ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കയറ്റുമതി വീണ്ടും കുറഞ്ഞു

Buzz It
2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച


ന്യൂഡല്‍ഹി: രാജ്യത്തുനിന്നുള്ള കയറ്റുമതി കഴിഞ്ഞ ഓഗസ്‌റ്റിലും കുറഞ്ഞു. 19.4 ശതമാനത്തിന്റെ കുറവാണ്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ ഈ മേഖലയിലുണ്ടായത്‌. തുടര്‍ച്ചയായ 11 ാം മാസമാണ്‌ കയറ്റുമതിയില്‍ കുറവുണ്ടാകുന്നത്‌.
ഓഗസ്‌റ്റില്‍ 14.28 ബില്ല്യണ്‍ ഡോളറാണ്‌ കയറ്റുമതിയിലൂടെ രാജ്യത്തിന്‌ ലഭിച്ചത്‌. മുന്‍വര്‍ഷം ഓഗസ്‌റ്റില്‍ ഇത്‌ 17.72 ബില്ല്യണ്‍ ഡോളറായിരുന്നു. ആഗോളസാമ്പത്തിക പ്രതിസന്ധിമൂലം വിദേശരാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകളില്‍ കുറവുണ്ടായതാണ്‌ കയറ്റുമതി കുറയാന്‍ ഇടയാക്കിയത്‌. ഒരു വര്‍ഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ കരകയറാന്‍ അമേരിക്കക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ല.
അതേസമയം കയറ്റുമതിയിലുണ്ടാകുന്ന കുറവിന്റെ ശതമാനത്തില്‍ കുറവ്‌ വന്നുതുടങ്ങിയതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ ജൂലൈയില്‍ 28.4 ശതമാനത്തിന്റെ കുറവാണ്‌                       more...
കയറ്റുമതിയിലുണ്ടായത്‌. ഓഗസ്‌റ്റായപ്പോള്‍ ഇതില്‍ 9 ശതമാനത്തിന്റെ വ്യത്യാസം വന്നു. ഡിസംബറോടെ കയറ്റുമതി പഴയതോതിലെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍. ഡിസംബറില്‍ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വന്‍തോതില്‍ ഇറക്കുമതിക്ക്‌ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ്‌ ഈ കണക്കുകൂട്ടല്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ