അടുത്ത സിനിമ രണ്ട് വര്‍ഷത്തിനുശേഷം
കൊച്ചി:മലയാള സിനിമയിലേക്ക് പുതിയ ആളുകളും മാറ്റവും കടന്നുവരേണ്ടതുണ്ടെന്ന് നടനും നവാഗത സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. മലര്‍വാടിയും അപൂര്‍വരാഗവും ഇത്തരത്തിലുള്ള ചിത്രങ്ങളാണ്. കൊച്ചി പ്രസ്‌ക്ലബില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു വിനീത്.
മലയാള സിനിമാരംഗത്തേക്ക് പുതിയ സംവിധായകര്‍ക്ക് വരാന്‍ കഴിയണം. ഇതിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. തിരക്കഥ പൂര്‍ണമായും സ്റ്റോറി ബോര്‍ഡിലാക്കി ഗ്രാഫിക്‌സ് ചെയ്‌ത് മികച്ചരീതിയില്‍ അവതരിപ്പിക്കുന്നതാണ് സിനിമയിലെ പുതിയ രീതി. വിദേശങ്ങളില്‍ ഇത്തരത്തിലാണ് സിനിമ നിര്‍മിക്കുന്നത്.
എന്നാല്‍ ഇവിടെ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഏറെപ്പേര്‍ക്കും പേടിയാണ്. മലര്‍വാടിയില്‍ ഇത്തരം ആശങ്ക തനിക്കുമുണ്ടായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എങ്കിലും ഉടന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ഇല്ല. അടുത്ത സിനിമ രണ്ട് വര്‍ഷത്തിനുശേഷം മാത്രമേ ആലോചിക്കൂവെന്നും വിനീത് പറഞ്ഞു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ