ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
കാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കര്‍ഷകര്‍ക്കല്ല; പ്രാധാന്യം ടയര്‍ വ്യവസായത്തിന്‌

Buzz It
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്തെ റബര്‍ കര്‍ഷകരെക്കാള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌ ടയര്‍ വ്യവസായികള്‍ക്കാണെന്ന്‌ കേന്ദ്രവാണിജ്യ സെക്രട്ടറി രാഹുല്‍ കുള്ളര്‍. അതുകൊണ്ടുതന്നെ തീരുവ കുറച്ച്‌ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടില്ല. കര്‍ഷക താല്‍പര്യം നോക്കിമാത്രം രാജ്യത്ത്‌ ഇറക്കുമതി നയം തീരുമാനിക്കാനാകില്ല. വ്യവസായികളുടെ താല്‍പര്യവും ഇക്കാര്യത്തില്‍                      more...

പച്ചക്കറി കര്‍ഷകര്‍ക്ക്‌ പലിശരഹിത വായ്‌പ പരിഗണനയില്‍

Buzz It
2010 മാർച്ച് 26, വെള്ളിയാഴ്‌ച

തിരുവനന്തപുരം: നെല്‍കര്‍ഷകരുടെ മാതൃകയില്‍ പച്ചക്കറി കര്‍ഷകര്‍ക്കും പലിശ രഹിത വായ്‌പ നല്‍കുന്നത്‌ പരിഗണനയിലാണെന്ന്‌ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ നിയമസഭയില്‍ അറിയിച്ചു. തൊഴില്‍ സേനയുടെ പ്രവര്‍ത്തനം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. അവര്‍ക്ക്‌ ക്ഷേമ നിധി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
വിലയിടിവ്‌ മൂലം തകര്‍ച്ചയിലായ കുരുമുളക്‌, കമുക്‌, ഇഞ്ചി, കൊക്കോ, വാനില, കാപ്പി കര്‍ഷകരെ സംരക്ഷിക്കാനും കര്‍ഷക ചൂഷണം അവസാനിപ്പിക്കാനും വിലസ്ഥിരത ഉറപ്പാക്കാനും കമോഡിറ്റി മാര്‍ക്കറ്റ്‌ സേഫ്‌റ്റി നെറ്റ്‌വര്‍ക്ക്‌ ഈ വര്‍ഷം ആരംഭിക്കും. 10 കോടി രൂപ ഇതിനായി ചെലവഴിക്കും. കര്‍ഷകനായി നിര്‍വചിക്കപ്പെടാന്‍ യോഗ്യതയുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം കിസാന്‍കാര്‍ഡ്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഉരുളക്കിഴങ്ങ്‌ കൃഷിക്ക്‌ പെപ്‌സി 12,000 കര്‍ഷകരുമായി കരാര്‍ ഒപ്പിട്ടു

Buzz It
2010 മാർച്ച് 24, ബുധനാഴ്‌ച

കൊല്‍ക്കത്ത: പെപ്‌സികോ 12,000 ഉരുളക്കിഴങ്ങ്‌ കര്‍ഷകരുമായി കരാര്‍ ഒപ്പുവച്ചു. കമ്പനി പുറത്തിറക്കുന്ന ലേയ്‌സ്‌, അങ്കിള്‍ ചിപ്‌സ്‌ തുടങ്ങിയവയുടെ വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഉരുളക്കിഴങ്ങ്‌ കര്‍ഷകരുമായി നേരിട്ട്‌ കരാറില്‍ ഏര്‍പ്പെടാന്‍ പെപ്‌സികോയെ പ്രേരിപ്പിച്ചത്‌.
കരാര്‍ ഒപ്പുവച്ച കര്‍ഷകരില്‍ 6,500 കര്‍ഷകരും പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്‌. 2,600 ഏക്കറിലാണ്‌ ഇവര്‍ കൃഷി നടത്തുന്നത്‌. ബംഗാളില്‍നിന്ന്‌ കഴിഞ്ഞ വിളവെടുപ്പുകാലത്ത്‌ മാത്രം 22,000 ടണ്‍ ഉരുളക്കിഴങ്ങാണ്‌ പെപ്‌സി സംഭരിച്ചത്‌.
ഒരു കിലോ ഉരുളക്കിഴങ്ങിന്‌ ആറ്‌ രൂപയാവും കര്‍ഷകര്‍ക്ക്‌ പെപ്‌സി നല്‍കുക. തങ്ങളുടെ വിള വാങ്ങുന്ന ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക്‌ നല്‍കുന്ന തുകയെക്കാള്‍ വളരെക്കൂടുതലാണ്‌ ഈ തുക. അതുകൊണ്ടുതന്നെ പെപ്‌സിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ കര്‍ഷകര്‍ മുന്നോട്ടുവരുകയായിരുന്നുവെന്ന്‌ പെപ്‌സി ഹോള്‍ഡിംഗ്‌സ്‌ (അഗ്രോ-ബിസിനസ്‌) വൈസ്‌ പ്രസിഡന്റ്‌ ഭാട്ട്യ അറിയിച്ചു.

റബര്‍ ഉല്‍പാദനം 10 ശതമാനം കുറയുമെന്ന്‌

Buzz It
2009 നവംബർ 19, വ്യാഴാഴ്‌ച


കോട്ടയം: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ സ്വഭാവിക റബറിന്റെ ഉല്‍പാദനത്തില്‍ 45000 ടണ്ണിന്റെ കുറവുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വരും നാളുകളിലും ആഭ്യന്തര ഉല്‍പാദനം ഇതേ അളവില്‍ കുറയുമെന്നാണ്‌ സൂചന. 4.35 ലക്ഷം ടണ്‍ റബറാണ്‌ ഇതുവരെ ഉല്‍പാദിപ്പിച്ചത്‌. 9.4 ശതമാനമാണ്‌ ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്ന കുറവ്‌.
ഉല്‍പാദനത്തിലെ കുറവ്‌ സ്വാഭാവികമായും വില ഉയരാന്‍ കാരണമായി. എന്നാല്‍ സ്വാഭാവിക റബറിന്റെ ലഭ്യത കുറവായാല്‍ ഇറക്കുമതിക്കുവേണ്ടിയുള്ള സമ്മര്‍ദം കൂടുതല്‍ കടുത്തതാകും. നടപ്പ്‌ സാമ്പത്തിക വര്‍ഷം 8.67 ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉല്‍പാദനമാണ്‌ റബര്‍ ബോര്‍ഡ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഉല്‍പാദനം കുറയുന്ന സാഹചര്യത്തില്‍ 8.4 ലക്ഷം ടണായി റബര്‍ ബോര്‍ഡ്‌ കണക്ക്‌ പുതുക്കി നിശ്ചയിച്ചു.                             more...

റബര്‍വിലനിലവാരം എസ്‌ എം എസ്സിലൂടെ

Buzz It
2009 നവംബർ 7, ശനിയാഴ്‌ച


കോട്ടയം: റബര്‍ വിലനിലവാരം ദിവസേന മൊബൈല്‍ ഫോണ്‍ സന്ദേശമായി അറിയുന്നതിനുള്ള പുതിയ സംവിധാനം കുറഞ്ഞ നിരക്കില്‍ റബര്‍ബോര്‍ഡ്‌ ലഭ്യമാക്കുന്നു. ഉടന്‍ നിലവില്‍ വരുന്ന ഈ സേവനത്തിന്‌ വാര്‍ഷികനിരക്കില്‍ 300 രൂപയും അര്‍ദ്ധവാര്‍ഷിക നിരക്കില്‍ (2010 മാര്‍ച്ച്‌ 31 വരെ) 150 രൂപയുമാണ്‌ വരിസംഖ്യ. വരിക്കാര്‍ക്ക്‌ എല്ലാദിവസവും അന്താരാഷ്ട്രവില രാവിലെ 11 മണിക്കും ആഭ്യന്തരവില വൈകിട്ട്‌്‌ നാലുമണിക്കും എസ്‌.എം.എസ്‌ ആയി നല്‍കും.സൊല്യൂഷന്‍സുമായി സഹകരിച്ചാണ്‌ റബര്‍ബോര്‍ഡ്‌ രണ്ടു സേവനങ്ങളും തയ്യാറാക്കിയിട്ടുള്ളത്‌. നിലവാരം ലഭ്യമാണ്‌.

ഭക്ഷ്യസംസ്‌കരണമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച

Buzz It
2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

കോയമ്പത്തൂര്‍: കമ്പോളത്തില്‍ ജനങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയതോടെ ഭക്ഷ്യസംസ്‌കരണ വ്യവസായ മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ച. ഉത്‌പാദനത്തെക്കാള്‍ കൂടുതല്‍ ആവശ്യക്കാരാണ്‌ ഇപ്പോള്‍ ഈ മേഖലയിലുള്ളതെന്ന്‌ കേന്ദ്രകൃഷിമന്ത്രാലയം സെക്രട്ടറി ടി നന്ദകുമാര്‍ പറഞ്ഞു.
സംസ്‌കരിച്ച ഭക്ഷണത്തിന്‌ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുകയാണ്‌. സംസ്‌കരിച്ച പഴം-പച്ചക്കറികള്‍പോലും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ കമ്പോളത്തില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.
രാജ്യത്തെ ഭക്ഷ്യമേഖല പ്രധാനമായും മൂന്ന്‌ വെല്ലുവിളികളാണ്‌ ഇപ്പോള്‍ നേരിടുന്നത്‌. കൃഷിഭൂമിയുടെ അളവ്‌ 142 മില്ല്യണ്‍ ഹെക്ടറായി ചുരുങ്ങിയതാണ്‌ ആദ്യ വെല്ലുവിളി. ജലലഭ്യതയുടെ കുറവ്‌ രണ്ടാമത്തേത്‌. കാര്‍ഷികവൃത്തിയില്‍ സാനൂതന സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിലെ അജ്ഞത മൂന്നാമത്തെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരകര്‍ഷകര്‍ക്ക്‌ 963 കോടിയുടെ സഹായം ലഭ്യമാക്കണമെന്ന്‌ ഹേലി കമ്മിഷന്‍

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ 963 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന്‌ ഹേലി കമ്മിഷന്റെ ശുപാര്‍ശ. കൃഷിക്കാര്‍ക്കുള്ള സേവന സംവിധാനങ്ങള്‍, കൃഷിക്കാരുടെ സ്ഥാപനങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ 277 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തു. മൂന്ന്‌ വര്‍ഷങ്ങളിലായി പരിപാടികള്‍ നടപ്പിലാക്കാനാണ്‌ കമ്മിഷന്റെ ശുപാര്‍ശ. സമിതിയുടെ റിപ്പോര്‍ട്ട്‌ ചെയര്‍മാന്‍ ആര്‍ ഹേലി മുഖ്യമന്ത്രിയ്‌ക്കു സമര്‍പ്പിച്ചു.
തുടര്‍ന്ന്‌ വായിക്കുക 

എസ്‌ ബി ടി കാര്‍ഷികവായ്‌പ പലിശനിരക്കുകള്‍ കുറച്ചു

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തിരുവനന്തപുരം: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ കാര്‍ഷികവായ്‌പകളുടെ പലിശനിരക്ക്‌ കുറച്ചു. കര്‍ഷകര്‍ക്ക്‌ പൊതുവെ സഹായമെന്ന നിലയ്‌ക്കും ദുര്‍ബലമായ കാലവര്‍ഷവും കണക്കിലെടുത്താണ്‌ ഈ നടപടി. ഈ മാസം 16 മുതല്‍ അടുത്ത മാര്‍ച്ച്‌ 31 വരെ ഈ ഇളവ്‌ പ്രാബല്യത്തിലുണ്ടാകും.
ചെറുകിട ഇലസേചനവായ്‌പകള്‍ ഒന്നാം വര്‍ഷത്തേയ്‌ക്ക്‌ 8 ശതമാനം പലിശനിരക്കിലും രണ്ടും മൂന്നും വര്‍ഷങ്ങളിലേയ്‌ക്ക്‌ 9 ശതമാനത്തിലും ലഭ്യമാണ്‌.
നാലാംവര്‍ഷം മുതല്‍ സാധാരണ നിരക്കുകള്‍ ബാധകമാകും. ഹ്രസ്വകാല കാര്‍ഷിക വായ്‌പകള്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപ വരെ പലിശനിരക്ക്‌ 7 ശതമാനം മാത്രമായിരിക്കും. മൂന്ന്‌ ലക്ഷത്തിന്‌ മേല്‍ 25 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്‌പകള്‍ക്ക്‌ ആദ്യവര്‍ഷം പലിശനിരക്ക്‌ 10 ശതമാനം ആണ്‌. നിലവില്‍ ഇത്‌ 11.5 ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ്‌. കൃത്യമായ തിരിച്ചടവിന്‌ ഒരു ശതമാനം ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഭൂമി നന്നാക്കല്‍, ദീര്‍ഘകാല വിളകള്‍, ക്ഷീരവ്യവസായം, മത്സ്യബന്ധനം തുടങ്ങിയവയ്‌ക്കുള്ള കാലാവധി വായ്‌പകള്‍ക്ക്‌ 50000 രൂപ വരെ പലിശ നിരക്ക്‌ 10.5 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനം ആയും 50000 രൂപയ്‌ക്ക്‌ മേല്‍ 2 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക്‌ പലിശനിരക്ക്‌ 11.5 ശതമാനത്തില്‍ നിന്ന്‌ 11 ശതമാനം ആയും കുറച്ചു.
ചെറുകിട ജലസേചന വായ്‌പകള്‍ക്ക്‌ നിലവിലുള്ള മാര്‍ജിന്‍ 15%-25% ത്തില്‍ നിന്ന്‌ 10 ശതമാനം ആയി കുറച്ചു. ചെറുകിട ജലസേചനവായ്‌പ തിരിച്ചടവിന്‌ വിഷമതകള്‍ നേരിടുന്നവര്‍ക്ക്‌ 12 മാസം അധികകാലാവധി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ചെറുകിട ജലസേചന വായ്‌പകള്‍ക്കും കിസാന്‍ ക്രഡിറ്റ്‌ കാര്‍ഡിനും പ്രോസസിങ്‌ ചാര്‍ജ്‌ 50 ശതമാനം ആയി കുറച്ചു. ഈ ആനുകൂല്യം 31 മാര്‍ച്ച്‌ 2010 വരെ ലഭ്യമാണ്‌.
കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനായി 500 കോടി രൂപ വിതരണം ലക്ഷ്യമാക്കി ബാങ്ക്‌ ജൂലായ്‌ 20 മുതല്‍ സെപ്‌തംബര്‍ 30 വരെ `എസ്‌ ബി ടി ഹരിതോത്സവം' എന്ന പേരില്‍ കാര്‍ഷിക വായ്‌പാ വിതരണം നടത്തിവരുന്നു. ഈ കാലയളവില്‍ 3 ലക്ഷം രൂപയ്‌ക്ക്‌ മേല്‍ ഹ്രസ്വകാല വായ്‌പകള്‍ക്ക്‌ പ്രോസസിങ്ങ്‌ ചാര്‍ജ്‌ ഒഴിവാക്കുകയും പലിശയില്‍ 0.50 ശതമാനം ഇളവ്‌ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കാര്‍ഷിക വിളകള്‍ക്ക്‌ സ്ഥിരം വില ഏര്‍പ്പെടുത്തണം

Buzz It

ചേര്‍ത്തല: ആസിയാന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക വിളകള്‍ക്ക്‌ സ്ഥിരമായ വില ഏര്‍പ്പെടുത്തണമെന്ന്‌ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. കരാര്‍ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്‌ടം പരിഹരിക്കുന്നതിന്‌ കേന്ദ്രം പ്രത്യേക പാക്കേജ്‌ തയ്യാറാക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക്‌ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഉയര്‍ന്ന വില തറവിലയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണ്‌ കേന്ദ്രം ആസിയാന്‍ കരാറില്‍ ഒപ്പിട്ടത്‌. പാര്‍ലമെന്റിലും കരാറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിട്ടില്ല.
വാണിജ്യരംഗത്തുള്ള വന്‍ സാമ്പത്തിക ശക്തികളാണ്‌ രഹസ്യമായി കരാര്‍ ഒപ്പിടുന്നതിന്‌ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. അക്കാദമിക സമൂഹവുമായും രാഷ്‌ട്രീയപാര്‍ട്ടികളുമായും ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തിട്ടില്ല. കരാറിന്റെ രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളിലും പ്രതീക്ഷയ്‌ക്ക്‌ വകയില്ലെന്ന്‌ മന്ത്രി പറഞ്ഞു.

അരിവില ഇനിയും ഉയരും

Buzz It
2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്ത്‌ അരിവില ഇനിയും ഉയരുമെന്ന്‌ കേന്ദ്ര കൃഷിമന്ത്രി ശര്‌ പവാര്‍. വരള്‍ച്ചയെ തുടര്‍ന്ന്‌ നെല്ലുല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഇത്‌ വിലവര്‍ധനക്ക്‌ വഴിവയ്‌ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. വരള്‍ച്ച മൂലം നെല്‍കൃഷിയില്‍ 61 ലക്ഷം ഹെക്‌ടറിന്റെ കുറവാണ്‌ ഈ വര്‍ഷം ഉണ്ടായത്‌. എന്നാല്‍ കാലവര്‍ഷം മെച്ചപ്പെട്ട സാഹചര്യത്തില്‍ അടുത്ത വിളവെടുപ്പ്‌ കൂടുമെന്നാണ്‌ പ്രതീക്ഷ. വിലക്കയറ്റം തടയാനും ഉല്‍പാദനം വര്‍ധിപ്പിക്കാനും സംസ്‌ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. പഞ്ചസാരയുടെ വിലക്കയറ്റം തടയുന്നതിന്‌ ഇറക്കുമതി തുടരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നെല്ലിന്റെ സംഭരണവില 12 രൂപയാക്കി

Buzz It
2009 സെപ്റ്റംബർ 23, ബുധനാഴ്‌ച

തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില പതിനൊന്നു രൂപയില്‍ നിന്നു പന്ത്രണ്ടു രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ നെല്ലിന്‌ രാജ്യത്ത്‌ ഏറ്റവും അധികം സംഭരണവില നല്‍കുന്ന സംസ്ഥാനമായി കേരളം മാറി. കേന്ദ്രസര്‍ക്കാര്‍ 9.50 രൂപയ്‌ക്കാണ്‌ ഇപ്പോഴും നെല്ലു സംഭരിക്കുന്നത്‌.സംസ്‌ഥാനത്ത്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നെല്ലിന്റെ സംഭരണ വില ഏഴു രൂപയായിരുന്നുവെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാന്ദന്‍ ഓര്‍മ്മിപ്പിച്ചു. മൂന്നുവര്‍ഷംകൊണ്ട്‌ ഈ വില പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.