ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഉപരോധത്തെ അവഗണിച്ച്‌ `കൈറ്റ്‌സ്‌' കേരളത്തിലെത്തി

Buzz It
2010 മേയ് 22, ശനിയാഴ്‌ച

കൊച്ചി: വിതരണക്കാരുടെ ഉപരോധ ഭീഷണിയെ വെല്ലുവിളിച്ച്‌ ബോളിവുഡ്‌ ചിത്രം `കൈറ്റ്‌സ്‌' സംസ്ഥാനത്തെ തിയേറ്ററുകളിലെത്തി. സംസ്ഥാനത്തൊട്ടാകെ 38 തിയേറ്ററുകളിലാണ്‌ കൈറ്റ്‌സ്‌ റിലീസ്‌ ചെയ്‌തത്‌. ഇത്‌ ആദ്യമായാണ്‌ ഒരു ഹിന്ദി ചിത്രം ഇത്രയധികം തിയേറ്ററുകളില്‍ റിലീസിംഗ്‌ ദിവസംതന്നെ പ്രദര്‍ശിപ്പിക്കുന്നത്‌.
അന്യഭാഷാ ചിത്രം റിലീസിംങ്‌ ദിവസം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക്‌ സിനിമകള്‍ നല്‍കില്ലെന്നാണ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പിനെ പാടേ അവഗണിക്കുകയായിരുന്നു തിയേറ്ററുടമകള്‍. മലയാള ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്ന്‌ തരിപ്പണമാകുന്നതും അന്യഭാഷാ ചിത്രങ്ങള്‍ പണം വാരുന്നതുമാണ്‌ ഇതിന്‌ തിയേറ്ററുടമകള്‍ക്ക്‌ പിന്തുണയാവുന്നത്‌.
പുതിയ സംഭവ വികാസത്തില്‍ വിതരണക്കാരുടെ സംഘടനയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. അന്യഭാഷാ ചിത്രങ്ങള്‍ റിലീസ്‌ ചെയ്‌ത്‌ രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം മാത്രമെ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാവുയെന്ന്‌ ഡിസ്‌ട്രിബൂട്ടേഴ്‌സ്‌ അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാല്‍ തിയേറ്റര്‍ വ്യവസായം നിലനില്‍ക്കണമെങ്കില്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടിവരുമെന്നാണ്‌ തിയേറ്റര്‍ ഉടമകളുടെ നിലപാട്‌. ഏത്‌ സിനിമ പ്രദര്‍ശിപ്പിക്കണമെന്നത്‌ തിയേറ്റര്‍ ഉടമകളുടെ തീരുമാനവും അവകാശവുമാണെന്നാണ്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പറയുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ കേരളത്തിലുള്ളവര്‍ കാണരുതെന്ന്‌ പറയുന്നത്‌ ശരിയല്ല. പ്രദര്‍ശിപ്പിക്കാന്‍ ചിത്രങ്ങളില്ലാതെയും നഷ്‌ടവും മൂലം തിയേറ്ററുകള്‍ അടച്ചു പൂട്ടുന്ന അവസ്ഥയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
വിവിധ സിനിമാ സംഘടനകള്‍ ചര്‍ച്ച നടത്താനിരിക്കെയാണ്‌ പുതിയ സംഭവവികാസം. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ വിവിധ സംഘടനകളുടെ ഭാരവാഹികളെ തിരുവനന്തപുരത്തേക്ക്‌ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ