ഡല്‍ഹി: ലാറാ ദത്തയോ!!! അതാരെന്ന് ടെന്നീസ് താരം മഹേഷ് ഭൂപതി. അങ്ങനെയൊരാളെ താന്‍ അറിയില്ലെന്നും ഭൂപതി പറഞ്ഞു. ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍ നടന്ന ചടങ്ങിനിടെയാണ് ലാറാദത്തയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഭൂപതി ഇങ്ങനെ പറഞ്ഞത്.
ഭൂപതിയും ലാറയും കുറേക്കാലമായി പ്രണയത്തിലാണ്. ഭൂപതിയുടെ ആദ്യവിവാഹം ഒഴിയുന്നതിനുള്ള നിയമ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഈ ബന്ധം വേര്‍പിരിഞ്ഞാല്‍ ഭൂപതിയും ലാറയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഭൂപതിയെക്കാണാന്‍ നിരവധി കുട്ടികളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ഭൂപതി ആദ്യമേ അഭ്യര്‍ത്ഥിച്ചതുമാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍വച്ച് അത്തരം കാര്യങ്ങളില്‍ മറുപടി പറയാനാവില്ലെന്നും ഭൂപതി പറഞ്ഞിരുന്നു.
എന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ ലാറയുടെ കാര്യം ചോദിച്ചപ്പോഴാണ് ഭൂപതി അജ്ഞത നടിച്ചത്. ഭൂപതി ബോളിവുഡില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോഴും `എനിക്ക് അറിയില്ല' എന്നായിരുന്നു മറുപടി.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ