ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വകാര്യ ബാങ്കുകളും ഭവനവായ്‌പ പലിശ കുറയ്‌ക്കുന്നു

Buzz It
2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച


കൊച്ചി: ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി രാജ്യത്തെ സ്വകാര്യ ബാങ്കുകളും ഭവനവായ്‌പയുടെ പലിശനിരക്കില്‍ കുറവുവരുത്തി. പൊതുമേഖലാബാങ്കുകള്‍ പലിശനിരക്കില്‍ അര ശതമാനത്തിന്റെവരെ കുറവ്‌ വരുത്തിയതിന്‌ പിന്നാലെയാണ്‌ സ്വകാര്യബാങ്കുകളും പലിശയില്‍ കുറവുവരുത്തിയത്‌.
ബാങ്ക്‌ ഓഫ്‌ രാജസ്ഥാന്‍, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, ഐ ഡി ബി ബെ ബാങ്കുകളും പി എന്‍ ബി ഹൗസിംഗ്‌ ഫിനാന്‍സുമാണ്‌ ഇപ്പോള്‍ കുറവ്‌ പ്രഖ്യാപിച്ചിട്ടുള്‌ത്‌. ബാങ്ക്‌ ഓഫ്‌ രാജസ്ഥാനില്‍ 30 ലക്ഷം വരെയുള്ള ഭവന വായ്‌പകള്‍ക്ക്‌ ആദ്യവര്‍ഷം എട്ട്‌ ശതമാനമായിരിക്കും പലിശ. രണ്ടും മൂന്നും വര്‍ഷം ഒന്‍പത്‌ ശതമാനം പലിശ ഈടാക്കും. നാലാം വര്‍ഷം ഇത്‌ 9.5 ശതമാനമായി ഉയരും.                                                                       more.....

ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര ആദ്യ രണ്ടു വര്‍ഷങ്ങളില്‍ എട്ട്‌ ശതമാനം പലിശയേ ഭവനവായ്‌പയ്‌ക്ക്‌ ഈടാക്കൂ. മൂന്നാം വര്‍ഷംമുതല്‍ ഇത്‌ 8.5 ശതമാനമായി ഉയരും. 30 ലക്ഷംവരെയുള്ള ഭവനവായ്‌പകള്‍ക്കാണ്‌ ഈ നിരക്ക്‌. 30 ലക്ഷത്തിന്‌ മുകളില്‍ 8.25 ശതമാനമാണ്‌ പലിശ.
ഐ ഡി ബി ഐ 30 ലക്ഷംവരെയുള്ള ഭാവനവായ്‌പകുളുടെ പലിശ ഒന്‍പത്‌ ശതമാനത്തില്‍നിന്നും 8.75 ശതമാനമായി കുറച്ചുകഴിഞ്ഞു. 50 ലക്ഷംവരെയുള്ള വായ്‌പയുടെ പലിശ 9.5 ശതമാനത്തില്‍നിന്നും ഒന്‍പതായും കുറച്ചിട്ടുണ്ട്‌. പി എന്‍ ബി ഹൗസിംഗ്‌ ഫിനാന്‍സ്‌ ഒക്‌ടോബര്‍ 31 നുള്ളില്‍ ഭവന വായ്‌പ എടുക്കുന്നവരില്‍നിന്നും 8.75 ശതമാനം പലിശയേ ഈടാക്കൂ. ഇവര്‍ക്ക്‌ നിന്നും പ്രൊസസിംഗ്‌ഫീയിലും പകുതികണ്ട്‌ ഇളവ്‌ നല്‍കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ