ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പതിനൊന്നാം പദ്ധതി ലക്ഷ്യം കൈവരിക്കും

Buzz It
2009 നവംബർ 19, വ്യാഴാഴ്‌ച


തിരുവനന്തപുരം: പതിനൊന്നാം പദ്ധതിയുടെ പകുതി പിന്നിട്ടപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 58 ശതമാനം തുക ചെലവഴിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. പതിനൊന്നാം പദ്ധതിയുടെ ഇടക്കാല അവലോകനത്തിനായി ചേര്‍ന്ന ആസൂത്രണ ബോര്‍ഡ്‌ യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനൊന്നാം പദ്ധതിയുടെ ആദ്യവര്‍ഷം നീക്കിവച്ച തുകയുടെ 80.23 ശതമാനവും രണ്ടാം വര്‍ഷം 81.90 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്‌. ഈ വര്‍ഷം സെപ്‌തംബര്‍ 30 വരെയുള്ള കണക്ക്‌ പ്രകാരം 20.36 ശതമാനം തുക വിനിയോഗിച്ചു കഴിഞ്ഞു.          more...

2011 ല്‍ പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ 130 ശതമാനം ചെലവഴിച്ചു. കുടുംബശ്രീയില്‍ 100 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്‌. യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്തുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പോലും ചെലവഴിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എന്നിട്ടും കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ വീഴ്‌ച വരുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌.
വിദേശ സഹായം ലഭിക്കുന്ന പദ്ധതിയില്‍ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 39 ശതമാനം മാത്രമേ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ പുരോഗതിയുണ്ട്‌. ആദ്യ വര്‍ഷം 78 ശതമാനവും രണ്ടാം വര്‍ഷം 79 ശതമാനവും തുക വിനിയോഗിച്ചു.
വിവര സാങ്കേതിക വിദ്യ, പൊതുമേഖല, കുടിവെള്ളം, സാമൂഹ്യക്ഷേമം എന്നിവയില്‍ നേട്ടം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. നടപ്പുവര്‍ഷം തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിനുള്ള ഭരണാനുമതി നല്‍കുന്നതില്‍ താമസം നേരിട്ടു. ഇതാണ്‌ പദ്ധതി ചെലവ്‌ കുറയാന്‍ കാരണമായത്‌. ഇ എം എസ്‌ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റം ഉണ്ടാവും.
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ സഹകരണ ബാങ്കുകള്‍ വഴി ഏകദേശം 20.63 കോടി രൂപയുടെ കടാശ്വാസം നല്‍കിക്കഴിഞ്ഞു. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ 2007-08 ല്‍ 1.82 ലക്ഷം കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കിയപ്പോള്‍ 2008-09 ല്‍ ഇത്‌ 6.92 ലക്ഷമായി ഉയര്‍ന്നു. ഇന്ദിരാ ആവാസ്‌ യോജന പദ്ധതിയില്‍ 2007-08 ല്‍ 37094 വീടുകള്‍ നിര്‍മിച്ചപ്പോള്‍ 2008-09 ല്‍ 53052 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞു.
വിവിധ സ്‌ത്രോതസുകളില്‍ നിന്ന്‌ 2007-08 ല്‍ 2662.24 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദിപ്പിച്ചപ്പോള്‍ 2008-09 ല്‍ 2731.84 മെഗാവാട്ട്‌ ആയി വൈദ്യുതി ഉല്‍പാദനം ഉയര്‍ന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ