പ്രസിഡന്റ് ബാരക്ക് ഒബാമയുടെ അഭിപ്രായം കണക്കിലെടുത്ത് ഔട്ട്‌സോഴ്‌സിന് നിേരാധനമേര്‍പ്പെടുത്തുന്ന ആദ്യ പ്രവിശ്യയാണ് ഓഹിയോ. അമേരിക്കയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലയ്‌മയ്‌ക്ക് പരിഹാരം ...
കാണുന്നതിനായാണ് ഈ നീക്കമെന്ന് ഓഹിയോ ഗവര്‍ണര്‍ ടെഡ് സ്‌ട്രിക്‌ലാന്‍ഡ്
ഈ നിരോധനം ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കുക ഇന്ത്യന്‍ കമ്പനികള്‍ക്കായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയിലേക്കുള്ള വിസ ഫീസ് ഉയര്‍ത്തിയതിലൂടെതന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറെ നഷ്ടം സംഭവിച്ചിരുന്നു. ഇതിനുപുറകേയാണ് പുതിയ ഇരുട്ടടിയും. പ്രതിവര്‍ഷം 50 മില്ല്യണ്‍ ഡോളറിന്റെ ബിസിനസാണ് ഇവിടെനിന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിച്ചിരുന്നത്. പുതിയ നിരോധനം ഇൗ വരുമാനത്തില്‍ ഇടിവുണ്ടാക്കും.
അതേസമയം നഷ്ടം കൂടുതലും അമേരിക്കന്‍ കമ്പനികള്‍ക്കായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഔട്ട്‌സോഴ്‌സിലൂടെ കുറഞ്ഞ ചെലവില്‍ വിദഗ്‌ദ്ധതൊഴിലാളികളുടെ സേവനമാണ് കമ്പനികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഈ സൗകര്യം ഇല്ലാതാകുമെന്നത് അവര്‍ക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല, ഗുണമേന്‍മയിലെ നഷ്ടവും ഉണ്ടാക്കും.
1 comments:
Yes that's absolutely correct no one can match Indian quality of IT services
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ