ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മലബാറില്‍ എ ടി എം മാതൃകയില്‍ മില്‍മയുടെ കൗണ്ടര്‍

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കോഴിക്കോട്‌: മലബാര്‍ മേഖലയില്‍ മില്‍മ എ ടി എം മാതൃകയില്‍ കൗണ്ടര്‍ (ആള്‍ ടൈം മില്‍ക്ക്‌) ആരംഭിക്കുമെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. ഡി ജയചന്ദ്രന്‍ അറിയിച്ചു. മില്‍മ ഏജന്റുമാര്‍ മറ്റ്‌ ഏജന്‍സികളുടെ പാല്‍ വില്‍ക്കുന്നത്‌ തടയാനാണ്‌ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ കറവപ്പശുക്കളുടെയും എരുമകളുടെയും എണ്ണത്തില്‍ കാര്യമായ കുറവാണ്‌ ഓരോ വര്‍ഷവും അനുഭവപ്പെടുന്നത്‌. മലബാര്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും സംസ്‌ഥാനത്ത്‌ പാലുല്‍പ്പാദനം കുറയുകയാണ്‌. 2001--02 ലെ 2. 7 ദശലക്ഷം മെട്രിക്‌ ടണ്ണില്‍ നിന്നും 2004- 2005 ആയപ്പോള്‍ 2 ദശലക്ഷം മെട്രിക്ക്‌ ടണ്ണായി ഉല്‍പ്പാദനം കുറഞ്ഞു. എറണാകുളം മേഖലയില്‍ 12 ശതമാനവും തിരുവനന്തപുരം മേഖലയില്‍ എട്ട്‌ ശതമാനവുമാണ്‌ കുറഞ്ഞത്‌. അതേസമയം മലബാര്‍ മേഖലയില്‍ 10 ശതമാനം വര്‍ധനവാണുണ്ടായത്‌. ഉല്‍പ്പാദന ചെലവിലെ വര്‍ധനവും തീറ്റക്ഷാമവുമൊക്കെ ഉല്‍പ്പാദന ക്കുറവിന്‌ ഇടയാക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ