ഫിലാഡെല്‍ഫിയയില്‍ ഒബാമ പങ്കെടുത്ത ഒരു റാലിയിലായിരുന്നു അത്. പ്രസിഡന്റിന്റെ സമീപം എത്തും മുമ്പ് യുവാവിനെ പോലീസ് പൊക്കുകയും ചെയ്‌തു. ഒരു മില്ല്യണ്‍ ഡോളര്‍ പന്തയത്തിന്റെ പരിണിത ഫലമായിരുന്നു ഇത്.
ബ്രട്ടിനിലെ കോടീശ്വരനായ അല്‍ക്കി ഡേവിഡാണ് ഇങ്ങനെയൊരു പന്തയം മുന്നോട്ടുവച്ചത്. തന്റെ സ്വന്തം വെബ്‌സൈറ്റായ Battlecam.com
വ്യവസ്ഥകള്‍ വായിക്കാന്‍ ഈ സൈറ്റിലേക്ക് ഒഴുകിയെത്തിയവര്‍ ഒട്ടും കുറവല്ല. പക്ഷേ പന്തയം സ്വീകരിക്കാന്‍ ധൈര്യം കാണിച്ചത് ജുവാന്‍ മാത്രമാണെന്ന് more...
അല്‍കി ഡേവിഡ് പറയുന്നു. ജുവാന്‍ പ്രസിഡന്റിന്റെ സമീപം എത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. എത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വാഗ്‌ദാനം ചെയ്‌ത പന്തയതുക അയാള്‍ക്ക് കൈമാറുമെന്നും അല്‍ക്കി പറഞ്ഞു.
മത്സരത്തില്‍ പങ്കെടുക്കുന്നയാള്‍ അല്‍കിയുടെ സൈറ്റിന്റെ പേര്‍ സ്വന്തം നഗ്ന ശരീരത്തില്‍ ഉടനീളം എഴുതിപിടിപ്പിച്ചിരിക്കണം. പ്രസിഡന്റിന്റെ സമീപത്തേക്ക് പോകുമ്പോള്‍ സൈറ്റിന്റെ പേര്‍ ആറ് പ്രാവശ്യമെങ്കിലും ഉറക്കെ വിളിച്ചുപറയണം. ഇങ്ങനെ വിളിച്ചുപറയുന്നത് ഒബാമ കേള്‍ക്കുകയും വിളിച്ചുപറയുന്ന ആളെ കാണുകയും വേണം എന്നിങ്ങനെ പോകുന്നു വ്യവസ്ഥകള്‍.
ഇത്തരമൊരു പന്തം വച്ചത് ഒബാമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാണരുതെന്ന് അല്‍കി അഭ്യര്‍ത്ഥിക്കുന്നു. ഒബാമയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നയങ്ങളും ഇഷ്ടപ്പെടുന്നുണ്ട്. ഇത് വെറും പന്തയം മാത്രം. അതിന് അത്രമാത്രം പ്രാധാന്യമേ നല്‍കാവൂവെന്നും അല്‍ക്ക അഭ്യര്‍ത്ഥിച്ചു.
1 comments:
ചൊട്ടയിലെ ശീലം ചുടല വരെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ