ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കമ്പനികളുടെ തേനില്‍ മാരകമായ ആന്റിബയോട്ടിക്കുകള്‍

Buzz It
2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ന്യൂഡല്‍ഹി: രാജ്യത്ത്‌ പ്രമുഖ കമ്പനികള്‍ വിറ്റഴിക്കുന്ന തേനില്‍ മാരകമായ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ പഠന റിപ്പോര്‍ട്ട്‌. പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ അടക്കം 12 കമ്പനികള്‍ വിപണിയിലെത്തിക്കുന്ന തേനിലാണ്‌ പഠനം നടത്തിയത്‌. ഇതില്‍ 11 കമ്പനികളുടെയും ഉത്‌പന്നം ആരോഗ്യത്തിന്‌ തീര്‍ത്തും ഹാനികരമാണത്രേ.
പ്രകൃതിദത്തമായ മേന്‍മകളുളള തേനിന്റെ ശുദ്ധിയും ഗുണവും വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി നഷ്‌ടപ്പെട്ടതായും സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ (സി ഇ എസ്‌ ) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഇന്ത്യയില്‍ തേന്‍ വിപണനം നടത്തുന്ന 12 മുന്‍നിരബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ സി ഇ എസിന്റെ പൊല്യൂഷന്‍ മോണിട്ടറിംഗ്‌ ലബോറട്ടറിയില്‍ പരിശോധന നടത്തിയതില്‍ നിന്നാണ്‌ മനുഷ്യശരീരത്തെ ഹാനികരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുളള ഘടകങ്ങള്‍ തേനില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്‌. വിദേശകമ്പനികള്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിരകമ്പനികളായ ഡാബര്‍, ഹിമാലയ, തുടങ്ങിയ കമ്പനികളുടെ തേന്‍ സാമ്പിളുകളും സി ഇ എസ്‌ പഠനവിധേയമാക്കി.
ഇതില്‍ 11 കമ്പനികളുടെ തേന്‍ സാമ്പിളുകളിലും അത്യധികം ഹാനികരമായ ആറ്‌ ആന്റിബയോട്ടിക്കുകള്‍                                    more...
അടങ്ങിയിരിക്കുന്നതായി പഠനസംഘം കണ്ടെത്തി. രോഗപ്രതിരോധശേഷിക്കായും കൂടുതല്‍ തേന്‍ ഉല്‍പ്പാദിപ്പിച്ച്‌ വ്യാവസായികലക്ഷ്യം കൈവരിക്കുന്നതിനുമായി തേനീച്ചകള്‍ക്ക്‌ നല്‍കുന്ന ആന്റിബയോട്ടിക്കുകളാണ്‌ തേനില്‍ കലര്‍ന്ന്‌ മാരകമായി മാറുന്നത്‌.
ഇത്തരത്തിലുളള തേന്‍ സ്‌ഥിരമായി കഴിക്കുന്നയാള്‍ക്കാരുടെ കിഡ്‌നി, കരള്‍, എല്ലുകള്‍, എന്നിവയെ ഇത്‌ ദോഷകരമായി ബാധിക്കുകയും രക്തത്തിന്റെ ശുദ്ധി നഷ്‌ടപ്പെടുകയും ചെയ്യുമെന്ന്‌ പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു. ഏതെങ്കിലും തരത്തിലുളള രോഗമുണ്ടാകുമ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകള്‍ പ്രയോജനരഹിതമാകുന്ന തലത്തിലുളള പ്രതിപ്രവര്‍ത്തനം സ്ഥിരമായി തേന്‍ കുടിക്കുന്നയാളുടെ ശരീരത്തില്‍ നിന്നും ഉണ്ടാകുന്നതായി പഠനസംഘം വിലയിരുത്തി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ