ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബി എം ഡബ്ല്യുവിന്റെ പുതിയ പരസ്യത്തിന്‌ നിരോധനം

Buzz It
2010, ജൂലൈ 28, ബുധനാഴ്‌ച

ലണ്ടന്‍: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിന്റെ പുതിയ പരസ്യത്തിന്‌ ബ്രിട്ടനില്‍ നിരോധനം. ഈ ജര്‍മന്‍ കമ്പനി പുതുതായി നിരത്തിലിറക്കിയ ഇലക്‌ട്രിക്‌ കാറിന്റെ പരസ്യമാണ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന പേരില്‍ ബ്രിട്ടന്‍ നിരോധിച്ചത്‌.
`100 പെര്‍സന്റ്‌ ജോയ്‌, സിറോ പെര്‍സന്റ്‌ എമിഷന്‍' എന്നതാണ്‌ ഇലക്‌ട്രിക്‌ കാറിന്റെ വിപണനത്തിനായി ബി എം ഡബ്ല്യു പുറത്തിറക്കിയ പരസ്യം. ഇലക്‌ട്രിക്‌ കാര്‍ ഒട്ടും കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ പുറം തള്ളുന്നില്ലെന്നാണ്‌ കമ്പനിയുടെ അവകാശവാദം.
എന്നാല്‍ ഇത്‌ തെറ്റാണെന്ന്‌ ബ്രിട്ടീഷ്‌ അധികൃതര്‍ പറയുന്നു. ഈ കാറിലെ ബാറ്ററികള്‍ വൈദ്യൂതി ഉപയോഗിച്ച്‌ ചാര്‍ജ്‌ ചെയ്യേണ്ടവയാണ്‌. ഇങ്ങനെ ചാര്‍ജ്‌ ചെയ്യുന്ന വേളയില്‍ ധാരാളം കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ പുറം തള്ളപ്പെടുമെന്ന്‌ അധികൃതര്‍ ചുണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ സിറോ പെര്‍സന്റ്‌ എമിഷന്‍ എന്ന പരസ്യവാചകം ജനങ്ങളെ തെറ്റിധരിപ്പിക്കലാണെന്നും ബ്രട്ടീഷ്‌ അധികൃതര്‍ ചുണ്ടിക്കാട്ടുന്നു.

1 comments:

Naseef U Areacode പറഞ്ഞു...

നന്ദി...
എനിക്കിതൊരു പുതിയ അറിവാണ്.. ഇലക്ടിക് വാഹനങ്ങളും കാര്‍ബണ്‍ഡൈ ഒക്സൈഡ് പുറന്തള്ളുന്നു എന്നുള്ളത്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ