 പോയിന്റില്‍ വ്യാപാരം തുടരുന്ന ദേശീയ ഓഹരി സൂചിക നിഫ്‌ടി ഇതിനകംതന്നെ 26.25 പോയിന്റിന്റെ വളര്‍ച്ച നേടിയിട്ടുണ്ട്‌.

ഓഹരി വിപണിയില്‍ നേട്ടം

Buzz It
2009 നവംബർ 20, വെള്ളിയാഴ്‌ച

മുംബൈ: തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ഉച്ച കഴിഞ്ഞതോടെ ഓഹരി വിപണിയില്‍ ചിത്രം മാറി. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സും ദേശീയ ഓഹരി സൂചിക നിഫ്‌ടിയും വന്‍ തിരിച്ചുവരവിലൂടെ ലാഭം കൊയ്‌തു. 236.20 പോയിന്റ്‌ നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ്‌ 17,000 പോയിന്റിന്‌ മുകളിലേക്ക്‌ തിരിച്ചെത്തി. 63.45 പോയിന്റ്‌ ലാഭേത്താടെ നിഫ്‌ടി 5,000 പോയിന്റിലേക്കും മടങ്ങിവന്നു. സെന്‍സെക്‌സ്‌ 17,021.85 പോയിന്റിലും നിഫ്‌ടി 5,052.45 പോയിന്റിലുമാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

ഓഹരി വിപണിയില്‍ തുടക്കം നഷ്ടത്തോടെ

Buzz It

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന്‌ തുടക്കം നഷ്ടത്തോടെ. ആദ്യമണിക്കൂറില്‍തന്നെ വിപണി നഷ്ടത്തിലേക്ക്‌ വഴുതി വീഴുകയായിരുന്നു. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ 82.71 പോയിന്റിന്റെ നഷ്ടത്തോടെ 16,702.94 പോയിന്റിലും ദേശീയ ഓഹരി സൂചിക നിഫ്‌ടി 18.70 പോയിന്റിന്റെ നഷ്ടത്തോടെ 4,970 പോയിന്റിലുമാണ്‌ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്‌.

ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക്‌

Buzz It
2009 നവംബർ 18, ബുധനാഴ്‌ച

മുംബൈ: ഒരാഴ്‌ചത്തെ കുതിപ്പിനുശേഷം ഓഹരി വിപണി വീണ്ടും താഴേക്ക്‌. ദേശീയ ഓഹരി സൂചിക നിഫ്‌ടിയും ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സും ഇന്ന്‌ താഴേക്കുവീണു. സെന്‍സെക്‌സ്‌ 51.87 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി 17,000 പോയിന്റിനും താഴേക്കുപോയി. 16,998.78 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
നിഫ്‌ടി 7.55 പോയിന്റ്‌ നഷ്ടത്തിലായെങ്കിലും 5,000 പോയിന്റിന്‌ താഴെപോയിട്ടില്ല. ഇന്ന്‌ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 5,054.70 പോയിന്റിലായിരുന്നു നിഫ്‌ടി.