ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കുറഞ്ഞവിലയ്‌ക്ക്‌ ഫ്‌ളാറ്റുമായി ടാറ്റാ

Buzz It
2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മുംബൈ: നാനോകാറിലൂടെ വിപ്ലവം സൃഷ്ടിച്ച ടാറ്റാ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലും പുതിയചരിത്രം സൃഷ്ടിക്കുന്നു. കുറഞ്ഞവിലയ്‌ക്ക്‌ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചുവില്‍ക്കാനാണ്‌ ടാറ്റായുടെ പുതിയ പദ്ധതി. രണ്ട്‌ ബെഡ്‌റൂം ഫ്‌ളാറ്റുകള്‍ 12.73 ലക്ഷം രൂപയ്‌ക്കാണ്‌ റാട്ടാ വാഗ്‌ദാനം ചെയ്യുന്നത്‌. പദ്ധതിക്ക്‌ ഇന്ന്‌ മുംബൈയില്‍ തുടക്കമായി.
`ന്യൂ ഹെവന്‍' എന്ന്‌ പേരിട്ടിട്ടുള്ള ഈ പദ്ധതി പ്രകാരം 1300 ഫ്‌ളാറ്റുകളാണ്‌ നിര്‍മിച്ചു നല്‍കുന്നത്‌. രണ്ട്‌ കിടപ്പമുറികള്‍ക്ക്‌ പുറമേ ഒരു അടുക്കള, ഹാള്‍ എന്നിവയും ഈ ഫ്‌ളാറ്റുകളില്‍ ഉണ്ടാകും. കുറഞ്ഞത്‌ 670 സ്‌ക്വയര്‍ഫീറ്റ്‌ ആയിരിക്കും ഈ ഫ്‌ളാറ്റുകള്‍. ഇതിനൊപ്പം മൂന്ന്‌ കിടപ്പുമുറികളുള്ള ഫ്‌ളാറ്റുകളും കുറഞ്ഞ വിലയ്‌ക്ക്‌ വില്‍ക്കുന്നുണ്ട്‌.
കഴിഞ്ഞ മേയില്‍ ആണ്‌ കുറഞ്ഞവിലയ്‌ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതിയെക്കുറിച്ച്‌ ടാറ്റാ ആദ്യമായി പ്രഖ്യാപിക്കുന്നത്‌. ഒരു കിടക്കമുറികളുള്ള ഫ്‌ളാറ്റ്‌ 3.9 ലക്ഷത്തിന്‌ നല്‍കുമെന്ന്‌ അറിയിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്ക്‌ ടാറ്റാ പ്രവേശിച്ചത്‌.
കുറഞ്ഞചെലവില്‍ പ്രതീക്ഷയ്‌ക്കൊത്ത ഫ്‌ളാറ്റുകള്‍ എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. നാനോയെ സ്വീകരിച്ച ജനങ്ങള്‍ക്ക്‌ തങ്ങളുടെ പുതിയ പദ്ധതി വിസ്‌മയകരമാവുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ടാറ്റാ പത്രക്കുറിപ്പില്‍ പറയുന്നു.
രാജ്യത്തെ പ്രധാന മെട്രോ പട്ടണങ്ങളില്ലെല്ലാം ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനാണ്‌ ടാറ്റാ പദ്ധതിയിടുന്നത്‌. വരും ദിവസങ്ങളില്‍ എല്ലാ പട്ടണങ്ങളിലും ഫ്‌ളാറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിന്‌ സൗകര്യം ഒരുക്കും. ആവശ്യക്കാര്‍ക്ക്‌ ഫ്‌ളാറ്റിന്റെ വിലയുടെ 10 ശതമാനം മൂന്‍കൂര്‍ അടച്ച്‌ ബുക്ക്‌ ചെയ്യാം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ