സിനിമാ ലോകത്തോടുള്ള തന്റെ ആദരവ് പ്രകടമാക്കാനാണ് ഇത്തരമൊരു ആശയവുമായി ഹുസൈന്‍ മുന്നോട്ടുവന്നിട്ടുള്ളത്. മുംബൈയില്‍ മ്യൂസിയം സ്ഥാപിക്കണമെന്നാണ് ഹുസൈന്റെ ആഗ്രഹം. അതിന് സാധിച്ചില്ലെങ്കില്‍ ദക്ഷിണ കേരളത്തിലായിരിക്കും ഇത് സ്ഥാപിക്കുകയെന്ന് റോയിട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു.
ഹിന്ദുമത വര്‍ഗീയ ശക്തികളുടെ കണ്ണിലെ കരടായ ഹുസൈന് മുംബൈയില്‍ സിനിമാ മ്യൂസിയം more...
നടത്തിക്കൊണ്ട് പോകുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ സാഹചര്യത്തില്‍ കേരളത്തില്‍തന്നെയാവും ഈ മ്യൂസിയം വരുകയെന്നാണ് സൂചന.
അടൂര്‍ ഗോപാലകൃഷ്‌ണനെപ്പോലുള്ള പ്രമുഖ ചലച്ചിത്ര പ്രതിഭകള്‍ താമസിക്കുന്ന ഇടമെന്ന നിലയിലാണ് കേരളം തന്റെ പരിഗണനാ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടതെന്നും ഹുസൈന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മുംബൈയില്‍ സിനിമാ പരസ്യചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് ഹുസൈന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. കലയ്‌ക്ക് അതിര്‍ത്തികളൊന്നുമില്ലെന്ന് ഇപ്പോള്‍ ഖത്തര്‍ പൗരത്വമുള്ള ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷമായി ഞാന്‍ യാത്രയിലാണ്. ഒരിടത്തും സ്വന്തമായി ഒരു ഓഫീസ് തുറന്നിട്ടില്ല. ഹോട്ടല്‍ മുറികളിലും
ഇന്ത്യയില്‍ന്നിന്നുള്ള ആദിവാസി കലാകാരന്‍ എന്നോ നാടോടി ചിത്രകാരന്‍ എന്നോ തന്നെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ