ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt
എയര്‍ലൈന്‍സ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എയര്‍ലൈന്‍സ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എയര്‍ ഇന്ത്യയില്‍ 63 കഴിഞ്ഞവര്‍ക്ക്‌ 50% ഡിസ്‌കൗണ്ട്‌

Buzz It
2011 ജനുവരി 26, ബുധനാഴ്‌ച

ന്യുഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ യാത്രചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ടിക്കറ്റ്‌ വിലയില്‍ വന്‍ ഇളവ്‌. 63 വയസ്‌ കഴിഞ്ഞവര്‍ക്ക്‌ അടിസ്ഥാന ടിക്കറ്റ്‌ നിരക്കില്‍ 50 ശതമാനത്തിന്റെ ഇളവാണ്‌ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്‌.
നിലവില്‍ ഈ ആനുകൂല്യം വനികള്‍ക്ക്‌ മാത്രമായിരുന്നു. പുരുഷന്‍മാര്‍ക്ക്‌ 65 കഴിഞ്ഞാലേ ഇളവ്‌ ലഭിക്കുമായിരുന്നുള്ളൂ. അതും തുച്ഛമായ ആനുകൂല്യം. ഇതാണ്‌ ഇപ്പോള്‍ ഏകീകരിച്ച്‌ രണ്ട്‌ വിഭാഗത്തിനും ഒരുപോലെ നല്‍കുന്നത്‌.
63 വയസ്‌ കഴിഞ്ഞവര്‍ക്ക്‌്‌ ഒരുപോലെ വന്‍ ആനുകൂല്യം നല്‍കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ്‌ എയര്‍ ഇന്ത്യ. ജെറ്റ്‌, കിംഗ്‌ഫിഷര്‍ വിമാനങ്ങളില്‍ 65 വയസ്‌ കഴിഞ്ഞവര്‍ക്ക്‌ ഈ ആനുകൂല്യം നല്‍കുന്നുണ്ട്‌. എന്നാല്‍ പ്രമുഖ ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ, സ്‌പൈസ്‌ ജെറ്റ്‌ എന്നിവയില്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല. മറ്റ്‌ വിമാന കമ്പനികളെ അപേക്ഷിച്ച്‌ കുറഞ്ഞ ടിക്കറ്റ്‌ നിരക്കാണ്‌ ഈ കമ്പനികളുടേതെന്നതാണ്‌ കാരണം.
ഇതോടൊപ്പം കുട്ടികള്‍ക്ക്‌ ടിക്കറ്റ്‌ നിരക്കില്‍ നല്‍കുന്ന ഇളവ്‌ എയര്‍ ഇന്ത്യ നീട്ടിയിട്ടുണ്ട്‌. രണ്ട്‌ വയസ്‌ തികയുകയും 12 വയസ്‌ തികയാതിരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കാണ്‌ 50 ശതമാനം ഡിസ്‌കൗണ്ട്‌ നല്‍കുന്നത്‌. ബി എസ്‌ എഫ്‌, ഐ ടി ബി പി, കോസ്‌റ്റ്‌ ഗാര്‍ഡ്‌, സി ഐ എസ്‌ എഫ്‌, സി ആര്‍ പി എഫ്‌, അസം റൈഫിള്‍സ്‌, ആര്‍ പി എഫ്‌, ഐ ബി, എസ്‌ എസ്‌ ബി എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന ഡിസ്‌കൗണ്ടും തുടരുമെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

റയാന്‍ എയര്‍ ബെല്‍ഫാസ്‌റ്റിലെ സര്‍വീസ്‌ അവസാനിപ്പിച്ചു

Buzz It
2010 നവംബർ 1, തിങ്കളാഴ്‌ച

ബെല്‍ഫാസ്‌റ്റ്‌: ലോകത്തെ മികച്ച ബജറ്റ്‌ എയര്‍ലൈന്‍സായ റയാന്‍ എയര്‍ തങ്ങളുടെ ബെല്‍ഫാസ്‌റ്റിലെ സര്‍വീസ്‌ അവസാനിപ്പിച്ചു. ബെല്‍ഫാസ്‌റ്റ്‌ വിമാനത്താവളത്തിലെ റണ്‍വെ വികസനം അനശ്ചിതമായി നീളുന്നതിനാലാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന്‌ റയാന്‍ എയര്‍ സി ഇ ഒ മൈക്കേല്‍ ഒ ലിയറി അറിയിച്ചു. ബെല്‍ഫാസ്‌റ്റില്‍നിന്നും റയാന്‍ തങ്ങളുടെ വിമാനങ്ങള്‍ മറ്റ്‌ ബെയ്‌സിലേക്ക്‌ മാറ്റിക്കഴിഞ്ഞു.
ബെല്‍ഫാസ്‌റ്റിലെ റണ്‍വേ സര്‍വീസ്‌ നടത്താന്‍ പര്യാപ്‌തമല്ല. ഈ റണ്‍വേ വികസിപ്പിക്കണമെന്ന്‌ നിരവധിതവണ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. 2008 ഓടെ റണ്‍വേ വികസിപ്പിച്ചുനല്‍കാമെന്ന്‌ അധികൃതര്‍ വാക്കുനല്‍കുകമാത്രമാണ്‌ ചെയ്‌തത്‌. റണ്‍വേവികസനഗ ഇനിയും യാഥാര്‍ത്ഥ്യമായില്ലെന്നുമാത്രമല്ല അടുത്തകാലത്തൊന്നും നടക്കുകയുമില്ലെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ റയാന്‍ പിന്‍മാറിയത്‌.


RELATED STORIES

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ആസ്ഥാനം കൊച്ചിയില്‍തന്നെ

Buzz It
2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ആസ്ഥാനം കൊച്ചിയിലേക്കുതന്നെയായിരിക്കും മാറ്റുകയെന്ന്‌ ഉറപ്പാകുന്നു. ഇതടക്കമുള്ള പദ്ധതി രൂപരേഖ എയര്‍ ഇന്ത്യ അന്തിമരൂപം നല്‍കിക്കഴിഞ്ഞു. കുറഞ്ഞ ചെലവിലുള്ള ആഭ്യന്തരവിമാന സര്‍വീസ്‌ തുടങ്ങുന്നത്‌ സംബന്ധിച്ച രൂപരേഖയിലാണ്‌ ആസ്ഥാനം കൊച്ചിയിലേക്ക്‌ മാറ്റുന്നകാര്യം വ്യക്തമാക്കുന്നത്‌.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആസ്ഥാനം മുംബൈയില്‍നിന്നും കൊച്ചിയിലേക്ക്‌ മാറ്റുമെന്ന്‌ നേരേത്തതന്നെ അധികുതര്‍ വ്യക്തമാക്കിയിരുന്നതാണ്‌. എന്നാല്‍ അത്തരമൊരു തീരുമാനമില്ലെന്നും ആസ്ഥാനം തിരുവനന്തപുരേത്തക്കാണ്‌ മാറ്റുന്നതെന്നും അവകാശപ്പെട്ട്‌ ശശിതരൂര്‍ എം പി രംഗത്തുവന്നിരുന്നു. തിരുവനന്തപുരത്തേക്ക്‌ മാറ്റാനുള്ള തീരുമാനം ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു തിരുവനന്തപുരത്തിന്റെ എം പിയായ തരൂര്‍ ആരോപിച്ചത്‌.
ഇതിനിടെയാണ്‌ എയര്‍ഇന്ത്യയുടെ പുതിയ പദ്ധതികളുടെ രൂപരേഖയ്‌ക്ക്‌ അന്തിമരൂപമായത്‌. അതില്‍ ആസ്ഥാനം കൊച്ചിയിലേക്ക്‌ മാറ്റുന്നതിനെക്കുറിച്ചാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌. ആസ്ഥാനം കൊച്ചിയിലേക്ക്‌ മാറ്റാന്‍തന്നെയാണ്‌ പദ്ധതിയെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്‌.
വാണിജ്യപരമായ ലക്ഷ്യങ്ങളോടെയാണ്‌ ആസ്ഥാനം കൊച്ചിയിലേക്ക്‌ മാറ്റുന്നത്‌. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം കൊച്ചിയാണ്‌. അതുകൊണ്ടുതന്നെ വ്യവാസായിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍പേര്‍ വിമാനത്തില്‍ യാത്രചെയ്യുന്നത്‌ കൊച്ചിയിലേക്കായിരിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. അതേസമയം കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുക തിരുവനന്തപുരത്തുനിന്നായിരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

RELATED STORIES

ഇന്റര്‍നെറ്റ്‌ സൗകര്യം ഇനി വിമാനത്തിലും

Buzz It
2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

സിങ്കപ്പൂര്‍: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിനുള്ളിലും ഇന്റര്‍നെറ്റ്‌ സൗകര്യം ഏര്‍പ്പെടുത്താന്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ തയ്യാറെടുക്കുന്നു. ഈ സൗകര്യം വിമാനത്തില്‍ നല്‍കുന്ന ഏഷ്യയിലെ ആദ്യത്തെ വിമാനകമ്പനിയാവും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌.
ഇന്റര്‍നെറ്റിനൊപ്പം മൊബൈല്‍ ഫോണ്‍സര്‍വീസുകളും വിമാനത്തിനകത്ത്‌ ലഭ്യമാക്കും. യാത്രാവേളയില്‍ എസ്‌ എം എസ്‌ അയക്കാനും സ്വീകരിക്കാനും വോയ്‌സ്‌മെയില്‍ പരിശോധിക്കാനുമുള്ള സൗകര്യം ജി എസ്‌ എം മൊബൈല്‍ ഫോണുള്ളവര്‍ക്ക്‌ ലഭിക്കും. സ്‌മാര്‍ട്‌ഫോണോ ബ്ലാക്ക്‌ബെറിയോ ഉപയോഗിക്കുന്നവര്‍ക്കാവരും നെറ്റ്‌കണക്ഷന്‍ ലഭ്യമാകുക.
ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക്‌ ബില്‍ ലഭിക്കുന്നത്‌ അവരുടെ ടെലിഫോണ്‍ കമ്പനി നല്‍കുന്ന മാസബില്ലിലൂടെയായിരിക്കും. ഇന്റര്‍നാഷണല്‍ റോമിംഗ്‌ നിരക്കുകള്‍ ബാധകമാവും.
ജനീവ ആസ്ഥാനമായ ഐ ടി കമ്പനി ഒണ്‍എയറുമായി ഇതുസംബന്ധിച്ച്‌ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ ഒപ്പുവച്ചുകഴിഞ്ഞു. എയര്‍ബസ്‌ എ380,, എ340-500, ബോയിംഗഎ 777-300 ഇ ആര്‍ വിമാനങ്ങളിലാവും ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാകുക.

വിശ്വാസ്യതയില്‍ മുന്നില്‍ എയര്‍ ഇന്ത്യ

Buzz It
2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

മുംബൈ: യാത്രക്കാരെ പെരുവഴിയിലാക്കുന്നതാണ്‌ വിനോദമെങ്കിലും അവര്‍ക്ക്‌ കൂടുതല്‍ വിശ്വാസം ഇപ്പോഴും എയര്‍ ഇന്ത്യയെ. വ്യോമയാന രംഗത്ത്‌ ഏറ്റവും വിശ്വാസ്യതയുള്ള ഇന്ത്യന്‍ വിമാനകമ്പനി എയര്‍ ഇന്ത്യയാണെന്നാണ്‌ എക്കണോമിക്‌സ്‌ ടൈംസിന്റെ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ തുടര്‍ച്ചയായി അഞ്ചാംതവണയാണ്‌ എയര്‍ ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ എത്തുന്നത്‌.
50 പ്രമുഖ ബ്രാന്‍ഡുകളുടെ ലിസ്‌റ്റില്‍ 28 ാം സ്ഥാനവും എയര്‍ ഇന്ത്യയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ബാങ്കുകളും ഇന്‍ഷ്വറന്‍സ്‌ കമ്പനികളുമാണ്‌ ഈ പട്ടികയില്‍ മുന്നിലുള്ളതെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു.

പ്രതിസന്ധി മാറി: വിമാനകമ്പനികള്‍ ജീവനക്കാരെ തിരിച്ചെടുക്കുന്നു

Buzz It
2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

ന്യൂഡല്‍ഹി: വ്യോമയാന രംഗത്തെ പ്രതിസന്ധികള്‍ തരണം ചെയ്‌തതോടെ വിമാനകമ്പനികള്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ 2008 ല്‍ കാബിന്‍ ക്രൂ അടക്കമുള്ള ജീവനക്കാരെ വിമാനകമ്പനികള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഈ ജീവനക്കാരെയാണ്‌ ഇമപ്പാള്‍ തിരിച്ചെടുത്ത്‌ തുടങ്ങിയത്‌.
ജെറ്റ്‌ എയര്‍വെയ്‌സ്‌ കാബിന്‍ ക്രു ജീവനക്കാ ്രെതിരിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഇതിന്‌ പ്രത്യേക പരീക്ഷയോ അഭിമുഖമോ ഇവര്‍ നേരിടേണ്ടതില്ല. പൂര്‍ണ ആരോഗ്യവാനാണെന്ന്‌ തെളിയിക്കാന്‍ പതിവ്‌ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ മാത്രം ഹാജരായാല്‍ മതിയെന്നാണ്‌ കമ്പനി അറിയിച്ചിട്ടുള്ളത്‌.
മൂന്ന്‌ ബാച്ചിലുള്ളവരോട്‌ രണ്ടാഴ്‌ചയ്‌ക്കകം ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. മറ്റുള്ളവര്‍ക്കും താമസിയാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നാണ്‌ സൂചന.

വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ഇന്നുമുതല്‍

Buzz It

മുംബൈ: വിമാനം വൈകിയാല്‍ യാത്രക്കാരന്‌ വലമാനകമ്പിനി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ ഇന്ന്‌ മുതല്‍ നടപ്പിലാവും. ടിക്കറ്റ്‌ ഉറപ്പാക്കിയ യാത്രക്കാരനെ വിമാനം വൈകുമെങ്കില്‍ അക്കാര്യം മൂന്ന്‌ മണിക്കൂര്‍ മുമ്പെങ്കിലും അറിയിച്ചിരിക്കണം. ബോര്‍ഡിംഗ്‌ പാസ്‌ എടുത്ത ശേഷമാണ്‌ വിമാനം വൈകുന്നതെങ്കില്‍ ആ യാത്രക്കാരന്‌ വിമാനകമ്പിന നഷ്ടപരിഹാരം നല്‍കണമെന്നാണ്‌ വ്യവസ്ഥ.
വിമാനകമ്പനിയുടെ വീഴ്‌ചമൂലമാണ്‌ വിമാനം യാത്രപുറപ്പെടാന്‍ വൈകുന്നതെങ്കില്‍ അവര്‍ക്ക്‌ ഭക്ഷണം നല്‍കേണ്ടത്‌ അതത്‌ വിമാന കമ്പനികളാണ്‌. രണ്ട്‌ മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ ഭക്ഷണവും ലഘുഭക്ഷണവും നല്‍കണം. യാത്രവൈകല്‍ 24 മണിക്കൂറില്‍ കൂടുതല്‍ ആയാല്‍ യാത്രക്കാര്‍ക്ക്‌ ഹോട്ടലില്‍ താമസ സൗകര്യവും നല്‍കണം. അതേസമയം വിമാനം വൈകുന്നതിന്‌ കാരണക്കാര്‍ വിമാന കമ്പനികളല്ലെങ്കില്‍ ഈ ആനുകൂല്യം നല്‍കേണ്ടതുമില്ല.

എയര്‍ഇന്ത്യയില്‍ കേന്ദ്രം 1200 കോടി രൂപ മുതല്‍മുടക്കും

Buzz It
2010 മേയ് 13, വ്യാഴാഴ്‌ച

കൊച്ചി: പ്രതിസന്ധിയില്‍നിന്നും ഇനിയും കരകയറാത്ത എയര്‍ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപയുടെ ഓഹരിമൂലധനനിക്ഷേപം നടത്തും. അടുത്തമാസം ഈ തുക പൂര്‍ണമായും എയര്‍ഇന്ത്യക്ക്‌ കൈമാറും.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ എയര്‍ഇന്ത്യക്ക്‌ പ്രത്യേക സാമ്പത്തികസഹായി 800 കോടി രൂപ നല്‍കിയിരുന്നു. പുതിയ ഓഹരി നിക്ഷേപത്തിലൂടെ എയര്‍ഇന്ത്യയുടെ അടച്ചുതീര്‍ത്ത മൂലധനം 945 ല്‍നിന്നും 2145 കോടിരൂപയായി ഉയരും. സര്‍ക്കാര്‍ പുതിയ നിക്ഷേപം നടത്തിയതുകൊണ്ട്‌ ഓഹരിമൂലധനവും ബാധ്യതയും തമ്മിലുള്ള അനുപാതം 1:10 ആയിഉയരുന്നുവെന്നത്‌ കമ്പനിക്ക്‌ ആശ്വാസമേകും.
സര്‍ക്കാര്‍ നിക്ഷേപിക്കുന്ന ഓഹരി മൂലധനത്തില്‍ 15 ശതമാനം നേരത്തെ ഓര്‍ഡര്‍ ചെയ്‌തിട്ടുള്ള ബോയിംഗ്‌ വിമാനം വാങ്ങുന്നതിനായി മാറ്റിവയ്‌ക്കും. 787 സീരിയലിലുള്ള 27 വിമാനങ്ങളാണ്‌ എയര്‍ഇന്ത്യ പുതുതായി വാങ്ങുന്നത്‌ 2011 ല്‍ ഇവ ലഭിച്ചു തുടങ്ങും. 15,750 കോടി രൂപയാണ്‌ ഇതിനുമൊത്തം നല്‍കേണ്ട വില.
ഇന്ധന ഇനത്തില്‍ നല്‍കേണ്ട കുടിശിക 1200 കോടി രൂപ ഉടന്‍ തിരിച്ചടയ്‌ക്കും. എയര്‍ഇന്ത്യയുടെ പ്രവര്‍ത്തനമൂലധനം 17,000 കോടി രൂപയില്‍ നിന്നും 18,000 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്‌.

എം എ യൂസഫലി എയര്‍ ഇന്ത്യ ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌

Buzz It
2010 ഏപ്രിൽ 16, വെള്ളിയാഴ്‌ച

കൊച്ചി: എയര്‍ ഇന്ത്യ ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ പ്രമുഖ പ്രവാസി മലയാളി വ്യവസായി എം എ യൂസഫലിയെ ഉള്‍പ്പെടുത്തും. ഇനി പ്രധാനമന്ത്രിയുടെ അനുമതികൂടിയേ ഈ നിയമനത്തിന്‌ ലഭിക്കാനുള്ളൂ. ബോര്‍ഡിലെ അഞ്ചാമത്തെ അംഗമായാണ്‌ യൂസഫലിയെ ഉള്‍പ്പെടുത്തിയത്‌. സ്വതന്ത്ര ഡയറക്‌ടറായായിരിക്കും അദ്ദേഹം.
എം കെ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഡയറക്‌ടറായ യൂസഫലി തൃശൂര്‍ ജില്ലക്കാരനാണ്‌. 2008 ല്‍ പത്മശ്രീ അവാര്‍ഡ്‌ ലഭിച്ചു. 1997-98 കാലഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ഡയറക്ടര്‍ ബോര്‍ഡില്‍ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഡയറക്‌ടറും എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ്‌ ബോര്‍ഡ്‌ അംഗവുമാണ്‌ അദ്ദേഹം. അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായ യൂസഫലി പ്രധാനമന്ത്രിയുടെ ഗ്ലോബല്‍ അഡൈ്വസറി കൗണ്‍സില്‍ അടക്കം നിരവധി സര്‍ക്കാര്‍ ഉപദേശകസമിതികളിലും അംഗമാണ്‌.

വ്യോമയാന മേഖലയില്‍ വന്‍ വളര്‍ച്ച

Buzz It

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന മേഖലയില്‍ കഴിഞ്ഞമാസം വന്‍ വളര്‍ച്ച. യാത്രക്കാരുടെ എണ്ണത്തില്‍ 2009 മാര്‍ച്ചിനെ അപേക്ഷിച്ച്‌ 21.2 ശതമാനം വര്‍ധനയാണ്‌ കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടായത്‌. ഇത്‌ വ്യോമയാന മേഖലയ്‌ക്ക്‌ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്‌. സാധാരണ മാര്‍ച്ച്‌ മാസത്തില്‍ വിമാന യാത്രക്കാരുടെ എണ്ണം കുറയുകയാണ്‌ പതിവ്‌. എന്നിട്ടും കഴിഞ്ഞ മാസം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്‌.
കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ്‌ നടത്തുന്ന ഇന്‍ഡിഗോ, സ്‌പൈസ്‌ ജെറ്റ്‌, ഗോ എയര്‍ എന്നിവയ്‌ക്ക്‌ വന്‍ വളര്‍ച്ച ഉണ്ടായി. കഴിഞ്ഞ മാര്‍ച്ചില്‍ 40 ശതമാനം വളര്‍ച്ച ഇവര്‍ കൈവരിച്ചു. ജെറ്റ്‌ എയര്‍വേയ്‌സ്‌, ജിംഗ്‌ഫിഷര്‍ എന്നിവയുടെ വളര്‍ച്ച 70 ശതമാനത്തിനും മുകളിലാണ്‌. അതേസമയം എയര്‍ ഇന്ത്യയ്‌ക്ക്‌ 17ഴ8 ശതമാനം വളര്‍ച്ചയേ ആഭ്യന്തര വിമാനയാത്രക്കാരുടെ കാര്യത്തിലുണ്ടായിട്ടുള്ളൂ.

കിംഗ്‌ഫിഷര്‍ ലണ്ടന്‍ സര്‍വീസ്‌ തുടങ്ങുന്നു

Buzz It
2010 മാർച്ച് 28, ഞായറാഴ്‌ച

 ഒരുമാസത്തിനിടെ ഏഴ്‌ അന്താരാഷ്‌ട്ര സര്‍വീസ 


ന്യൂഡല്‍ഹി: കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ രാജ്യതലസ്ഥാനത്തുനിന്നും ലണ്ടനിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസ്‌ ആരംഭിക്കുന്നു. ഇതടക്കം ഒരുമാസത്തിനിടെ ഏഴ്‌ അന്താരാഷ്‌ട്ര സര്‍വീസുകളാണ്‌ കിംഗ്‌ഫിഷര്‍ തുടങ്ങാന്‍ പോകുന്നത്‌.
ന്യൂഡല്‍ഹിയില്‍നിന്നും ലണ്ടനിലേക്കും അവിടെനിന്നും തിരിച്ചും എല്ലാ ദിവസവും സര്‍വീസ്‌ നടത്തും. ഇതാണ്‌ ഡല്‍ഹിയില്‍നിന്നുള്ള കിംഗ്‌ഫിഷറിന്റെ ആദ്യ അന്താരാഷ്‌ട്ര വിമാന സര്‍വീസ്‌ എന്ന്‌ ചെയര്‍മാനും സി ഇ ഒയുമായ വിജയ്‌ മല്ല്യ ചുണ്ടിക്കാട്ടി. എ 330 എയര്‍ബസുകളാണ്‌ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌.
പുതിയ സര്‍വീസുകളില്‍ നാല്ലെണ്ണം ന്യൂഡല്‍ഹിയില്‍നിന്നും മൂന്നെണ്ണം മുംബൈയില്‍നിന്നുമായിരിക്കും പുറപ്പെടുക. ബാങ്കോക്ക്‌, ദുബായ്‌, ഹോങ്കോങ്‌, കാഠ്‌മണ്ഡു എന്നിവിടങ്ങളിലേക്ക്‌ ന്യൂഡല്‍ഹിയില്‍നിന്നും ബാങ്കോക്ക്‌, ദുബായ്‌, കാഠ്‌മണ്ഡു എന്നിവിടങ്ങളിലേക്ക്‌ മുംബൈയില്‍നിന്നും സര്‍വീസ്‌ തുടങ്ങും.

എയര്‍ ഇന്ത്യയില്‍ 100 പൈലറ്റുമാരെക്കൂടി നിയമിക്കും

Buzz It
2010 മാർച്ച് 26, വെള്ളിയാഴ്‌ച

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന എയര്‍ ഇന്ത്യ 100 പൈലറ്റുമാരെക്കൂടി നിയമിക്കുന്നു. പുതുതായി വാങ്ങുന്ന ബോയിംഗ്‌ 787 വിമാനങ്ങള്‍ പറത്താനാണ്‌ ഇവരെ നിയമിക്കുന്നത്‌. ആറ്‌ മാസത്തിനകം ഈ നിയമനം പൂര്‍ത്തിയാക്കും.
നിലവില്‍ 1500 പൈലറ്റുമാരാണ്‌ എയര്‍ ഇന്ത്യയില്‍ ഉള്ളത്‌. ബോയിംഗ്‌ 777 ന്റെ പൈലറ്റുമാരായ ഇവര്‍ക്ക്‌ ബോയിംഗ്‌ 787 പറത്താനുള്ള പരിശീലനം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്‌. 28 ബോയിംഗ്‌ 787 വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്‌.

ഗോപിനാഥ്‌ കിംഗ്‌ഫിഷറില്‍നിന്നും രാജിവച്ചു

Buzz It
2010 മാർച്ച് 25, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ബജ്‌റ്‌ എയര്‍ലൈന്‍സിന്‌ ഇന്ത്യയില്‍ തുടക്കംകുറിച്ചവരില്‍ പ്രമുഖനായ ക്യാപ്‌ടന്‍ ജി ആര്‍ ഗോപിനാഥ്‌ കിംഗ്‌ഫിഷറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവച്ചു. ക്യാപ്‌ടന്‍ കെ ജെ സാമുവലും അദ്ദേഹത്തോടൊപ്പം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്‌. നാഷണല്‍ സ്‌േറ്റാക്ക്‌ എക്‌സ്‌ചേഞ്ചിനെ കിംഗ്‌ഫിഷര്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതാണ്‌ ഇക്കാര്യം.
ഡെക്കാണ്‍ - 360 എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങാനുള്ള പദ്ധതിയിലാണ്‌ ക്യാപ്‌ടന്‍ ഗോപിനാഥ്‌. ഈ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറും ഗോപിനാഥ്‌ ആയിരിക്കും. ഇതിനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുകയാണെന്നാണ്‌ സൂചന. ഒരു വര്‍ഷത്തിനിടെ കിംഗ്‌ ഫിഷറിലെ തന്റെ ഓഹരി വിഹിതം ഗോപിനാഥ്‌ 0.3 ശതമാനമായി കുറച്ചിരുന്നു.

വിമാനയാത്ര: സര്‍വീസ്‌ ചാര്‍ജ്ജ്‌ പിന്‍വലിക്കും

Buzz It
2010 മാർച്ച് 24, ബുധനാഴ്‌ച

ന്യൂഡല്‍ഹി: വിമാനയാത്രയ്‌ക്ക്‌ 10 ശതമാനം സര്‍വീസ്‌ ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. കഴിഞ്ഞമാസം ബജറ്റ്‌ പ്രഖ്യാപന വേളയിലാണ്‌ കേന്ദ്ര ധനമന്ത്രി വിമാന യാത്രാക്കൂലിയില്‍ സര്‍വീസ്‌ ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്‌. ഇതിലൂടെ 600 മുതല്‍ 1,000 കോടിവരെ രൂപയുടെ അധികവരുമാനം സ്വരൂപിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍.
സാമ്പത്തിക പ്രതിസന്ധിമൂലം ഇപ്പോള്‍തന്നെ നട്ടെല്ലൊടിഞ്ഞ വ്യോമയാന മേഖലയ്‌ക്ക്‌ ഈ പ്രഖ്യാപനം അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ 10 ശതമാനം സര്‍വീസ്‌ ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തുന്നത്‌ ഈ മേഖലയെ കൂടുതല്‍ തളര്‍ത്തുകയേയുള്ളൂവെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്‌. അതുകൊകണ്ടാണ്‌ സര്‍വീസ്‌ ചാര്‍ജ്ജ്‌ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്‌.

ജെറ്റ്‌ എയര്‍വേയ്‌സില്‍ വനിതകള്‍ക്ക്‌ സൗജന്യ നിരക്ക്‌

Buzz It
2010 മാർച്ച് 1, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തോട്‌ അനുബന്ധിച്ച്‌ ഈമാസം ജെറ്റ്‌ എയര്‍വേയ്‌സില്‍ യാത്രചെയ്യുന്ന വനിതകള്‍ക്ക്‌ സൗജന്യ യാത്രാ നിരക്ക്‌ പ്രഖ്യാപിച്ചു. ആഭ്യന്തര വിമാനയാത്രയ്‌ക്ക്‌ അടിസ്ഥാന യാത്രാക്കൂലിയില്‍ 10 ശതമാനത്തിന്റെയും വിദേശ യാത്രയ്‌ക്ക്‌ അഞ്ച്‌ ശതമാനത്തിന്റെയും ഇളവാണ്‌ ജധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. മാര്‍ച്ച്‌ എട്ടിനാണ്‌ വനിതാ ദിനം.

കിംഗ്‌ഫിഷര്‍ ലണ്ടനിലേക്ക്‌ പ്രതിദിന സര്‍വീസ്‌ തുടങ്ങുന്നു

Buzz It
2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ലണ്ടനിലേക്ക്‌ ന്യൂഡല്‍ഹിയില്‍നിന്നും കിംഗ്‌ഫിഷര്‍ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച്‌ 28 മുതലാണ്‌ ഈ നോണ്‍സ്‌റ്റോപ്‌ സര്‍വീസുകള്‍ തുടങ്ങുന്നത്‌. പുതിയ എ330 എയര്‍ബസുകളാണ്‌ ഈ സര്‍വീസിന്‌ ഉപയോഗിക്കുകയെന്നും കിംഗ്‌ഫിഷര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ്‌ പുതിയ റൂട്ടുകളിലാണ്‌ കമ്പനി പുതിയ സര്‍വീസ്‌ ആരംഭിക്കുന്നത്‌. ന്യൂഡല്‍ഹി - ലണ്ടന്‍ - ന്യൂഡല്‍ഹി, ന്യൂഡല്‍ഹി - ഹോങ്കോങ്‌ - ന്യൂഡല്‍ഹി, ന്യൂഡല്‍ഹി - ബാങ്കോക്ക്‌ ന്യൂഡല്‍ഹി, ന്യൂഡല്‍ഹി - ദുബായ്‌ - ന്യൂഡല്‍ഹി, മുംബൈ - കൊളംബോ - മുംബൈ, മുംബൈ - ബാങ്കോക്ക്‌ - മുംബൈ സര്‍വീസുകളാണിവ.

വിമാനകമ്പനികളില്‍ പിരിച്ചുവിടലിന്‌ ശമനമായി

Buzz It
2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബാംഗ്ലൂര്‍: വ്യോമയാന മേഖലയിലെ പ്രതിസന്ധികള്‍ അവസാനിക്കുന്നതായി സൂചന. കൂട്ട പിരിച്ചുവിടല്‍ നടത്തിയ വിമാന സര്‍വീസുകള്‍ ഇപ്പോള്‍ പുതിയ നിയമനം നല്‍കാനുള്ള ശ്രമത്തിലാണ്‌. പൈലറ്റ്‌, കോ-പൈലറ്റ്‌, കാബിന്‍ ക്രൂ തുടങ്ങിയ തസ്‌തികകളിലെല്ലാം പുതിയ നിയമനം വിവിധ വിമാനകമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്‌ വിമാനകമ്പനികള്‍ക്ക്‌ ആശ്വാസം നല്‍കുന്നത്‌. പതുക്കെ എല്ലാം പൂര്‍വ സ്ഥിതിയിലേക്കു വരുകയാണെന്നാണ്‌ വിലയിരുത്തല്‍. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന 2009 ജനുവരിയില്‍ യാത്ര നടത്തിയവരെക്കാള്‍ 30 ശതമാനം അധികം പേര്‍ 2010 ജനുവരിയില്‍ വിമാന യാത്ര നടത്തി.
യാത്രാ നിരക്ക്‌ കുറച്ചതും കൂടുതല്‍ ബജറ്റ്‌ എയര്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ്‌ യാത്രക്കാരുടെ കൊഴിഞ്ഞുപോക്ക്‌ തടയാന്‍ വിമാന കമ്പനികള്‍ക്ക്‌ സഹായകമായത്‌. സ്‌പൈസ്‌ ജെറ്റ്‌, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ ആഭ്യന്തര വിമാന കമ്പനികളൊക്കെയും പുതിയ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാനും പുതിയ റൂട്ടുകളിലേക്ക്‌ സര്‍വീസ്‌ നടത്താനുമുള്ള ശ്രമത്തിലാണ്‌. അഞ്ച്‌ വിമാനമാണ്‌ സ്‌പൈസ്‌ ജെറ്റ്‌ വാടകയ്‌ക്ക്‌ എടുക്കാനൊരുങ്ങുന്നത്‌.

ജപ്പാന്‍ എയര്‍ലൈന്‍സ്‌ പാപ്പരായി

Buzz It
2010 ജനുവരി 19, ചൊവ്വാഴ്ച


ടോക്കിയോ: പ്രമുഖ വിമാന കമ്പനിയായ ജപ്പാന്‍ എയര്‍ലൈന്‍സ്‌ പാപ്പരായി. ഇത്‌ സംബന്ധിച്ച്‌ കമ്പനി ടോക്കിയോ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തു. ഭീമമായ കടബാധ്യതയില്‍നിന്നും രക്ഷനേടാന്‍ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചാണ്‌ കമ്പനി ഹര്‍ജി നല്‍കിയിട്ടുള്ളത്‌.
കഴിഞ്ഞ കൂറേക്കാലമായി ജപ്പാന്‍ എയര്‍ലൈന്‍സ്‌ നഷ്ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കമ്പനി പുനരുദ്ധരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ കൈകൊണ്ടുവെങ്കിലും സാമ്പത്തിക ബാധ്യതയില്‍നിന്നും കരകയറാന്‍ അതൊന്നും സഹായകമായില്ല. ജപ്പാനിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ജപ്പാന്‍ എയര്‍ലൈന്‍സില്‍നിന്നും 15,600 പേരെ പിരിച്ചുവിട്ടിരുന്നു. 3.3 ബില്ല്യണ്‍ ഡോളര്‍ പബ്ലിക്‌ ഫണ്ടായി സ്വരൂപിച്ചും നഷ്ടം നികത്താന്‍ ശ്രമിച്ചുവെങ്കിലും അതും ഫലവത്തായില്ല.
അനുദിനം കടബാധ്യതയുടെ ആഴങ്ങളിലേക്ക്‌ വീണിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സിനെ ടോക്കിയോ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചില്‍നിന്നും കഴിഞ്ഞ ഫെബ്രുവരി 20 ന്‌ ഡീലിസ്‌റ്റ്‌ ചെയ്‌തിരുന്നു. 22 ബില്ല്യണ്‍ ഡോളറിന്റെ കടബാധ്യതയാണ്‌ കമ്പനിക്ക്‌ ഇപ്പോഴുള്ളത്‌.

കിംഗ്‌ ഫിഷര്‍ സര്‍വീസ്‌ പുനരാരംഭിക്കും

Buzz It
2009 നവംബർ 25, ബുധനാഴ്‌ച

തിരുവനന്തപുരം: കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ ആഭ്യന്തര-ടൂറിസം മന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു. തിരുവനന്തപുരം-ഗോവ, തിരുവനന്തപുരം-ചെന്നൈ സെക്‌ടറുകളില്‍ നടത്തിയിരുന്ന സര്‍വീസ്‌ നിര്‍ത്തിയതിനെ തുടര്‍ന്നു ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സര്‍വീസ്‌ പുനരാരംഭിക്കാനഭ്യര്‍ഥിച്ചു കിങ്‌ഫിഷര്‍ ചെയര്‍മാന്‍ വിജയ്‌ മല്യയ്‌ക്കു കത്തയച്ചിരുന്നു.

ജറ്റിന്റെ വിദേശനിക്ഷേപം സ്വീകരിക്കല്‍: മന്ത്രിസഭ തീരുമാനിക്കും

Buzz It
2009 നവംബർ 18, ബുധനാഴ്‌ച

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരില്‍ നിന്ന്‌ 2000 കോടി രൂപ സമാഹരിക്കുന്നതിനു ജെറ്റ്‌ എയര്‍വേയ്‌സ്‌ സമര്‍പ്പിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനയ്‌ക്കു വിട്ടു. 600 കോടി രൂപയ്‌ക്കു മുകളിലുള്ള വിദേശ നിക്ഷേപ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ സമിതി പരിഗണിക്കണം എന്നാണു ചട്ടം. വ്യോമയാന വ്യവസായത്തില്‍ 49 ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാന്‍ മാത്രമേ നിലവില്‍ അനുവാദമുള്ളൂ. ജെറ്റ്‌ ചോദിക്കുന്നത്‌ ഇതിലേറെയാണ്‌. അതേസമയം ജറ്റിന്‌ അനുകൂലമായ തീരുമാനമുണ്ടാക്കിക്കാന്‍ ഉന്നതങ്ങളില്‍ കടുത്ത സമ്മര്‍ദ്ദമുള്ളതായും റിപ്പോര്‍ട്ടുണ്ട്‌.