ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എസ്‌ ബി ടി കാര്‍ഷികവായ്‌പ പലിശനിരക്കുകള്‍ കുറച്ചു

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തിരുവനന്തപുരം: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ കാര്‍ഷികവായ്‌പകളുടെ പലിശനിരക്ക്‌ കുറച്ചു. കര്‍ഷകര്‍ക്ക്‌ പൊതുവെ സഹായമെന്ന നിലയ്‌ക്കും ദുര്‍ബലമായ കാലവര്‍ഷവും കണക്കിലെടുത്താണ്‌ ഈ നടപടി. ഈ മാസം 16 മുതല്‍ അടുത്ത മാര്‍ച്ച്‌ 31 വരെ ഈ ഇളവ്‌ പ്രാബല്യത്തിലുണ്ടാകും.
ചെറുകിട ഇലസേചനവായ്‌പകള്‍ ഒന്നാം വര്‍ഷത്തേയ്‌ക്ക്‌ 8 ശതമാനം പലിശനിരക്കിലും രണ്ടും മൂന്നും വര്‍ഷങ്ങളിലേയ്‌ക്ക്‌ 9 ശതമാനത്തിലും ലഭ്യമാണ്‌.
നാലാംവര്‍ഷം മുതല്‍ സാധാരണ നിരക്കുകള്‍ ബാധകമാകും. ഹ്രസ്വകാല കാര്‍ഷിക വായ്‌പകള്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപ വരെ പലിശനിരക്ക്‌ 7 ശതമാനം മാത്രമായിരിക്കും. മൂന്ന്‌ ലക്ഷത്തിന്‌ മേല്‍ 25 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്‌പകള്‍ക്ക്‌ ആദ്യവര്‍ഷം പലിശനിരക്ക്‌ 10 ശതമാനം ആണ്‌. നിലവില്‍ ഇത്‌ 11.5 ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ്‌. കൃത്യമായ തിരിച്ചടവിന്‌ ഒരു ശതമാനം ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഭൂമി നന്നാക്കല്‍, ദീര്‍ഘകാല വിളകള്‍, ക്ഷീരവ്യവസായം, മത്സ്യബന്ധനം തുടങ്ങിയവയ്‌ക്കുള്ള കാലാവധി വായ്‌പകള്‍ക്ക്‌ 50000 രൂപ വരെ പലിശ നിരക്ക്‌ 10.5 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനം ആയും 50000 രൂപയ്‌ക്ക്‌ മേല്‍ 2 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക്‌ പലിശനിരക്ക്‌ 11.5 ശതമാനത്തില്‍ നിന്ന്‌ 11 ശതമാനം ആയും കുറച്ചു.
ചെറുകിട ജലസേചന വായ്‌പകള്‍ക്ക്‌ നിലവിലുള്ള മാര്‍ജിന്‍ 15%-25% ത്തില്‍ നിന്ന്‌ 10 ശതമാനം ആയി കുറച്ചു. ചെറുകിട ജലസേചനവായ്‌പ തിരിച്ചടവിന്‌ വിഷമതകള്‍ നേരിടുന്നവര്‍ക്ക്‌ 12 മാസം അധികകാലാവധി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ചെറുകിട ജലസേചന വായ്‌പകള്‍ക്കും കിസാന്‍ ക്രഡിറ്റ്‌ കാര്‍ഡിനും പ്രോസസിങ്‌ ചാര്‍ജ്‌ 50 ശതമാനം ആയി കുറച്ചു. ഈ ആനുകൂല്യം 31 മാര്‍ച്ച്‌ 2010 വരെ ലഭ്യമാണ്‌.
കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനായി 500 കോടി രൂപ വിതരണം ലക്ഷ്യമാക്കി ബാങ്ക്‌ ജൂലായ്‌ 20 മുതല്‍ സെപ്‌തംബര്‍ 30 വരെ `എസ്‌ ബി ടി ഹരിതോത്സവം' എന്ന പേരില്‍ കാര്‍ഷിക വായ്‌പാ വിതരണം നടത്തിവരുന്നു. ഈ കാലയളവില്‍ 3 ലക്ഷം രൂപയ്‌ക്ക്‌ മേല്‍ ഹ്രസ്വകാല വായ്‌പകള്‍ക്ക്‌ പ്രോസസിങ്ങ്‌ ചാര്‍ജ്‌ ഒഴിവാക്കുകയും പലിശയില്‍ 0.50 ശതമാനം ഇളവ്‌ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ