ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണവില 20,000 രൂപവരെ ഉയര്‍ന്നേക്കും

Buzz It
2010 ജൂൺ 4, വെള്ളിയാഴ്‌ച

സാമ്പത്തിക പ്രതിസന്ധി കരുതിയിരിക്കാന്‍ ഉപദേശം

മുംബൈ: സ്വര്‍ണവില 20,000 രൂപവരെ ഉയരാമെന്ന്‌ സ്വര്‍ണവ്യാപാരികള്‍. അങ്ങനെ സംഭവിച്ചാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ വഴുതിവീഴാമെന്ന്‌ സാമ്പത്തികലോകം. സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നതിന്റെ മുേന്നാടിയായാണ്‌ മഞ്ഞ ലോഹത്തിന്‌ പ്രിയമേറുന്നതും വിലവര്‍ധിക്കുന്നതുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വര്‍ണവിലകൂടുന്നതും കറന്‍സി, ഓഹരി വിലകള്‍ ഇടിയുന്നതും ആണ്‌ പ്രതിസന്ധിയുടെ പ്രധാന സൂചനകള്‍.
ലോകം സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷണത അനുഭവിച്ചു തുടങ്ങുന്ന 2008 സെപ്‌തംബറിലും സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ ഉണ്ടായത്‌. അന്ന്‌ ലെഹ്മാന്‍ ബ്രദേഴ്‌സ്‌ പാപ്പരായപ്പോള്‍ സ്വര്‍ണവിലയില്‍ വെറും മൂന്ന്‌ ദിവസംകൊണ്ട്‌ 27 ശതമാനം വര്‍ധനയാണ്‌ ഉണ്ടായി. ഔണ്‍സിന്‌ 728 ഡോളറായിരുന്നത്‌ മൂന്ന്‌ ദിവസംകൊണ്ട്‌ 922 ഡോളിലേക്ക്‌ ഉയരുകയായിരുന്നു.                                              more...

ഇതേ അനുഭവമാണ്‌ കഴിഞ്ഞമാസം യൂറോപ്പിലും ദൃശ്യമായത്‌. ആദ്യ പ്രതിസന്ധി അമേരിക്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ സാമ്പത്തിക പരിഷ്‌കാരനടപടികളിലൂടെ പ്രതിസന്ധിയുടെ ആഘാതം ഒരുപരിധിവരെ കുറയ്‌ക്കാന്‍ യൂറോപ്പിന്‌ കഴിഞ്ഞിരുന്നു. ഡോളറിന്‌ മൂല്യം ഇടിഞ്ഞപ്പോള്‍ യൂറോയുടെ മൂല്യം ദിനംപ്രതി വര്‍ധിക്കുകയും ചെയ്‌തു. ലോകകറന്‍സിയായി യൂറോയെ തിരഞ്ഞെടുക്കണമെന്ന മുറവിളി ഉയര്‍ന്നതും അക്കാലത്താണ്‌. കഴിഞ്ഞമാസം യൂറോപ്പും പ്രതിസന്ധിയിലായതോടെ യൂേറായുടെ മൂല്യം ഗണ്യമായി കുറയുകയായിരുന്നു. ഇന്ത്യന്‍ രൂപയുമായി കണക്കാക്കുമ്പോള്‍ 75 രൂപയിലധികം മൂല്യം ഇപ്പോള്‍ 56 രൂപയിലേക്ക്‌ തിരിച്ചിറങ്ങിയിട്ടുണ്ട്‌. ബ്രട്ടീഷ്‌ പൗണ്ടിനെക്കാളും പിന്നിലാണ്‌ യൂറോയ്‌ക്ക്‌ ഇപ്പോള്‍ സ്ഥാനം.
2009 നവംബര്‍ അഞ്ചിന്‌ യൂറോപ്പില്‍ സ്വര്‍ണവില 1.092 ഡോളര്‍ ആയിരുന്നു. 2010 മെയ്‌ ആയപ്പോള്‍ ഇത്‌ 1,241 ഡോളറായാണ്‌ വര്‍ധിച്ചത്‌. താമസിയാതെതന്നെ ഇത്‌ 2,000 ഡോളറിലെത്തുമെന്നാണ്‌ യൂറോപ്യന്‍ സാമ്പത്തിക വിദഗ്‌ദ്ധര്‍ ചുണ്ടിക്കാട്ടുന്നത്‌. യൂേറാപ്പിലെ പ്രതിസന്ധി ഇനിയും നീളുമെന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന.
യൂറോപ്പിന്റെ ചുവടുപിടിച്ച്‌ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്‌ വില വര്‍ധിക്കുകയാണ്‌. 10 ഗ്രാം വില 20,000 രൂപവരെ ഉയരുന്ന സാഹചര്യം വിദൂരത്തല്ലെന്നാണ്‌ മുംബൈയിലെ പ്രധാന സ്വര്‍ണ വ്യാപാരികള്‍ നല്‍കുന്ന സുചന.
സാമ്പത്തിക സ്ഥിതി മോശം ആകുമ്പോഴാണ്‌ ജനം സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‌ പിറകേ പരക്കം പായുന്നത്‌. ദിനംപ്രതി മൂല്യം നഷ്ടപ്പെടുന്ന കറന്‍സി കൈവശം സൂക്ഷിക്കുന്നതിനെക്കാള്‍ നല്ലത്‌ അതിനെ സ്വര്‍ണമാക്കിമാറ്റി കരുതല്‍ നിക്ഷേപമാക്കാനാവും ജനങ്ങള്‍ താത്‌പര്യം കാണിക്കുക.
പ്രമുഖ കമ്പനികളും ഈ കാലഘട്ടത്തില്‍ സ്വര്‍ണത്തോടാവും താത്‌പര്യം കാട്ടുക. അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ കമ്പനികള്‍ ഈ കാലഘട്ടത്തില്‍ ചെയ്‌തതും അതാണ്‌. സ്വര്‍ണത്തിലോ സ്വര്‍ണവുമായി ബന്ധപ്പെട്ട ഫണ്ടുകളിലോ നിക്ഷേപിക്കാനാവും കമ്പനികള്‍ ശ്രമിക്കുക.
യൂറോപ്പില്‍ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രെയ്‌ഡ്‌ കമ്പികളുടെ ബിസിനസില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഉണ്ടായ വളര്‍ച്ച ഇത്‌ സാക്ഷ്യം വഹിക്കുന്നു. 253 ടണ്‍ സ്വര്‍ണത്തിന്റെ ബിസിനസ്‌ ആണ്‌ 2007 അവസാനം യൂേറാപ്പില്‍ ഈ കമ്പനികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. 2009 അവസാനമായപ്പോള്‍ ഇത്‌ 600 ടണ്‍ ആയാണ്‌ ഉയര്‍ന്നത്‌. 200 ശതമാനം വര്‍ധന.
സ്വര്‍ണവിലയില്‍ വന്‍വര്‍ധനയുണ്ടായാല്‍ ഇന്ത്യയും നേരിടേണ്ടിവരുക യൂറോപ്പിന്റെ അവസ്ഥയായിരിക്കുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. രൂപയുടെ മൂല്യം നഷ്ടപ്പെടുന്നതിനൊപ്പം ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌ സംഭവിക്കാനും ഇത്‌ ഇടയാക്കും. അതിനാല്‍ കരുതിയിരിക്കണമെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ ഓര്‍മിപ്പിക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ