സാമ്പത്തിക പരാധീനതകള്‍മൂലം പഠനം മുടങ്ങിപോകുന്ന അവസ്ഥ നേരിടുന്ന നിരവധി കുട്ടികളുണ്ട്. അവര്‍ക്കൊക്കെയും സഹായം ലഭ്യമാക്കണമെന്നാണ് അസിന്റെ ആഗ്രഹം. അതിനായി പ്രത്യേകിച്ച് മേല്‍വിലാസം ഒന്നുമില്ലാതെ തുടങ്ങിയ സംരംഭം വിപുലമാക്കാനാണ് അസിന്റെ തീരുമാനം. ഇതിനുളള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കുറച്ചുനാളായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസിന്‍ പറയുന്നു. എന്നെകൊണ്ട് കഴിയുന്ന സഹായം കൂടുതല്‍ കുട്ടികളില്‍ എത്തിക്കാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അസിന്‍ വ്യക്തമാക്കി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ