കെ 10 മോഡല്‍ കമ്പോളത്തില്‍ പരിചയപ്പെടുത്തിയിട്ടേയുള്ളൂ. ഇതിനകംതന്നെ കെ 10 ന് ലഭിച്ച ജനപ്രതീതിയും മറ്റൊരു കാറിനും ലഭിച്ചിട്ടില്ല. സാധാരണ കാര്‍ നിരത്തിലിറങ്ങി ഏറെക്കാലം കഴിഞ്ഞേ അതിനുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാറുള്ളൂ. ഇവിടെ ആ കീഴ്‌വഴക്കവും more...
മറികടക്കപ്പെട്ടുവെന്ന് മാരുതി സുസുകി ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ ശശാങ്ക് ശ്രീവാസ്‌തവ ചുണ്ടിക്കാട്ടി.
മുന്‍റെക്കോഡ് മാരുതിയുടെ തന്നെ റിറ്റ്‌സിന്റെ പേരിലായിരുന്നു. 2009 ല്‍ വിപണിയിലിറങ്ങിയ റിറ്റ്‌സിന്റെ 15,000 യൂണിറ്റ് കാറുകളാണ് 40 ദിവസംകൊണ്ട് വിറ്റുപോയിരുന്നത്. ഒരു വര്‍ഷംകൊണ്ട് 67,000 യൂണിറ്റും വിറ്റുപോയിരുന്നു. 2005 ല്‍ പുറത്തിറക്കിയ ജനപ്രിയ മോഡല്‍
മാരുതിയുടെ കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് ആള്‍ട്ടോയാണ്. പ്രതിമാസം ശരാശരി 22,000 മാരുതി ആള്‍ട്ടോയാണ് ഇന്ത്യന്‍ നിരത്തിലിറങ്ങുന്നത്. കെ 10 മോഡല്‍കൂടി രംഗത്തെത്തിയതോടെ ആള്‍ട്ടോയുടെ വില്‍പനയില്‍ 27 ശതമാനം വര്‍ധനയുണ്ടായതായും ശശാങ്ക് ശ്രീവാസ്‌തവ ഓര്‍മിപ്പിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ