ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒരുമാസത്തിനിടെ തൊഴില്‍ നഷ്ടമായത്‌ 54,000 പേര്‍ക്ക്‌

Buzz It
2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

ന്യുയോര്‍ക്ക്‌: അമേരിക്കയില്‍ കഴിഞ്ഞ ഒരുമാസംമാത്രം തൊഴില്‍രഹിതരായത്‌ 54,000 പേര്‍. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ ശക്തമായ തിരിച്ചടിയായി ഈ കണക്ക്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പാക്കേജ്‌ തയ്യാറാക്കാന്‍ ശ്രമിക്കുകയാണ്‌ പ്രസിഡന്റ്‌ ബാരക്‌ ഒബാമ.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ സഹായകമാകുന്ന പുതിയ പാക്കേജ്‌ അടുത്തയാഴ്‌ച പുറത്തുവരുമെന്നാണ്‌ സൂചന. ചെറുകിട വ്യവസായങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതിനുള്ള നിയമം പാസാകാന്‍ താമസിക്കുന്നതാണ്‌ അടിയന്തിരമായി പുതിയ പാക്കേജ്‌ നടപ്പിലാക്കാന്‍                              more...
വൈറ്റ്‌ ഹൗസിനെ പ്രേരിപ്പിക്കുന്നത്‌.
അമേരിക്കയിലെ തൊഴിലില്ലായ്‌മ കഴിഞ്ഞ ഓഗസ്‌റ്റിലും ഉയര്‍ന്നുതന്നെയായിരുന്നു. 9.5 ശതമാനത്തിനിന്നും 9.6 ശതമാനത്തിലേക്കാണ്‌ ഗ്രാഫ്‌ ഉയര്‍ന്നത്‌. സെന്‍സസ്‌ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന 1,14,000 താത്‌കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ്‌ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കാന്‍ ഇത്തവണ ഇടയാക്കിയത്‌.
ഇതിനിടെ സ്വകാര്യമേഖലയില്‍ 67,000 ജീവനക്കാര്‍ക്ക്‌ പുതുതായി നിയമനം ലഭിച്ചിരുന്നു. ഇതില്ലായിരുന്നെങ്കില്‍ തൊഴിലല്ലായ്‌മ പടയുടെ സഖ്യ അമേരിക്കയ്‌ക്ക്‌ തലവേദനയാകുമായിരുന്നു.
സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്‌ പുരോഗമനകരമായാണ്‌ വൈറ്റ്‌ഹൗസ്‌ വിലയിരുത്തുന്നത്‌. അതുകൊണ്ടുതന്നെ തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കാന്‍ സ്വകാര്യമമഖലയെ ലക്ഷ്യമിട്ട്‌ പുതിയ പാക്കേജ്‌ പ്രഖ്യാപിക്കുന്നതിലൂടെ കഴിയുമെന്ന്‌ ഒബാമ വിശ്വസിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പുറംതോട്‌ പൊട്ടിച്ചുകഴിഞ്ഞു. ഇനി ശക്തമായ തിരിച്ചുവരവാണ്‌ ആവശ്യം. സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ ജനതയ്‌ക്ക്‌ മാനസികാഘാതമേല്‍പ്പിച്ചിരുന്നു. അതില്‍നിന്നുള്ള തിരിച്ചുവരവാണ്‌ ആദ്യം മവണ്ടത്‌. ഇതിന്‌ പുതിയ പാക്കേജ്‌ സഹായകരമാവുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ