ന്യൂഡല്‍ഹി: പ്രമുഖ വാഹന വില്‍പന കമ്പനിയായ ഫിയറ്റ് ഇന്ത്യയുടെ പുതിയ കാര്‍ ലിനിയ ടി ജെറ്റ് വിപണിയിലിറങ്ങുന്നു. ഒക്‌ടോബര്‍ ആദ്യവാരം നിരത്തിലിറങ്ങുന്ന
ലിനിയ ടി ജെറ്റ് 
വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍. ഏഴ് മുതല്‍ എട്ട് ലക്ഷം രൂപവരെയാണ്
more...
ഇതിന്റെ വില.
ശക്തിയേറിയ എന്‍ജിനാണ് ലിനിയ ടി ജെറ്റിന്റെ പ്രത്യേകത. 9.2 സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 200 കിലോമീറ്ററാണ് പരമാവധി വേഗത. അഞ്ച് ഗിയര്‍ സംവിധാനമാണ് ഈ കാറിലുമുള്ളത്.
ഡിജിറ്റല്‍ കണ്‍സോള്‍ പാനല്‍, പവര്‍ലോക്ക് ഡോറുകള്‍, എയര്‍ ബാഗുകള്‍, 500 ലിറ്റര്‍
ലഗേജ് ശേഷി
എന്നിവ കാറിന്റെ പ്രത്യേകതയാണ്. ആകാര ഭംഗിയിലും ലിനിയ ടി ജെറ്റ് വേറിട്ടുനില്‍ക്കുന്നു. ടെക്‌നോഗ്രേ, ഫ്‌ളെമങ്കോ റെഡ്, ലല്ലബി ബ്ലൂ, റോക്കബിലിറ്റി ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലുള്ള കാറുകളാണ് വിപണിയിലിറക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ