ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കര്‍ഷകര്‍ക്കല്ല; പ്രാധാന്യം ടയര്‍ വ്യവസായത്തിന്‌

Buzz It
2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്തെ റബര്‍ കര്‍ഷകരെക്കാള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌ ടയര്‍ വ്യവസായികള്‍ക്കാണെന്ന്‌ കേന്ദ്രവാണിജ്യ സെക്രട്ടറി രാഹുല്‍ കുള്ളര്‍. അതുകൊണ്ടുതന്നെ തീരുവ കുറച്ച്‌ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടില്ല. കര്‍ഷക താല്‍പര്യം നോക്കിമാത്രം രാജ്യത്ത്‌ ഇറക്കുമതി നയം തീരുമാനിക്കാനാകില്ല. വ്യവസായികളുടെ താല്‍പര്യവും ഇക്കാര്യത്തില്‍                      more...
പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ്‌ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടത്‌. ഇത്‌ പരിഗണിക്കുമ്പോള്‍ ടയര്‍ വ്യവസായത്തെ കൈവിടാന്‍ കഴിയില്ല. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ വിജ്ഞാപനം എന്നുണ്ടാകുമെന്ന ചോദ്യത്തിന്‌ അക്കാര്യം പിന്നീട്‌ അറിയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റബറിന്‌ നല്ല വിലയുള്ളതുകൊണ്ടു മാത്രം ഇറക്കുമതി വേണ്ടെന്ന്‌ വയ്‌ക്കാനാവില്ല. ആഭ്യന്തര വിപണിയില്‍ റബറിന്‌ വില രാജ്യാന്തര വിപണിയിലേതിനെക്കാള്‍ ഉയര്‍ന്നിരുന്നതുകൊണ്ടാണ്‌ ഇറക്കുമതി തീരുവ കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2 comments:

റബ്ബര്‍ വാര്‍ത്തകള്‍ പറഞ്ഞു...

ഇറക്കുമതി അന്താരാഷ്ട്ര റബ്ബര്‍ വില ഉയര്‍ത്തുകയേ ഉള്ളു. ചരിത്രത്തിലെ ഏറ്റവും കൂടിയ മായാവസാന സ്റ്റോക്ക് റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുകയും, കൂടിയ ഉല്പാദനം ലഭിക്കുന്ന ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലഘട്ടത്തിനും മുന്നെയുള്ള ഇറക്കുമതി തീരുവ കുറക്കല്‍ ആഭ്യന്തര വില ഇടിക്കുവാനുള്ള തന്ത്രം മാത്രം. എന്തുകൊണ്ട് ആഭ്യന്തരവിലയേക്കാള്‍ അന്താരാഷ്ട്ര വില താന്നുനിന്നപ്പോള്‍ ഇരുപത് ശതമാനം തീരുവയോടെ ഇറക്കുമതി ചെയ്താലും ലാഭമായിരുന്നപ്പോള്‍ ഇറക്കുമതി ചെയ്തി? ചെയ്താല്‍ അന്താരാഷ്ട്ര വില ആഭ്യന്തരവിലക്കൊപ്പം എത്തുമായിരുന്നു. ഇന്ന് പറയുന്ന കാരണവും പറയാന്‍ കഴിയില്ലായിരുന്നു. മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് റബ്ബര്‍ കര്‍ഷകരോടല്ല താല്പര്യം എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വ്യാപാരി വിലകളും മറ്റും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. ഒരു ഉല്പന്ന നിര്‍മ്മാതാവിന് തന്റെ ഗ്രൂപ്പ് പത്രത്തിലൂടെ കേരളവിപണിയെ നിയന്ത്രിക്കാന്‍ കഴിയുന്നത് മറ്റ് ഉല്പന്ന നിര്‍മ്മാതാക്കളെ സഹായിക്കാനല്ല സ്വന്തം ഴളര്‍ച്ചക്കുവേണ്ടി മാത്രമാണഅ.

Unknown പറഞ്ഞു...

ഇന്ത്യാ രാജ്യത്തെ 80% കൃഷിക്കാരാണ്, ബാക്കിയുള്ള 20% ത്തെ തീറ്റിപ്പോറ്റുന്നതെന്ന് ഏതു പൊട്ടനും അറിയാം. പക്ഷെ, നിവൃത്തിയില്ലെങ്കില്‍ നീതിമാനെന്തുചെയ്യും?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ