ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
റിയല്‍ എസ്‌റ്റേറ്റ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റിയല്‍ എസ്‌റ്റേറ്റ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ദുബായില്‍ വാടക നിരക്ക്‌ കുറഞ്ഞു

Buzz It
2010 ഏപ്രിൽ 7, ബുധനാഴ്‌ച

ദുബായ്‌: സാമ്പത്തിക പ്രതിസന്ധി ദുബായിലെ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ പിടിമുറുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും തിരിച്ചുകയറുന്നതിന്റെ യാതൊരു ലക്ഷണവും രാജ്യത്ത്‌ ഇനിയും പ്രകടമായിട്ടില്ല.
നടപ്പ്‌ വര്‍ഷം ആദ്യ മൂന്ന്‌ മാസത്തിനിടെ ദുബായില്‍ വാടക നിരക്ക്‌ ശരാശരി അഞ്ച്‌ ശതമാനം കണ്ട്‌ കുറഞ്ഞാതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം വീട്‌ വാടകയില്‍ കുത്തനെയുള്ള ഇടിവാണ്‌ ഉണ്ടായിട്ടുള്ളത്‌.
2008 പ്രതിസന്ധി തുടങ്ങുന്ന സമയത്തെ വാടകയെക്കാള്‍ 45 ശതമാനം കുറവാണ്‌ ഇപ്പോഴത്തെ നിരക്കെന്ന്‌ റിയല്‍ എസ്‌റ്റേ്‌റ്റ്‌ സ്ഥാപനമായ ക്ലട്ടണ്‍സ്‌ ചൂണ്ടിക്കാട്ടുന്നു. വസ്‌തു വില്‍ക്കുന്നതിലും കാ്യര്യമായ ഇടിവുണ്ടായിട്ടുണ്ട്‌. 2.9 ശതമാനം കുറവ്‌ കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയിലുണ്ടായി.
വില്ലകള്‍ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞുവരുകയാണ്‌. വില്ലകളുടെ വിലയിലും ഈകുറവ്‌ പ്രതിഫലിക്കുന്നുണ്ട്‌. നാല്‌ ശതമാനത്തിന്റെ കുറവ്‌ വില്ലകളുടെ വിലയില്‍ ഉണ്ടായിട്ടുണ്ട്‌.

കുറഞ്ഞ ചെലവിലുള്ള വീടുമായി ഡി എല്‍ എഫ്‌

Buzz It
2009 നവംബർ 3, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: പ്രമുഖ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിയായ ഡി എല്‍ എഫ്‌ കുറഞ്ഞ ചെലവിലുള്ള വീടുകള്‍ നിര്‍മിക്കുന്നതിന്‌ വന്‍ പദ്ധതി നടപ്പാക്കുന്നു. 20 ലക്ഷം രൂപ ചെലവ്‌ വരുന്ന ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ്‌ ഡി എല്‍ എഫ്‌ തയ്യാറെടുക്കുന്നത്‌. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ടാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.
പുതിയ ബ്രാന്‍ഡ്‌ നെയിമില്‍ നിര്‍മിക്കുന്ന ഈ വീടുകളുടെ നിര്‍മാണം വരുന്ന മൂന്നു വര്‍ഷംകൊണ്ട്‌ പൂര്‍ത്തീകരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ വന്‍കിട ഫ്‌ളാറ്റ്‌ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാാണ്‌ സാധാരണക്കാരെ ലക്ഷ്യംവച്ച്‌ കമ്പനി പുതിയ പദ്ധതി നടപ്പിലാക്കുന്നത്‌.
ആദ്യഘട്ടത്തില്‍ ഗാര്‍ഗൂണിലാണ്‌ വീടുകള്‍ നിര്‍മിക്കുന്നത്‌. രണ്ടു മാസത്തിനകം ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഏതാണ്ട്‌ 10,000 വീടുകള്‍ ഇവിടെ നിര്‍മിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.
കേരളത്തില്‍ കൊച്ചിയിലായിരിക്കും ഡി എല്‍ എഫിന്റെ വീടുകള്‍ വരുക. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ്‌, ലക്‌നൗ, ചണ്ടീഗഡ്‌ എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന്‌ കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ പലിശ കുറച്ചു

Buzz It
2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

മുംബൈ: സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ ഭവന, വാഹന വായ്‌പ പലിശ നിരക്ക്‌ കുറച്ചു. 2010 മാര്‍ച്ച്‌ വരെയാണ്‌ പുതിയ നിരക്ക്‌. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്‌പയ്‌ക്ക്‌ ആദ്യത്തെ രണ്ടു വര്‍ഷം പലിശ നിരക്ക്‌ 8.25 ശതമാനമായിരിക്കും. 30 ലക്ഷം രൂപയ്‌ക്കു മുകളില്‍ 9.25 ശതമാനവും. ആദ്യത്തെ ഒരു വര്‍ഷം ഒന്‍പതു ശതമാനം പലിശയ്‌ക്ക്‌ വാഹന വായ്‌പ ലഭ്യമാകും. തുടര്‍ന്നുള്ള രണ്ട്‌, മൂന്നു വര്‍ഷങ്ങളില്‍ നിരക്ക്‌ 9.5 ശതമാനം പലിശ ഈടാക്കും.

ജി ഐ സി ഭവനവായ്‌പയുടെ പലിശനിരക്ക്‌ കുറച്ചു

Buzz It
2009 ഒക്‌ടോബർ 7, ബുധനാഴ്‌ച


കൊച്ചി: ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ഭവനവായ്‌പാവിതരണ സാമ്പത്തികസ്‌ഥാപനമായ ജി ഐ സി ഹൗസിംഗ്‌ ഫിനാന്‍സ്‌ ഭവന വായ്‌പയുടെ പലിശനിരക്കില്‍ കുറവുവരുത്തി. ഒരു കോടി രൂപവരെയുള്ള വ്യക്‌തിഗത ഭവനവായ്‌പകളുടെ പലിശനിരക്ക്‌ 7.95 ശതമാനമായാണ്‌ പുതുക്കിയത്‌. ഒക്‌ടോബര്‍ ഒന്നിന്‌ നിലവില്‍വന്ന ഈ നിരക്കിന്‌ ആറുമാസമാണ്‌ പ്രാബല്യം. ഇതിനുശേഷം അപ്പോള്‍ നിലവിലുള്ള നിരക്ക്‌ ബാധകമാകും.                       more...

റിമാക്‌സ്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Buzz It
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച


കൊച്ചി: അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിയായ റിമാക്‌സ്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ 250 ഓഫീസുകള്‍ തുടങ്ങുമെന്ന്‌ കേരളത്തിലെ റിമാക്‌സിന്റെ തലവന്‍ എന്‍ പി തോമസ്‌ അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ കൊടുക്കല്‍ വാങ്ങല്‍, വാടകയ്‌ക്ക്‌ നല്‍കല്‍, സ്‌ഥലവില്‍പ്പന സംബന്‌ധിച്ച നിയമപരമായ ഇടപാടുകള്‍ ഇവയെല്ലാം ഒരു ഓഫീസ്‌ വഴി നടപ്പാക്കുകയെന്നതാണ്‌ റിമാക്‌സിന്റെ പ്രത്യേകതയെന്ന്‌ റിമാക്‌സ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ സമീര്‍ ചോപ്ര പറഞ്ഞു.
ആറുമാസം മുമ്പാണ്‌ റിമാക്‌സ്‌ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി റിയല്‍ എസ്‌റ്റേറ്റ്‌ ബ്രോക്കര്‍മാരുടെ ഒരു ദിവസത്തെ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്‌. റിമാക്‌സ്‌ കേരളയുടെ ആദ്യ ഫ്രാഞ്ചൈസിയായി കോഴിക്കോട്‌ മുല്ല വീട്ടില്‍ സക്കീര്‍ ഹുസൈനെ നിയമിച്ചു.

സ്വകാര്യ ബാങ്കുകളും ഭവനവായ്‌പ പലിശ കുറയ്‌ക്കുന്നു

Buzz It
2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച


കൊച്ചി: ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി രാജ്യത്തെ സ്വകാര്യ ബാങ്കുകളും ഭവനവായ്‌പയുടെ പലിശനിരക്കില്‍ കുറവുവരുത്തി. പൊതുമേഖലാബാങ്കുകള്‍ പലിശനിരക്കില്‍ അര ശതമാനത്തിന്റെവരെ കുറവ്‌ വരുത്തിയതിന്‌ പിന്നാലെയാണ്‌ സ്വകാര്യബാങ്കുകളും പലിശയില്‍ കുറവുവരുത്തിയത്‌.
ബാങ്ക്‌ ഓഫ്‌ രാജസ്ഥാന്‍, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, ഐ ഡി ബി ബെ ബാങ്കുകളും പി എന്‍ ബി ഹൗസിംഗ്‌ ഫിനാന്‍സുമാണ്‌ ഇപ്പോള്‍ കുറവ്‌ പ്രഖ്യാപിച്ചിട്ടുള്‌ത്‌. ബാങ്ക്‌ ഓഫ്‌ രാജസ്ഥാനില്‍ 30 ലക്ഷം വരെയുള്ള ഭവന വായ്‌പകള്‍ക്ക്‌ ആദ്യവര്‍ഷം എട്ട്‌ ശതമാനമായിരിക്കും പലിശ. രണ്ടും മൂന്നും വര്‍ഷം ഒന്‍പത്‌ ശതമാനം പലിശ ഈടാക്കും. നാലാം വര്‍ഷം ഇത്‌ 9.5 ശതമാനമായി ഉയരും.                                                                       more.....

ഹഡ്‌കോ പലിശനിരക്ക്‌ കുറച്ചു

Buzz It
2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിലെ ഭവനവായ്‌പകളുടെ പലിശനിരക്ക്‌ ഹഡ്‌കോ കുറച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, വരുമാനം കുറഞ്ഞവര്‍ എന്നിവര്‍ക്കായുള്ള ഭവനവായ്‌പയുടെ ഫ്‌ളോട്ടിംഗ്‌ നിരക്ക്‌ ഏഴ്‌ ശതമാനം മുതല്‍ ഏഴര ശതമാനംവരെയായാണ്‌ കുറച്ചത്‌.
സ്വകാര്യമേഖലയില്‍ 15 ലക്ഷം രൂപവരെയുള്ള വായ്‌പയുടെ പലിശ 9.5 ശതമാനം മുതല്‍ 12 ശതമാനംവരെയായും നിജപ്പെടുത്തിയിട്ടുണ്ട്‌. 13.5 ശതമാനമായിരുന്നു ഈ വിഭാഗത്തില്‍ മുമ്പ്‌ പലിശ. അതേസമയം 15 ലക്ഷത്തിന്‌ മുകളിലുള്ള
                                                                                                                    തുടര്‍ന്ന്‌ വായിക്കുക

അലയന്‍സ്‌ എംപയറിന്‌ നാളെ തറക്കല്ലിടും

Buzz It
2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

കോഴിക്കോട്‌: അലയന്‍സ്‌ ഹോംസിന്റെ പുതിയ പദ്ധതി അലയന്‍സ്‌ എംപയറിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്ന്‌ പ്രശസ്‌ത സിനിമാതാരം കാവ്യ മാധവന്‍ നിര്‍വ്വഹിക്കും. ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ നടക്കുന്ന ചടങ്ങില്‍ മേയര്‍ എം ഭാസ്‌കരന്‍ മുഖ്യാതിഥിയായിരിക്കും. സിറ്റി പൊലീസ്‌ കമ്മിഷണര്‍ എസ്‌ ശ്രീജിത്ത്‌ പങ്കെടുക്കും. അലയന്‍സിന്റെ എട്ടാമത്തെ പദ്ധതിയാണ്‌ അലയന്‍സ്‌ എംപയര്‍. കോഴിക്കോട്‌ മിനി ബൈപ്പാസ്‌ റോഡിനും സരോവരം ബയോപാര്‍ക്കിനും അഭിമുഖമായാണ്‌ ഇരുപത്‌ നില കെട്ടിടം ഉയരുന്നത്‌.
പൂര്‍ണമായി ശീതീകരിച്ച അലയന്‍സ്‌ എംപയറില്‍ ഓപ്പണ്‍ സ്‌കൈ സ്വമ്മിംഗ്‌ പൂള്‍, ബിസിനസ്‌ സെന്റര്‍, ചില്‍ഡ്രന്‍സ്‌ ഗയിംസ്‌ സെന്റര്‍, ഫിറ്റ്‌നസ്‌ സെന്റര്‍, മെഡിറ്റേഷന്‍ സെന്റര്‍, ഗ്രാന്റ്‌ പാര്‍ട്ടി ഹാള്‍, സെന്‍ട്രലൈസ്‌ഡ്‌ ഗ്യാസ്‌ സപ്ലൈ സിസ്റ്റം, മെഡിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ ആഡംബര സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. 1, 2, 3, 4 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും 3, 4 ബെഡ്‌റൂം ഡ്യൂപ്ലെക്‌സ്‌ അപ്പാര്‍ട്ട്‌മെന്റുകളും അലയന്‍സ്‌ എംപയറില്‍ ലഭ്യമാണ്‌. രണ്ട്‌ നിലകള്‍ പൂര്‍ണമായും പാര്‍ക്കിംഗിനായി നീക്കിവച്ചിട്ടുണ്ട്‌.
2011ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അലയന്‍സ്‌ ഹോംസിന്റെ കോഴിക്കോട്ടെ ഓഫീസ്‌ മാവൂര്‍ റോഡ്‌ ജംഗ്‌ഷനിലെ ലാന്റ്‌ ഷിപ്പമാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9744074101, 9745007444, 9745008444 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

കുറഞ്ഞവിലയ്‌ക്ക്‌ ഫ്‌ളാറ്റുമായി ടാറ്റാ

Buzz It
2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മുംബൈ: നാനോകാറിലൂടെ വിപ്ലവം സൃഷ്ടിച്ച ടാറ്റാ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലും പുതിയചരിത്രം സൃഷ്ടിക്കുന്നു. കുറഞ്ഞവിലയ്‌ക്ക്‌ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചുവില്‍ക്കാനാണ്‌ ടാറ്റായുടെ പുതിയ പദ്ധതി. രണ്ട്‌ ബെഡ്‌റൂം ഫ്‌ളാറ്റുകള്‍ 12.73 ലക്ഷം രൂപയ്‌ക്കാണ്‌ റാട്ടാ വാഗ്‌ദാനം ചെയ്യുന്നത്‌. പദ്ധതിക്ക്‌ ഇന്ന്‌ മുംബൈയില്‍ തുടക്കമായി.
`ന്യൂ ഹെവന്‍' എന്ന്‌ പേരിട്ടിട്ടുള്ള ഈ പദ്ധതി പ്രകാരം 1300 ഫ്‌ളാറ്റുകളാണ്‌ നിര്‍മിച്ചു നല്‍കുന്നത്‌. രണ്ട്‌ കിടപ്പമുറികള്‍ക്ക്‌ പുറമേ ഒരു അടുക്കള, ഹാള്‍ എന്നിവയും ഈ ഫ്‌ളാറ്റുകളില്‍ ഉണ്ടാകും. കുറഞ്ഞത്‌ 670 സ്‌ക്വയര്‍ഫീറ്റ്‌ ആയിരിക്കും ഈ ഫ്‌ളാറ്റുകള്‍. ഇതിനൊപ്പം മൂന്ന്‌ കിടപ്പുമുറികളുള്ള ഫ്‌ളാറ്റുകളും കുറഞ്ഞ വിലയ്‌ക്ക്‌ വില്‍ക്കുന്നുണ്ട്‌.
കഴിഞ്ഞ മേയില്‍ ആണ്‌ കുറഞ്ഞവിലയ്‌ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതിയെക്കുറിച്ച്‌ ടാറ്റാ ആദ്യമായി പ്രഖ്യാപിക്കുന്നത്‌. ഒരു കിടക്കമുറികളുള്ള ഫ്‌ളാറ്റ്‌ 3.9 ലക്ഷത്തിന്‌ നല്‍കുമെന്ന്‌ അറിയിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്ക്‌ ടാറ്റാ പ്രവേശിച്ചത്‌.
കുറഞ്ഞചെലവില്‍ പ്രതീക്ഷയ്‌ക്കൊത്ത ഫ്‌ളാറ്റുകള്‍ എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. നാനോയെ സ്വീകരിച്ച ജനങ്ങള്‍ക്ക്‌ തങ്ങളുടെ പുതിയ പദ്ധതി വിസ്‌മയകരമാവുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ടാറ്റാ പത്രക്കുറിപ്പില്‍ പറയുന്നു.
രാജ്യത്തെ പ്രധാന മെട്രോ പട്ടണങ്ങളില്ലെല്ലാം ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനാണ്‌ ടാറ്റാ പദ്ധതിയിടുന്നത്‌. വരും ദിവസങ്ങളില്‍ എല്ലാ പട്ടണങ്ങളിലും ഫ്‌ളാറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിന്‌ സൗകര്യം ഒരുക്കും. ആവശ്യക്കാര്‍ക്ക്‌ ഫ്‌ളാറ്റിന്റെ വിലയുടെ 10 ശതമാനം മൂന്‍കൂര്‍ അടച്ച്‌ ബുക്ക്‌ ചെയ്യാം.