ബീജിംഗ്: സിനിമയ്‌ക്ക് മുമ്പ് പരസ്യം കാണിച്ചതിന് സിനിമയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമെതിരെ കേസ്. പരസ്യത്തിന്റെ ആധിക്യം കാരണം തന്റെ സമയം വെറുതേ നഷ്ടപ്പെട്ടുവെന്ന് കാണിച്ചാണ് വനിതയായ ചെന്‍ സിയമോയി കേസ് കൊടുത്തിരിക്കുന്നത്. ചൈനയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ `
ആഫ്‌റ്റര്‍ ഷോക്ക്'
സിനമയ്‌്‌െകതിരെയാണ് കേസ്.
പോളിബോണ ഇന്റര്‍നാഷണല്‍ സിനിമ
, വിതരണക്കാരായ ഹുവായി ബ്രദേഴ്‌സ് മീഡിയ കോര്‍പറേഷന്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. സിനിമയ്‌ക്ക് മുമ്പ് ഏതാണ്ട് 20 മിനിട്ട് പരസ്യം കാണിച്ചുവെന്നും ഇത്
...
തന്റെ വിലപ്പെട്ട സമയം പാഴാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസെന്ന് സിന്‍ഹുവാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സമയം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള തന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് 20 മിനിട്ട് നീണ്ട പരസ്യ സംപ്രേക്ഷണത്തിലൂടെ അവര്‍ ചെയ്‌തതെന്ന് ചെന്‍ സിയാമോയി കുറ്റപ്പെടുത്തി. ടിക്കറ്റ് നിരക്കായ
35 യുവാന്‍ (5.20 ഡോളര്‍)
തിരിച്ചുനല്‍കണമെന്നാണ് ചെന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഒപ്പം മനാസിക പീഡനത്തിന് ഒരു യുവാന്‍ നഷ്ടപരിഹാരമായും നല്‍കണം. പരസ്യം കാണിച്ചതിന് ക്ഷമയും പറയണം. ഇക്കാര്യങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തുകയും വേണം. ഇനിമുതല്‍ അഞ്ച് മിനിട്ടില്‍ കൂടുതല്‍ നേരം പരസ്യം സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല എന്നീ നിബന്ധനകളും ചെന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
1976 ല്‍ ഭൂകമ്പത്തെ തുടര്‍ന്ന് നാമാവശിഷ്ടമായ
തങ്‌ഷാന്‍ നഗര
ത്തിന്റെ കഥയാണ് ആഫ്‌റ്റര്‍ ഷോക്ക്. 2,40,000 പേര്‍ കൊല്ലപ്പെട്ട ആ ദുരന്തത്തില്‍ രണ്ടുവഴിക്ക് പിരിഞ്ഞുപോകേണ്ടിവന്ന അമ്മയും മകളും ദശകങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് കഥാതന്തു. സ്‌ത്രീകള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം 650 യുവാന്‍ ലാഭമാണ് ഇതിനകം ഉണ്ടാക്കിക്കഴിഞ്ഞത്. ഫെങ് സിയാഗോംഗ് ആണ് ചിത്രത്തിന്റെ സംവിധായകന്‍
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ