ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗാന്ധിജിയുടെ കൊച്ചുമകള്‍ക്ക്‌ 45ാം വയസില്‍ പ്രണയസാഫല്യം

Buzz It
2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

 ബാംഗ്ലൂര്‍: ഒരു ദശകം നീണ്ട കാത്തിരിപ്പിന്‌ ഓടുവില്‍ മഹാത്മ ഗാന്ധിയുടെ കൊച്ചുമകള്‍ക്ക്‌ പ്രണയസാഫല്യം. വീട്ടുകാരുടെ എതിര്‍പ്പിനെയൊക്കെ അതിജീവിച്ച സൊണാലി കുല്‍കര്‍ണി ഈമാസം 11 ന്‌ തന്റെ പ്രേമഭാജനത്തെ വിവാഹം കഴിക്കും. മൈക്രോസോഫ്‌ട്‌ കോര്‍പറേഷന്‍ ഇന്ത്യയുടെ ചെയര്‍മാന്‍ രവി വെങ്കിടേശന്‍ ആണ്‌ വരന്‍. 11 ന്‌ ഉല്‍സൂര്‍ ലേക്കിന്‌ അടുത്തുള്ള ത്രിഷ്‌ണാ ക്ലബില്‍ വൈകിട്ട്‌ 6.30 നാണ്‌ ഇരുവരും വിവാഹിതരാകുന്നത്‌.
10 വര്‍ഷം മുമ്പാണ്‌ ഇരുവരും പ്രണയത്തിലേക്ക്‌ വഴുതിവീണത്‌. എന്നാല്‍ വിവാഹത്തിന്‌ രവിയുടെ മാതാപിതാക്കള്‍ തടസം നില്‍ക്കുകയായിരുന്നു. തമിഴ.ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്‌ രവി. സ്വന്തം സമുദായത്തിനു പുറത്തുനിന്നും രവി വിവാഹം കഴിക്കുന്നത്‌ വീട്ടുകാരും വീട്ടുകാരെ പിണക്കാന്‍ രവിയും ഇഷ്ടപ്പെട്ടിരുന്നില്ല.
വീട്ടുകാരെ അനുനയിപ്പിച്ചുകൊണ്ടുവരാനുള്ള രവിയുടെ ശ്രമങ്ങള്‍ക്ക്‌ ഫലം കണ്ടത്‌ 10 ാം വര്‍ഷത്തിലാണെന്നുമാത്രം. എതിര്‍പ്പ്‌ മാറിയതോടെ ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇപ്പോള്‍ രവിക്ക്‌ 47 ഉം സൊണാലിക്ക്‌ 45 ഉം ആണ്‌ വയസ്‌.
രാംദാസ്‌ ഗാന്ധിയുടെ മകള്‍ സുമിത്രാ കുല്‍കര്‍ണിയുടെ മകളാണ്‌ സൊണാലി.

3 comments:

chayamukhi പറഞ്ഞു...

കൊച്ചു മകളുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

HAINA പറഞ്ഞു...

സന്തോഷകരമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു.

lekshmi. lachu പറഞ്ഞു...

aashamsakal..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ