തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് നേരിട്ട് 963 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന് ഹേലി കമ്മിഷന്റെ ശുപാര്‍ശ. കൃഷിക്കാര്‍ക്കുള്ള സേവന സംവിധാനങ്ങള്‍, കൃഷിക്കാരുടെ സ്ഥാപനങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ 277 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തു. മൂന്ന് വര്‍ഷങ്ങളിലായി പരിപാടികള്‍ നടപ്പിലാക്കാനാണ് കമ്മിഷന്റെ ശുപാര്‍ശ. സമിതിയുടെ റിപ്പോര്‍ട്ട് ചെയര്‍മാന്‍ ആര്‍ ഹേലി മുഖ്യമന്ത്രിയ്‌ക്കു സമര്‍പ്പിച്ചു.
തുടര്‍ന്ന് വായിക്കുക
കാര്‍ഷികവിള ഉല്‍പ്പാദനമേഖലയിലെ കൃഷിക്കാര്‍ക്കു തുല്യമായെങ്കിലും ഈ മേഖലയിലെ കൃഷിക്കാരെയും പരിഗണിക്കുകയും ഒരു പൊതുസഹായനയം നടപ്പാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. ക്ഷീരകര്‍ഷകക്ഷേമനിധിയുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. പാവപ്പെട്ട ക്ഷീരകര്‍ഷകനു പകുതിവിലയ്‌ക്കു പശുവിനെ നല്‍കാന്‍ ഗോദാന പദ്ധതി നടപ്പാക്കണം.
ഒരുലക്ഷം സങ്കര കന്നുകുട്ടികളെ വളര്‍ത്തി മികച്ച പശുക്കളാക്കുന്ന വികസന പരിപാടിയ്‌ക്കു 300 കോടിയുടെ ധനസഹായം നല്‍കണം. കേരളത്തിലെ 50000 പശുക്കള്‍ക്ക് ഗര്‍ഭകാല സംരക്ഷണ സഹായം നല്‍കണം. കാലിത്തീറ്റ സബ്‌സിഡി വര്‍ധിപ്പിക്കാന്‍ 68 കോടിരൂപ ലഭ്യമാക്കണം. ഇന്ത്യയിലെ മികച്ച മാംസം ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാന്‍ പദ്ധതി തയ്യാറാക്കണം. ഹിഫര്‍ പാര്‍ക്ക് പദ്ധതിക്ക് 150 കോടി രൂപയുടെ സഹായം ലഭ്യമാക്കണം. അടിയന്തര മൃഗചികില്‍സ 24 മണിക്കൂറും ലഭ്യമാക്കണം. ഗ്രാമീണ ക്ഷീരസംഘങ്ങളെ ആധുനികവല്‍കരിക്കാനും കര്‍ഷക സഹായിയാക്കി വളര്‍ത്താനും 40 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് ലക്ഷം ആടുകളെ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ അതിവിപുലമായ പരിപാടി ആവിഷ്‌കരിക്കണം. വീട്ട് വളപ്പില്‍ 3 ലക്ഷം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കണം. വെററ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തണം. കേരളത്തിലെ നദീതടങ്ങളില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കണം. മൃഗസംരക്ഷണ ഫാമുകള്‍ കര്‍ഷക സഹായ കേന്ദ്രങ്ങളാക്കണം. കുടപ്പനകുന്ന് മൃഗ സംരക്ഷണ കേന്ദ്രത്തെ സെന്റര്‍ ഫോര്‍ എക്‌സലന്‍സായും വ്യവസായ സംരംഭകര്‍ക്ക് പരിശീലന പാര്‍ക്കായും ഉയര്‍ത്തണം.
കാലിത്തീറ്റയ്‌ക്ക് പറ്റിയ തവിടിന്റെയും പിണ്ണാക്കിന്റെയും കയറ്റുമതി അവസാനിപ്പിക്കണം. കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പറേഷനും കേരള സ്റ്റേറ്റ് ലൈവ് സ്‌റ്റോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സിലും അടിയന്തരമായി രൂപീകരിക്കണം. ക്ഷീര, മാംസ, മുട്ട ഉല്‍പ്പാദനരംഗത്തു നടപ്പാക്കിയ ബ്രഹ്‌മഗിരി പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കണം.
ഒരു ലക്ഷം വീടുകളില്‍ താറാവിനെ വളര്‍ത്തുന്ന പദ്ധതി ആരംഭിക്കണം. ക്ഷീരമൃഗസംരക്ഷണമേഖലയില്‍ ബി പി എല്‍-എ പി എല്‍ വ്യത്യാസം പാടില്ല. 30000 കാലിത്തൊഴുത്തുകള്‍ നവീകരിക്കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 380 പേജുളള റിപോര്‍ട്ടില്‍ 58 ശുപാര്‍ശകളാണ് അടങ്ങിയിട്ടുളളത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
advt
ക്ഷീരകര്‍ഷകര്‍ക്ക് 963 കോടിയുടെ സഹായം ലഭ്യമാക്കണമെന്ന് ഹേലി കമ്മിഷന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ