ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റബര്‍ ഉല്‍പാദനം 10 ശതമാനം കുറയുമെന്ന്‌

Buzz It
2009 നവംബർ 19, വ്യാഴാഴ്‌ച


കോട്ടയം: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ സ്വഭാവിക റബറിന്റെ ഉല്‍പാദനത്തില്‍ 45000 ടണ്ണിന്റെ കുറവുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വരും നാളുകളിലും ആഭ്യന്തര ഉല്‍പാദനം ഇതേ അളവില്‍ കുറയുമെന്നാണ്‌ സൂചന. 4.35 ലക്ഷം ടണ്‍ റബറാണ്‌ ഇതുവരെ ഉല്‍പാദിപ്പിച്ചത്‌. 9.4 ശതമാനമാണ്‌ ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്ന കുറവ്‌.
ഉല്‍പാദനത്തിലെ കുറവ്‌ സ്വാഭാവികമായും വില ഉയരാന്‍ കാരണമായി. എന്നാല്‍ സ്വാഭാവിക റബറിന്റെ ലഭ്യത കുറവായാല്‍ ഇറക്കുമതിക്കുവേണ്ടിയുള്ള സമ്മര്‍ദം കൂടുതല്‍ കടുത്തതാകും. നടപ്പ്‌ സാമ്പത്തിക വര്‍ഷം 8.67 ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉല്‍പാദനമാണ്‌ റബര്‍ ബോര്‍ഡ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഉല്‍പാദനം കുറയുന്ന സാഹചര്യത്തില്‍ 8.4 ലക്ഷം ടണായി റബര്‍ ബോര്‍ഡ്‌ കണക്ക്‌ പുതുക്കി നിശ്ചയിച്ചു.                             more...

സ്വാഭാവിക റബറിന്റെ ലഭ്യത വ്യവസായ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഉറപ്പാണെന്ന്‌ റബര്‍ ബോര്‍ഡ്‌ അധികാരികള്‍ പറഞ്ഞു. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 1.96 ലക്ഷം ടണ്‍ റബര്‍ സ്റ്റോക്കുണ്ട്‌. എന്നാല്‍ റബറിന്റെ ഉപഭോഗം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ക്രമമായി വര്‍ധന രേഖപ്പെടുത്തുന്നുണ്ട്‌.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ 5.36 ലക്ഷം ടണ്‍ റബര്‍ ഉപയോഗിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഉപഭോഗത്തിന്റെ അളവ്‌ 5. 2 ലക്ഷം ടണ്ണായിരുന്നു. ഈ കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 16 ടണ്‍ ഉപഭോഗം വര്‍ധിച്ചു. നിലവിലുള്ള കണക്കുകള്‍ അനുസരിച്ച്‌ റബറിന്റെ ഉപഭോഗം 9. 31 ലക്ഷം ടണായി ഉയരുമെന്നാണ്‌ പ്രതീക്ഷ.
കൃത്യതയില്ലാത്ത കാലാവസ്ഥയും മഴക്കുറവുമാണ്‌ റബര്‍ ഉല്‍പാദനം പിന്നോട്ടടിക്കുന്ന കാരണങ്ങളില്‍ മുഖ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി റബറിന്‌ മെച്ചപ്പെട്ട വിപണി വില ലഭിക്കുന്നുണ്ട്‌. ഇതേ തുടര്‍ന്ന്‌ ആവര്‍ത്തന കൃഷി കര്‍ഷകര്‍ വൈകിക്കുന്നതും ഉല്‍പാദനത്തിന്‌ കുറവുണ്ടാക്കുന്നു. 2007-2008 കാലയളവില്‍ റബര്‍ ഉല്‍പാദകമേഖലകളില്‍ പടര്‍ന്നു പിടിച്ച ചികുന്‍ഗുനിയ ഏറെ ടാപ്പിംഗ്‌ ദിനങ്ങള്‍ നഷ്‌ടപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന്‌ 2009-ലെ ആദ്യ പകുതിയില്‍ റബറിന്റെ ഉല്‍പാദനത്തില്‍ കുറവ്‌ ഉണ്ടായിരുന്നു. ഇക്കാലയളവില്‍ ആഗോള ഉല്‍പാദനത്തിലെ കുറവ്‌ 7. 4 ശതമാനമായി. ഈ കുറവ്‌ പരിഹരിക്കാന്‍ കര്‍ഷകര്‍ പിന്നീട്‌ ടാപ്പിംഗ്‌ തീവ്രപ്പെടുത്തിയതും ഇപ്പോള്‍ ഉല്‍പാദനം കുറയാന്‍ കാരണമാകുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ