ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമ നായികമാര്‍ക്ക്‌ വിവാഹം കഴിയുംവരെയുള്ള ഇടത്താവളം: സത്യന്‍ അന്തിക്കാട്‌

Buzz It
2010 മേയ് 29, ശനിയാഴ്‌ച

കൊല്ലം: കഥാപാത്രങ്ങളുടെ മൂല്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാത്ത നടിമാര്‍ മലയാളത്തിലുണ്ടെന്ന്‌ സത്യന്‍ അന്തിക്കാട്‌ അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്‌ക്ലബില്‍ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്യാണം കഴിയുന്നതുവരെയുള്ള ഇടത്താവളമായാണ്‌ പല പുതിയ നായികമാരും സിനിമയെ കാണുന്നത്‌.
മറ്റുള്ളവര്‍ വെറും കാഴ്‌ചവസ്‌തുക്കളായി നടിമാരെ കണ്ടതോടെ സ്വയം കാഴ്‌ചവസ്‌തുക്കളായി അവര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. കാരക്‌ടര്‍ റോള്‍ ചെയ്യാന്‍ നടികള്‍ മടിക്കുന്നതിന്റെ പിന്നിലെ പ്രധാനകാരണവും ഇതുതന്നെയാണ്‌.
ശാരദ, ഷീല, ഉര്‍വശി തുടങ്ങിയ നടിമാര്‍ക്ക്‌ സിനിമ വികാരമായിരുന്നു. ഇന്നത്തെ കച്ചവടവല്‍ക്കൃത സിനിമകളില്‍ മലയാള സിനിമയിലെ മികച്ച അഭിനേത്രിയായ കെ പി എ സി ലളിതയെപ്പോലെയുള്ളവര്‍ക്ക്‌ അവരുടെ അഭിനയപാഠവം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ ആക്ഷന്‍ സിനിമകളില്‍ ഇതുപോലുള്ള നടിമാരെ ആവശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
തിലകന്‍ പ്രശ്‌നത്തേപ്പറ്റിയുള്ള ചോദ്യത്തിന്‌ വളരെ ചെറിയൊരു പ്രശ്‌നം ഇത്ര വലുതാക്കി ഊതിവീര്‍പ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു വിശദീകരണത്തില്‍ വിഷയം ഒതുക്കാമായിരുന്നു. വഴക്കുകള്‍ വിലയ്‌ക്കുവാങ്ങുന്ന സ്ഥിതിയിലേക്ക്‌ പ്രശ്‌നങ്ങള്‍ കൊണ്ടെത്തിക്കുകയാണ്‌ പലരും ചെയ്‌തത്‌. എല്ലാ സിനിമാ സംഘടനകളും ആത്മപരിശോധന നടത്തണമെന്നും സിനിമ ഉണ്ടെങ്കിലേ സംഘടനകള്‍ക്ക്‌ നിലനില്‍പ്പുള്ളൂയെന്ന്‌ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ