ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടാബു തിരിച്ചുവരുന്നു; ഐറ്റം നൃത്തവുമായി

Buzz It
2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ചെന്നൈ: നീണ്ട ഇടവേളയ്‌ക്കുശേഷം ടാബു മലയാള സിനിമയിലേക്ക്‌ തിരിച്ചുവരുന്നു. ഐറ്റം നര്‍ത്തകിയായാണ്‌ ഇത്തവണത്തെ വരവ്‌. സന്തോഷ്‌ ശിവന്റെ പുതിയ ചിത്രം ഉറുമിയിലാണ്‌ ഐറ്റം നൃത്തത്തില്‍ ടാബുവും എത്തുന്നത്‌. ഈ സിനിമയില്‍തന്നെ വിദ്യാബാലന്റെ മറ്റൊരു ഐറ്റം നൃത്തവുമുണ്ട്‌.
ഈ സിനിമയ്‌ക്കായുള്ള മഴപ്പാട്ട്‌ ചിത്രീകരിച്ചുകഴിഞ്ഞു. മഹാരാഷ്‌ട്രയിലെ മല്‍ഷേജ്‌ഘട്ടില്‍ ചിത്രീകരണം നടക്കുന്ന സമയത്ത്‌ തുള്ളിക്കൊരുകുടം എന്ന രീതിയില്‍ ശക്തമായ മഴതന്നെ ലഭിച്ചിരുന്നു. ടാബു, പ്രഭുദേവ, പൃഥിരാജ്‌ എന്നിവരാണ്‌ ഈ രംഗത്ത്‌ എത്തിയത്‌. ബോളിവുഡിലെ പ്രമുഖനായ അഹമദ്‌ഖാന്‍ അായിരുന്നു കോറിയോഗ്രാഫര്‍.
ഇത്‌ ടാബുവിന്റെ മൂന്നാമത്തെ മലയാളം ചിത്രമാണ്‌. ആദ്യ രണ്ട്‌ ചിത്രങ്ങളിലും നായികയായിരുന്നുവെങ്കില്‍ ഇത്തവണ അതിഥി താരമായാണ്‌ വരവ്‌.
മഴപ്പാട്ടിന്റെ ചിത്രീകരണത്തോടെ ചിത്രത്തിലെ ടാബുവിന്റെ വേഷം പൂര്‍ണമായിക്കഴിഞ്ഞു. വദ്യാബാലന്റെ നൃത്തം ചിത്രീകരിച്ചുവരുന്നതേയുള്ളൂവെന്ന്‌ സന്തോഷ്‌ ശിവന്‍ അറിയിച്ചു. ചിത്രത്തിലെ നായിക ജെനലിയ ഇപ്പോള്‍ കുതിര സവാരി പഠിക്കുകയാണ്‌. ഈ പഠനത്തിനുശേഷം ജെനലിയ ചിത്രീകരണത്തിന്‌ എത്തുമെന്നും സന്തോഷ്‌ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ