ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഓഹരിവിപണിയില്‍ വീണ്ടും ഉണര്‍വ്‌

Buzz It
2009 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മുംബൈ: തുടക്കത്തിലെ തകര്‍ച്ചയ്‌ക്കുശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്‌. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ഇന്നലെ 62 പോയിന്റ്‌ിന്റെ വളര്‍ച്ചയാണുണ്ടായത്‌. നാണയപെരുപ്പത്തിലുണ്ടായ വര്‍ധനയും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനയുമാണ്‌ തുടക്കത്തിലെ തിരിച്ചടിക്ക്‌ കാരണമായത്‌. ഒരുഘട്ടത്തില്‍ 185 പോയിന്റിന്റെ ഇടിവുവരെ വിപണിയിലുണ്ടായി. ഉച്ചകഴിഞ്ഞതോടെ ചൈനീസ്‌ ഓഹരി വിപണിയിലുണ്ടായ വളര്‍ച്ച ഇന്ത്യ വിപണിയേയും സ്വാധീനിക്കുകയായിരുന്നു. 61.93 പോയിന്റ്‌ വളര്‍ന്ന്‌ 16,781.43 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയും വളര്‍ച്ചയുടെ പാതയിലാണ്‌. 16.60 പോയിന്റ്‌ ഉയര്‍ന്ന്‌ 4.986.55 പോയിന്റിലാണ്‌ നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്‌. 0.33 ശതമാനം വളര്‍ച്ച നിഫ്‌ടിയിലുണ്ടായി. ബാങ്കിംഗ്‌ മേഖലയിലെ ഓഹരികള്‍ക്ക്‌ ഇന്നും പ്രിയമേറെയായിരുന്നു. എച്ച്‌ ഡി എഫ്‌ സി 3.39 ശതമാനവും ഐ ഡി ബി ഐ 1.98 ശതമാനവും ഐ സി ഐ സി ഐ 1.74 ശതമാനവും അലഹാബാദ്‌ ബാങ്ക്‌ 2.59 ശതമാനവും നേട്ടമുണ്ടാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ