ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗ്രാന്‍ഡ്‌ കേരള: 40 കിലോ സ്വര്‍ണം സമ്മാനം

Buzz It
2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച


തിരുവനന്തപുരം: ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവലില്‍ 40 കിലോയോളം സ്വര്‍ണം സമ്മാനമായി വിതരണം ചെയ്യും. ഫെസ്‌റ്റിവലില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന്‌ ഷോപ്പിംഗ്‌ നടത്തുന്നവരുടെ സമ്മാനക്കൂപ്പണ്‍ നറുക്കെടുത്താവും ജേതാക്കളെ കണ്ടെത്തുക. വ്യാപാര കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സമ്മാനക്കൂപ്പണുകളില്‍ നിന്നു മൂന്നു ഭാഗ്യ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്‌.
ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ എല്ലാ ഞായറാഴ്‌ചയും സംസ്‌ഥാനമൊട്ടാകെ മൂന്നു മേഖലകളായി തിരിച്ച്‌ വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നു ശേഖരിക്കുന്ന കൂപ്പണുകള്‍ ഉള്‍പ്പെടുത്തി മൂന്നു നറുക്കെടുപ്പു വീതം നടത്തും. ഇതിലൂടെ 10 പവന്‍ വീതം 18 പേര്‍ക്ക്‌
ഒന്നാം സമ്മാനം, അഞ്ചു പവന്‍ വീതം 18 പേര്‍ക്കു രണ്ടാം സമ്മാനം, ഒരു പവന്‍ വീതം 300 പേര്‍ക്കു മൂന്നാം സമ്മാനവും ലഭിക്കും.                                       more...

ഫെസ്‌റ്റിവലിന്റെ സമാപന ഘട്ടത്തില്‍ സംസ്‌ഥാനമൊട്ടാകെയുള്ള കൂപ്പണുകള്‍ നറുക്കെടുത്താണ്‌ മെഗാ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത്‌. ആറ്‌ പേര്‍ക്കുവീതം ഒരു കിലോ സ്വര്‍ണവും അരക്കിലോ സ്വര്‍ണവും ലഭിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ