ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
വിപണി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിപണി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്വര്‍ണം വീണ്ടും റെക്കോഡ് വിലയില്‍

Buzz It
2012 ജൂൺ 13, ബുധനാഴ്‌ച


കൊച്ചി: സ്വര്‍ണം വീണ്ടും റെക്കോഡ് വിലയില്‍. പവന് 40 രൂപ കൂടി 22,120 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കൂടി 2,765 രൂപയായി. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 22,080 രൂപയായിരുന്നു. കഴിഞ്ഞ ആറുദിവസമായി സ്വര്‍ണ വില കയറ്റത്തിന്റെ പാതയിലാണ്. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞു. ട്രോയ് ഔണ്‍സിന് 3.46 ഡോളര്‍ കുറഞ്ഞ് 1609.24 ഡോളറാണ് ഇന്നത്തെ വില.

ഷെര്‍ലക്‌ ഹോംസ്‌ പുനര്‍ജനിക്കുന്നു

Buzz It
2011 ജനുവരി 20, വ്യാഴാഴ്‌ച

ലണ്ടന്‍:നൂറ്റാണ്ട്‌ നീണ്ട ഇടവേളയ്‌ക്കുശേഷം ഷെര്‍ലക്ക്‌ ഹോംസ്‌ വീണ്ടും രംഗത്തെത്തുന്നു. സൃഷ്ടാവ്‌ ആര്‍തര്‍ കോനാന്‍ ഡെയിലിന്റെ മരണം കഴിഞ്ഞ്‌ 80 വര്‍ഷത്തിനുശേഷമാണ്‌ പുതിയ കേസന്വേഷണവുമായി ഷെര്‍ലക്‌ ഹോസ്‌ എത്തുന്നത്‌.
ബ്രട്ടിഷുകാരനായ എഴുത്തുകാരന്‍ ആന്റണി ഹോറോവിറ്റ്‌സ്‌ ആണ്‌ ഷെര്‍ലക്ക്‌ ഹോംസിന്‌ പുനര്‍ജന്‍മം നല്‍കുന്നത്‌. ആര്‍തര്‍ കോനാന്‍ അവതരിപ്പിച്ച ഷെര്‍ലക്കിനെ യാതൊരുമാറ്റവും വരുത്താതെയാണ്‌ താനും അവതരിപ്പിക്കുന്നത്‌ എന്ന്‌ ആന്റണി പറഞ്ഞു. ഹോംസിന്റെ രൂപത്തിനം ഭാവത്തിനും അനേഷണ രീതിക്കും ഒന്നും മാറ്റമുണ്ടാകില്ല.
ആകെ മാറ്റമുണ്ടാകുക കുറ്റകൃത്യങ്ങളുടെ സ്വഭാവത്തില്‍ മാത്രമായിരിക്കും. ഒരു നൂറ്റാണ്ടുകൊണ്ട്‌ ലോകം വളര്‍ന്നപ്പോള്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും വന്‍മാറ്റം ഉണ്ടായിട്ടുണ്ട്‌. ഈ ആധുനിക കള്ളന്‍മാരെ ഹോംസ്‌ തന്റേതായ മാര്‍ഗത്തില്‍ കണ്ടെത്തുന്നതായിരിക്കും പുതിയ പുസ്‌തകമെന്നും ആന്റണി പറഞ്ഞു.
ചാരപ്രവൃത്തി ചെയ്യുന്ന കുഞ്ഞുകുട്ടി അലക്‌സ്‌ റൈഡറുടെ കഥകളൂടെ സൃഷ്ടാവ്‌ എന്ന നിലയില്‍ പ്രശസ്‌തനാണ്‌ ആന്റണി ഹോറോവിറ്റ്‌സ്‌. അദ്ദേഹത്തിന്റെ ഈ പരിചയം ഷെര്‍ലക്‌ ഹോംസിന്റെ പുനരവതരണത്തിന്‌ സഹായകമാകുമെന്നാണ്‌ പ്രതീക്ഷ.

RELATED STORIES

ടോര്‍ച്ച്‌ 9800 ഇന്ത്യന്‍ വിപണിയില്‍

Buzz It
2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മുംബൈ: ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ്‌ താരം ദീപിക പദുക്കോണ്‍ ആണു പുതിയ മോഡല്‍ പുറത്തിറക്കിയത്‌.
കീ പാഡും ടച്ച്‌ സ്‌ക്രീനുമുള്ള പുതിയ മോഡല്‍ `ടോര്‍ച്ച്‌ 9800' ഫോണിന്‌ 35,000 രൂപയാണു വില. ത്രീ ജി, വൈഫൈ, ജിപിഎസ്‌, അഞ്ചു മെഗാപിക്‌സല്‍ ക്യാമറ, വിഡിയോ റിക്കോര്‍ഡിങ്‌, മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍ ഈ സ്‌മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്‌. പക്ഷേ വിഡിയോ കോള്‍ സൗകര്യം ഇല്ല. ഈ സൗകര്യം പരിഷ്‌കരിക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്ന്‌ റിം ഇന്ത്യന്‍ വിഭാഗം എം ഡി ഫ്രെന്നി ബാവ അറിയിച്ചു.

ആദ്യത്തെ ഇലക്‌ട്രിക്‌ ബ്രെഡ്‌ മേക്കര്‍ പുറത്തിറങ്ങി

Buzz It
2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

ടോക്കിയോ: ലോകത്ത്‌ ആദ്യമായി ഇലക്‌ട്രിക്‌ ബ്രഡ്‌ മേക്കര്‍ പുറത്തിറങ്ങി. `ഗോപന്‍' എന്ന്‌ പേരിട്ടിട്ടുള്ള ഈ ബ്രഡ്‌മേക്കര്‍ ജപ്പാനിലെ സാനിയോ ഇലക്‌ട്രിക്‌ കമ്പനിയാണ്‌ പുറത്തിറക്കിയത്‌. അധികം വൈകാതെ ഗോപന്‍ വിപണിയിലെത്തും. ബ്രഡ്‌ ഉണ്ടാക്കാനാവശ്യമായ വിഭവങ്ങള്‍ ഈ മേക്കറിനുള്ളില്‍ വച്ചശേഷം ഒരു സ്വീച്ച്‌ അമര്‍ത്തിയാല്‍ മാത്രം മതിയാകും. ഏകദേശം മൂന്നര മണിക്കൂര്‍കൊണ്ട്‌ ഉശിരന്‍ ബ്രെഡ്‌ തയ്യാറാവുമെന്ന്‌ കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
അതേസമയം ഈ ബ്രഡ്‌മേക്കറിനോട്‌ സമ്മിശ്ര പ്രതികരണമാണ്‌ ഉപഭോക്താക്കള്‍ക്കിടയിലുള്ളത്‌. ഒരു ബ്രഡ്‌ നിര്‍മിക്കാന്‍ മൂന്നരമണിക്കൂര്‍ വേണമെന്നത്‌ ഊര്‍ജ്ജം പാഴാക്കുന്ന പ്രവൃത്തിയാണെന്നും അതിനെക്കാള്‍ എളുപ്പം മൈക്രോവേവ്‌ ഓവനാണെന്നും ഒരുകൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ വിശദീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ അവര്‍.

വഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ASCI

Buzz It
2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

മുംബൈ: സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന്‌ വന്‍കിട കമ്പനികളോട്‌ അഡ്‌വര്‍ടൈസിംഗ്‌ സ്‌റ്റാര്‍ഡേര്‍ഡ്‌സ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ (എ എസ്‌ സി ഐ) ആവശ്യപ്പെട്ടു. ചില പരസ്യങ്ങളില്‍ കാണിക്കുന്ന തെറ്റായ അവകാശ വാദം ഒഴിവാക്കണമെന്നും എ എസ്‌ സി ഐ ആവശ്യ
പ്പെട്ടിട്ടുണ്ട്‌.
റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌, പാര്‍ലേ അഗ്രോ, വോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളോടാണ്‌ പരസ്യം പൂര്‍ണമായും പിന്‍വലിക്കാന്‍ എ എസ്‌ സി ഐ ആവശ്യപ്പെട്ടിട്ടുള്ളത്‌. പാര്‍ലെയുടെ ലൈം ജ്യൂസിന്റെ പരസ്യവും വോക്‌സ്‌വാഗണിന്റെ പോളോ കാറിന്റെ പരസ്യവും തീര്‍ത്തും അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നവയാണെന്നാണ്‌ എ എസ്‌ സി ഐയുടെ കണ്ടെത്തല്‍.
ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണോടും സ്‌കോര്‍പിയോ എന്റര്‍പ്രൈസസിനോടും പരസ്യങ്ങളില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കഴിഞ്ഞ മേയ്‌, ജൂണ്‍ മാസങ്ങളില്‍ ലഭിച്ച നിരവധി പരാതികള്‍ പരിശോധിച്ചശേഷമാണ്‌ എ എസ്‌ സി ഐ ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌.
കല്ല്യാണ്‍ ജ്വല്ലേഴ്‌സ്‌, കൊക്കകോള, എസ്‌ ബി ഐ, ബജാജ്‌ ഏലിയാന്‍സ്‌, മാന്‍കൈന്‍ഡ്‌ ഫാര്‍മ, പരാസ്‌ ഫാര്‍മ, ജി എസ്‌ കെ സി എച്ച്‌ തുടങ്ങിയ കമ്പനികള്‍ക്കെതിരായും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇവരുടെ പരസ്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ എ എസ്‌ സി ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഹൃദ്‌രോഗ ഭയം: ഡൈബറ്റിക്‌സ്‌ മരുന്നിന്‌ നിരോധനം

Buzz It
2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

മ്യൂണിച്ച്‌: ഹൃദ്‌രോഗത്തിന്‌ വഴിവയ്‌ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്‌ ഡയബറ്റിക്‌സിനുള്ള മരുന്നിന്‌ ജര്‍മിനിയില്‍ നിരോധനം. ഗ്ലാക്‌സോയുടെ അവന്തിയായ്‌ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തുന്നത്‌.
ഈ മരുന്നില്‍നിന്നും മാറുന്നതിന്‌ രോഗികള്‍ക്ക്‌ അടുത്തമാസംവരെ സാവകാശം നല്‍കിയിട്ടുണ്ട്‌. അടുത്തമാസം തങ്ങളുടെ ഡോക്ടറെ കണ്ട്‌ പുതിയ മരുന്നിലേക്ക്‌ മാറിക്കൊള്ളണമെന്ന്‌ ഡയബറ്റിക്‌സ്‌ രോഗികള്‍ക്ക്‌ ദ ഫെഡറല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ മെഡിസിന്‍സ്‌ ആന്‍ഡ്‌ മെഡിസിനല്‍ പ്രാഡക്ട്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
രാജ്യത്ത്‌ ഹൃദയാഘാതംമൂലം മരണമടയുന്നവരുടെ എണ്ണം കൂടിയപ്പോഴാണ്‌ ഒരു പഠനത്തിന്‌ മൂന്ന്‌ വര്‍ഷംമുമ്പ്‌ സര്‍ക്കാര്‍ തയ്യാറെടുത്തത്‌. ഈ പഠനത്തിലാണ്‌ അവന്തിയാ ഹൃദ്‌രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന്‌ കണ്ടെത്തിയത്‌.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മരുന്നിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌. ഈ മരുന്നിന്റെ വില്‌പനയ്‌ക്ക്‌ അമേരിക്കയില്‍ നേരത്തേ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
2000 ലാണ്‌ അവന്തിയായ്‌ക്ക്‌ ജര്‍മ്മനിയില്‍ വിറ്റഴിക്കാനുള്ള ലൈസന്‍സ്‌ കിട്ടിയത്‌. തുടര്‍ന്ന്‌ വന്‍തോതിലാണ്‌ മരുന്ന്‌ രാജ്യത്ത്‌ വിറ്റുപോയത്‌. 2006 ല്‍ മൂന്ന്‌ ബില്ല്യണ്‍ ഡോളറിന്റെ മരുന്നാണ്‌ വിറ്റുപോയത്‌. 2007 ലാണ്‌ അവന്തിയായ്‌ക്കെതിരെ ആേരാപണം ഉയര്‍ന്നത്‌. അതോടെ മരുന്നിന്റെ വില്‌പന കുറയുകയും ചെയ്‌തു. എന്നിട്ടും ജര്‍മിനിയില്‍ 86,000 ഡയബറ്റിക്‌സ്‌ രോഗികള്‍ അവന്തിയാ ഉപയോഗിക്കുന്നുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കമ്പനികളുടെ തേനില്‍ മാരകമായ ആന്റിബയോട്ടിക്കുകള്‍

Buzz It
2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്ത്‌ പ്രമുഖ കമ്പനികള്‍ വിറ്റഴിക്കുന്ന തേനില്‍ മാരകമായ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ പഠന റിപ്പോര്‍ട്ട്‌. പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ അടക്കം 12 കമ്പനികള്‍ വിപണിയിലെത്തിക്കുന്ന തേനിലാണ്‌ പഠനം നടത്തിയത്‌. ഇതില്‍ 11 കമ്പനികളുടെയും ഉത്‌പന്നം ആരോഗ്യത്തിന്‌ തീര്‍ത്തും ഹാനികരമാണത്രേ.
പ്രകൃതിദത്തമായ മേന്‍മകളുളള തേനിന്റെ ശുദ്ധിയും ഗുണവും വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി നഷ്‌ടപ്പെട്ടതായും സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ (സി ഇ എസ്‌ ) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഇന്ത്യയില്‍ തേന്‍ വിപണനം നടത്തുന്ന 12 മുന്‍നിരബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ സി ഇ എസിന്റെ പൊല്യൂഷന്‍ മോണിട്ടറിംഗ്‌ ലബോറട്ടറിയില്‍ പരിശോധന നടത്തിയതില്‍ നിന്നാണ്‌ മനുഷ്യശരീരത്തെ ഹാനികരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുളള ഘടകങ്ങള്‍ തേനില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്‌. വിദേശകമ്പനികള്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിരകമ്പനികളായ ഡാബര്‍, ഹിമാലയ, തുടങ്ങിയ കമ്പനികളുടെ തേന്‍ സാമ്പിളുകളും സി ഇ എസ്‌ പഠനവിധേയമാക്കി.
ഇതില്‍ 11 കമ്പനികളുടെ തേന്‍ സാമ്പിളുകളിലും അത്യധികം ഹാനികരമായ ആറ്‌ ആന്റിബയോട്ടിക്കുകള്‍                                    more...

സ്വര്‍ണവില 20,000 രൂപയിലേക്ക്‌

Buzz It
2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

മുംബൈ: ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതായുള്ള കണക്കുകള്‍ പുറത്തുവന്നപ്പോഴും സ്വര്‍ണവില റെക്കോഡ്‌ ഉയരത്തിലേക്ക്‌. 10 ഗ്രാം സ്വര്‍ണത്തിന്‌ 19,500 രൂപയായി ഇന്ന്‌ സ്വര്‍ണവില വര്‍ധിച്ചു. വരും ദിവസങ്ങളില്‍ വില 20,000 രൂപയിലെത്താമെന്നാണ്‌ സൂചനകള്‍. വെള്ളിയുടെ ഗ്രാഫും ഉയര്‍ന്നുതന്നെ. 370 രൂപ വര്‍ധിച്ച്‌ വെള്ളിവില കിലോയ്‌ക്ക്‌ 32,400 രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
ഇന്ന്‌ മാത്രം 300 രൂപയുടെ വര്‍ധനയാണ്‌ സ്വര്‍ണവിലയില്‍ ഉണ്ടായത്‌. സ്വര്‍ണാഭരണങ്ങളുടെ വിലയില്‍ പവന്‌ 200 രൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. 15,200 രൂപയാണ്‌ എട്ട്‌ ഗ്രാം സ്വര്‍ണത്തിലുള്ള ആഭരണത്തിന്റെ കമ്പോളവില.

കര്‍ഷകര്‍ക്കല്ല; പ്രാധാന്യം ടയര്‍ വ്യവസായത്തിന്‌

Buzz It
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്തെ റബര്‍ കര്‍ഷകരെക്കാള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌ ടയര്‍ വ്യവസായികള്‍ക്കാണെന്ന്‌ കേന്ദ്രവാണിജ്യ സെക്രട്ടറി രാഹുല്‍ കുള്ളര്‍. അതുകൊണ്ടുതന്നെ തീരുവ കുറച്ച്‌ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടില്ല. കര്‍ഷക താല്‍പര്യം നോക്കിമാത്രം രാജ്യത്ത്‌ ഇറക്കുമതി നയം തീരുമാനിക്കാനാകില്ല. വ്യവസായികളുടെ താല്‍പര്യവും ഇക്കാര്യത്തില്‍                      more...

സ്വര്‍ണവില 20,000 രൂപയിലേക്ക്‌

Buzz It
2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

മുംബൈ: സ്വര്‍ണവില 10 ഗ്രാമിന്‌  20,000 രൂപയെന്ന റെക്കോഡിലേക്ക്‌. വരുന്ന ദീപാവലിക്കാലത്തോടെ സ്വര്‍ണവില 20,000 രൂപയെന്ന ഉയരത്തിലെത്തുമെന്നാണ്‌ സൂചനകളെന്ന്‌ ബോംബൈ ബുളള്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ ഹുണ്ടിയ പറഞ്ഞു.. പവന്‌ 16,000 രൂപയാകും അപ്പോള്‍.
രൂപയുടെ മൂല്യമിടിയുന്നതും പണപ്പെരുപ്പവുമായിരിക്കും ഇതിന്‌ പ്രധാന കാരണം. ന്യൂയോര്‍ക്ക്‌ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,350 അമേരിക്കന്‍ ഡോളറായി ഉയരും.
ലോകത്തെ ഏറ്റവും മികച്ച്‌ സ്വര്‍ണവിപണി ഇന്ത്യയാണ്‌. നടപ്പ്‌ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സ്വര്‍ണ വില്‍പന ഏതാണ്‌ ഇരട്ടിച്ചിട്ടുണ്ട്‌. വില ഏറ്റവും ഉയര്‍ന്നുനിന്ന ജൂണില്‍പോലും കമ്പോളത്തില്‍ സ്വര്‍ണത്തിന്‌ ആവശ്യക്കാര്‍ കൂടുകയാണ്‌ ചെയ്‌തത്‌.
ഉത്സവങ്ങളുടെ കാലമാണ്‌ ഇനി വരുന്നത്‌. ഗണേശോത്സവം, ദസറ, ദീപാവലി ഉത്സവ കാലങ്ങളില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഇനിയും ഉയരും. ഈ കാലയളവിലാണ്‌ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്‌. ഇവയും വില വര്‍ധനവിന്‌ വഴിതെളിക്കുമെന്ന്‌ സുരേഷ്‌ ഹുണ്ടിയ ചൂണ്ടിക്കാട്ടുന്നു.

ഓണവിപണി: സോണിയുടെ ലക്ഷ്യം 100 കോടി

Buzz It
2010 ജൂലൈ 21, ബുധനാഴ്‌ച

കൊച്ചി: ഓണക്കാലത്ത്‌ കേരളത്തില്‍നിന്നും 100 കോടിരൂപയുടെ ടേണോവര്‍ നേടിയെടുക്കാന്‍ പ്രമുഖ ഇലക്‌മട്രാണിക്‌സ്‌ കമ്പനിയായ സോണി തയ്യാറെടുക്കുന്നു. ഇതിനായി നിരവധി സമ്മാനപദ്ധതികളാണ്‌ സോണി ആവിഷ്‌കരിക്കുന്നെതന്ന്‌ സോണി ഇന്ത്യയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ സുനില്‍ നയ്യാര്‍ അറിയിച്ചു.
എല്ലാ ബ്രാവിയ മോഡലുകള്‍ക്കൊപ്പം സോണി കോര്‍ഡ്‌ലെസ്‌, വയേര്‍ഡ്‌ ഹെഡ്‌ഫോണ്‍സ്‌, 4ജിബി യുഎസ്‌ബി എന്നിവയിലൊന്ന്‌ സൗജന്യമായി ലഭിക്കും. വീടുകളിലെ ഇന്‍സ്‌റ്റലേഷനും സൗജന്യമായിരിക്കും. ഈ ആനുകൂല്യം ഈമാസം 25 മുതല്‍ സെപ്‌തംബര്‍ അഞ്ചുവരെ ലഭിക്കും.
കോംബോ ഓഫര്‍ അനുസരിച്ച്‌ സോണിയുടെ ഹോംതിയേറ്ററിന്‌ നാലായിരം രൂപവരെ ഡിസ്‌കൗണ്ട്‌ ലഭിക്കും. സോണി ബ്ലൂറേ ഡിസ്‌ക്‌ പ്ലെയര്‍ വാങ്ങുമ്പോള്‍ മൈക്കിള്‍ജാക്‌സന്റെ `ദിസ്‌ ഈസ്‌ ഇറ്റ്‌', ` ലാസ്‌റ്റ്‌ ലീജിയന്‍' എന്നിങ്ങനെ രണ്ട്‌ ബ്ലൂറേ ടൈറ്റിലുകള്‍ സൗജന്യമായി ലഭിക്കും.
പൂജ്യംശതമാനത്തില്‍ പ്രോസസിംഗ്‌ ഫീ ഇല്ലാതെ ഫിനാന്‍സ്‌ സൗകര്യവും സോണി നല്‍കുമെന്ന്‌ സുനില്‍ നയ്യാര്‍ പറഞ്ഞു. സൈബര്‍ ഷോട്ട്‌ ക്യാമറകള്‍ക്കൊപ്പം ഫോര്‍ ജിബി മെമ്മറികാര്‍ഡും സൗജന്യ കാരിയിംഗ്‌ കെയ്‌സും ഓണം ഓഫറില്‍ ലഭിക്കും. `ദേശി അഡ', `ഗോഡ്‌ ഓഫ്‌ വാര്‍' എന്നീ ജനപ്രീതിനേടിയ ഗെയിമുകള്‍ സൗജന്യമായി പിഎസ്‌-2, പി എസ്‌ 3 എന്നിവയ്‌ക്കൊപ്പം നല്‍കുമെന്നും സുനില്‍ നയ്യാര്‍ അറിയിച്ചു. ഈ കാലയളവില്‍ പത്രമാധ്യമങ്ങളില്‍ പരസ്യത്തിനുമാത്രമായി കമ്പനി നീക്കിവച്ചിരിക്കുന്നത്‌ 5.5 കോടി രൂപയാണ്‌.

മൂന്ന്‌ മാസം: രാജ്യം കുടിച്ചു തീര്‍ത്തത്‌ രണ്ട്‌ ലക്ഷം കിലോലിറ്റര്‍ ബിയര്‍

Buzz It
2010 ജൂലൈ 19, തിങ്കളാഴ്‌ച

ചെന്നൈ: മധ്യവേനല്‍ക്കാലത്ത്‌ രാജ്യം കുടിച്ചുതീര്‍ത്തത്‌ രണ്ടലക്ഷത്തില്‍പരം കിലോലിറ്റര്‍ ബിയര്‍. കൃഷത്യമായി പറഞ്ഞാല്‍ 2,07,515 കിലോലിറ്റര്‍. സൂര്യതാപം കുടിന്നിന്ന മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌ മാസങ്ങളിലെ കണക്കാണിത്‌. 2009 ല്‍ ഈമാസങ്ങളില്‍ ആകെ ചെലവായ ബിയര്‍ 1,60,115 കിലോലിറ്റര്‍ ആയിരുന്നു.
ഏറ്റവും കൂടുതല്‍ ബിയര്‍ വില്‌പന നടന്നത്‌ മേയ്‌ മാസത്തിലാണ്‌, 72,488 കിലോലിറ്റര്‍. കുറവ്‌ ഏപ്രില്‍ മാസത്തിലും, 66,660 കിലോലിറ്റര്‍. മാര്‍ച്ചില്‍ 68,367 കിലോലിറ്റര്‍ ബിയറാണ്‌ വിറ്റുപോയത്‌. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 53,369 കിലോലിറ്ററും ഏപ്രിലില്‍ 50,549 കിലോലിറ്ററും മേയില്‍ 56,197 കിലോലിറ്ററും ബിയര്‍ ആണ്‌ വിറ്റുപോയത്‌.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ബിയര്‍ വില്‌പനയില്‍ 25 ശതമാനം വര്‍ധന വന്നുകഴിഞ്ഞതായി യു ബി ഗ്രൂപ്പിന്റെ ബിയര്‍ ഡിവിഷന്‍ ഡെപ്യൂട്ടി പ്രസിഡന്റ്‌ ശേഖര്‍ രാമമൂര്‍ത്തി പറയുന്നു. ഉത്തരേന്ത്യയില്‍ ചൂടിന്‌ കാഠിന്യമേറിയതാണ്‌ ഇതിന്‌ കാരണം. അതേസമയം ബിയറിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്‌ ആന്ദ്രാപ്രദേശ്‌ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ബിയര്‍ വിപണയില്‍ 50 ശതമാനവും യു ബി ഗ്രൂപ്പ്‌ ആണ്‌ കൈയടക്കിവച്ചിരിക്കുന്നത്‌. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ സാബ്‌മില്ലര്‍ 25 ശതമാനം വിപണി നേടിയെടുത്തിട്ടുണ്ട്‌. ഒരുവര്‍ഷം 200 മില്ല്യണ്‍കെയ്‌സ്‌ ബിയര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിയുന്നുണ്ട്‌.

സ്വര്‍ണവില 20,000 രൂപവരെ ഉയര്‍ന്നേക്കും

Buzz It
2010 ജൂൺ 4, വെള്ളിയാഴ്‌ച

സാമ്പത്തിക പ്രതിസന്ധി കരുതിയിരിക്കാന്‍ ഉപദേശം

മുംബൈ: സ്വര്‍ണവില 20,000 രൂപവരെ ഉയരാമെന്ന്‌ സ്വര്‍ണവ്യാപാരികള്‍. അങ്ങനെ സംഭവിച്ചാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ വഴുതിവീഴാമെന്ന്‌ സാമ്പത്തികലോകം. സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നതിന്റെ മുേന്നാടിയായാണ്‌ മഞ്ഞ ലോഹത്തിന്‌ പ്രിയമേറുന്നതും വിലവര്‍ധിക്കുന്നതുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വര്‍ണവിലകൂടുന്നതും കറന്‍സി, ഓഹരി വിലകള്‍ ഇടിയുന്നതും ആണ്‌ പ്രതിസന്ധിയുടെ പ്രധാന സൂചനകള്‍.
ലോകം സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷണത അനുഭവിച്ചു തുടങ്ങുന്ന 2008 സെപ്‌തംബറിലും സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ ഉണ്ടായത്‌. അന്ന്‌ ലെഹ്മാന്‍ ബ്രദേഴ്‌സ്‌ പാപ്പരായപ്പോള്‍ സ്വര്‍ണവിലയില്‍ വെറും മൂന്ന്‌ ദിവസംകൊണ്ട്‌ 27 ശതമാനം വര്‍ധനയാണ്‌ ഉണ്ടായി. ഔണ്‍സിന്‌ 728 ഡോളറായിരുന്നത്‌ മൂന്ന്‌ ദിവസംകൊണ്ട്‌ 922 ഡോളിലേക്ക്‌ ഉയരുകയായിരുന്നു.                                              more...

ത്രി-ഡി ടി വി ഈയാഴ്‌ച വിപണിയില്‍

Buzz It
2010 മാർച്ച് 10, ബുധനാഴ്‌ച

ന്യൂയോര്‍ക്ക്‌: ത്രിമാന ടെലിവിഷന്‍ ഈ ആഴ്‌െച വിപണയിലിറങ്ങും. പാനാസോണിക്‌, സാംസങ്‌ കമ്പനികളാണ്‌ ത്രി-ഡി ടി വി വിപണിയിലെത്തിക്കുന്നത്‌. ആദ്യഘട്ടത്തില്‍ അമേരിക്കന്‍ കമ്പോളത്തിലാകും ഈ ടി വികള്‍ എത്തുക.
46 ഇഞ്ച്‌ സ്‌ക്രീനോടുകൂടിയ ടിവയാണ്‌ സംസങ്‌ വിപണിയില്‍ എത്തിക്കുന്നത്‌. ത്രീ-ഡി ബ്ലൂ റേ പ്ലയര്‍, ടെലിവിഷന്‍ കാണുന്നതിനുള്ള കണ്ണാടികള്‍ എന്നിവയും ഉള്‍പ്പെടുന്ന ഈ സെറ്റിന്റെ വില 3,000 അമേരിക്കന്‍ ഡോളറാണ്‌. സാധാരണ ടെലിവഷനുകളുടെ വിലയെക്കാള്‍ 500 ഡോളര്‍ അധികം ആയിരിക്കും പാനാസോണിക്കിന്റെ ത്രി-ഡി ടെലിവിഷന്റെ വില.

ഗാര്‍ഹികോപകരണങ്ങള്‍ക്കും വില വര്‍ധിക്കുന്നു

Buzz It
2010 ഫെബ്രുവരി 17, ബുധനാഴ്‌ച

ന്യൂഡല്‍ഹി: നാണയപ്പെരുപ്പം ഇരട്ട അക്കത്തിലേക്ക്‌ കടക്കാനൊരുങ്ങൂകയും അവശ്യസാധനങ്ങള്‍ക്ക്‌ തീപൊള്ളുന്ന വിലക്കയറ്റം ഉണ്ടാകുകയും ചെയ്‌ത സാഹചര്യത്തിലും ജനത്തിന്‌ വീണ്ടും ഇരുട്ടടി. ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും ഉടന്‍ വില വര്‍ധിക്കുമെന്ന സൂചനയാണ്‌ ഇപ്പോള്‍ കമ്പോളത്തില്‍ ലഭിക്കുന്നത്‌. ടെലിവിഷനും റെഫ്രിജറേറ്ററിനും എ സിക്കുമെല്ലാം 6.5 ശതമാനംവരെ വില ഉയര്‍ന്നേക്കുമെന്നാണ്‌ സൂചന. 
വരുന്ന കേന്ദ്രബജറ്റില്‍ സാമ്പത്തിക ഉത്തേജക പാക്കേജിലെ ചില ഇളവുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനമാണ്‌ ഗൃഹോപകരണങ്ങളുടെ വിലവര്‍ധനവിന്‌ വഴിവയ്‌ക്കുന്നത്‌. ഗോദറേജ്‌ തങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക്‌ കുറഞ്ഞത്‌ മൂന്ന്‌ ശതമാനത്തിന്റെ വില വര്‍ധനയെങ്കിലും ഉണ്ടാകുമെന്ന്‌ സ്ഥിരീകരിച്ചുകഴിഞ്ഞു. ഗോദറേജ്‌ അപ്ലൈയന്‍സ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ജോര്‍ജ്‌ മെനസസ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. 
തങ്ങളുടെ ഉത്‌പാദന ചെലവില്‍ 15 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും ഇതില്‍ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക്‌ കൈമാറാതെ വഴിയില്ലെന്നുമാണ്‌ മെനസസ്‌ നല്‍കുന്ന ന്യായം. ഏതായാലും ബജറ്റ്‌ പ്രഖ്യാപനം വരുന്നതും കാത്തിരിക്കുകയാണ്‌ ഗോദറേജ്‌. 
ഇതേ വഴിതന്നെയാണ്‌ വീഡിയോകോണിന്റെയും. ആറ്‌ ശതമാനംവരെ വില വര്‍ധനവ്‌ വരുത്താനാണ്‌ അവര്‍ ഒരുങ്ങിയിരിക്കുന്നത്‌. വില വര്‍ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആ വര്‍ധന ആദ്യം ഏത്‌ കമ്പനി പ്രഖ്യാപിക്കും എന്നുമാത്രമേ നോക്കേണ്ടതുള്ളൂവെന്ന നിലപാടുകാരനാണ്‌ വീഡിയോകോണ്‍ വൈസ്‌ പ്രസിഡന്റ്‌ സി എം സിംഗ്.

റിലയന്‍സ്‌ പാല്‍ കേരള വിപണിയിലേക്ക്‌

Buzz It
2010 ഫെബ്രുവരി 13, ശനിയാഴ്‌ച

കൊച്ചി: ഭഷ്യവിതരണ രംഗത്ത്‌ സംസ്ഥാനത്തൊട്ടാകെ മാളുകള്‍ സ്ഥാപിച്ച്‌ കുത്തകയായി മാറുന്ന റിലയന്‍സ്‌ പാല്‍ വിതരണ രംഗത്തേക്കും കടക്കുന്നു. പാല്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യം നോക്കിയാണ്‌ സ്വന്തം ബ്രാന്‍ഡിലുള്ള പാലുമായി മുകേഷ്‌ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ്‌ രംഗത്തെത്തുന്നത്‌. റിലയന്‍സ്‌ ലൈഫ്‌ എന്ന കവര്‍ പാല്‍ വിപണിയിലെത്തുന്നതോടെ ഈ മേഖലയില്‍ മില്‍മയ്‌ക്കുള്ള ഏകാധിപത്യം ചോദ്യം ചെയ്യപ്പെടും.
തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും പാല്‍ സംഭരിച്ച്‌ കേരളത്തിലെത്തിക്കുകയാണ്‌ തങ്ങളുടെ പദ്ധതിയെന്ന്‌ അധികൃതര്‍ സൂചിപ്പിക്കുന്നു. അതേസമയം കേരളത്തിലെ കര്‍ഷകരില്‍നിന്നും പാല്‍ എടുക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. റിലയന്‍സ്‌ ഉയര്‍ന്ന വില നല്‍കുമെന്നതിനാല്‍ മില്‍മയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായേക്കാം.
മില്‍മ നല്‍കുന്ന അതേവിലയ്‌ക്കു തന്നെയാണ്‌ റിലയന്‍സ്‌ ലൈഫും ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുക. പാല്‍ സംഭരണം അയല്‍ജില്ലകളിലായതിനാല്‍ സംസ്‌കരണ പ്ലാന്റും അയല്‍ ജില്ലകളിലാകും തുടങ്ങുക. പാലിനൊപ്പം പാല്‍ അധിഷ്ടിത ഉത്‌പന്നങ്ങളും റിലയന്‍സിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറങ്ങും.

സ്വര്‍ണവില 13,500 കടന്നു

Buzz It
2009 നവംബർ 27, വെള്ളിയാഴ്‌ച

കൊച്ചി: സ്വര്‍ണവില ഇന്ന്‌ പവന്‌ 120 രൂപ കൂടി 13,560 രൂപയിലെത്തി. ഗ്രാമിന്‌ 1,695 രൂപ. ഡോളറിന്റെ മൂല്യ ശോഷണത്തെ തുടര്‍ന്ന്‌ സ്വര്‍ണ വിലയില്‍ ഈ വര്‍ഷത്തെ വര്‍ധന 37 ശതമാനമാണ്‌. നവംബറില്‍ മാത്രം 13 ശതമാനം കൂടി. ഒരു മാസത്തിനിടെ 15,000 രൂപയാണ്‌ ഒരു പവന്‌ കൂടിയത്‌.
കൂടുതല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിയേക്കുമെന്നതിനാല്‍ വില വീണ്ടും കൂടുമെന്നാണ്‌ സൂചന.

സ്വര്‍ണം: വില 13,500 അടുക്കുന്നു

Buzz It
2009 നവംബർ 26, വ്യാഴാഴ്‌ച


കൊച്ചി: സ്വര്‍ണത്തിന്‌ വില വീണ്ടും കുതിക്കുന്നു. പവന്‌ 120 രൂപ ഇന്ന്‌ വര്‍ധിച്ചു. 13,440 രൂപയാണ്‌ ഇന്ന്‌ രാവിലത്തെ വില. ഗ്രാമിന്‌ 1680 രൂപയും. അന്താരാഷ്‌ട്ര നാണയനിധിയില്‍നിന്നും ഇന്ത്യ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്‌ ഇന്ന്‌ വില വര്‍ധനയ്‌ക്ക്‌ വഴിതെളിച്ചത്‌. വില ഇനിയും ഉയരുമെന്നാണ്‌ സൂചന.

വിന്‍കോസ്‌ കടുക്‌, ഉലുവ, ജീരകം വിപണിയില്‍

Buzz It


കൊച്ചി: പ്രമുഖ കറിമസാല കറിപൗഡര്‍ നിര്‍മാതാക്കളായ ന്യൂ വിന്‍കോ കോര്‍പ്പറേഷന്‍ കടുക്‌, ഉലുവ, ജീരകം, പെരുംജീരകം എന്നിവ വിപണിയില്‍ എത്തിച്ചു. എറണാകുളത്ത്‌ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി പ്രഫ. കെ വി തോമസ്‌ വിപണനോദ്‌ഘാടനം നിര്‍വഹിച്ചു. അണുവിമുക്തമായരീതിയില്‍ പായ്‌ക്ക്‌ചെയ്‌തിട്ടുള്ള ഇവ 50, 100, 250 ഗ്രാം പായ്‌ക്കറ്റുകളില്‍ കേരളത്തില്‍ ലഭ്യമാണെന്ന്‌ ന്യൂ വിന്‍കോ കോര്‍പ്പറേഷന്‍ എം ഡി വിനോയി ജോണ്‍ പറഞ്ഞു.
ഗുജറാത്ത്‌, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച്‌ ശുദ്ധീകരിച്ചശേഷമാണ്‌ ഇവ വിപണിയില്‍ എത്തിക്കുന്നത്‌. 6.50 രൂപ മുതലാണ്‌ വില.
വിന്‍കോസ്‌ മസാലകളില്‍ പ്രധാനമായും ചിക്കന്‍, മീറ്റ്‌, സാമ്പാര്‍, പിക്കിള്‍ പൗഡര്‍, ഫിഷ്‌, രസം, ബിരിയാണി മസാല, വെജിറ്റബിള്‍ കറി മസാല മുതലായവും വിവ ടീ, വിവ കോഫി, വിന്‍കോസ്‌ സോഫ്‌റ്റ്‌ ഡ്രിംങ്ക്‌സ്‌, വിവ കാന്‍ഡില്‍, വിനാഗര്‍, വിന്‍കോസ്‌ പിക്കിള്‍, വിന്‍കോസ്‌ വാളന്‍പുളി, വിന്‍കോസ്‌ റൈസ്‌ ഫ്‌ളാക്‌സ്‌ എന്നിവയും ഇതിനോടകം വിപണിയില്‍ സജീവസാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞതായും വിനോയ്‌ ജോണ്‍ പറഞ്ഞു.

പവന്‌ 80 രൂപ കൂടി

Buzz It
2009 നവംബർ 25, ബുധനാഴ്‌ച

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന്‌ 80 രൂപയാണ്‌ ഇന്നു കൂടിയത്‌. ഇതോടെ പവന്‌ വില 13,320 രൂപയായി വില. ഗ്രാമിന്‌ 1,665 രൂപ. ഡോളറിന്റെ മൂല്യം ഇടിയുന്നതാണ്‌ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. വില ഇനിയും ഉയരുമെന്നാണ്‌ സൂചന. അതേസമയം വില ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ വില്‍പന കുറഞ്ഞിട്ടുണ്ട്‌. ഏകദേശം 40 ശതമാനം വില്‍പന കുറഞ്ഞതായാണ്‌ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.